Kerala Railway Police

Kerala Railway Police Official page of Kerala Railway Police

B. KRISHNA KUMAR IPS
Superintendent of Police
Kerala Railway Police

Have a Safe Journey

ഓപ്പറേഷൻ തൂഫാൻ: റെയിൽവേ പൊലീസിന്റെ ഓണം സ്പെഷ്യൽ പരിശോധനയിൽ വീണ്ടും വൻ ലഹരിവേട്ട! 🚨സംസ്ഥാനത്ത് ലഹരിക്കെതിരെ ശക്തമായ നടപടി...
25/08/2026

ഓപ്പറേഷൻ തൂഫാൻ: റെയിൽവേ പൊലീസിന്റെ ഓണം സ്പെഷ്യൽ പരിശോധനയിൽ വീണ്ടും വൻ ലഹരിവേട്ട! 🚨

സംസ്ഥാനത്ത് ലഹരിക്കെതിരെ ശക്തമായ നടപടികളുമായി കേരള റെയിൽവേ പൊലീസ്. ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ കർശന പരിശോധനകളിൽ വിവിധ റെയിൽവേ സ്റ്റേഷനുകളിൽ നിന്നായി 53.65 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് 2 പ്രതികളെ റിമാൻഡ് ചെയ്തു.

പിടിച്ചെടുത്ത വിവരങ്ങൾ:

പാലക്കാട്: 27 KG

കോഴിക്കോട്: 18 KG

ആലപ്പുഴ: 8.65 KG

ട്രെയിനുകൾ വഴിയുള്ള ലഹരിക്കടത്ത് തടയാൻ റെയിൽവേ പൊലീസിന്റെ കർശന നിരീക്ഷണവും പരിശോധനകളും തുടരുകയാണ്.

ലഹരിക്കെതിരായ ഈ പോരാട്ടത്തിൽ പൊതുജനങ്ങളുടെ സഹകരണവും പ്രതീക്ഷിക്കുന്നു. ട്രെയിനുകളിലോ റെയിൽവേ പരിസരങ്ങളിലോ സംശയാസ്പദമായ സാഹചര്യങ്ങളോ ലഹരിക്കടത്തോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ വിവരം അറിയിക്കുക.

📞 അടിയന്തിര സഹായത്തിന്: 112 / 9846200100

24/08/2026
ഓണാഘോഷത്തോടനുബന്ധിച്ച് യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി കേരള റെയിൽവേ പോലീസും ആർ.പി.എഫും സംയുക്തമായി റെയിൽവേ സ്റ്...
20/08/2026

ഓണാഘോഷത്തോടനുബന്ധിച്ച് യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി കേരള റെയിൽവേ പോലീസും ആർ.പി.എഫും സംയുക്തമായി റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

ആഗസ്റ്റ് 17 മുതൽ 30 വരെ നീളുന്ന ഈ പ്രത്യേക പരിശോധനയിൽ അന്യസംസ്ഥാന ട്രെയിനുകൾ, ലേഡീസ് കോച്ചുകൾ, ജനറൽ കമ്പാർട്ട്മെന്റുകൾ എന്നിവിടങ്ങളിൽ കർശന നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. അനധികൃത മദ്യം, മയക്കുമരുന്ന്, കണക്കിൽപ്പെടാത്ത പണം എന്നിവയുടെ കടത്ത് തടയുന്നതിനായി ഡോഗ് സ്ക്വാഡ്, ബോംബ് സ്ക്വാഡ്, ഡാൻസാഫ് എന്നിവയുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്.

സംശയകരമായ സാഹചര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 112, 139 അല്ലെങ്കിൽ കൺട്രോൾ റൂം നമ്പറുകളിൽ (9846200100, 9846200150, 9846200180) ബന്ധപ്പെടാവുന്നതാണ്.

