State Police Media Centre Kerala

Call Directions Website Contact the organization

State Police Media Centre Kerala Official page of State Police Media Centre, PHQ. Dial 112 for emergency. This is not a platform to report crime or law & order issues. Not monitored 24X7
(1)

ഓപ്പറേഷന്‍ തൂഫാന്‍റെ  ഭാഗമായി  നടത്തിയ പരിശോധനയില്‍ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 13145 പേരെ അറസ്റ്റ...
08/10/2026

ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി നടത്തിയ പരിശോധനയില്‍ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 13145 പേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം, 83 കേസുകളിലായി 92 പേര്‍ കൂടി അറസ്റ്റിലായതോടെ ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 12182 ആയി. ഇതുവരെ 26091.774 ഗ്രാം എം.ഡി.എം.എയും 1640.764 കി.ഗ്രാം കഞ്ചാവും 5731.102 ഗ്രാം ഹാഷിഷ് ഓയിലും 616.247 ഗ്രാം ഹെറോയിനും പിടിച്ചെടുത്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ സ്മാള്‍ ക്വാണ്ടിറ്റി കൈവശം വച്ചതിന് 32 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് ആറ് കേസുകളും 27 എന്‍.ഡി.പി.എസ് ആക്ട് പ്രകാരം 45 കേസുകളും കോട്പ പ്രകാരം 39 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരില്‍ നിന്ന് 8.410 ഗ്രാം എം.ഡി.എം.എയും 5.689 കി.ഗ്രാം കഞ്ചാവും 7.06 ഗ്രാം ഹാഷിഷ് ഓയിലും 0.1 ഗ്രാം ഹെറോയിനും പിടിച്ചെടുത്തിട്ടുണ്ട്.

ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി ഇന്നലെ മാത്രം സംസ്ഥാനത്തുടനീളം കേരള പോലീസ് 32 ബോധവത്ക്കരണ ക്ലാസുകള്‍ നടത്തി. ഇതുവരെ നടത്തിയ ആകെ ബോധവത്ക്കരണ ക്ലാസ്സുകളുടെ എണ്ണം 10920 ഉം കൗണ്‍സിലിങ്ങുകളുടെ എണ്ണം 911 ഉം ആണ്. സ്കൂള്‍, കോളേജ് പ്രൊട്ടക്ഷന്‍ ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ ആകെ 7739 ബോധവത്ക്കരണ പരിപാടികളും നടത്തി.

ലഹരി വിപണനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് നേരിട്ടും (9497979794, 9497927797) വാട്സ്ആപ്പ് (9995966666) മുഖേനയും പോലീസിനെ അറിയിക്കാം. ഈ നമ്പറുകളിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും.

കേരള പോലീസ് അക്കാദമിയിലെ ആദ്യ പരിശീലനാർഥികളായ 2001 ബാച്ച് വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ ആഘോഷമായ 'അർജൻറിയം 2k26', കേരളത്തിൻറ...
08/10/2026

കേരള പോലീസ് അക്കാദമിയിലെ ആദ്യ പരിശീലനാർഥികളായ 2001 ബാച്ച് വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ ആഘോഷമായ 'അർജൻറിയം 2k26', കേരളത്തിൻറെ ലഹരിവിരുദ്ധ പോരാട്ടത്തിന് പുതിയൊരു മുഖം നൽകുകയാണ്. നാളെ (ഒക്ടോബർ 9 )കേരള പോലീസ് അക്കാദമിയിൽ നടക്കുന്ന ആഘോഷങ്ങളുടെ തുടക്കം തന്നെ സമൂഹത്തിനായുള്ള ഒരു വലിയ സന്ദേശത്തോടെയാണ്.

