AP Udayabhanu

AP Udayabhanu A.P. Udayabhanu was a distinguished Indian lawyer, journalist, and social reformer from Kerala.

Known for his contributions to the Malayalam literary world, he was also an active participant in the Indian independence movement.

20/08/2026

A Multifaceted Public Leader

A. P. Udayabhanu (1 October 1915 – 15 December 1999) was a prominent Malayalam journalist and Indian freedom fighter. He was born on 1 October 1915 at Alummoottil in Nangyarkulangara, Haripad. He earned his B.A. and B.L. degrees from the University of Travancore. Udayabhanu served society in multiple capacities—as a social reformer, freedom fighter, lawyer, legislator, political leader, editor, environmental activist, and writer. In 1941, he became a member of the All-Travancore Committee of the Travancore State Congress, and in 1946, he was inducted into its Working Committee. He was elected to the Travancore Legislative Assembly in 1944 and again in 1948. During this period, he also served as Secretary of the Travancore State Congress and its Legislative Party. In 1948, he was the Secretary of the Congress Legislative Party. From 1956 to 1957, he served as the President of the Thiru-Kochi Pradesh Congress Committee (PCC) for two years. As a journalist, Udayabhanu held editorial positions in leading Malayalam newspapers such as Prabodham, Deenabandhu, and Mathrubhumi. From 1969, he served for nearly a decade as the Resident Editor of the Kozhikode edition of Mathrubhumi. He was also a member of the Kerala Public Service Commission and served as the Chairman of the Managing Committee of the Thonnaykkal Kumaran Asan Memorial. A. P. Udayabhanu passed away on 15 December 1999 in Thiruvananthapuram. His wife, Bharati Udayabhanu, was a noted author and a two-time Member of the Rajya Sabha.

ഒരു പ്രമുഖ മലയാള പത്രപ്രവർത്തകനും സ്വാതന്ത്ര്യസമരസേനാനിയുമാണ് എ.പി. ഉദയഭാനു(1 ഒക്ടോബർ 1915 -15 ഡിസംബർ 1999). 1915 ജനുവരി 10ന് ഹരിപ്പാട് നങ്ങ്യാർകുളങ്ങരയിൽ ആലുംമൂട്ടിൽ 1915 ഒക്‌ടോബർ 1-നു ജനിച്ചു. തിരുവിതാംകൂർ സർവകലാശാലയിൽനിന്ന്‌ ബി.എ, ബി.എൽ ബിരുദങ്ങൾ നേടി. സാമൂഹികപരിഷ്‌കർത്താവ്‌, സ്വാതന്ത്ര്യസമരസേനാനി, അഭിഭാഷകൻ, നിയമസഭാസാമാജികൻ, രാഷ്‌ട്രീയ നേതാവ്‌, പത്രാധിപർ, പരിസ്ഥിതി പ്രവർത്തകൻ, എഴുത്തുകാരൻ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു.1941-ൽ തിരുവിതാംകൂർ സ്റേറ്റ് കോൺഗ്രസ്സിന്റെ അഖില തിരുവിതാംകൂർ സമിതിയിലും 1946-ൽ പ്രവർത്തകസമിതിയിലും അംഗമായിരുന്നു. 1944-ൽ തിരുവിതാംകൂർ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1948-ൽ കോൺഗ്രസ് നിയമസഭാ കക്ഷിയുടെ സെക്രട്ടറിയായിരുന്ന ഇദ്ദേഹം 1956-57-ൽ തിരു-കൊച്ചി പി.സി.സി.യുടെ അധ്യക്ഷനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1944-ലും 48-ലും തിരുവിതാംകൂർ നിയമസഭയിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ടു. തിരുവിതാംകൂർ സ്‌റ്റേറ്റ്‌ കോൺഗ്രസിന്റെയും നിയമസഭാകക്ഷിയുടെയും സെക്രട്ടറിയായിരുന്നു. തിരുകൊച്ചി പി.സി.സി പ്രസിഡന്റായി രണ്ടുകൊല്ലം പ്രവർത്തിച്ചു. വിവിധ ഘട്ടങ്ങളിലായി പ്രബോധം, ദീനബന്ധു, മാതൃഭൂമി എന്നീ ദിനപത്രങ്ങളുടെ പത്രാധിപരായിരുന്നു. 1969 മുതൽ ഒരു ദശകത്തോളം മാതൃഭൂമി കോഴിക്കോട്‌ എഡിഷന്റെ റസിഡന്റ്‌ എഡിറ്ററായി പ്രവർത്തിച്ചു. കേരള പബ്ലിക്‌ സർവീസ്‌ കമ്മിഷൻ അംഗമായും തോന്നയ്‌ക്കൽ കുമാരൻ ആശാൻ സ്‌മാരകം മാനേജിംഗ്‌ കമ്മിറ്റി അധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്‌.[1] 1999 ഡിസംബർ 15ന്‌ തിരുവനന്തപുരത്ത്‌ അന്തരിച്ചു. ഗ്രന്ഥകർത്രിയും രണ്ട് തവണ രാജ്യസഭാംഗവുമായിരുന്ന ഭാരതി ഉദയഭാനു ഇദ്ദേഹത്തിന്റെ പത്നിയാണ്

T.K. Madhavan (A.P.Udayabhanu's Uncle ) : The Voice Behind the Temple Entry MovementEven during his student days, T.K. M...
17/08/2026

T.K. Madhavan (A.P.Udayabhanu's Uncle ) : The Voice Behind the Temple Entry Movement

Even during his student days, T.K. Madhavan had earned a reputation as an excellent orator, and he possessed the same ability to express his ideas effectively through writing. During that period, he contributed numerous articles to newspapers such as New India, Kerala Kaumudi, and Malayala Manorama, as well as magazines such as Bhashaposhini and Mangalodayam. In 1913, when the Eleventh Sreemoolam Praja Sabha was in session, Madhavan prepared a petition on behalf of the then Ezhava representative, Alummoottil Govinda Das. The following year, when Sree Narayana Guru travelled to raise funds for establishing a Sanskrit school at Aluva, Madhavan served as one of the principal campaigners and orators. It was during this period that he began to feel the need to start a newspaper as a platform through which people from all sections of society could bring their problems to the attention of the government and seek solutions. He was elected to the Praja Sabha as an Ezhava representative and served as a member in 1917 and 1918, where he strongly advocated civil equality and promoted interaction among different communities and freedom of expression. T.K. Madhavan occupies an unforgettable place in Kerala’s history as a pioneer of the Temple Entry Movement. He championed temple entry with the aim of eliminating social evils such as theendal (untouchability) and thodeel (restrictions on physical contact), which stood as barriers to civil equality. By around 1916, favourable conditions for the movement had begun to emerge in Kerala, and Madhavan published a book titled Kshethra Praveshanam (Temple Entry), explaining the aims and objectives of the movement. In 1916, at the 32nd session of the Indian National Congress held in Calcutta under the presidency of Annie Besant, a resolution supporting temple entry was passed for the first time, largely as a result of Madhavan’s persistent efforts. The following year, similar resolutions were also passed at the Maharaja’s Assembly in Mumbai.

