Kerala State Nirmithi Kendra

Kerala State Nirmithi Kendra Pioneer trendsetter in the field of cost effective and environment friendly construction, since 1989.

കെസ്‌നിക്ക് 'മെറിറ്റോണം -2026  ' പരിപാടി ആഘോഷിച്ചു.സംസ്ഥാന നിർമ്മിതി   കേന്ദ്രത്തിന്റെ  ഓണാഘോഷ പരിപാടിയായ 'മെറിറ്റോണം '-...
22/08/2026

കെസ്‌നിക്ക് 'മെറിറ്റോണം -2026 ' പരിപാടി ആഘോഷിച്ചു.

സംസ്ഥാന നിർമ്മിതി കേന്ദ്രത്തിന്റെ ഓണാഘോഷ പരിപാടിയായ 'മെറിറ്റോണം '-2026 ബഹു.ജല വിഭവ ഭവന വകുപ്പ് മന്ത്രി അഡ്വ . മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്തു തിരുവനന്തപുരം പി ടി പി നഗറിലുള്ള കെസ്‌നികിന്റെ ഹെഡ് ഓഫിസിലെ കാർണിവൽ ഹാളിലാണ് ആഘോഷ പരിപാടികൾ നടന്നത് . ബഹു. കെസ്നിക്ക് ഡയറക്ടർ ഡോ ഫെബി വർഗ്ഗീസ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഫിനാൻഷ്യൽ അഡ്വൈസർ ശ്രീ നിസാറുദീൻ എ , ചീഫ് എഞ്ചിനീയർ ശ്രീ സന്തോഷ് വി തുടങ്ങിയവർ സംസാരിച്ചു. പ്രസ്തുത പരിപാടിയിൽ കെസ്നിക്കിന്റെ ഏറ്റവും മികച്ച റീജിയണൽ ഓഫിസുകൾക്കുള്ള ട്രോഫി ബാർട്ടൺഹിൽ, വട്ടിയൂർക്കാവ് സെന്ററുകൾക്ക് മന്ത്രി സമ്മാനിച്ചു . കൂടാതെ വിവിധ അക്കാഡമിക് വിഭാഗങ്ങളിൽ ഉന്നത വിജയം നേടിയവർക്കുള്ള അവാർഡുകളും മന്ത്രി സമ്മാനിച്ചു . കെസ്നിക്കിന്റെ ഹെഡ് ഓഫീസിലെയും റീജിയണൽ ഓഫീസിലെയും ജീവനക്കാരും ആഘോഷത്തിൽ പങ്കെടുത്തു.കെസ്‌നിക്കിലെ ജീവനക്കാർ വിവിധ കലാ പരിപാടികൾ അവതരിപ്പിച്ചു.

കെസ്നിക്കിന്റെ  ഒൻപതാമത്  കോഓർഡിനേഷൻ കൗൺസിൽ യോഗം പി ടി പി നഗറിലുള്ള കെസ്നിക്കിന്റെ ഹെഡ് ഓഫീസിൽ വച്ച് നടന്നു.  ബഹു.ഡയറക്ട...
13/08/2026

കെസ്നിക്കിന്റെ ഒൻപതാമത് കോഓർഡിനേഷൻ കൗൺസിൽ യോഗം പി ടി പി നഗറിലുള്ള കെസ്നിക്കിന്റെ ഹെഡ് ഓഫീസിൽ വച്ച് നടന്നു. ബഹു.ഡയറക്ടർ ഡോ. ഫെബി വർഗ്ഗീസ് അധ്യക്ഷത വഹിച്ച യോഗത്തിൽ ചീഫ് എഞ്ചിനീയർ ശ്രീ. സന്തോഷ് വി , സംഘടനാ നേതാക്കളായ അഡ്വ . സ്റ്റീഫൻ എം ൽ എ, അഡ്വ. ഹരീന്ദ്രനാഥ് , ശ്രീ തോമസ് കല്ലാടൻ തുടങ്ങിയവരും കെസ്നിക്കിലെ ഉന്നത ഉദ്യോഗസ്ഥരും, സംഘടനാ പ്രതിനിധികളും പങ്കെടുത്തു.