കേരള സർക്കാരിൻറെ 'തൂഫാൻ ദി നാർക്കോ ഹണ്ട്' ഓപ്പറേഷന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട്, 500ഓളം വരുന്ന വനിതാ പോലീസ് ഉദ്യോഗസ്ഥർ അണിനിരക്കുന്ന 'തൂഫാൻ നാരി ദീപ്തി' റാലി തൃശ്ശൂർ ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ നാളെ രാവിലെ 9 മണിക്ക് ഫ്ളാഗ് ഓഫ് ചെയ്യും. ഒരു അമ്മയുടെ പരിരക്ഷയോടെ മക്കളെയും പൊതുസമൂഹത്തെയും ലഹരിയിൽ നിന്ന് മുക്തമാക്കുന്നതിനുള്ള പ്രതിജ്ഞയാണ് പരിപാടിയുടെ കാതൽ. ഇക്കാലത്തെ ലഹരിമാഫിയ കുട്ടികളെ ലക്ഷ്യമിടുമ്പോൾ, അവർക്ക് സംരക്ഷണകവചമാകാൻ അമ്മയുടെ കരുതലിനാണ് സാധിക്കുക എന്നതാണ് 'തൂഫാൻ നാരി ദീപ്തി' എന്ന ആശയത്തിന് ആധാരം. ഓരോ അമ്മമാർക്കും വേണ്ടി 2001 ബാച്ചിലെ 500ഓളം വരുന്ന വനിതാ പോലീസ് ഉദ്യോഗസ്ഥർ ഈ പ്രതിജ്ഞ ഏറ്റെടുക്കും.

25 വർഷം മുമ്പ് അക്കാദമിയുടെ വന്യഭംഗിയിൽ പരിശീലനം പൂർത്തിയാക്കിയ 2001 ബാച്ചിന്, ഇന്ന് ഇന്ത്യയിലെ തന്നെ മികച്ച പോലീസ് പരിശീലന കേന്ദ്രമായി മാറിയ കേരള പോലീസ് അക്കാദമിയോടുള്ള ഗൃഹാതുരമായ ആത്മബന്ധം ദൃഢപ്പെടുത്തുന്നതിനു വേണ്ടിയാണ് ഇവിടെവച്ചുതന്നെ ആഘോഷങ്ങൾ നടത്തുവാൻ തീരുമാനിച്ചത്.

കേരള പോലീസ് അക്കാദമി ഡയറക്ടറും പോലീസ് ഇൻസ്പെക്ടർ ജനറലുമായ സേതുരാമൻ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും. ചടങ്ങിലെ മുഖ്യാതിഥിയായ മുൻ കേരള ഡി.ജി.പി അലക്സാണ്ടർ ജേക്കബ് മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് പ്രമുഖർ പങ്കെടുക്കുന്ന ചടങ്ങിൽ വച്ച്, തങ്ങളെ പരിശീലിപ്പിച്ച് മികച്ച പോലീസുദ്യോഗസ്ഥരാക്കി മാറ്റിയ ഗുരുനാഥന്മാരെ ആദരിക്കുന്നതിനും 'അർജൻറിയം 2k26' സാക്ഷ്യം വഹിക്കും .