പഠനകാലത്തേ തന്നെ അദ്ദേഹം മികച്ച പ്രാസംഗികന്‍ എന്ന് പേരെടുത്തിരുന്നു. ഈ കഴിവ് അദ്ദേഹത്തിനു പത്രങ്ങളില്‍ ലേഖനങ്ങള്‍ എഴുതുന്നതിനും ഉണ്ടായിരുന്നു. അക്കാലത്ത് ‘ന്യൂ ഇന്‍ഡ്യ’, ‘കേരള കൗമുദി’, ‘മലയാള മനോരമ’ തുടങ്ങിയ വര്‍ത്തമാന പത്രങ്ങളിലും ‘ഭാഷാപോഷിണി’, ‘മംഗളോദയം’ മുതലായ മാസികകളിലും അദ്ദേഹം ധാരാളം ലേഖനങ്ങള്‍ എഴുതിയിരുന്നു. 1913ല്‍ പതിനൊന്നാം ശ്രീമൂലം പ്രജാസഭ സമ്മേളിച്ച ഘട്ടത്തില്‍, അന്നത്തെ ഈഴവ പ്രതിനിധിയായിരുന്ന ആലുമ്മൂട്ടില്‍ ഗോവിന്ദ ദാസിനു വേണ്ടി നിവേദനം തയ്യാറാക്കി നല്‍കിയത് മാധവനായിരുന്നു. അടുത്ത വര്‍ഷം ശ്രീ നാരായണഗുരു ആലുവയിലെ സംസ്‌കൃത പഠനശാല ആരംഭിക്കുന്നതിനായി പണം സംഭരിക്കാന്‍ നടത്തിയ യാത്രയിലെ മുഖ്യ പ്രചാരകനും പ്രാസംഗികനും മാധവനായിരുന്നു. ഇക്കാലത്താണ് ഒരു പത്രം തുടങ്ങണമെന്ന ആവശ്യം അദ്ദേഹത്തിന് തോന്നിത്തുടങ്ങിയത്. എല്ലാ വിഭാഗം ജനങ്ങള്‍ക്കും അവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഭരണകൂടത്തെ അറിയിക്കുവാനും അതിനു സമാധാനം കാണുവാനുമുള്ള ഒരു വേദിയായിരുന്നു അത്. അദ്ദേഹത്തെ സഭയില്‍ ഈഴവ പ്രതിനിധി അംഗമായി തിരഞ്ഞെടുത്തു. 1917, 18 വര്‍ഷങ്ങളില്‍ അദ്ദേഹം അംഗമായിരുന്നു. വിഭിന്ന സമുദായങ്ങള്‍ തമ്മിലുള്ള സമ്പര്‍ക്കവും അഭിപ്രായ സ്വാതന്ത്ര്യവും നിലനിന്നിരുന്നു. ഈ ഘട്ടങ്ങളില്‍ അദ്ദേഹം പൗരസമത്വത്തിനായി ശക്തിയായി സഭയില്‍ വാദിച്ചിരുന്നു. ക്ഷേത്ര പ്രവേശന വാദത്തിന്റെ ജനയിതാവ് എന്ന നിലയിലാണ് ടി.കെ.മാധവന് കേരള ചരിത്രത്തില്‍ അവിസ്മരണീയമായ സ്ഥാനം ലഭിച്ചത്. പൗര സമത്വത്തിന് വിലങ്ങു തടിയായിരുന്ന തീണ്ടല്‍, തൊടീല്‍ എന്നീ സാമൂഹിക ദുരാചാരങ്ങളെ ഹിന്ദു മതത്തില്‍ നിന്ന് തന്നെ നിഷ്‌കാസനം ചെയ്യാനാണ് അദ്ദേഹം ക്ഷേത്രപ്രവേശന വാദം ഉയര്‍ത്തിപ്പിടിച്ചത്. ഇതിനനുകൂലമായ പരിതസ്ഥിതികള്‍ 1916 ഓടെ കേരളത്തില്‍ ഉടലെടുത്തിരുന്നു. അദ്ദേഹം ഇതിന് മുന്നോടിയായി ‘ക്ഷേത്രപ്രവേശനം’ എന്ന പേരില്‍ ഒരു പുസ്തകം പ്രസിദ്ധീകരിച്ചു. അതില്‍ ക്ഷേത്രപ്രവേശന വാദത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെക്കുറിച്ച് വ്യക്തമാക്കിയിരുന്നു. 1916ല്‍ കൊല്‍ക്കത്തയില്‍ ആനി ബസന്റിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ 32-മത് ഭാരത മാഹാ സഭാ സമ്മേളനത്തില്‍ ക്ഷേത്ര പ്രവേശനത്തെ അനുകൂലിച്ച് ആദ്യമായി ഒരു പ്രമേയം പാസ്സാക്കപ്പെട്ടു. ഇതിനു പിന്നില്‍ മാധവന്റെ നിരന്തര പരിശ്രമമം ഉണ്ടായിരുന്നു. ഇതേ തുടര്‍ന്ന് അടുത്ത വര്‍ഷം മുംബൈ യില്‍ അവിടത്തെ മഹാരാജാവിന്റെ സഭയിലും പ്രമേയങ്ങള്‍ പാസാക്കപ്പെട്ടു

13/08/2026

A.P. Udayabhanu: Journalist, Freedom Fighter and Distinguished Parliamentarian

A.P. Udayabhanu was also a prominent journalist, serving as Chief Editor for several newspapers, including Mathrubhumi, and his columns and articles were regularly featured in Malayalam periodicals and newspapers. Primarily, Sri A.P. Udayabhanu expressed his views on social issues. He actively participated in the freedom struggle. Having joined the national movement at a young age, he became a member of the legislative assembly at the age of 29, before independence. His speeches in both Malayalam and English in the assembly were noteworthy. The speeches were delivered in a way that earned respect from all. He paid special attention to speaking in a clear and relevant manner, ensuring that only the necessary points were addressed.

പത്രപ്രവർത്തകനെന്ന നിലയിൽ ഉദയഭാനു മാതൃഭൂമി ഉൾപ്പെടെ നിരവധി പത്രങ്ങളുടെ ചീഫ് എഡിറ്ററായി പ്രവർത്തിച്ചു . അദ്ദേഹത്തിൻ്റെ ലേഖനങ്ങളും കോളങ്ങളും നിരവധി മലയാളം ആനുകാലികങ്ങളിലും പത്രങ്ങളിലും സ്ഥിരമായി പ്രത്യക്ഷപ്പെട്ടു. പ്രാഥമികമായി സാമൂഹിക വിഷയങ്ങളിലാണ് ശ്രീ എ . പി ,ഉദയഭാനു അഭിപ്രായം പറഞ്ഞിരുന്നത്. സ്വാതന്ത്ര്യ സമരത്തിൽ സജീവമായി പങ്കെടുത്തു. ചെറിയ പ്രായത്തില്‍ തന്നെ ദേശീയപ്രസ്ഥാനത്തിലേക്കിറങ്ങിത്തിരിച്ച അദ്ദേഹം സ്വാതന്ത്ര്യത്തിന് മുമ്പു, 29-ാമത് വയസ്സില്‍ നിയമസഭാംഗമായി. നിയമസഭയിൽ മലയാളത്തിലും ഇംഗ്ലീഷിലും അദ്ദേഹം നടത്തിയിട്ടുള്ള പ്രസംഗങ്ങൾ ശ്രദ്ധേയമായിരുന്നു. ആരിലും മതിപ്പുളവാക്കുന്ന രീതിയിലായിരുന്നു ആ പ്രസംഗങ്ങൾ. ശരിയായി പഠിച്ച് കാര്യം മാത്രം പ്രസക്തമായ രീതിയിൽ പ്രസംഗിക്കാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു

12/08/2026

A Lifelong Love for Agriculture

“One of my dreams once was to become an agricultural expert and work for agricultural development,” wrote Sri A.P. Udayabhanu(Alummoottil Tharavad) in his autobiography. Coming from a farming background, many of his memories were deeply connected to agriculture. He had cherished the desire to live as a farmer. He wrote that he would often go and observe the places where crops were sown and transplanted. During the harvest and planting seasons, he would visit his family’s farmland to oversee the work, even during his younger days.

