07/09/2026
Kumaranashan: The Poet Who Made Love a Philosophy
Kumaranashan became a great poet without writing a traditional epic, enriching his poetry with profound and powerful ideas. Few poets have explored and inspired such deep reflection on the meaning of love. Ashan lived at a time when caste and religious discrimination were deeply entrenched in society. Having a spiritual master like Sree Narayana Gurudevan broadened his vision and enriched his outlook. As a disciple of Sree Narayana Gurudevan, Ashan also played a significant role in social reform. He sharply criticized caste-based discrimination and social evils, as reflected in works such as Chandalabhikshuki and Duravastha. Ashan’s Nalini, Leela, and Karuna are all luminous celebrations of love. Although these works sing of love, they proclaim a form of love that transcends mere physical desire. Chinthavishtayaya Sita, a powerful challenge to male dominance, and Prarodanam, written in mourning over the death of A. R. Rajaraja Varma, reveal the depth of Kumaranashan’s worldview and philosophical thought. His Veena Poovu marked a new chapter in Malayalam literature. Among his other notable works are Gramavrikshathile Kuyil, Pushpavadi, Manimala, Vichitra Vijayam, Vanamala, Sree Buddhacharitam, and Balaramayanam. In 1922, in recognition of his outstanding contributions to literature, the Prince of Wales honoured Ashan in Madras by presenting him with a silk shawl and a bracelet. On January 16, 1924, the Redeemer boat accident on the Pallana River claimed the life of the great poet—the immortal singer of love.
മഹാകാവ്യമെഴുതാതെ മഹാകവിയായ കുമാരനാശാന്‍ തന്റെ കാവ്യങ്ങളെ മഹത്തായ ആശയങ്ങള്‍കൊണ്ട് സമ്പന്നമാക്കി. സ്‌നേഹത്തെക്കുറിച്ച് ഇത്ര ആഴത്തില്‍ ചിന്തിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കവികള്‍ വേറെയുണ്ടാവില്ല. സമൂഹത്തില്‍ ജാതിമതവിവേചനങ്ങള്‍ ശക്തമായി നിലനിന്നിരുന്ന കാലത്താണ് ആശാന്‍ ജീവിച്ചിരുന്നത്. ശ്രീനാരായണഗുരുവിനെപ്പോലൊരു ആധ്യാത്മികഗുരുവിനെ കിട്ടിയത് ആശാന്റെ കാഴ്ചപ്പാടുകളെ വിപുലപ്പെടുത്തി. ശ്രീനാരായണഗുരുവിന്റെ ശിഷ്യനായി സാമൂഹികപരിഷ്‌കരണത്തില്‍ നല്ലൊരു പങ്കുവഹിക്കാനും ആശാന് കഴിഞ്ഞു. ജാതീയമായ വേര്‍തിരിവുകളെയും അനാചാരങ്ങളെയും അദ്ദേഹം നിശിതമായി വിമര്‍ശിച്ചു. ചണ്ഡാലഭിക്ഷുകി, ദുരവസ്ഥ എന്നീ കൃതികള്‍ ഉദാഹരണങ്ങളാണ്. സ്‌നേഹത്തിന്റെ ഉജ്ജ്വലഗാഥകളാണ് ആശാന്റെ 'നളിനി'യും 'ലീല'യും 'കരുണ'യുമെല്ലാം. സ്‌നേഹത്തെക്കുറിച്ചു പാടുന്നുണ്ടെങ്കിലും മാംസനിബദ്ധമല്ലാത്ത പ്രേമത്തെയാണ് ഈ കൃതികള്‍ വിളംബരം ചെയ്യുന്നത്. പുരുഷന്റെ മേല്‍ക്കോയ്മയ്‌ക്കെതിരെയുള്ള വെല്ലുവിളിയായ 'ചിന്താവിഷ്ടയായ സീത'യും എ. ആര്‍. രാജരാജവര്‍മ്മയുടെ മരണത്തില്‍ വിലപിച്ചെഴുതിയ 'പ്രരോദന'വും കുമാരനാശാന്റെ ജീവിതവീക്ഷണവും തത്ത്വചിന്താപരതയും എടുത്തുകാണിക്കുന്നു. മലയാളസാഹിത്യത്തില്‍ ഒരു പുതിയ അധ്യായം കുറിച്ച കൃതിയാണ് ആശാന്റെ 'വീണപൂവ്'. ഗ്രാമവൃക്ഷത്തിലെ കുയില്‍, പുഷ്പവാടി, മണിമാല, വിചിത്രവിജയം, വനമാല, ശ്രീബുദ്ധചരിതം, ബാലരാമായണം തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ മറ്റു കൃതികള്‍. 1922-ല്‍ ആശാന്റെ സാഹിത്യസേവനത്തെ ബഹുമാനിച്ച് മദ്രാസില്‍വച്ച് വെയില്‍സ് രാജകുമാരന്‍ പട്ടും വളയും നല്‍കി. 1924 ജനുവരി 16-ന് പല്ലനയാറ്റില്‍ വച്ചുണ്ടായ 'റെഡീമര്‍' ബോട്ടപകടം സ്‌നേഹഗായകനായ ആ മഹാകവിയുടെ ജീവന്‍ കവര്‍ന്നെടുത്തു.