KL 21 - നെടുമങ്ങാട്

KL 21 - നെടുമങ്ങാട് █║▌│█│║▌║││█║▌https://www.facebook.com/NammudeNedumangadu

തിരുവനന്തപുരം ജില്ലയുടെ വടക്കു കിഴക്കായി സ്ഥിതി ചെയ്യുന്ന ഒരു മലയോരപട്ടണമാണ് നെടുമങ്ങാട്. ഒരു നഗരസഭ/മുനിസിപ്പാലിറ്റി കൂടിയാണ് നെടുമങ്ങാട് തിരുവനന്തപുരം നഗരത്തില്‍ നിന്നും 18 കിലോമീറ്റര്‍ ദൂരെയാണിവിടം. തിരുവനന്തപുരം ജില്ലയിലെ 4 താലൂക്കുകളില്‍ ഒന്നാണ്‌ നെടുമങ്ങാട്‌. കുരുമുളക്‌, റബ്ബര്‍ പോലുള്ള മലഞ്ചരക്കുകളുടെ ഒരു പ്രധാന വിപണന കേന്ദ്രമാണിവിടം. കൂടാതെ പച്ചക്കറികളൂടേയും വലിയ വിപണനകേന്ദ്രം കൂടിയാണിത്. ത

ിരുവനന്തപുരം ജില്ലയിലെ പ്രധാന വ്യാപാരകേന്ദ്രം കൂടിയാണിത്. നെടുമങ്ങാട്‌ പട്ടണത്തില്‍ തന്നെയുള്ള ഒരു വിനോദസഞ്ചാര കേന്ദ്രമാണ്‌ കോയിക്കല്‍ കൊട്ടാരം. ഇത് ഇന്ന് പുരാവസ്തുവകുപ്പിനു കീഴിലുള്ള നാണയപ്രദര്‍ശന ശാലയാണ്‌.

തിരുവനന്തപുരം   ജില്ലയിലെ   മലയോര  പട്ടണമായ പാലോടിന്  ഒരു  സ്വപ്നമുണ്ട് .   അതു സാക്ഷാത്കരിക്കുമെങ്കിൽ തിരുവനന്തപുരത്തു ...
16/01/2024

തിരുവനന്തപുരം ജില്ലയിലെ മലയോര പട്ടണമായ
പാലോടിന് ഒരു സ്വപ്നമുണ്ട് . അതു സാക്ഷാത്കരിക്കുമെങ്കിൽ തിരുവനന്തപുരത്തു നിന്ന് ചെന്നൈക്കും മഥുരക്കും തൂത്തുക്കുടിക്കും ശിവകാശിക്കുമൊക്കെ പോകാനുള്ള ഏറ്റവും ദൂരം കുറഞ്ഞ മാർഗ്ഗമാകും ഇത്. എന്നാൽ പാലോടിനു വേണ്ടി ശബ്ദമുയർത്താൻ ,
സ്വാധീനം ചെലുത്താൻ ആത്മാർത്ഥതയുള്ള ഒരു നേതാവോ വ്യക്തിയോ ഇല്ല. ഉണ്ടായിരുന്നെങ്കിൽ ആ സ്വപ്നം എന്നേ പൂവണിയുമായിരുന്നു.
ഇനി ആ സ്വപ്നം എന്താണന്നല്ലെ...
മറ്റൊന്നുമല്ല. ഇപ്പോൾ തെന്മല വരെ ബ്രോഡ്ഗേജ് റെയിൽപാതയുണ്ട്. അവിടെ നിന്നും പാത പാലോട്-നെടുമങ്ങാട് വഴി തിരുവനന്തപുരത്തേക്ക്‌ നീട്ടുകയാണെങ്കിൽ തിരുവനന്തപുരത്തു നിന്ന് ചെന്നൈക്കുള്ള ഏറ്റവം എളുപ്പമാർഗ്ഗമാകും. തെന്മല നിന്നും പാലോടു വഴി 60 കിലോമീറ്റർ പുതിയ പാതയുണ്ടാക്കിയാൽ മതി. ഏറ്റവും തിരക്കുള്ള
മലയോരപാതയാകും അത്. ഇപ്പോൾ
ഉള്ള തിരുവനന്തപുരം-കൊല്ലം-കൊട്ടാരക്കര-പുനലൂർ വഴിയുള്ള പാതയെക്കാൾ 80 കിലോമീറ്റർ ദൂരം കുറഞ്ഞ പാതയാകും അത്
തിരുവനന്തപുരം ചെന്നൈ യാത്രക്കാർക്കും
നെടുമങ്ങാട് , പാലോട് ,മടത്തറ, കുളത്തൂപ്പുഴ
സ്ഥലങ്ങളിലുള്ള
മലയോര പ്രദേശത്തെ യാത്രക്കാർക്കും വലിയൊരനുഗ്രഹമാകും. ആരുടെയെങ്കിലും ശ്രമഫലമായി അങ്ങനെ സംഭവിക്കട്ടെ
എന്ന് നമുക്ക് ആശിക്കാം, പ്രാർത്ഥിക്കാം....
സ്വപ്നസാക്ഷാത്ക്കാരത്തിനായ്
മലയോര നിവാസികൾക്കുവേണ്ടി അധികാരികൾക്ക് മുൻപിൽ സമർപ്പിക്കുന്നു...

Address

Nedumangad
Thiruvananthapuram
695541

Website

Alerts

Be the first to know and let us send you an email when KL 21 - നെടുമങ്ങാട് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to KL 21 - നെടുമങ്ങാട്:

Share