"കൃഷിവിദഗ്ധനായി കൃഷിവികസനത്തിനു പ്രവർത്തിക്കണമെന്നതായിരുന്നു ഒരു കാലത്തെ എന്‍റെ മോഹം" എന്ന് ആലുംമൂട്ടിൽ തറവാട്ടിലെ ശ്രീ എ.പി. ഉദയഭാനു അദ്ദേഹത്തിന്‍റെ ആത്മകഥയിൽ എഴുതിയിട്ടുണ്ട്. അദ്ദേഹത്തിൻ്റെ പശ്ചാത്തലം ഒരു കൃഷിക്കാരൻ്റെതായിരുന്നതിനാൽ, അദ്ദേഹത്തിൻ്റെ പല ഓർമകളും അതിനെ സംബന്ധിക്കുന്നതായിരുന്നു .ഒരു കൃഷിക്കാരനായി തന്നെ ജീവിക്കണമെന്ന് അദ്ദേഹം മോഹിച്ചിട്ടുണ്ട്. നടുന്നിടത്തും വിതയ്ക്കുന്നിടത്തും എല്ലാം പോയി നോക്കി നിന്നിട്ടുണ്ട് എന്ന് അദ്ദേഹത്തിൻ്റെ ആത്മകഥയിൽ എഴുതിയിട്ടുണ്ട്. അദ്ദേഹത്തിന്‍റെ പറമ്പിലെ കൊയ്ത്തു കാലത്തും നടീൽ കാലത്തും മേൽനോട്ടത്തിനായി അദ്ദേഹം ചെറുപ്പകാലത്തു പോയിരുന്നു.

A Voice of Integrity: Udayabhanu Beyond Awards and RecognitionShri Udayabhanu has received several awards, including the...
11/08/2026

A Voice of Integrity: Udayabhanu Beyond Awards and Recognition

Shri Udayabhanu has received several awards, including the 'Desabhimani K. Ramakrishnapilla Award,' in recognition of his contributions to the political and cultural fields. There are not many who have received such honors. He did not write with the expectation of receiving these accolades. He himself stated that the integrity of the articles would be compromised if one wrote with the hope of achievements and awards. He was unafraid to praise what he felt was good and right, and to strongly highlight what he perceived as wrong.

ശ്രീ ഉദയഭാനുവിന് രാഷ്ട്രീയ, സാംസ്കാരിക രംഗങ്ങളിലെ സേവനങ്ങളെ കണക്കിലെടുത്ത് 'ദേശാഭിമാനി കെ.രാമകൃഷ്ണപിള്ള അവാർഡ് 'ഉൾപ്പെടെ നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്. ഇത്രയധികം ബഹുമതികൾ ലഭിച്ചിട്ടുള്ളവർ അധികം പേർ കാണില്ല . ഈ ബഹുമതികൾ ഒന്നും പ്രതീക്ഷിച്ചുകൊണ്ട് അല്ല അദ്ദേഹം എഴുതിയിട്ടുള്ളത്. നേട്ടങ്ങളും ബഹുമതികളും മറ്റും പ്രതീക്ഷിച്ചു ലേഖനങ്ങൾ എഴുതുമ്പോൾ അവയിലെ സത്യസന്ധത നഷ്ടപ്പെടും എന്ന് അദ്ദേഹം തന്നെ പറയുന്നുണ്ട്. നല്ലതെന്നും ശരിയെന്നും തോന്നുന്നതിനെ വാഴ്ത്താനും തെറ്റെന്ന് തോന്നുന്നതിനെ ശക്തമായി തന്നെ ചൂണ്ടിക്കാണിക്കാനും അദ്ദേഹം മടിച്ചിരുന്നില്ല.

Unflinching Truths and Uncompromised Principles: The Courageous Legacy of A.P. UdayabhanuSri Udayabhanu received numerou...
06/08/2026

Unflinching Truths and Uncompromised Principles: The Courageous Legacy of A.P. Udayabhanu

Sri Udayabhanu received numerous honours, including the Deshabhimani K. Ramakrishna Pillai Award, in recognition of his contributions to political and cultural fields. Very few individuals have been awarded as many distinctions as he has. Yet, he never wrote with the expectation of awards or recognition. He often said that when one writes with the hope of gaining rewards and accolades, the sincerity of the writing is lost. He never hesitated to praise what he believed was good and right, and equally, he did not hesitate to point out what he felt was wrong. In his autobiography, he openly expressed his opinions and assessments regarding the merits and flaws in the service of many prominent Congress leaders. The Congress leadership had encouraged R. Shankar—who was then the General Secretary of the Indian National Congress—to contest for the position of General Secretary of the S.N.D.P Yogam, with the intention of rescuing the organisation from the influence of C.P. Ramaswami Iyer and bringing it closer to Congress ideology. But what happened was the exact opposite—once he became the General Secretary of the Yogam, Shankar became a strong supporter of C.P. Ramaswami Iyer. Udayabhanu criticised Shankar sharply for this. Similarly, he criticised Shankar for forcing P.T. Chacko, a Congress leader, to resign from the cabinet while he was Chief Minister, which eventually led to the formation of the Kerala Congress and contributed to the weakening of the Indian National Congress in the state. At the same time, he did not hesitate to acknowledge Shankar’s personal achievement in establishing numerous colleges and schools, even though much of it became possible with the support of C.P. Ramaswami Iyer. Udayabhanu felt saddened that the Congress failed to honour T.M. Varghese, who had worked with sincere dedication to strengthen the party and expand its public influence. It was not merely a lack of recognition—he believed Varghese was deeply misunderstood. Few recognised the truth that T.M. Varghese was a genuine nationalist. In his autobiography, Sri A.P. Udayabhanu explains this truth in detail.

