കാട്ടാക്കടയിലെ SDPI

കാട്ടാക്കടയിലെ SDPI Let's advance for freedom

*കാട്ടാക്കടയുടെ പുതിയ യുവത്വം**ഇനി ഇവർ നയിക്കും**തിരുവനന്തപുരം ജില്ലാ ഓർഗനൈസിംഗ് കമ്മിറ്റി*
05/09/2026

*കാട്ടാക്കടയുടെ പുതിയ യുവത്വം*

*ഇനി ഇവർ നയിക്കും*

*തിരുവനന്തപുരം ജില്ലാ ഓർഗനൈസിംഗ് കമ്മിറ്റി*

05/09/2026

കാട്ടാക്കട അസംബ്ലി യൂത്ത് കൗൺസിൽ

തിരുവനന്തപുരം ജില്ലാ ഓർഗനൈസി കമ്മിറ്റി

05/09/2026

YOUNG DEMOCRAT'S KATTAKADA
യൂത്ത് അസംബ്ലി
കൗൺസിൽ തിരുവനന്തപുരം
ജില്ലാ ജോയ്ന്റ് കൺവീനർ
Adw. ഷിഫാന പതാക ഉയർത്തി

കാട്ടാക്കട അസംബ്ലി യൂത്ത് കൗൺസിൽസെപ്റ്റംബർ 4 2026 ഉച്ചയ്ക്ക് 3 30pmവൈറ്റ് ഹൗസ് കാട്ടാക്കട
02/09/2026

കാട്ടാക്കട അസംബ്ലി യൂത്ത് കൗൺസിൽ
സെപ്റ്റംബർ 4 2026 ഉച്ചയ്ക്ക് 3 30pm

വൈറ്റ് ഹൗസ് കാട്ടാക്കട

*കാട്ടാക്കട അസംബ്ലി യൂത്ത് കൗൺസിൽ**സെപ്റ്റംബർ 4 -2026 ഉച്ചയ്ക്ക് 3 30pm**വൈറ്റ് ഹൗസ് കാട്ടാക്കട* *ഉദ്ഘാടനം:-  ഷംനാദ് കിള...
01/09/2026

*കാട്ടാക്കട അസംബ്ലി യൂത്ത് കൗൺസിൽ*
*സെപ്റ്റംബർ 4 -2026 ഉച്ചയ്ക്ക് 3 30pm*

*വൈറ്റ് ഹൗസ് കാട്ടാക്കട*

*ഉദ്ഘാടനം:- ഷംനാദ് കിള്ളി (SDPI മണ്ഡലം പ്രസിഡന്റ്‌)*

*തിരുവനന്തപുരം ജില്ലാ ഓർഗനൈസിങ് കമ്മിറ്റി*

📢 കാട്ടാക്കടയിലെ യുവത്വം ഒരുമിക്കുന്നു…YOUNG DEMOCRATS കാട്ടാക്കട അസംബ്ലി യൂത്ത് കൗൺസിൽ സെപ്റ്റംബർ 04, 2026വൈകിട്ട് 3.30...
31/08/2026

📢 കാട്ടാക്കടയിലെ യുവത്വം ഒരുമിക്കുന്നു…

YOUNG DEMOCRATS
കാട്ടാക്കട അസംബ്ലി
യൂത്ത് കൗൺസിൽ

സെപ്റ്റംബർ 04, 2026
വൈകിട്ട് 3.30 PM
വൈറ്റ്ഹൗസ്, കിള്ളിയിൽ

യുവത്വത്തിന്റെ കരുത്തും ചിന്തയും
പ്രതീക്ഷകളും ഒരുമിക്കുന്ന
വേദിയിലേക്ക് സ്വാഗതം.