08/10/2026

തൃശ്ശൂർ... കേരള പോലീസ് അക്കാദമിയിലെ ആദ്യ പരിശീലനാർഥികളായ 2001 ബാച്ച് വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ ആഘോഷമായ അർജൻറീയം 2k26 കേരളത്തിൻറെ ലഹരി വിരുദ്ധ പോരാട്ടത്തിന് പുതിയൊരു മുഖം നൽകുകയാണ്. 2026 ഒക്ടോബർ 9ന് കേരള പോലീസ് അക്കാദമിയിൽ നടക്കുന്ന ആഘോഷങ്ങളുടെ തുടക്കം തന്നെ സമൂഹത്തിനായുള്ള ഒരു വലിയ സന്ദേശത്തോടെയാണ്. കേരള സർക്കാരിൻറെ തൂഫാൻ ദി നാർക്കോ ഹണ്ട് ഓപ്പറേഷന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടുള്ള 500 ഓളം വരുന്ന വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ റാലി തൂഫാൻ നാരി ദീപ്തി തൃശ്ശൂർ ജില്ലാ കളക്ടർ ശ്രീമതി ശിഖാ സുരേന്ദ്രൻ IAS രാവിലെ 9 മണിക്ക് ഫ്ലാഗ് ഓഫ് ചെയ്യും. ഒരു അമ്മയുടെ പരിരക്ഷയോടെ മക്കളെയും പൊതുസമൂഹത്തെയും ലഹരിയിൽ നിന്ന് മുക്തമാക്കുന്നതിനുള്ള പ്രതിജ്ഞയാണ് പരിപാടിയുടെ കാതൽ. ഇക്കാലത്തെ ലഹരി മാഫിയ കുട്ടികളെ ലക്ഷ്യമിടുമ്പോൾ സംരക്ഷണ കവചം ആവാൻ അമ്മയുടെ കരുതലിനാണ് സാധിക്കുക എന്നതാണ് തൂഫാൻ നാരി ദീപ്തി എന്ന ആശയത്തിന് കാരണമായത്. ഓരോ അമ്മമാർക്കും വേണ്ടി 2001 ബാച്ചിലെ 500 ഓളം വരുന്ന വനിതാ പോലീസ് ഉദ്യോഗസ്ഥർ ഈ പ്രതിജ്ഞ ഏറ്റെടുക്കും.. 25 വർഷം മുമ്പ് അക്കാദമിയുടെ വന്യ ഭംഗിയിൽ പരിശീലനം പൂർത്തിയാക്കിയ 2001 ബാച്ചിന് ഇന്ന് ഇന്ത്യയിലെ തന്നെ മികച്ച പോലീസ് പരിശീലന കേന്ദ്രമായി മാറിയ കേരള പോലീസ് അക്കാദമി യോടുള്ള ഗൃഹാതുരമായ ആത്മബന്ധം ദൃഢപ്പെടുത്തുന്നതിന് വേണ്ടിയാണ് ഇവിടെവച്ചുതന്നെ ആഘോഷങ്ങൾ നടത്തുവാൻ തീരുമാനിച്ചത്. ഒക്ടോബർ 9ന് കേരള പോലീസ് അക്കാദമി ഡയറക്ടറും പൊലീസ് ഇൻസ്പെക്ടർ ജനറലുമായ ശ്രീ കെ സേതുരാമൻ ഐപിഎസ് ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും ആഘോഷത്തിലെ മുഖ്യാതിഥിയും വിരമിച്ച മുൻ കേരള ഡയറക്ടർ ജനറൽ ഓഫ് പോലീസ് മായ ശ്രീ അലക്സാണ്ടർ ജേക്കബ് ഐപിഎസ് മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് പ്രമുഖർ പങ്കെടുക്കുന്ന ചടങ്ങിൽ വച്ച് തങ്ങളെ പരിശീലിപ്പിച്ച് മികച്ച പോലീസുദ്യോഗസ്ഥരാക്കി മാറ്റിയ ഗുരുനാഥന്മാരെ ആദരിക്കുന്നതിനു കൂടി അർജൻറീയം.2k26
സാക്ഷ്യം വഹിക്കുമെന്ന് സംഘാടകർ അറിയിച്ചു.

സാക്ഷ്യം വഹിക്കുമെന്ന് സംഘാടകർ അറിയിച്ചു

കഴിവുകൾക്ക്ആകാശച്ചിറകിലേയ്ക്ക്...തെരഞ്ഞെടുക്കപ്പെട്ട എസ്പിസി കേഡറ്റുകൾ തയ്യാറാക്കിയ പേലോഡുകൾ ഉൾക്കൊളളുന്ന റോക്കറ്റ് വിക്...
08/10/2026

കഴിവുകൾക്ക്
ആകാശച്ചിറകിലേയ്ക്ക്...

തെരഞ്ഞെടുക്കപ്പെട്ട എസ്പിസി കേഡറ്റുകൾ തയ്യാറാക്കിയ പേലോഡുകൾ ഉൾക്കൊളളുന്ന റോക്കറ്റ് വിക്ഷേപണം നേരിൽ കാണുന്നതിനായി എസ്പിസി-യുടെ 36 അംഗ സംഘം ചെന്നൈയിലേക്ക് യാത്ര തിരിച്ചു.
പോലീസ് ട്രെയിനിങ് കോളേജ് പ്രിൻസിപ്പാളും സ്റ്റുഡൻസ് പോലീസ് കേഡറ്റിന്റെ അഡീഷണൽ സ്റ്റേറ്റ് നോഡൽ ഓഫീസറുമായ കെ. മുഹമ്മദ് ഷാഫി ഐ പിഎസ് യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു. ഏഴ് കേഡറ്റുകൾ നേരിട്ട് ചെന്നൈയിൽ എത്തും.