ശ്രീ ഉദയഭാനുവിന് രാഷ്ട്രീയ, സാംസ്കാരിക രംഗങ്ങളിലെ സേവനങ്ങളെ കണക്കിലെടുത്ത് 'ദേശാഭിമാനി കെ.രാമകൃഷ്ണപിള്ള അവാർഡ് 'ഉൾപ്പെടെ നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്. ഇത്രയധികം ബഹുമതികൾ ലഭിച്ചിട്ടുള്ളവർ അധികം പേർ കാണില്ല . ഈ ബഹുമതികൾ ഒന്നും പ്രതീക്ഷിച്ചുകൊണ്ട് അല്ല അദ്ദേഹം എഴുതിയിട്ടുള്ളത്. നേട്ടങ്ങളും ബഹുമതികളും മറ്റും പ്രതീക്ഷിച്ചു ലേഖനങ്ങൾ എഴുതുമ്പോൾ അവയിലെ സത്യസന്ധത നഷ്ടപ്പെടും എന്ന് അദ്ദേഹം തന്നെ പറയുന്നുണ്ട്. നല്ലതെന്നും ശരിയെന്നും തോന്നുന്നതിനെ വാഴ്ത്താനും തെറ്റെന്ന് തോന്നുന്നതിനെ ശക്തമായി തന്നെ ചൂണ്ടിക്കാണിക്കാനും അദ്ദേഹം മടിച്ചിരുന്നില്ല. കോൺഗ്രസിലെ നേതാക്കന്മാരിൽ പ്രമുഖരായ മിക്കവരുടെയും സേവനം വഴി ഉണ്ടായ നേട്ടങ്ങളെയും കോട്ടങ്ങളെയും പറ്റി അദ്ദേഹം തൻ്റെ അഭിപ്രായങ്ങളും വിലയിരുത്തലുകളും അദ്ദേഹത്തിൻ്റെ ആത്മകഥയിൽ പ്രകടമാക്കിയിട്ടുണ്ട്.എസ്. എൻ. ഡി. പി യോഗത്തെ സി. പി രാമസ്വാമി അയ്യരുടെ വലയത്തിൽ നിന്ന് പിടിച്ചെടുത്ത്‌ കോൺഗ്രസിന് അനുകൂലമാക്കി മാറ്റാൻ വേണ്ടിയായിരുന്നു കോൺഗ്രസ് നേതൃത്വം, കോൺഗ്രസിൻ്റെ ജനറൽ സെക്രട്ടറിയായിരുന്ന ആർ.ശങ്കർ -നെ എസ്. എൻ. ഡി. പി. യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാൻ നിയോഗിച്ചത്. പക്ഷേ സംഭവിച്ചത്, യോഗം ജനറൽ സെക്രട്ടറിയായ ഉടൻ തന്നെ, സി. പി. യെ ശക്തമായി പിന്തുണയ്ക്കുന്ന ആളായി മാറുകയായിരുന്നു ശങ്കർ. ഇതിൽ ശങ്കർ -നെ ഉദയഭാനു നിശിതമായി വിമർശിച്ചിട്ടുണ്ട്. അതുപോലെ, മുഖ്യമന്ത്രിയായിരുന്നപ്പോൾ പി. ടി ചാക്കോയെ പോലുള്ള ഒരു കോൺഗ്രസ് നേതാവിനെ മന്ത്രിസഭയിൽ നിന്ന് രാജിവെപ്പിച്ച് കേരള കോൺഗ്രസിൻ്റെ രൂപീകരണത്തിന് വഴിതെളിച്ചതിനും, അതുവഴി കോൺഗ്രസിൻ്റെ ശക്തി ക്ഷയത്തിന് ഇടയാക്കിയതിനും, അദ്ദേഹം ആർ. ശങ്കർ -നെ വിമർശിച്ചിട്ടുണ്ട്. അതേസമയം സി. പി രാമസ്വാമി അയ്യരുടെ സഹായത്തോടെയാണെങ്കിലും നിരവധി കോളേജുകളും വിദ്യാലയങ്ങളും ഉണ്ടാക്കാൻ കഴിഞ്ഞത് ആർ. ശങ്കറിൻ്റെ വ്യക്തിപരമായ വലിയ നേട്ടമായി പ്രകീർത്തിക്കാനും അദ്ദേഹം മടിച്ചില്ല.കോൺഗ്രസിന് ശക്തിയും ജനസ്വാധീനവും നേടിയെടുക്കാൻ മറ്റാരെക്കാളും ആത്മാർത്ഥമായി പ്രവർത്തിച്ച ടി. എം വർഗീസിനെ അർഹിക്കുന്ന വിധം ആദരിക്കുന്നതിന് കോൺഗ്രസിന് കഴിഞ്ഞില്ലെന്നുള്ളതിൽ അദ്ദേഹം ദുഖിതനാണ്. ആദരിച്ചില്ലെന്നു മാത്രമല്ല വളരെയധികം തെറ്റിദ്ധരിക്കപ്പെട്ടു എന്നതിലും ശ്രീ ഉദയഭാനു ദുഃഖിക്കുന്നു. ടി. എം. വർഗീസ് ഒരു യഥാർത്ഥ ദേശീയവാദിയാണ് എന്നുള്ള സത്യം അധികം ആരും അംഗീകരിച്ചിരുന്നില്ല. എന്നാൽ ശ്രീ എ. പി ഉദയഭാനു അദ്ദേഹത്തിൻ്റെ ആത്മകഥയിൽ ഇദ്ദേഹത്തെക്കുറിച്ച് വിശദീകരിക്കുന്നുണ്ട്.

05/08/2026

A Life Dedicated to Public Service, Journalism, and Literature

A.P. Udayabhanu entered the Indian national movement at a young age and, even before India’s independence, became a member of the Legislative Assembly at the age of 29. In 1948, he served as the secretary of the State Congress. Later, he primarily devoted his efforts to journalism and literary pursuits. Soon after stepping down from the State Congress leadership, he became the editor of Deenabandhu newspaper. In 1961, when Mathrubhumi became the first Malayalam daily to launch a second publication unit in Kochi, Udayabhanu was appointed as its resident editor. It was under his leadership that Mathrubhumi became the first Malayalam newspaper to introduce an agriculture-focused page. Beyond Mathrubhumi, he also contributed columns to popular periodicals such as Manorajyam, Kunkumam, and Keralabhooshanam. Amid his involvement in numerous public responsibilities, he authored over thirty books. His notable works include Ente Kadhayum Alpam, Ente Kadhayillaymgal, Thalathiranja Chinthakal, Saayahnna Chinthakal, and Vriddha Vicharam, reflecting his introspective and socially conscious thought.

ചെറിയ പ്രായത്തില്‍ ദേശീയപ്രസ്ഥാനത്തിലേക്കിറങ്ങിത്തിരിച്ച ശ്രീ എ. പി. ഉദയഭാനു സ്വാതന്ത്ര്യത്തിന് മുമ്പു, 29 ാം വയസ്സില്‍ നിയമസഭാംഗമായി. 1948-ല്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് സെക്രട്ടറിയായിരുന്ന അദ്ദേഹം പില്‍ക്കാലം മുഖ്യമായും പത്രപ്രവര്‍ത്തനത്തിനും ഗ്രന്ഥരചനയ്ക്കുമാണ് ചിലവഴിച്ചത്. സ്റ്റേറ്റ് കോണ്‍ഗ്രസ് നേതൃത്വം വിട്ട ഉടന്‍ ദീനബന്ധു പത്രാധിപരായി. 1961-ല്‍ കൊച്ചിയില്‍ മാതൃഭൂമി കേരളത്തിലാദ്യമായി ഒരു പത്രം രണ്ടാമതൊരു പ്രസിദ്ധീകരണയൂണിറ്റ് തുടങ്ങിയപ്പോള്‍ അദ്ദേഹമായിരുന്നു റസിഡന്റ് എഡിറ്റര്‍. മലയാളത്തില്‍ ആദ്യമായി ഒരു പത്രം കാര്‍ഷിക പേജ് തുടങ്ങുത് അദ്ദേഹം മാതൃഭൂമിയില്‍ ചുമതല വഹിക്കുമ്പോഴാണ്.ഉദയഭാനു മാതൃഭൂമിക്ക് പുറമെ, മനോരാജ്യം, കുങ്കുമം, കേരളഭൂഷണം പത്രങ്ങളിലും കോളങ്ങള്‍ എഴുതിയിട്ടുണ്ട്. നിരവധി പൊതുചുതമലകള്‍ വഹിക്കുന്നതിനിടയിലാണ് അദ്ദേഹം മുപ്പതിലേറെ പുസ്തകങ്ങള്‍ എഴുതിയത്. എന്റെ കഥയും അല്പം, എന്റെ കഥയില്ലായ്മകള്‍, തലതിരഞ്ഞ ചിന്തകള്‍, സായാഹ്നചിന്തകള്‍, വൃദ്ധവിചാരം തുടങ്ങിയവയാണ് കൃതികള്

29/07/2026

From the Freedom Movement to Journalism: The Inspiring Journey of A.P. Udayabhanu

A.P. Udayabhanu entered the Indian national movement at a young age and, even before India’s independence, became a member of the Legislative Assembly at the age of 29. In 1948, he served as the secretary of the State Congress. Later, he primarily devoted his efforts to journalism and literary pursuits.