YOUNG DEMOCRATS
Thiruvananthapuram District Organising Committee

"ഇനിയും പറയും… ഇനിയേറെ പറയും…"നീതിയുടെ ശബ്ദത്തെ അസഭ്യവർഷങ്ങളാലോ സൈബർ ആക്രമണങ്ങളാലോ നിശ്ശബ്ദമാക്കാൻ കഴിയില്ല.അനീതിക്കെതിര...
29/08/2026

"ഇനിയും പറയും… ഇനിയേറെ പറയും…"

നീതിയുടെ ശബ്ദത്തെ അസഭ്യവർഷങ്ങളാലോ സൈബർ ആക്രമണങ്ങളാലോ നിശ്ശബ്ദമാക്കാൻ കഴിയില്ല.

അനീതിക്കെതിരെയും ഭരണകൂട ഭീകരതയ്ക്കെതിരെയും മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെയും ഞങ്ങൾ ശബ്ദമുയർത്തിക്കൊണ്ടേയിരിക്കും.

ഇനിയും പറയും…
ഇനിയേറെ പറയും…

ഷംനാദ് കിള്ളി
(എസ് ഡി പി ഐ കാട്ടാക്കട നിയോജകമണ്ഡലം പ്രസിഡന്റ്)

SDPI കാട്ടാക്കട മണ്ഡലം കമ്മിറ്റി

29/08/2026

SP Ameer Ali ....

യുഡിഎഫ് സർക്കാരിന്റെ കഴിഞ്ഞ നൂറു ദിവസം സാക്ഷിയാണ്....

യു ഡി എഫ് ഭരണം എങ്ങോട്ട് പോകുന്നു എന്ന് മനസ്സിലാക്കാൻ ഇനിയും നാം കാത്തുനിൽക്കേണ്ടതില്ല...

നാശത്തിലെക്ക് എന്നത് സംശയം ഇല്ല...

മഹാത്മാ അയ്യങ്കാളി: അടിച്ചമർത്തപ്പെട്ടവരുടെ വഴികാട്ടിയായ  പോരാളികേരളത്തിന്റെ സാമൂഹിക നവോത്ഥാന ചരിത്രത്തിൽ അയ്യങ്കാളിയുടെ...
28/08/2026

മഹാത്മാ അയ്യങ്കാളി: അടിച്ചമർത്തപ്പെട്ടവരുടെ വഴികാട്ടിയായ പോരാളി

കേരളത്തിന്റെ സാമൂഹിക നവോത്ഥാന ചരിത്രത്തിൽ അയ്യങ്കാളിയുടെ പേര് ഒരു വ്യക്തിയുടെ പേര് മാത്രമല്ല; അവകാശങ്ങൾ നിഷേധിക്കപ്പെട്ട മനുഷ്യർക്ക് അവകാശബോധം പകർന്നുനൽകിയ ഒരു പോരാട്ടത്തിന്റെ പേരാണ്. ജാതിയുടെ പേരിൽ മനുഷ്യനെ മനുഷ്യനിൽ നിന്ന് അകറ്റിനിർത്തിയിരുന്ന ഇരുണ്ട കാലത്ത്, അനീതിക്കെതിരെ തല ഉയർത്തിനിൽക്കാൻ സാധാരണക്കാരെ പ്രചോദിപ്പിച്ച മഹാനായ നേതാവായിരുന്നു മഹാത്മാ അയ്യങ്കാളി.