SPC SPACE ZONE INDIA -യുടെ ആഭിമുഖ്യത്തിൽ കേളംമ്പക്കത്തെ തായൂരിലാണ് ഒക്ടോബർ 10 ന് വിക്ഷേപണം നടക്കുക.

SPC SPACE ZONE INDIA -യുടെ മേൽനോട്ടത്തിൽ തെരഞ്ഞെടുക്കപ്പെട്ട കേഡറ്റുക്കായി നേരത്തെ സ്പേസ് റിലേറ്റഡ് വിഷയങ്ങളിൽ പരിശീലനം നൽകിയിരുന്നു. ഇതിൻ്റെ ഭാഗമായി കേഡറ്റുകൾ ചില പേലോഡുകൾ നിർമിച്ചത്.

08/10/2026

നമ്മുടെ കുരുന്നുകൾക്ക് ഓൺലൈൻ ലോകത്ത് സുരക്ഷിതമായ ഒരു നാളെ ഉറപ്പാക്കാൻ കേരള പോലീസ് തുടക്കം കുറിച്ച 'കിഡ് ഗ്ലൗ' (Kid Glove) പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച മ്യൂസിക്കൽ വീഡിയോ ഇന്ന് ബഹുമാനപ്പെട്ട ആഭ്യന്തര-വിജിലൻസ് വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയുടെയും മറ്റ് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ ഔദ്യോഗികമായി പ്രകാശനം ചെയ്തു.

ഡിജിറ്റൽ ലോകത്ത് കുട്ടികൾ നേരിടുന്ന സൈബർ ഭീഷണികളെക്കുറിച്ചും അതിൽ പുലർത്തേണ്ട ജാഗ്രതയെക്കുറിച്ചും ബോധവൽക്കരണം നൽകുകയാണ് ഈ മ്യൂസിക് വീഡിയോയുടെ ലക്ഷ്യം.

സൈബർ ഓപ്പറേഷൻസ് എസ്.പി. ശ്രീ. അങ്കിത് അശോകൻ ഐ.പി.എസ്.-ന്റെ ആശയത്തിൽ പിറന്ന ഈ വീഡിയോ, എ.സി.പി. ശ്രീ. അനന്തലാൽ എ.-യുടെ രചനയിലും സംവിധാനത്തിലുമാണ് ഒരുങ്ങിയിരിക്കുന്നത്. ഡോ. മധു വാസുദേവന്റെ വരികൾക്ക് ഋത്വിക് എസ്. ചന്ദ് സംഗീതം പകർന്ന് ആലപിച്ച ഈ ഗാനത്തിൽ നിരഞ്ജന, ശിവാനി, പ്രിയനന്ദ, സാവ്നി, ആത്മജ, ലൈറ എന്നീ യുവപ്രതിഭകളും പങ്കാളികളായി. അൻഷാദ് ജലീൽ റാവുത്തറാണ് മനോഹരമായ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. കുട്ടികളുടെ ഡിജിറ്റൽ സുരക്ഷ ഉറപ്പാക്കാൻ ഈ വീഡിയോ പരമാവധി ഷെയർ ചെയ്യുക.