ചെറിയ പ്രായത്തില്‍ ദേശീയപ്രസ്ഥാനത്തിലേക്കിറങ്ങിത്തിരിച്ച ശ്രീ എ. പി. ഉദയഭാനു സ്വാതന്ത്ര്യത്തിന് മുമ്പു, 29 ാം വയസ്സില്‍ നിയമസഭാംഗമായി. 1948-ല്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് സെക്രട്ടറിയായിരുന്ന അദ്ദേഹം പില്‍ക്കാലം മുഖ്യമായും പത്രപ്രവര്‍ത്തനത്തിനും ഗ്രന്ഥരചനയ്ക്കുമാണ് ചിലവഴിച്ചത്.

A. P. Udayabhanu: A Journalist, Literary Figure, and Public LeaderA. P. Udayabhanu is remembered as one of the most dist...
24/07/2026

A. P. Udayabhanu: A Journalist, Literary Figure, and Public Leader

A. P. Udayabhanu is remembered as one of the most distinguished contributors to Malayalam literature, particularly for his witty and thought-provoking short essays. Along with autobiographical sketches, many of his writings offered powerful social criticism on issues of caste and religion while satirically exposing corruption and the shortcomings of government. His notable works, including *Samsarikkunna Daivam* (*The Speaking God*), *Aanayoon Alpam Telugu*, *Kochuchakkarachi*, and *Arthavum Anarthavum*, established him as one of Malayalam's leading literary figures. Admired not merely as a writer but as a true man of letters, he received numerous honors throughout his life, the first of which came in 1970 from the weekly *Malayalanadu* for using a line from Kumaranashan's *Prarodanam* as the title of an article. As a journalist, he played a pivotal role in making the Ernakulam edition of *Mathrubhumi* immensely popular within a year and inspired readers across all sections of society to regard the newspaper as the very symbol of nationalism. During his tenure on the *Mathrubhumi* editorial board from 1961 to 1978, readers could readily recognize his editorials by their distinctive style, in which his characteristic wit remained evident even in serious commentary. Though he served as Secretary of the Travancore State Congress in 1948, he later devoted himself mainly to journalism and literature, becoming editor of *Dinabandhu* after leaving the Congress leadership. Although uncertain whether his departure from *Mathrubhumi* would be temporary or permanent, he always regarded the newspaper as the embodiment of patriotism and sacrifice. After retiring from *Mathrubhumi*, he continued writing extensively and remained active in public life, serving for many years as Chairman of WWF and later becoming one of the founders of the Alcohol and Drug Information Centre (ADIC-India) along with Lakshmi N. Menon. Following Menon's death, he served as the organization's President until 15 December 1999, while its dedicated activist Johnson Idayaranmula carried out relentless campaigns against drug abuse and helped guide numerous misguided children toward lives of self-reliance and dignity. Udayabhanu also served as a Member of the Kerala Public Service Commission from 1963 to 1969 and later chaired the Kerala Government's Prohibition Commission following incidents of methanol poisoning in the state. As Chief Editor of several newspapers, including *Mathrubhumi*, and a regular columnist in leading Malayalam newspapers and periodicals, he became widely respected for his insightful commentary on social issues. A committed participant in India's freedom movement from a young age, he entered the national movement early and, at just twenty-nine years of age, was elected to the Travancore Legislative Assembly in 1944 on a Congress ticket, later serving a second term. His speeches in both Malayalam and English were admired for their clarity, scholarship, and persuasive force, reflecting his habit of thoroughly studying every issue before speaking. Although he strongly opposed the Communist Party's violent politics and authoritarian tendencies, he admired its discipline and organization, and the influence of his close friend, the prominent communist leader M. N. Govindan Nair, made him an early sympathizer, though he never joined the party. Soon after the formation of the Travancore State Congress, he became a committed Congressman, having joined the Indian National Congress in 1932, and quickly rose to prominence as an outstanding orator and leader. He served as General Secretary of the Congress in 1948, President of the Travancore Pradesh Congress Committee from 1955 to 1956, later President of the Kerala Pradesh Congress Committee, and held several important positions, including member of the State Congress Working Committee, Secretary of the Parliamentary Party, President of the Thiru-Kochi Congress, and long-serving President of the Karthikappally Taluk Congress Committee, contributing significantly to the growth of the Congress organization in Kerala. In recognition of his lifetime achievements, he received the Kerala Sahitya Akademi Award for Overall Contribution in 1993, along with the Swadesabhimani Award for journalism, the K. Sukumaran Award, the C. Achutha Menon Award for public service, and the K. R. Elangath Memorial Award. Udayabhanu himself acknowledged that his upbringing in the Alummoottil family, his Ezhava heritage, his Hindu faith, and the social environment in which he was raised profoundly shaped his personality and intellectual development. He passed away in Thiruvananthapuram on 15 December 1999, leaving behind an enduring legacy as an eminent journalist, humorist, author, freedom fighter, social critic, and public leader whose contributions continue to enrich Kerala's literary, journalistic, and democratic traditions.