ബഹു ജല വിഭവ ഭവന നിർമ്മാണ വകുപ്പ് മന്ത്രി മോൻസ്  ജോസഫ്  സംസ്ഥാന  നിർമ്മിതി കേന്ദ്രം  സന്ദർശിച്ചു                       ആഗ...
05/06/2026

ബഹു ജല വിഭവ ഭവന നിർമ്മാണ വകുപ്പ് മന്ത്രി മോൻസ് ജോസഫ് സംസ്ഥാന നിർമ്മിതി കേന്ദ്രം സന്ദർശിച്ചു
ആഗോള പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി ബഹു ജല വിഭവ ഭവന നിർമ്മാണ വകുപ്പ് മന്ത്രി മോൻസ് ജോസഫ് സംസ്ഥാന നിർമ്മിതി കേന്ദ്രം ഓഫീസ് സന്ദർശിക്കുകയും ക്യാമ്പസ്സിൽ വൃക്ഷത്തൈ നട്ടു കൊണ്ട് പരിസ്ഥിതി ദിനത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു ചടങ്ങിൽ അഡ്വ. വർഗ്ഗീസ് മാമൻ എം എൽ എ പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ ചൊല്ലി കൊടുത്തു. സംസ്ഥാന നിർമ്മിതി കേന്ദ്രം ഡയറക്ടർ ഡോ . ഫെബി വർഗ്ഗീസ് , ഫിനാൻഷ്യൽ അഡ്വൈസർ ശ്രീ.നിസാറുദീൻ എ , ചീഫ് ടെക്നിക്കൽ ഓഫീസർ ശ്രീ. സന്തോഷ് വി , കെസ്നിക്കിലെ ഉന്നത ഉദ്യോഗസ്ഥർ , ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു

FAREWELL-  2026കേരള സംസ്ഥാന നിർമ്മിതി കേന്ദ്രം (കെസ്നിക്ക്)   എംപ്ലോയീസ് സൊസൈറ്റി (കെസ്) സംഘടിപ്പിച്ച  സർവ്വീസിൽ നിന്നും...
02/06/2026

FAREWELL- 2026
കേരള സംസ്ഥാന നിർമ്മിതി കേന്ദ്രം (കെസ്നിക്ക്) എംപ്ലോയീസ് സൊസൈറ്റി (കെസ്) സംഘടിപ്പിച്ച സർവ്വീസിൽ നിന്നും വിരമിക്കുന്നവരുടെ യാത്രയയപ്പ് - 2026 പരിപാടി ബഹു കെസ്നിക്ക് ഡയറക്ടർ ഡോ ഫെബി വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു . കെസ്നിക്ക് ഫിനാൻസ് അഡ്വൈസർ ശ്രീ നിസാറുദീൻ എ , ചീഫ് ടെക്നിക്കൽ ഓഫീസർ ശ്രീ സന്തോഷ് വി , കെസ് പ്രസിഡന്റ് ശ്രീമതി മേരി സിനി റോബിൻസൺ , വൈസ് പ്രസിഡന്റ് ശ്രീ ജോസ് ജെ തോമസ്, സെക്രട്ടറി ശ്രീമതി ബീന ആർ പിള്ള , ട്രഷറർ ശ്രീമതി മിനി കെ സി , എക്സിക്യൂട്ടീവ് മെമ്പർമാരായ ശ്രീമതി ശ്രീദേവി ആർ , ശ്രീമതി മഞ്ജുഷ വി കെ , ശ്രീ ബിനോ ഓ ജെ, ശ്രീ സജിമോൻ ജോസഫ് , ശ്രീ ക്രിസ്റ്റഫർ തുടങ്ങിയവരും വിരമിക്കുന്ന ജീവനക്കാരും , ഹെഡ് ഓഫീസിലെയും , റീജിയണൽ ഓഫീസിലെയും മറ്റു ജീവനക്കാരും പരിപാടിയിൽ പങ്കെടുത്തു . തിരുവനന്തപുരം പി ടി പി നഗറിലുള്ള കെസ്നിക്കിന്റെ മുഖ്യ കാര്യാലയത്തിലെ കാർണിവൽ ഹാളിലാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്