‘ഓപ്പറേഷൻ തൂഫാൻ ; ലഹരിക്കെതിരെ വിട്ടുവീഴ്ചയില്ലാതെ കേരള റെയിൽവേ പോലീസ്; ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും വ്യാപക പര...
19/08/2026

‘ഓപ്പറേഷൻ തൂഫാൻ ; ലഹരിക്കെതിരെ വിട്ടുവീഴ്ചയില്ലാതെ കേരള റെയിൽവേ പോലീസ്; ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും വ്യാപക പരിശോധന

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും കേരള റെയിൽവേ പോലീസ് നടത്തിയ പരിശോധനകളിൽ വൻതോതിൽ കഞ്ചാവ് പിടികൂടി.
കോർബ എക്സ്പ്രസിൽ ട്രോളി ബാഗുകളിലായി കടത്താൻ ശ്രമിച്ച 14.090 കിലോഗ്രാം കഞ്ചാവുമായി രണ്ട് പ്രതികളെയും, പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച 700 ഗ്രാം കഞ്ചാവുമായി ഒരാളെയും പിടികൂടി. കൂടാതെ, പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്‌ഫോം ഒന്നിലെ പബ്ലിക് ടോയ്‌ലറ്റിന് സമീപത്ത് പ്യൂമ ബാഗിൽ ഒളിപ്പിച്ച നിലയിൽ 8.170 കിലോഗ്രാം കഞ്ചാവും റെയിൽവേ പോലീസ് പിടിച്ചെടുത്തു. കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെത്തിയ മംഗലാപുരം സെൻട്രൽ എക്സ്പ്രസിലെ ജനറൽ കോച്ചിൽ നിന്ന് ഉപേക്ഷിക്കപ്പെട്ട നിലയിൽ 2.492 കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തു.
യാത്രക്കാരുടെ സുരക്ഷിതമായ യാത്ര ഉറപ്പുവരുത്തുന്നതിനും ലഹരിക്കടത്ത് തടയുന്നതിനുമായി സംസ്ഥാനത്തെ എല്ലാ റെയിൽവേ പരിസരങ്ങളിലും 'ഓപ്പറേഷൻ തൂഫാന്റെ' ഭാഗമായുള്ള നിരീക്ഷണവും പരിശോധനകളും ശക്തമായി തുടരുകയാണ്. സംശയാസ്പദമായ സാഹചര്യങ്ങളോ ഉപേക്ഷിക്കപ്പെട്ട വസ്തുക്കളോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ റെയിൽവേ പോലീസിനെ അറിയിക്കുക. (അടിയന്തര സഹായത്തിന്: 112, Rail Madad: 139, കൺട്രോൾ റൂം: 9846200100, 9846200150, 9846200180).

റെയിൽവേ പോലീസ് സ്റ്റേഷനുകളിൽ മികച്ച സേവനം കാഴ്ചവച്ച പോലീസ് ഉദ്യോഗസ്ഥരായ CPO അഖിൽ KRISHNA(പാറശ്ശാല)  , CPO സരിൻ സെബാസ്റ്റ...
18/08/2026

റെയിൽവേ പോലീസ് സ്റ്റേഷനുകളിൽ മികച്ച സേവനം കാഴ്ചവച്ച പോലീസ് ഉദ്യോഗസ്ഥരായ CPO അഖിൽ KRISHNA(പാറശ്ശാല) , CPO സരിൻ സെബാസ്റ്റ്യൻ(തിരുവനന്തപുരം) , CPO കിരൺ കുമാർ(കൊല്ലം) , GSCPO വിനോദ് കുമാർ(പുനലൂർ) , CPO അൻസിയ(കോട്ടയം) , CPO ജുബിൻ(കോട്ടയം), CPO ശ്രീശങ്കർ(എറണാകുളം), GASI ഷിഹാബുദീൻ(എറണാകുളം) , CPO രാജേഷ്(തൃശൂർ) , CPO ജയചന്ദ്രൻ(ഷൊർണൂർ) , CPO ശ്രീഹരി(പാലക്കാട്) , CPO ജിഷ്ണു(കണ്ണൂർ) , GASI മഹേഷ് സി കെ(കാസർഗോഡ്) , GASI ലേഖകുമാരി കെ ആർ(RCRB)

റെയിൽവേ പോലീസ് മേധാവി B കൃഷ്ണകുമാർ IPS ക്യാഷ് റിവാർഡും പ്രശംസാ പത്രവും നൽകി ആദരിച്ചു.