മലയാള സാഹിത്യത്തിന്, പ്രത്യേകിച്ച് ലഘു ലേഖനങ്ങളുടെ വിഭാഗത്തിന്, നർമ്മം തുളുമ്പുന്ന സംഭാവനകളുടെ പേരിൽ പ്രഗത്ഭനായ ശ്രീ എ. പി. ഉദയഭാനു ഇന്നും അറിയപ്പെടുന്നു. ആത്മകഥാപരമായ ഉപകഥകൾക്കൊപ്പം, അദ്ദേഹത്തിന്‍റെ ചില രചനകളിൽ ജാതിയുടെയും മതത്തിന്‍റെയും പ്രശ്‌നങ്ങളിൽ നിന്ന് ഉയർന്നുവരുന്ന സാമൂഹിക വിമർശനങ്ങളും അഴിമതിയുടെയും സർക്കാരിന്‍റെയും ആക്ഷേപഹാസ്യ പരിശോധനകളും ഉൾപ്പെടുന്നു. സംസാരിക്കുന്ന ദൈവം , ആനയൂൺ അൽപം തെളുങ്ക് , കൊച്ചുചക്കരച്ചി , അർത്ഥവും അനർത്ഥവും തുടങ്ങിയ കൃതികൾ മലയാളത്തിലെ പ്രമുഖ എഴുത്തുകാരൻ എന്ന നിലയിൽ അദ്ദേഹത്തെ പ്രാമുഖ്യം നേടാൻ സഹായിച്ചു.കേവലം ഒരു എഴുത്തുകാരൻ എന്നുള്ളതിൽ കവിഞ്ഞ് ഒരു സാഹിത്യകാരൻ എന്ന നിലയിലായിരുന്നു ജനങ്ങൾ അദ്ദേഹത്തെപ്പറ്റി പ്രശംസിച്ചിരുന്നത് . അങ്ങനെ പല പുരസ്കാരങ്ങളും അദ്ദേഹത്തെ തേടി വന്നിട്ടുമുണ്ട് . അദ്ദേഹത്തിന് ആദ്യം കിട്ടിയ പുരസ്കാരം 1970-ലെ ‘മലയാളനാട്’ എന്ന വാരികയിൽ നിന്നുള്ളതായിരുന്നു. കുമാരനാശാന്‍റെ “പ്രരോദനം” എന്ന കൃതിയിലെ ഒരു ശ്ലോകത്തിന്‍റെ വരി ശീർഷകമായി എഴുതിയതിനാണ് അദ്ദേഹത്തിന് അന്ന് പുരസ്കാരം ലഭിച്ചത്. ഒരു കൊല്ലം കൊണ്ട് എറണാകുളം മാതൃഭൂമി എഡിഷന് വളരെ വലിയ പ്രശസ്തിയും പ്രചാരവും ഉണ്ടാക്കി കൊടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ‘മാതൃഭൂമി വരുത്തുന്നത് ദേശീയതയുടെ മുഖമുദ്രയാണ് ‘ എന്ന ധാരണ എല്ലാ ജനവിഭാഗങ്ങളിലും അദ്ദേഹം ഉണ്ടാക്കി. അദ്ദേഹം മാതൃഭൂമി പത്രാധിപസമിതിയില്‍ പ്രവര്‍ത്തിച്ച (1961- 1978 )കാലത്ത് മാതൃഭൂമിയുടെ മുഖപ്രസംഗം വായിച്ച്, ഇതെഴുതിയത് എ.പി.ഉദയഭാനുവാണ് എന്നു വായനക്കാര്‍ക്ക് പറയുവാന്‍ കഴിയുമായിരുന്നു. അത്രമേല്‍ വ്യത്യസ്തമായ ശൈലി മുഖപ്രസംഗമെഴുതുമ്പോള്‍ പോലും, നര്‍മോപന്യാസകാരന്‍ കൂടിയായ എ.പി.ഉദയഭാനുവിന് മാറ്റിവെക്കുവാന്‍ കഴിയുമായിരുന്നില്ല. 1948 -ല്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് സെക്രട്ടറിയായിരുന്ന അദ്ദേഹം പില്‍ക്കാലം മുഖ്യമായും പത്രപ്രവര്‍ത്തനത്തിനും ഗ്രന്ഥരചനയ്ക്കുമാണ് ജീവിതം ചിലവഴിച്ചത് .സ്റ്റേറ്റ് കോണ്‍ഗ്രസ് നേതൃത്വം വിട്ട ഉടന്‍ ‘ദീനബന്ധു’ പത്രാധിപരായി. മാതൃഭൂമി വിടുന്നത് തൽക്കാലത്തേയ്ക്ക് ആണോ ഏക്കാലത്തേയ്ക്കും ആണോ എന്ന് അദ്ദേഹത്തിന് അന്നത്തെ കാലത്ത് നിശ്ചയം ഇല്ലായിരുന്നു.മാതൃഭൂമി അദ്ദേഹത്തിന് ദേശീയതയുടെയും ത്യാഗത്തിന്‍റെയും മൂർത്തി ഭാവമായിരുന്നു. മാതൃഭൂമിയിൽ നിന്ന് വിരമിച്ച ശേഷം അദ്ദേഹം ഒരുപാട് എഴുതി, ധാരാളം പ്രവർത്തിച്ചു. അതിനുശേഷം അദ്ദേഹം WWF ചെയർമാനുമായി. അദ്ദേഹം വളരെയേറെ നാൾ WWF -ൽ തുടർന്നു. ലക്ഷ്മി എൻ. മേനോനോടൊപ്പം ആൽക്കഹോൾ ആൻഡ് ഡ്രഗ് ഇൻഫർമേഷൻ സെൻ്റെർ (ADIC-ഇന്ത്യ) എന്ന സർക്കാരിതര സംഘടനയുടെ സ്ഥാപകരിൽ ഒരാളായിരുന്നു ഉദയഭാനു. മേനോന്‍റെ മരണശേഷം 1999 ഡിസംബർ 15 വരെ ഉദയഭാനു അതിന്‍റെ പ്രസിഡന്‍റ് ആയി പ്രവർത്തിച്ചു.അതിന്‍റെ എല്ലാമായ ‘ജോൺസൺ ഇടയാറന്മുള’ മയക്കുമരുന്നിന് എതിരായി നിരന്തരം പ്രവർത്തിച്ചിരുന്നു. മാത്രമല്ല അന്യഥാ വഴിതെറ്റി പോകുമായിരുന്ന നിരവധി കുട്ടികളെ നേർവഴിക്ക് കൊണ്ട് വന്നു സ്വാശ്രയവും സ്വാഭിമാനവും ഉള്ളവരാക്കി. ഉദയഭാനു 1963 മുതൽ 1969 വരെ കേരള പബ്ലിക് സർവീസ് കമ്മീഷൻ അംഗമായിരുന്നു. സംസ്ഥാനത്ത് മെഥനോൾ വിഷബാധയെ തുടർന്ന്, മദ്യനയത്തെക്കുറിച്ചുള്ള കേരള ഗവണ്‍മെന്‍റ് പ്രൊഹിബിഷൻ കമ്മീഷൻ്റെ ചെയർമാനായും അദ്ദേഹം പ്രവർത്തിച്ചു.പത്രപ്രവർത്തകനെന്ന നിലയിൽ ഉദയഭാനു മാതൃഭൂമി ഉൾപ്പെടെ നിരവധി പത്രങ്ങളുടെ ചീഫ് എഡിറ്ററായി പ്രവർത്തിച്ചു . അദ്ദേഹത്തിൻ്റെ ലേഖനങ്ങളും കോളങ്ങളും നിരവധി മലയാളം ആനുകാലികങ്ങളിലും പത്രങ്ങളിലും സ്ഥിരമായി പ്രത്യക്ഷപ്പെട്ടു. പ്രാഥമികമായി സാമൂഹിക വിഷയങ്ങളിൽ അദ്ദേഹം അഭിപ്രായം പറഞ്ഞു.സ്വാതന്ത്ര്യ സമരത്തിൽ സജീവമായി പങ്കെടുത്തു .ചെറിയ പ്രായത്തില്‍ തന്നെ ദേശീയപ്രസ്ഥാനത്തിലേക്കിറങ്ങിത്തിരിച്ച അദ്ദേഹം സ്വാതന്ത്ര്യത്തിന് മുമ്പു, 29-ാമത് വയസ്സില്‍ നിയമസഭാംഗമായി.1944 -ൽ അദ്ദേഹം ആദ്യമായി തിരുവിതാംകൂർ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു .രണ്ടുതവണ ശ്രീ ഉദയഭാനു നിയമസഭാ മെമ്പർ ആയിരുന്നു. നിയമസഭയിൽ മലയാളത്തിലും ഇംഗ്ലീഷിലും അദ്ദേഹം നടത്തിയിട്ടുള്ള പ്രസംഗങ്ങൾ ശ്രദ്ധേയമായിരുന്നു.ആരിലും മതിപ്പുളവാക്കുന്ന രീതിയിലായിരുന്നു ആ പ്രസംഗങ്ങൾ. ശരിയായി പഠിച്ച് കാര്യം മാത്രം പ്രസക്തമായ രീതിയിൽ പ്രസംഗിക്കാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അക്രമ രാഷ്ട്രീയവും ഏകാധിപത്യവും അദ്ദേഹം വെറുത്തിരുന്നെങ്കിലും ആ പാർട്ടിയുടെ അടുക്കും ചിട്ടയും അച്ചടക്കവും അദ്ദേഹത്തെ ആദ്യകാലത്ത് കമ്മ്യൂണിസ്റ്റ് അനുഭാവി ആക്കിയിരുന്നു. പക്ഷേ ഒരിക്കലും ആ പാർട്ടിയുമായി ബന്ധപ്പെട്ടിരുന്നില്ല. ഉത്തമ സുഹൃത്തും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അതികായനുമായ എം. എൻ. ഗോവിന്ദൻ നായരുടെ സ്വാധീനവും അദ്ദേഹത്തെ കമ്മ്യൂണിസ്റ്റ് അനുഭാവിയാക്കാൻ കാരണമായിരുന്നു. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് രൂപീകൃതമായി അധികം താമസിയാതെ അദ്ദേഹം ഒരു തനി കോൺഗ്രസുകാരൻ ആയി മാറി. 1932-ൽ അദ്ദേഹം ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ അംഗമായി. പ്രഗത്ഭനായ പ്രഭാഷകനായിരുന്ന അദ്ദേഹം പാർട്ടിയുടെ നേതൃസ്ഥാനത്തേക്ക് വളരെ വേഗം ഉയർന്നു. ഉദയഭാനു 1944-ൽ 29-ാമത് വയസ്സിൽ കോൺഗ്രസ് ടിക്കറ്റിൽ തിരുവിതാംകൂർ നിയമസഭയിലേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടു. 1948-ൽ വീണ്ടും ജനറൽ സെക്രട്ടറിയായി. 1955 മുതൽ 1956 വരെ അദ്ദേഹം പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്‍റ് ആയിരുന്നു. കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്‍റ് ആയും പ്രവർത്തിച്ചിട്ടുണ്ട് . സ്റ്റേറ്റ് കോൺഗ്രസിൻ്റെ വർക്കിംഗ് കമ്മിറ്റി അംഗമായും പാർലമെന്ററി പാർട്ടിയുടെ സെക്രട്ടറിയായും അദ്ദേഹം ഒന്നിലധികം തവണ പ്രവർത്തിച്ചിട്ടുണ്ട്. തിരുകൊച്ചി കോൺഗ്രസ് പ്രസിഡന്‍റ് ആയും കോൺഗ്രസിൻ്റെ വളർച്ചയ്ക്ക് കാര്യമായ സംഭാവന അദ്ദേഹം ചെയ്തിട്ടുണ്ട്. കേരള സംസ്ഥാനം നിലവിൽ വന്നതിനുശേഷം കോഴിപ്പുറത്ത് മാധവമേനോൻ പ്രസിഡന്‍റ് ആയിരുന്ന കാലത്തും തുടർന്ന് കെ. എ. ദാമോദര മേനോൻ്റെ കാലത്തും അദ്ദേഹം ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു. ദീർഘകാലം കാർത്തികപ്പള്ളി താലൂക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് ആയും സേവനമനുഷ്ഠിച്ചു. 1993-ൽ ആജീവനാന്ത സംഭാവനകൾക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് നൽകി അദ്ദേഹത്തെ ആദരിച്ചു . പത്രപ്രവര്‍ത്തനരംഗത്തെ സമഗ്ര സംഭാവനകള്‍ക്കുള്ള ‘സ്വദേശാഭിമാനി പുരസ്‌കാര’വും പത്രാധിപര്‍ ‘കെ.സുകുമാരന്‍ പുരസ്‌കാര’വും പൊതുപ്രവര്‍ത്തനരംഗത്തെ സംഭാവനകള്‍ക്കുള്ള ‘സി.അച്യുതമേനോന്‍ പുരസ്‌കാര’വും ലഭിച്ചിട്ടുണ്ട്.’കെ ആർ ഇലങ്കത്ത് സ്മാരക അവാർഡും’ അദ്ദേഹം നേടിയിരുന്നു.അദ്ദേഹം ജനിച്ച ആലുംമൂട്ടിൽ കുടുംബവും അദ്ദേഹത്തിൻ്റെ ഈഴവ ജാതിയും, ഹിന്ദുമതവും മറ്റ് ചുറ്റുപാടുകളും, അദ്ദേഹത്തിൻ്റെ വളർച്ചയേയും വികാസത്തെയും വളരെ അധികം സ്വാധീനിച്ചിരുന്നു എന്ന് അദ്ദേഹം എഴുതിയിട്ടുണ്ട് .1999 ഡിസംബർ 15-ന്‌ അദ്ദേഹം തിരുവനന്തപുരത്ത്‌ അന്തരിച്ചു.

