ദേശീയ സമ്പാദ്യ പദ്ധതി വകുപ്പ്

ദേശീയ സമ്പാദ്യ പദ്ധതി വകുപ്പ് ധനകാര്യ ദേശീയ സമ്പാദ്യ പദ്ധതി വകുപ്പ്
കേരള സര്‍ക്കാര്‍

ദേശീയ സമ്പാദ്യ പദ്ധതിയുടെ കീഴില്‍ നടപ്പിലാക്കുന്ന National savings Recurring Deposit Scheme, Time Deposit, National Savings Scheme, Kisan Vikas Patra, Senior Citizen Savings Scheme, Sukanya Samrudhi Scheme , Public Provident fund, എന്നീ പദ്ധതികളും സംസ്ഥാന സര്‍ക്കാര്‍ വിദ്യാര്‍ഥികളില്‍ സമ്പാദ്യ ശീലം വളര്‍ത്തുന്നതിലെക്കായുള്ള തുടങ്ങിയ സ്റ്റുഡന്റ്സ് സേവിങ്ങ്സ് സ്കീം എന്നീ പദ്ധതികള്‍ ദേശീയ സമ്പാദ്യ പ

ദ്ധതി വകുപ്പ് മുഖേന നടപ്പിലാക്കി വരുന്നു.

വകുപ്പ് സാരഥികള്‍

ശ്രീ. വി ഡി സതീശന്‍
ധനകാര്യ വകുപ്പ് മന്ത്രി

ശ്രീ ജ്യോതിലാല്‍ കെ ആര്‍
അഡീഷനല്‍ ചീഫ് സെക്രട്ടറി, ഫിനാന്‍സ്

ശ്രീമതി രേഖാ നിക്സണ്‍
ഡയറക്ടര്‍, ദേശീയ സമ്പാദ്യ പദ്ധതി വകുപ്പ്

04/03/2026
ദേശീയ സമ്പാദ്യ പദ്ധതി ഏജന്റുമാരുടെ കൊല്ലം ജില്ലാതല സംഗമം 20/02/2026 വെള്ളിയാഴ്ച കൊട്ടാരക്കര സൗപർണിക ഓഡിറ്റോറിയത്തിൽ വച്ച...
21/02/2026

ദേശീയ സമ്പാദ്യ പദ്ധതി ഏജന്റുമാരുടെ കൊല്ലം ജില്ലാതല സംഗമം 20/02/2026 വെള്ളിയാഴ്ച കൊട്ടാരക്കര സൗപർണിക ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. കൊല്ലം ജില്ലാ കളക്ടർ ശ്രീ. ദേവിദാസ് അധ്യക്ഷത വഹിച്ച യോഗത്തിന്റെ ഉദ്ഘാടനം ബഹു സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി ശ്രീ. കെ. എൻ. ബാലഗോപാൽ നിർവഹിച്ചു. ദേശീയ സമ്പാദ്യവകുപ്പ് ഡയറക്ടർ ശ്രീ. പ്രദീപ്കുമാർ ആര്‍ മുഖ്യ പ്രഭാഷണം നടത്തി. പ്രസ്തുത യോഗത്തിൽ വച്ച് സ്റ്റുഡന്റ്സ് സേവിങ്സ് സ്കീം പദ്ധതിയുടെ പ്രചാരണത്തിന് വേണ്ടി തയ്യാറാക്കിയ തീം സോംഗ് ബഹു ധനകാര്യ വകുപ്പ് മന്ത്രി പ്രകാശനം ചെയ്തു.മികച്ച പ്രവർത്തനം കാഴ്ച വച്ച ഏജന്റുമാരെയും എഴുപത് വയസ്സ് കഴിഞ്ഞ ഏജന്റുമാരെയും ആദരിച്ചു.ദേശീയ സമ്പാദ്യ പദ്ധതി അഡിഷണൽ ഡയറക്ടർ ശ്രീ. അജിത്കുമാർ പി , കൊട്ടാരക്കര മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീമതി. അനിത ഗോപകുമാർ, കൊല്ലം പോസ്റ്റൽ ഡിവിഷൻ സീനിയർ സൂപ്രണ്ട് ശ്രീമതി. ബിന്ദു, പത്തനംതിട്ട പോസ്റ്റൽ ഡിവിഷൻ സൂപ്രണ്ട് ശ്രീമതി. കെവീന, ദേശീയ സമ്പാദ്യ പദ്ധതി കൊല്ലം ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ ശ്രീ. ഹരി.പി. ആർ, അസിസ്റ്റന്റ് ഡയറക്ടർ ശ്രീ. അനിൽകുമാർ എന്നിവർ സംബന്ധിച്ചു.