കെസ്നിക്ക്   വീണ്ടും  ലാഭത്തിലേക്ക്       2025 - 2026  സാമ്പത്തിക വർഷത്തിലും കേരള സംസ്ഥാന  നിർമ്മിതി കേന്ദ്രം (കെസ്നിക്ക...
28/04/2026

കെസ്നിക്ക് വീണ്ടും ലാഭത്തിലേക്ക്
2025 - 2026 സാമ്പത്തിക വർഷത്തിലും കേരള സംസ്ഥാന നിർമ്മിതി കേന്ദ്രം (കെസ്നിക്ക്) തുടർച്ചയായി ലാഭം കൈവരിച്ചു
ബഹു. ഡയറക്ടർ ഡോ. ഫെബി വർഗ്ഗീസിന്റെ അധ്യക്ഷതയിൽ കെസ്നിക്ക് ഹെഡ് ഓഫീസിൽ ചേർന്ന ആനുവൽ റിവ്യൂ മീറ്റിങ്ങിൽ കഴിഞ്ഞ വർഷത്തെ പ്രവർത്തന പുരോഗതി വിലയിരുത്തി യതിന്റെ അടിസ്ഥാനത്തിലാണ് കെസ്നിക്ക് ലാഭം കൈവരിച്ചതായി ബഹു. ഡയറക്ടർ അറിയിച്ചത്.
കെസ്നിക്കിന്റെ ബാർട്ടൻഹിൽ മേഖല ഓഫീസാ ണ് കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ ലാഭം കൈവരിച്ചത്. പ്രസ്തുത മീറ്റിങ്ങിൽ കെസ്നിക്ക് ഫിനാൻസ് അഡ്വൈസർ ശ്രീ. നിസാറുദീൻ എ , ചീഫ് ടെക്നിക്കൽ ഓഫീസർ ശ്രീ സന്തോഷ്‌ വി തുടങ്ങിയവരും, കെസ്നിക്ക് ഹെഡ് ഓഫീസിലെ മറ്റ് പ്രധാനപ്പെട്ട ഉദ്യോഗസ്ഥരും, കൂടാതെ എല്ലാ റീജിയണൽ ഓഫീസുകളിലെയും റീജിയണൽ എഞ്ചിനീയർമാരും, അക്കൗണ്ടന്റ് മാരും മീറ്റിങ്ങിൽ പങ്കെടുത്തു

KESNIK Harvest Festival Inaguration
17/04/2026

KESNIK Harvest Festival Inaguration

കെസ്നിക്ക് സ്റ്റാഫ്‌ അസംബ്ലി മീറ്റിംഗ്- 2026കെസ്നിക്കിന്റെ  ഈ വർഷത്തെ സ്റ്റാഫ്‌ അസ്സബ്ലി മീറ്റിംഗ് ബഹു ഡയറക്ടറുടെ അദ്ധ്യ...
27/03/2026