Early Education and Academic Journey of P. Govinda Pillai: From Village School to a Law DegreeAlthough it was a period m...
23/07/2026

Early Education and Academic Journey of P. Govinda Pillai: From Village School to a Law Degree

Although it was a period marked by rigid untouchability, the priest (Thirumeni) of Kallampally Temple allowed him to begin his education by writing Harishree in rice in the temple courtyard. While the ceremonial initiation into learning was performed by a Brahmin, his actual education was imparted by a Shudra teacher. In those days, the term "Shudra" was regarded as a mark of great respect. His first and most influential teacher was Keshava Pillai Sir of the traditional Nilathezhuthu Pallikoodam (village writing school). He studied there, at Keshava Pillai's Thekke Chavadi school, up to the third standard. As a child, he often wandered alone, developing a deep affection for sacred groves, trees, and nature. After completing the third standard, he joined Naduvattom Primary School at Nadevala, walking two or three nazhikas (several kilometers) each day from his home at Kidangil. The school, popularly known as Naduvattom Primary School, was managed by the Nair Karayogam. After passing the fourth standard there, he enrolled in the Preparatory Class at a Christian-managed school, as English education at the time began with the Preparatory Class following the fourth standard. He quickly distinguished himself in his new school. Since the teachers were already familiar with his family, they showed him great encouragement and affection. In his very first year, he was elected Secretary of the Junior Debating Society, an indication of his growing leadership qualities. By the time he passed the Third Form, his family had moved to Alummoottil. His elder sister Chellamma became the first person from the Alummoottil family to earn a B.A. degree. He, in turn, became the first male member of the family to pass the School Final examination, obtain a Bachelor of Arts (B.A.), and later a Bachelor of Law (B.L.) degree. He subsequently secured admission to the Science College in Thiruvananthapuram, where he lived in the Collegiate Hostel and studied Zoology. At that time, hostel dining facilities were strictly segregated by caste, with separate messes for Ezhavas, Nairs, Muslims, Vellalas, Christians, and Brahmins. During his student years, the college witnessed little political activity. Although he initially wished to study medicine, he decided to pursue law on the advice of one of his brothers. After successfully completing his F.L. examination, he attempted to join the Madras Law College for his B.L. studies, but the plan did not materialize. Instead, he continued his legal education at the Thiruvananthapuram Law College. He eventually earned both his B.A. and B.L. degrees from the University of Travancore during a period when constitutional reforms were reshaping governance in India. He developed a particular interest in Constitutional Law, and his dedicated study of the subject earned him second rank in the F.L. examination. He completed his B.L. degree in Third Class. After qualifying in law, he cherished the ambition of pursuing an M.L. (Master of Law) degree for many years, but circumstances prevented him from fulfilling that dream.