09/10/2025
ദേശീയ സമ്പാദ്യ പദ്ധതി വകുപ്പ് തൃശൂർ ജില്ലാ കാര്യാലയത്തിന്റെ നേതൃത്വത്തിൽ  മഹിളാ പ്രധാൻ / എസ്‌ എ എസ്‌  ഏജന്റുമാരുടെ  ആനുവ...
28/02/2025

ദേശീയ സമ്പാദ്യ പദ്ധതി വകുപ്പ് തൃശൂർ ജില്ലാ കാര്യാലയത്തിന്റെ നേതൃത്വത്തിൽ മഹിളാ പ്രധാൻ / എസ്‌ എ എസ്‌ ഏജന്റുമാരുടെ ആനുവൽ മീറ്റ് തൃശൂർ ടൗൺഹാളിൽ ഉത്‍ഘാടനം ചെയ്തു. സ്റ്റുഡന്റസ് സേവിങ്സ് സ്കീം പ്രവർത്തനത്തിൽ മികവ് തെളിയിച്ച വിദ്യാലയങ്ങൾക്കുള്ള കളക്ടഴ്സ് ട്രോഫി വിതരണം ചെയ്തു. പ്രസ്തുത ചടങ്ങിൽ മികച്ച പ്രവർത്തനം കാഴ്ച വച്ച ജില്ലയിലെ ഏജന്റുമാരെ ആദരിച്ചു. നിക്ഷേപ സമാഹരണത്തിൽ മികച്ച പ്രവർത്തനം കാഴ്ച്ച വച്ച ചാവക്കാട് ബ്ലോക്ക്‌ പഞ്ചായത്തിന് സ്മരണിക നൽകി അനുമോദിച്ചു. ദേശീയ സാമ്പാദ്യ പദ്ധതി വകുപ്പ് ഡയറക്ടർ ശ്രീ മനു. എസ്‌ മുഖ്യാതിഥി ആയിരുന്നു. ദേശീയ സമ്പാദ്യ പദ്ധതി ഡെപ്യൂട്ടി ഡയറക്ടർ ശ്രീ ബിജു പി വി അധ്യക്ഷത വഹിച്ചു. ജില്ലാ വിദ്യാഭ്യാസ വകുപ്പ് ഉപ ഡയറക്ടർ ശ്രീമതി അജിതകുമാരി എ കെ, ജില്ലാ ട്രഷറി ഓഫീസർ ശ്രീമതി ആശ അരവിന്ദ് കെ എ, സീനിയർ സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫീസസ് ശ്രീ മുഹമ്മദ് ഷരീഫ് പി, ഏജന്റ്മാരുടെ സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ ആശംസകൾ നേർന്നു. ജില്ലയിലെ 600-ൽ പരം ആർ ഡി ഏജന്റുമാരും ദേശീയ സമ്പാദ്യ പദ്ധതി ജില്ലാ കാര്യാലയത്തിലെ അസിസ്റ്റന്റ് ഡയറക്ടർമാരും മറ്റു ജീവനക്കാരും മീറ്റിന്റെ ഭാഗമായി.

Address

ഗോള്‍ഡന്‍ ജുബിലീ ബില്‍ഡിംഗ്‌, ഓവര്‍ ബ്രിഡ്ജ്, എസ് എം വി സ്കൂള്‍ എതിര്‍ ഭാഗം, തമ്പാന്നൂര്‍
Thiruvananthapuram
695001

Opening Hours

Monday 10:15am - 5:15pm
Tuesday 10:15am - 5:15pm
Wednesday 10:15am - 5:15pm
Thursday 10:15am - 5:15pm
Friday 10:15am - 5:15pm
Saturday 10:15am - 5:15pm

Website

Alerts

Be the first to know and let us send you an email when ദേശീയ സമ്പാദ്യ പദ്ധതി വകുപ്പ് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share