17/07/2026
കൊല്ലത്ത് വീണ്ടും ലഹരി വേട്ട.
അടുത്തടുത്ത ദിവസങ്ങളിലായി നിരവധി എംഡി.എം. എ. കേസുകളും , ലഹരി ഗുളിക. കളും ഗഞ്ചാവുമായി ഉൾപ്പെടെ നിരവധി പേർ അറസ്റ്റിലാവുകയും ലഹരിപദാർത്ഥങ്ങൾ പിടിചെടുക്കുകയും ചെയ്തു കൂടാതെ ടെറസിന് മുകളിൽ ഗഞ്ചാവ് കൃഷി നടത്തിയവരെയുംഗഞ്ചാവ് ചെടികളും പിടികൂടി യിരുന്നു.പത്തനാപുരം സ്വദേശികളായ മുഹമ്മദ് കൈഫ്, വിപിൻ സജു എന്നിവ വരെയാണ് . എം.ഡി എം.എ യുമായി ഡാൻ സാഫ് സംഘം ഇന്ന്പിടികൂടിയത്
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായിട്ടാണ്
കേരള പോലീസും റെയിൽവേ പോലീസും എക്സ്സൈസ് വകുപ്പും ശക്തമായ അന്വേഷണവും, തിരച്ചിലുമാണ് നടത്തുനത് .രാത്രിയും പകലും സംശയമുള്ളവരെ എല്ലാം പരിശോധനയ്ക്ക് വിധേയമാക്കും. വിവിധ ടീമുകളായി തിരിഞ്ഞാണ് പരിശോധന ബുധൻ രാവിലെ പുന്തല ത്താഴത്ത് വെച്ച് കമ്മീഷണറുടെ ഡാൻസ് സാഫ് സംഘത്തിന് രഹസ്യമായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ രണ്ട്പേരെ എം.ഡി. എം.എ.യുമായ പിടികൂടിയത്.
പുന്തല ത്താഴത്തുള്ള ആർക്കോ നൽകാൻ കൊണ്ട് വന്നതാണ് എംഡി.എം.എ യെന്ന് പ്രതികൾ പോലീസിനോട് പറഞ്ഞു. ഇവർ മൊത്തമായും ചില്ലറയായും വില്ക്കപ്പെടും. കോളേജ്വിദ്യാർതികൾ ക്കും വിദ്യാർത്ഥിനികളുമാണ് ഇവരിൽ നിന്നും മാരക മയക്ക്മരുന്ന് വാങ്ങിഉപയോഗിക്കുന്നത്. അന്വേഷണം ശക്തമായതോ മയക്ക്മരുന്ന് മാഫിയ സംഘം പിൻവലിഞ്ഞിരിക്കുകയാണ്.ചിലർ പലരീതികളിൽ ലഹരിവസ്തുക്കൾ കേരളത്തിൽ എത്തിക്കുന്നക്കുന്നുണ്ട് ഇപ്പോൾ പിടികൂടിയ രണ്ട് പേർ ബാഗ്ലൂരിൽ നിന്നുമാണ് m**a എത്തിച്ചത്. ഇപ്പോൾ ഗ്രാമിന് 7000 രൂപയാണ് മാഫിയ സംഘം ഈടാക്കുന്നത്. ഇതിന് മുമ്പ് ഇവർ മയക്ക് മരുന്ന്കുറ്റകൃത്യങ്ങളിൽ പങ്കെടുത്തിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട് .എസ്. ഐ.മാരായ സായ് സേനൻ, ഗോപകുമാർ,Asi അനു ആർ നാഥ് ,ദിലീപ്, റോയി എന്നിവരാണ് പ്രതികളെ പിടികൂടിയത് # കൊല്ലം #തൂഫാൻ #ചെന്നിത്തല #പോലീസ് #ലഹരിക്കെതിരെ