DYFI വക്കം മേഖല കമ്മിറ്റി

DYFI വക്കം മേഖല കമ്മിറ്റി Official page of DYFI Vakkom MC

ഓണാശംസകൾ 🌸❤️
26/08/2026

ഓണാശംസകൾ 🌸❤️

അങ്ങനങ്ങോട്ട് പറ സിമ്മേ...ഒരു നെയ്ച്ചോറ് പോലും കഴിക്കാൻ സമ്മതിക്കൂലെന്ന് വെച്ചാൽ....; പ്രളയക്കെടുതിക്കിടയിലെ പൊന്നാനി സത...
03/08/2026

അങ്ങനങ്ങോട്ട് പറ സിമ്മേ...ഒരു നെയ്ച്ചോറ് പോലും കഴിക്കാൻ സമ്മതിക്കൂലെന്ന് വെച്ചാൽ....; പ്രളയക്കെടുതിക്കിടയിലെ പൊന്നാനി സത്ക്കാരത്തെ ന്യായീകരിച്ച് മെഴുകി മുഖ്യമന്ത്രി വിഡി സതീശൻ

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ തുടരുന്ന ശക്തമായ മഴയും ഉരുൾപ്പൊട്ടലും വെള്ളപ്പൊക്ക സാധ്യതയും ജനജീവിതത്തെ ഗുരുതരമായി ബാധി...
01/08/2026

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ തുടരുന്ന ശക്തമായ മഴയും ഉരുൾപ്പൊട്ടലും വെള്ളപ്പൊക്ക സാധ്യതയും ജനജീവിതത്തെ ഗുരുതരമായി ബാധിക്കുന്ന സാഹചര്യത്തിൽ, ഡി.വൈ.എഫ്.ഐയുടെ മുഴുവൻ പ്രവർത്തകരും രക്ഷാപ്രവർത്തനങ്ങളിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും സജീവമായി ഇടപെടണമെന്ന് അഭ്യർഥിക്കുന്നു.

ജില്ലാ ഭരണകൂടം, ഫയർ ആൻഡ് റെസ്ക്യൂ, പൊലീസ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുമായി ഏകോപനം പുലർത്തി പ്രവർത്തിക്കണം. ദുരിതബാധിതരെ സുരക്ഷിത കേന്ദ്രങ്ങളിലെത്തിക്കൽ, ക്യാമ്പുകളിലെ ആവശ്യമായ സഹായങ്ങൾ ഉറപ്പാക്കൽ,ഭക്ഷണം, കുടിവെള്ളം, രക്തദാനം,മരുന്ന് തുടങ്ങിയ അവശ്യസാധനങ്ങളുടെ വിതരണം, ശുചീകരണ പ്രവർത്തനങ്ങൾ എന്നിവയിൽ സജീവ പങ്കാളിത്തം വഹിക്കണം.

അഭ്യൂഹങ്ങൾ പ്രചരിപ്പിക്കാതെ ഔദ്യോഗിക അറിയിപ്പുകൾ മാത്രം ജനങ്ങളിലേക്ക് എത്തിക്കാനും എല്ലാവരും ശ്രദ്ധിക്കണം.

മനുഷ്യത്വമാണ് ഏറ്റവും വലിയ രാഷ്ട്രീയം. ഈ ദുരിതഘട്ടത്തിൽ ജനങ്ങളോടൊപ്പം ഉറച്ചുനിന്ന് രക്ഷാപ്രവർത്തനങ്ങൾ വിജയിപ്പിക്കാൻ മുഴുവൻ ഡി.വൈ.എഫ്.ഐ പ്രവർത്തകരും സന്നദ്ധരാകണമെന്ന് അഭ്യർഥിക്കുന്നു.

അഭിവാദ്യങ്ങൾ…🚩
29/07/2026

അഭിവാദ്യങ്ങൾ…🚩

19/07/2026

അഭിനന്ദനങ്ങൾ ♥️

കേരളത്തിലെ സർക്കാർ ആശുപത്രികളിൽ വർഷങ്ങളായി ഡി വൈ എഫ് ഐ നടത്തിവരുന്ന ‘ഹൃദയപൂർവ്വം’ ഭക്ഷണവിതരണം അവസാനിപ്പിക്കുമെന്ന ആരോഗ്യ...
19/07/2026

കേരളത്തിലെ സർക്കാർ ആശുപത്രികളിൽ വർഷങ്ങളായി ഡി വൈ എഫ് ഐ നടത്തിവരുന്ന ‘ഹൃദയപൂർവ്വം’ ഭക്ഷണവിതരണം അവസാനിപ്പിക്കുമെന്ന ആരോഗ്യവകുപ്പ് മന്ത്രിയുടെ പ്രഖ്യാപനം പ്രതിഷേധാർഹവും മനുഷ്യത്വരഹിതവുമാണ്‌.

‘ഹൃദയപൂർവ്വം’ വെറുമൊരു പൊതിച്ചോർ വിതരണം മാത്രമല്ല. മനുഷ്യർക്കിടയിൽ വിഭജനത്തിൻ്റെയും ഭിന്നിപ്പിൻ്റെയും ആശയങ്ങൾ പ്രചരിപ്പിക്കുന്ന വർത്തമാന കാലത്ത് അപരനോടുള്ള കരുതലും
ശ്രീ നാരായണഗുരു ഉയർത്തിയ സോദരത്വേന എന്ന ആശയത്തിൻ്റെ പ്രയോഗവൽകരണവും കൂടിയാണ്.
അറിയപ്പെടാത്തവർക്ക് ആശുപത്രികളിൽ ദിവസങ്ങളോളം കഴിയുന്ന രോഗികളുടെയും അവരുടെ കൂട്ടിരിപ്പുകാരുടെയും വിശപ്പിന് ആശ്വാസമാകുന്ന, വീടുകളിൽ നിന്ന് സ്നേഹപൂർവ്വം ശേഖരിച്ച മനുഷ്യസ്നേഹത്തിന്റെ പങ്കുവെക്കലാണ്. രാഷ്ട്രീയവും സംഘടനയും മറികടന്ന് ആയിരക്കണക്കിന് സാധാരണ മനുഷ്യരുടെ ജീവിതത്തെ സ്പർശിച്ച ഒരു ജനകീയ പ്രവർത്തനമാണ്.