08/10/2026

തൃശ്ശൂർ... കേരള പോലീസ് അക്കാദമിയിലെ ആദ്യ പരിശീലനാർഥികളായ 2001 ബാച്ച് വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ ആഘോഷമായ അർജൻറീയം 2k26 കേരളത്തിൻറെ ലഹരി വിരുദ്ധ പോരാട്ടത്തിന് പുതിയൊരു മുഖം നൽകുകയാണ്. 2026 ഒക്ടോബർ 9ന് കേരള പോലീസ് അക്കാദമിയിൽ നടക്കുന്ന ആഘോഷങ്ങളുടെ തുടക്കം തന്നെ സമൂഹത്തിനായുള്ള ഒരു വലിയ സന്ദേശത്തോടെയാണ്. കേരള സർക്കാരിൻറെ തൂഫാൻ ദി നാർക്കോ ഹണ്ട് ഓപ്പറേഷന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടുള്ള 500 ഓളം വരുന്ന വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ റാലി തൂഫാൻ നാരി ദീപ്തി തൃശ്ശൂർ ജില്ലാ കളക്ടർ ശ്രീമതി ശിഖാ സുരേന്ദ്രൻ IAS രാവിലെ 9 മണിക്ക് ഫ്ലാഗ് ഓഫ് ചെയ്യും. ഒരു അമ്മയുടെ പരിരക്ഷയോടെ മക്കളെയും പൊതുസമൂഹത്തെയും ലഹരിയിൽ നിന്ന് മുക്തമാക്കുന്നതിനുള്ള പ്രതിജ്ഞയാണ് പരിപാടിയുടെ കാതൽ. ഇക്കാലത്തെ ലഹരി മാഫിയ കുട്ടികളെ ലക്ഷ്യമിടുമ്പോൾ സംരക്ഷണ കവചം ആവാൻ അമ്മയുടെ കരുതലിനാണ് സാധിക്കുക എന്നതാണ് തൂഫാൻ നാരി ദീപ്തി എന്ന ആശയത്തിന് കാരണമായത്. ഓരോ അമ്മമാർക്കും വേണ്ടി 2001 ബാച്ചിലെ 500 ഓളം വരുന്ന വനിതാ പോലീസ് ഉദ്യോഗസ്ഥർ ഈ പ്രതിജ്ഞ ഏറ്റെടുക്കും.. 25 വർഷം മുമ്പ് അക്കാദമിയുടെ വന്യ ഭംഗിയിൽ പരിശീലനം പൂർത്തിയാക്കിയ 2001 ബാച്ചിന് ഇന്ന് ഇന്ത്യയിലെ തന്നെ മികച്ച പോലീസ് പരിശീലന കേന്ദ്രമായി മാറിയ കേരള പോലീസ് അക്കാദമി യോടുള്ള ഗൃഹാതുരമായ ആത്മബന്ധം ദൃഢപ്പെടുത്തുന്നതിന് വേണ്ടിയാണ് ഇവിടെവച്ചുതന്നെ ആഘോഷങ്ങൾ നടത്തുവാൻ തീരുമാനിച്ചത്. ഒക്ടോബർ 9ന് കേരള പോലീസ് അക്കാദമി ഡയറക്ടറും പൊലീസ് ഇൻസ്പെക്ടർ ജനറലുമായ ശ്രീ കെ സേതുരാമൻ ഐപിഎസ് ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും ആഘോഷത്തിലെ മുഖ്യാതിഥിയും വിരമിച്ച മുൻ കേരള ഡയറക്ടർ ജനറൽ ഓഫ് പോലീസ് മായ ശ്രീ അലക്സാണ്ടർ ജേക്കബ് ഐപിഎസ് മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് പ്രമുഖർ പങ്കെടുക്കുന്ന ചടങ്ങിൽ വച്ച് തങ്ങളെ പരിശീലിപ്പിച്ച് മികച്ച പോലീസുദ്യോഗസ്ഥരാക്കി മാറ്റിയ ഗുരുനാഥന്മാരെ ആദരിക്കുന്നതിനു കൂടി അർജൻറീയം.2k26
സാക്ഷ്യം വഹിക്കുമെന്ന് സംഘാടകർ അറിയിച്ചു