കെസ്നിക്ക് സ്റ്റാഫ്‌ അസംബ്ലി മീറ്റിംഗ്- 2026

കെസ്നിക്കിന്റെ ഈ വർഷത്തെ സ്റ്റാഫ്‌ അസ്സബ്ലി മീറ്റിംഗ് ബഹു ഡയറക്ടറുടെ അദ്ധ്യക്ഷതയിൽ
കെസ്നിക്കിൽ വച്ച് നടന്നു. ഫിനാൻസ് അഡ്വൈസർ ശ്രീ നിസാറുദീൻ എ, ചീഫ് ടെക്നിക്കൽ ഓഫീസർ ശ്രീ സന്തോഷ്‌ വി, കെസ്നിക്ക് ഹെഡ് ഓഫീസിലെ ഭരണ, സാങ്കേതിക, സാമ്പത്തിക വിഭാഗങ്ങളിലെ പ്രധാനപ്പെട്ട ഉദ്യോഗസ്ഥരും, ജീവനക്കാരും മീറ്റിംഗിൽ പങ്കെടുത്തു. റീജിയണൽ ഓഫീസുകളിലെ ജീവനക്കാർ ഓൺലൈൻ വഴി പങ്കെടുത്തു.

കെസ്നിക്ക് ജീവനക്കാർക്കായി ഏർപ്പെടുത്തിയ ഹയർ പർചെയ്സ് സ്കീം ഉദ്ഘാടനം ബഹു കെസ്നിക്ക് ഡയറക്ടർ ഡോ. ഫെബി വർഗ്ഗീസ് നിർവഹിക്കു...
05/03/2026

കെസ്നിക്ക് ജീവനക്കാർക്കായി ഏർപ്പെടുത്തിയ ഹയർ പർചെയ്സ് സ്കീം ഉദ്ഘാടനം ബഹു കെസ്നിക്ക് ഡയറക്ടർ ഡോ. ഫെബി വർഗ്ഗീസ് നിർവഹിക്കുന്നു. ശ്രീ ഹരീന്ദ്രനാഥ് ഐ എൻ ടി യു സി,ശ്രീമതി മഞ്ജുഷ വി കെ, എൻ ഇ ഒ, ശ്രീ ബിനോ ഒ ജെ, എ ഐ ടി യു സി, ശ്രീ ബിനോ ടി സി,കെ എസ് എൻ കെ ഇ എഫ്, സാമ്പത്തിക ഉപദേഷ്ടാവ് നിസാറുദ്ദീൻ എ, ചീഫ് ടെക്നിക്കൽ ഓഫീസർ ശ്രീ സന്തോഷ്‌ വി എന്നിവർ സമീപം

ESPOIR - 2026കേരള സംസ്ഥാന നിർമ്മിതി കേന്ദ്രം   എംപ്ളോയീസ് സൊസൈറ്റി സംഘടിപ്പിച്ച  ന്യൂ ഇയർ പരിപാടി ‘ESPOIR - 2026’  ബഹു ....
14/01/2026

ESPOIR - 2026
കേരള സംസ്ഥാന നിർമ്മിതി കേന്ദ്രം എംപ്ളോയീസ് സൊസൈറ്റി സംഘടിപ്പിച്ച ന്യൂ ഇയർ പരിപാടി ‘ESPOIR - 2026’ ബഹു .കെസ്നിക്ക് ഡയറക്ടർ ഡോ .ഫെബി വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു.

സംസ്ഥാന നിർമ്മിതി കേന്ദ്രം ക്യാമ്പസ്സിൽ നടന്ന ക്രിസ്മസ്  -   ന്യൂ ഇയർ ആഘോഷം
03/01/2026

സംസ്ഥാന നിർമ്മിതി കേന്ദ്രം ക്യാമ്പസ്സിൽ നടന്ന ക്രിസ്മസ് - ന്യൂ ഇയർ ആഘോഷം

Address

Kerala State Nirmithi Kendra , PTP Nagar
Thiruvananthapuram
695038

Opening Hours

Monday 10:15am - 5:15pm
Tuesday 10:15am - 5:15pm
Wednesday 10:15am - 5:15pm
Thursday 10:15am - 5:15pm
Friday 10:15am - 5:15pm
Saturday 10:15am - 5:15pm

Alerts

Be the first to know and let us send you an email when Kerala State Nirmithi Kendra posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share