കൊടിയ അയിത്തത്തിൻ്റെ കാലമായിരുന്നെങ്കിലും മുറ്റത്തിരുത്തി കള്ളമ്പള്ളിയിലെ തിരുമേനി അദ്ദേഹത്തെ അരിയിൽ ‘ഹരിശ്രീ ‘എഴുതിച്ചു.എഴുത്തിനിരുത്തിയത് വിപ്രനാണെങ്കിലും പഠിപ്പിച്ചത് ശൂദ്രനായിരുന്നു. അക്കാലത്തു ‘ശൂദ്രൻ’ എന്ന് പറയുന്നത് അങ്ങേയറ്റത്തെ ബഹുമാനത്തിൻ്റെ ചിഹ്നമായിരുന്നു.അദ്ദേഹത്തിൻ്റെ അടിസ്ഥാനപരമായ ഗുരു നിലത്തെഴുത്തു പള്ളിക്കൂടത്തിലെ കേശവപ്പിള്ള സാർ ആയിരുന്നു.കേശവപ്പിള്ള സാറിൻ്റെ തെക്കേചാവടിയുടെ എഴുത്തു പള്ളിക്കൂടത്തിൽ മൂന്നാം ക്ലാസോളം അദ്ദേഹം പഠിച്ചു.കുട്ടിക്കാലത്തു ഏകനായി ചുറ്റികറങ്ങി നടന്നു കാവുകളോടും മരങ്ങളോടുമെല്ലാം അടുപ്പം ഉള്ളവനായി തീർന്നു.മൂന്നാം ക്ലാസിനു ശേഷം അദ്ദേഹം നടേവാലയിലെ നടുവട്ടം പ്രൈമറി സ്കൂളിൽ ചേർന്നു.’കിടങ്ങിൽ’ നിന്നും രണ്ടു മൂന്നു നാഴിക ദൂരം നടന്നു പോകണമായിരുന്നു.നടുവട്ടം പ്രൈമറി സ്കൂൾ എന്നറിയപ്പെട്ടിരുന്ന സ്കൂൾ നായർ കരയോഗം വകയായിരുന്നു.നായർ സമാജം സ്കൂളിൽ നിന്ന് നാലാം ക്ലാസ് പാസ്സായ അദ്ദേഹത്തിനെ പ്രിപ്പർട്ടി ക്ലാസിൽ ചേർത്തത് ക്രിസ്ത്യാനികളുടെ വക സ്കൂളിലായിരുന്നു. അക്കാലത്ത് നാലാം ക്ലാസ് കഴിഞ്ഞാൽ ഇംഗ്ലീഷ് വിദ്യാഭ്യാസം ആണെങ്കിൽ പ്രിപ്പർട്ടി ക്ലാസിലായിരുന്നു ചേരേണ്ടത്. പ്രിപ്പർട്ടി ക്ലാസിൽ അദ്ദേഹം ശ്രദ്ധിക്കപ്പെട്ടിരുന്നു.അദ്ദേഹത്തിൻ്റെ കുടുംബത്തെ പറ്റി അറിയാമായിരുന്നതുകൊണ്ട് തന്നെ അവിടുത്തെ അദ്ധ്യാപകർ അദ്ദേഹത്തിനോട് വളരെയധികം താൽപര്യം കാണിച്ചിരുന്നു. അവിടെ ചേർന്ന വർഷം തന്നെ ‘ജൂനിയർ ഡിബേറ്റിംഗ് സൊസൈറ്റി’യുടെ സെക്രട്ടറിയായി അദ്ദേഹത്തിനെ തിരഞ്ഞെടുത്തു.തേർഡ് ഫാറമിൽ നിന്ന് ജയിക്കുമ്പോഴേക്ക് അദ്ദേഹത്തിൻ്റെ താമസം ആലുമൂട്ടിലേക്ക് മാറിക്കഴിഞ്ഞിരുന്നു. ആലുംമൂട്ടിൽ തറവാട്ടിൽ നിന്ന് ആദ്യമായി ബി. എ. പാസ്സായതു അദ്ദേഹത്തിൻ്റെ സഹോദരിയായ ചെല്ലമ്മ യായിരുന്നു. തറവാട്ടിൽ ആദ്യമായി സ്കൂൾ ഫൈനലും ബി. എ യും ബി. എൽ. ഉം എല്ലാം പാസ്സായ പുരുഷൻ അദ്ദേഹമായിരുന്നു .പിന്നീട് തിരുവനന്തപുരത്ത് സയൻസ് കോളേജിൽ അദ്ദേഹത്തിന് അഡ്മിഷൻ കിട്ടി. കൊളീജിയറ്റ് ഹോസ്റ്റലിൽ താമസിച്ച് സയൻസ് കോളേജിൽ സുവോളജി ഗ്രൂപ്പിൽ ചേർന്ന് പഠിച്ചു.അന്ന് കോളേജിലെ ഹോസ്റ്റലിൽ ജാതി തിരിച്ചുള്ള മെസ്സുകൾ ആയിരുന്നു.ഈഴവ മെസ്സ്, നായർ മെസ്സ്, മുസ്ലിം മെസ്സ്, വെള്ളാളമെസ്സ്, ക്രിസ്ത്യൻ മെസ്സ്, ബ്രാഹ്മിൻ മെസ്സ് എന്നിങ്ങനെ ആയിരുന്നു.അദ്ദേഹം പഠിക്കുന്ന കാലത്ത് കോളേജിൽ വലിയ രാഷ്ട്രീയമൊന്നും ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന് മെഡിസിന് പോകണമെന്ന് ആഗ്രഹം ഉണ്ടായിരുന്നെങ്കിലും അദ്ദേഹത്തിൻ്റെ ഒരു സഹോദരൻ്റെ ഉപദേശം അനുസരിച്ച് നിയമബിരുദം എടുക്കാൻ തീരുമാനിച്ചു. ഇതിനിടയിൽ എഫ്. എൽ ക്ലാസോടെ ജയിച്ച അദ്ദേഹം ബി. എല്ലിന് മദ്രാസ് ലോ കോളേജിൽ ചേരാൻ ഒരു ശ്രമം നടത്തി. പക്ഷേ അത് നടന്നില്ല.തിരുവനന്തപുരം ലോ കോളേജിൽ തന്നെ തുടർന്നു.അങ്ങനെ തിരുവിതാംകൂർ സർവകലാശാലയിൽ നിന്ന്‌ അദ്ദേഹം ബി.എ, ബി.എൽ ബിരുദങ്ങൾ നേടി. ഇന്ത്യയിലെ ഭരണപരിഷ്കാരത്തെ തുടർന്നുള്ള കാലമായിരുന്നു അത്. കോൺസ്റ്റിറ്റ്യൂഷൻ ലോയിൽ അദ്ദേഹത്തിന് പ്രത്യേകം താല്പര്യം തോന്നിയിരുന്നു. അതിൽ താല്പര്യമെടുത്ത് പഠിച്ചതിനാലാം എഫ്. എൽ പരീക്ഷയിൽ അദ്ദേഹത്തിന് രണ്ടാം റാങ്ക് കിട്ടിയത്. ബി. എല്ലിന് അദ്ദേഹത്തിന് തേർഡ് ക്ലാസ് ആയിരുന്നു. ബി. എൽ പാസായതിനുശേഷം എം. എല്ലിന് പഠിക്കണമെന്ന മോഹം അദ്ദേഹം കുറെ നാൾ കൊണ്ട് നടന്നിരുന്നു എങ്കിലും നടന്നില്ല.

Address

Thiruvananthapuram
695001

Website

Alerts

Be the first to know and let us send you an email when AP Udayabhanu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category