ആശുപത്രികളിൽ കമ്മ്യൂണിറ്റി കിച്ചൺ ആരംഭിച്ച് ഭക്ഷണം നൽകുമെന്നാണ് സർക്കാർ പറയുന്നത്. അത്തരം സംവിധാനം ശക്തിപ്പെടുത്തുന്നതിനെ എതിർക്കുന്ന നിലപാട് ഡി വൈ എഫ് ഐക്കില്ല. എന്നാൽ, ആ സംവിധാനം യാഥാർഥ്യമാകുന്നതിന് മുമ്പേ നിലവിലുള്ള ജനകീയ സംവിധാനത്തെ അവസാനിപ്പിക്കാൻ തിടുക്കം കാണിക്കുന്നത് സ്വാഭാവികമായും സംശയങ്ങൾ ഉയർത്തുന്നതാണ്.

‘ഹൃദയപൂർവ്വം’ പദ്ധതിക്കെതിരെ കാലങ്ങളായി നടന്നുവരുന്ന പ്രചാരണങ്ങൾക്ക് പിന്നിൽ രാഷ്ട്രീയമാണെന്നത്‌ വ്യക്തമാണ്. സമൂഹത്തിൽ രാഷ്ട്രീയ ഭേദമന്യേ ഡി വൈ എഫ് ഐക്ക് ലഭിക്കുന്ന സ്വീകാര്യതയും, ഈ പദ്ധതിക്ക് ദേശീയ-അന്തർദേശീയ തലങ്ങളിൽ ലഭിച്ച അംഗീകാരവും ചിലരെ അസ്വസ്ഥരാക്കുന്നുണ്ട്‌.

വയനാട് ദുരന്തമുണ്ടായപ്പോൾ മുപ്പത്‌ വീട്‌ നിർമ്മിക്കും എന്ന് വാഗ്ദാനം ചെയ്ത്‌ കോടികൾ പിരിച്ചിട്ടും മൂന്ന് വീട്‌ പോലും നിർമ്മിക്കാനാകാതെ പോയവർക്ക്‌ ഡി വൈ എഫ്‌ ഐ നൂറു വീട്‌ നിർമ്മിച്ച്‌ നൽകുന്നത്‌ കാണുമ്പോൾ ജാള്യത ഉണ്ടാകുക സ്വാഭാവികം.സംഘടനാ ശേഷി എന്നത്‌ ഗ്രൂപ്പ്‌ മൽസരവും വ്യാജ ഐ ഡി കാർഡ്‌ നിർമ്മാണവുമൊക്കെയായി കാണുന്നവർക്ക്‌ കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള ആശുപത്രികളിൽ മുടങ്ങാതെ രക്തം ദാനം ചെയ്യുകയും പൊതിച്ചോർ എത്തിക്കുകയും ചെയ്യുന്ന സംഘടനാ മികവ്‌ കാണുമ്പോൾ അസ്വസ്ഥതയുണ്ടാകും. തങ്ങൾക്ക്‌ ഒരു കാലത്തും ചെയ്യാനാകില്ല എന്ന് ഉറപ്പുള്ളത്‌ മറ്റുവർ ചെയ്യുന്നത്‌ കാണുമ്പോഴുള്ള ഫ്രസ്ട്രേഷൻ ആണത്‌.

ഒന്ന് മാത്രം പറയാം, രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സർക്കാർ സംവിധാനം വഴി തുടർച്ചയായും വിശ്വസനീയമായും ഭക്ഷണം ലഭിക്കുന്നുവെന്ന് ഉറപ്പാകുന്നതുവരെ ഡി വൈ എഫ് ഐയുടെ ‘ഹൃദയപൂർവ്വം’ പ്രവർത്തനം തുടരുക തന്നെ ചെയ്യും. വിശപ്പുള്ള മനുഷ്യന്റെ മുന്നിൽ രാഷ്ട്രീയം കൊണ്ടുവരാൻ ശ്രമിക്കുന്ന ഏത് തീരുമാനത്തെയും ജനങ്ങൾ തിരിച്ചറിയും
എന്ന് ഡി വൈ എഫ്‌ ഐക്ക്‌ ഉറപ്പുണ്ട്‌.

ഹൃദയപൂർവ്വം തുടരും…
കാരണം വിശപ്പിൽ ഞങ്ങൾ രാഷ്ട്രീയം കലർത്താറില്ല.

DYFI Attingal ജാഗ്രത പാലിക്കുകRED CARE ❤️
08/06/2026

DYFI Attingal ജാഗ്രത പാലിക്കുക
RED CARE ❤️

07/06/2026
ആദരാഞ്ജലികൾ..🌹
07/06/2026

ആദരാഞ്ജലികൾ..🌹

31/05/2026

അഭിനന്ദനങ്ങൾ

Address

Local Committee Office, Market Jn, Vakkom PO, India
Thiruvananthapuram
695308

Alerts

Be the first to know and let us send you an email when DYFI വക്കം മേഖല കമ്മിറ്റി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share