1863 ആഗസ്റ്റ് 28-ന് തിരുവിതാംകൂറിലെ വെങ്ങാനൂരിൽ ജനിച്ച അയ്യങ്കാളി, സമൂഹത്തിലെ ഏറ്റവും താഴെത്തട്ടിൽ ജീവിക്കേണ്ടിവന്ന ജനവിഭാഗങ്ങളുടെ ദുരിതങ്ങൾ നേരിട്ട് അനുഭവിച്ചറിഞ്ഞാണ് വളർന്നത്. അന്നത്തെ കേരളത്തിൽ ജാതിവിവേചനം ജീവിതത്തിന്റെ എല്ലാ മേഖലകളിലും ശക്തമായിരുന്നു. പൊതുവഴിയിലൂടെ നടക്കുന്നതിനും വിദ്യാഭ്യാസം നേടുന്നതിനും മാന്യമായ വസ്ത്രം ധരിക്കുന്നതിനും പോലും മനുഷ്യർക്ക് ജാതിയുടെ പേരിൽ വിലക്കുകളുണ്ടായിരുന്നു.
ഈ അനീതിക്കെതിരെ അയ്യങ്കാളി പോരാട്ടത്തെ ജീവിതമാർഗമായി തിരഞ്ഞെടുത്തു.
വഴി നടക്കാനുള്ള അവകാശം പോലും ഒരു സമരമായിരുന്ന കാലം
അയ്യങ്കാളിയുടെ വില്ലുവണ്ടി യാത്ര ചരിത്രത്തിലെ ധീരമായ ഒരു പ്രതിഷേധത്തിന്റെ പ്രതീകമായി മാറി. പൊതുവഴികൾ എല്ലാവർക്കും ഒരുപോലെ അവകാശപ്പെട്ടതാണെന്ന സന്ദേശവുമായി അദ്ദേഹം ജാതിവിലക്കുകളെ വെല്ലുവിളിച്ചു.
ഇത് ഒരു വ്യക്തിയുടെ യാത്ര മാത്രമായിരുന്നില്ല. “ഈ മണ്ണിൽ ജനിച്ച ഓരോ മനുഷ്യനും തുല്യ അവകാശങ്ങളോടെ സഞ്ചരിക്കണം” എന്ന പ്രഖ്യാപനമായിരുന്നു അത്.
അയ്യങ്കാളിയുടെ സമരങ്ങൾ സമൂഹത്തിന്റെ അടിത്തട്ടിലുള്ള മനുഷ്യരിൽ ആത്മാഭിമാനവും അവകാശബോധവും വളർത്തി. പിന്നീട് കേരളത്തിന്റെ സാമൂഹിക ഘടനയിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കിയ നിരവധി മുന്നേറ്റങ്ങൾക്ക് ഈ പോരാട്ടങ്ങൾ ശക്തി നൽകി.
അയ്യങ്കാളി ഏറ്റവും കൂടുതൽ പ്രാധാന്യം നൽകിയ മേഖലകളിലൊന്ന് വിദ്യാഭ്യാസമായിരുന്നു.
വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട ഒരു സമൂഹത്തിന് സ്വാതന്ത്ര്യം പൂർണമാകില്ലെന്ന് അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ അടിച്ചമർത്തപ്പെട്ട വിഭാഗങ്ങളിലെ കുട്ടികൾക്ക് സ്കൂളുകളിൽ പ്രവേശനം ലഭിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം ശക്തമായ സമരങ്ങൾ നടത്തി.
“അറിവ് നേടാനുള്ള അവകാശം മനുഷ്യന്റെ ജന്മാവകാശമാണ്” എന്ന ആശയമാണ് അദ്ദേഹത്തിന്റെ വിദ്യാഭ്യാസ പോരാട്ടത്തിന്റെ അടിത്തറ.
വിദ്യാഭ്യാസം ലഭിച്ചാൽ മാത്രമേ തലമുറകളായി നിലനിന്ന ചൂഷണത്തെയും അധഃസ്ഥിതിയെയും ചോദ്യം ചെയ്യാൻ കഴിയൂ എന്ന് അയ്യങ്കാളി മനസ്സിലാക്കിയിരുന്നു. തിരുവനന്തപുരം ജില്ലയിലെ ഉരൂട്ടമ്പലം സ്കൂളിലേക്ക് പഞ്ചമി എന്ന പെൺകുട്ടിയുടെ കൈപിടിച്ചുകൊണ്ട് അദ്ദേഹം നടന്നു കയറുമ്പോൾ ആ ചുവടുകൾ കീഴാളജനതയ്ക്ക് വിദ്യാഭ്യാസം ഇല്ല എന്ന സവർണ്ണ തിട്ടൂരത്തിനെതിരായ ചുവടുവെപ്പ് കൂടിയായിരുന്നു.
കർഷകത്തൊഴിലാളികളുടെ അവകാശങ്ങൾക്കും അദ്ദേഹം വലിയ പ്രാധാന്യം നൽകി. ഭൂമിയുമായി ബന്ധപ്പെട്ട തൊഴിൽ ചെയ്തിരുന്നവർക്ക് മാന്യമായ വേതനവും മനുഷ്യോചിതമായ ജീവിതവും ലഭിക്കണമെന്ന ആവശ്യം അദ്ദേഹം മുന്നോട്ടുവച്ചു.
അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടന്ന തൊഴിലാളി സമരങ്ങൾ കേരളത്തിലെ സാമൂഹിക ചരിത്രത്തിലെ പ്രധാനപ്പെട്ട അധ്യായങ്ങളിലൊന്നാണ്.
അയ്യങ്കാളിയുടെ കാഴ്ചപ്പാടിൽ സാമൂഹിക സമത്വവും സാമ്പത്തിക നീതിയും പരസ്പരം വേർതിരിക്കാനാവാത്തവയായിരുന്നു. മനുഷ്യന് സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം മാത്രം പോരാ; മാന്യമായി ജീവിക്കാനുള്ള സാമ്പത്തിക അവകാശവും അവനുണ്ടാകണം.