08/10/2026

തൃശ്ശൂർ... കേരള പോലീസ് അക്കാദമിയിലെ ആദ്യ പരിശീലനാർഥികളായ 2001 ബാച്ച് വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ ആഘോഷമായ അർജൻറീയം 2k26 കേരളത്തിൻറെ ലഹരി വിരുദ്ധ പോരാട്ടത്തിന് പുതിയൊരു മുഖം നൽകുകയാണ്. 2026 ഒക്ടോബർ 9ന് കേരള പോലീസ് അക്കാദമിയിൽ നടക്കുന്ന ആഘോഷങ്ങളുടെ തുടക്കം തന്നെ സമൂഹത്തിനായുള്ള ഒരു വലിയ സന്ദേശത്തോടെയാണ്. കേരള സർക്കാരിൻറെ തൂഫാൻ ദി നാർക്കോ ഹണ്ട് ഓപ്പറേഷന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടുള്ള 500 ഓളം വരുന്ന വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ റാലി തൂഫാൻ നാരി ദീപ്തി തൃശ്ശൂർ ജില്ലാ കളക്ടർ ശ്രീമതി ശിഖാ സുരേന്ദ്രൻ IAS രാവിലെ 9 മണിക്ക് ഫ്ലാഗ് ഓഫ് ചെയ്യും. ഒരു അമ്മയുടെ പരിരക്ഷയോടെ മക്കളെയും പൊതുസമൂഹത്തെയും ലഹരിയിൽ നിന്ന് മുക്തമാക്കുന്നതിനുള്ള പ്രതിജ്ഞയാണ് പരിപാടിയുടെ കാതൽ. ഇക്കാലത്തെ ലഹരി മാഫിയ കുട്ടികളെ ലക്ഷ്യമിടുമ്പോൾ സംരക്ഷണ കവചം ആവാൻ അമ്മയുടെ കരുതലിനാണ് സാധിക്കുക എന്നതാണ് തൂഫാൻ നാരി ദീപ്തി എന്ന ആശയത്തിന് കാരണമായത്. ഓരോ അമ്മമാർക്കും വേണ്ടി 2001 ബാച്ചിലെ 500 ഓളം വരുന്ന വനിതാ പോലീസ് ഉദ്യോഗസ്ഥർ ഈ പ്രതിജ്ഞ ഏറ്റെടുക്കും.. 25 വർഷം മുമ്പ് അക്കാദമിയുടെ വന്യ ഭംഗിയിൽ പരിശീലനം പൂർത്തിയാക്കിയ 2001 ബാച്ചിന് ഇന്ന് ഇന്ത്യയിലെ തന്നെ മികച്ച പോലീസ് പരിശീലന കേന്ദ്രമായി മാറിയ കേരള പോലീസ് അക്കാദമി യോടുള്ള ഗൃഹാതുരമായ ആത്മബന്ധം ദൃഢപ്പെടുത്തുന്നതിന് വേണ്ടിയാണ് ഇവിടെവച്ചുതന്നെ ആഘോഷങ്ങൾ നടത്തുവാൻ തീരുമാനിച്ചത്. ഒക്ടോബർ 9ന് കേരള പോലീസ് അക്കാദമി ഡയറക്ടറും പൊലീസ് ഇൻസ്പെക്ടർ ജനറലുമായ ശ്രീ കെ സേതുരാമൻ ഐപിഎസ് ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും ആഘോഷത്തിലെ മുഖ്യാതിഥിയും വിരമിച്ച മുൻ കേരള ഡയറക്ടർ ജനറൽ ഓഫ് പോലീസ് മായ ശ്രീ അലക്സാണ്ടർ ജേക്കബ് ഐപിഎസ് മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് പ്രമുഖർ പങ്കെടുക്കുന്ന ചടങ്ങിൽ വച്ച് തങ്ങളെ പരിശീലിപ്പിച്ച് മികച്ച പോലീസുദ്യോഗസ്ഥരാക്കി മാറ്റിയ ഗുരുനാഥന്മാരെ ആദരിക്കുന്നതിനു കൂടി അർജൻറീയം.2k26
സാക്ഷ്യം വഹിക്കുമെന്ന് സംഘാടകർ അറിയിച്ചു

08/10/2026

ലഹരിക്കെതിരായ പോരാട്ടം ശാസ്ത്രീയവും മനഃശാസ്ത്രപരവുമായ ഒരു പ്രതിരോധം കൂടിയാണ്.

ബിഹേവിയറൽ സയൻസും ക്ലിനിക്കൽ വൈദഗ്ധ്യവും മുൻനിർത്തി കൃത്യമായ ഇടപെടൽ നടത്താൻ ഇനി കേരളത്തിലെ ഓരോ പൊലീസ് സ്റ്റേഷനിലും ‘തൂഫാൻ മെന്റർമാർ' ഉണ്ടാകും. ഇതിനായി - സേനയെ സജ്ജമാക്കുന്ന സംസ്ഥാനതല പരിശീലന പരിപാടി - LIVE

Address

Vazhuthacadu
Thiruvananthapuram
695010

Opening Hours

Monday 9am - 9pm
Tuesday 9am - 9pm
Wednesday 9am - 9pm
Thursday 9am - 9pm
Friday 9am - 9pm
Saturday 9am - 9pm
Sunday 9am - 9pm

Telephone

+914712318188

Alerts

Be the first to know and let us send you an email when State Police Media Centre Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to State Police Media Centre Kerala:

Shortcuts

Share