സംഘടനയിലൂടെ ശക്തിയാർജിച്ച ജനത
അടിച്ചമർത്തപ്പെട്ട ജനവിഭാഗങ്ങളെ സംഘടിതരാക്കുന്നതിലും അയ്യങ്കാളി ശ്രദ്ധിച്ചു. സാധുജന പരിപാലന സംഘം പോലുള്ള സംഘടനകളിലൂടെ സാമൂഹികവും വിദ്യാഭ്യാസപരവുമായ മുന്നേറ്റങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകി.
വ്യക്തിയുടെ ശക്തിയേക്കാൾ വലിയതാണ് സംഘടിത ജനശക്തിയെന്ന് അയ്യങ്കാളിയുടെ പ്രവർത്തനം തെളിയിച്ചു.
പിന്നീട് ശ്രീമൂലം പ്രജാസഭയിലെ അംഗമായും അദ്ദേഹം പ്രവർത്തിച്ചു. അതിലൂടെ സമൂഹത്തിന്റെ അടിത്തട്ടിലുള്ള മനുഷ്യരുടെ പ്രശ്നങ്ങൾ ഭരണകൂടത്തിന്റെ മുന്നിലെത്തിക്കാനും നിയമനിർമ്മാണ സംവിധാനത്തിനകത്ത് അവകാശങ്ങൾക്കായി ശബ്ദമുയർത്താനും അദ്ദേഹത്തിന് സാധിച്ചു.
അയ്യങ്കാളി ജയന്തി ദിനത്തിൽ അദ്ദേഹത്തിന്റെ ധീരമായ ജീവിതത്തെയും പോരാട്ടങ്ങളെയും സ്മരിക്കാം. ജാതി, മതം, വർഗം, ഭാഷ തുടങ്ങിയ വേർതിരിവുകൾക്കപ്പുറം എല്ലാ മനുഷ്യർക്കും തുല്യ അവകാശവും അന്തസ്സും ഉറപ്പാക്കുന്ന ഒരു സമൂഹത്തിനായി നമുക്ക് പ്രതിജ്ഞ ചെയ്യാം.

സിപിഎ ലത്തീഫ്
സംസ്ഥാന പ്രസിഡന്റ്, SDPI

Address

Kattakkada
Thiruvananthapuram

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm
Sunday 9am - 5pm

Alerts

Be the first to know and let us send you an email when കാട്ടാക്കടയിലെ SDPI posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share