🏅 അഭിമാന നേട്ടം | കേരള റെയിൽവേ പോലീസ്സേവനത്തിന്റെയും സമർപ്പണത്തിന്റെയും പ്രതിബദ്ധതയുടെയും മികവിന്റെയും അംഗീകാരമായി കേരള ...
15/08/2026

🏅 അഭിമാന നേട്ടം | കേരള റെയിൽവേ പോലീസ്

സേവനത്തിന്റെയും സമർപ്പണത്തിന്റെയും പ്രതിബദ്ധതയുടെയും മികവിന്റെയും അംഗീകാരമായി കേരള മുഖ്യമന്ത്രിയുടെ 2026-ലെ പോലീസ് മെഡൽ പുരസ്കാരം നേടിയ കേരള റെയിൽവേ പോലീസിലെ പ്രിയ ഉദ്യോഗസ്ഥർക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. 💐

Sajith – GSCPO 5916
Railway Police Station, Shornur

Lathika S. – GASI 4892
Palakkad Railway Police Station

Abdul Majeed – CPO
Shornur Railway Police Station

അഭിനന്ദനങ്ങൾ!

ഓപ്പറേഷൻ തൂഫാൻ | പാലക്കാട് & കൊല്ലംപാലക്കാട് റെയിൽവേ സ്റ്റേഷനിൽ 13 കിലോ കഞ്ചാവുമായി കൊല്ലം സ്വദേശികളായ നിഷാദ് (26), നബീൽ...
15/08/2026

ഓപ്പറേഷൻ തൂഫാൻ | പാലക്കാട് & കൊല്ലം

പാലക്കാട് റെയിൽവേ സ്റ്റേഷനിൽ 13 കിലോ കഞ്ചാവുമായി കൊല്ലം സ്വദേശികളായ നിഷാദ് (26), നബീൽ (26) എന്നിവർ പിടിയിൽ. ഒഡീഷയിൽ നിന്ന് ഷാലിമാർ എക്സ്പ്രസിൽ എത്തി കഞ്ചാവ് ചില്ലറവിൽപ്പന നടത്താനായിരുന്നു ലക്ഷ്യമെന്നാണ് പ്രാഥമിക വിവരം. പോലീസ് പരിശോധന കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ പിന്തുടർന്ന് പിടികൂടുകയായിരുന്നു.

ഇതിനൊപ്പം കൊല്ലം റെയിൽവേ സ്റ്റേഷനിൽ ട്രെയിനുകളിൽ നടത്തിയ പരിശോധനയിൽ ഏകദേശം 1.6 കിലോ കഞ്ചാവ് ഉടമസ്ഥനില്ലാത്ത ബാഗിൽ നിന്ന് കണ്ടെത്തി. മറ്റൊരു പരിശോധനയിൽ ഏകദേശം 1 കിലോ കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശിയായ 26കാരനെയും RPF CIB സംഘം കസ്റ്റഡിയിലെടുത്തു. സംഭവങ്ങളിൽ റെയിൽവേ പോലീസ് തുടർനടപടികൾ സ്വീകരിച്ചുവരുന്നു. കഞ്ചാവ് വിതരണ ശൃംഖലയുമായുള്ള ബന്ധം ഉൾപ്പെടെ കൂടുതൽ അന്വേഷണം പുരോഗമിക്കുന്നു.

സ്വാതന്ത്ര്യത്തിന്റെ വർണ്ണപ്പൊലിമയിൽ രാജ്യമെങ്ങും!സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കേരള റെയിൽവേ പോലീസ് ആസ്ഥാനത്ത് ദേശീയ പ...
15/08/2026

സ്വാതന്ത്ര്യത്തിന്റെ വർണ്ണപ്പൊലിമയിൽ രാജ്യമെങ്ങും!
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കേരള റെയിൽവേ പോലീസ് ആസ്ഥാനത്ത് ദേശീയ പതാക ഉയർത്തി. എക്കാലവും നിങ്ങളുടെ സുരക്ഷിതമായ യാത്രകൾക്ക് കാവലായി ഞങ്ങളുണ്ട്. എല്ലാവർക്കും കേരള റെയിൽവേ പോലീസിന്റെ അഭിമാനകരമായ സ്വാതന്ത്ര്യദിനാശംസകൾ! 👮‍♂️🚆

റെയിൽവേ പോലീസ് ഉദ്യോഗസ്ഥരുടെ സേവനപരമായ പരാതികൾ പരിഹരിക്കാൻ 'SRP Talk with Cops'!കേരള റെയിൽവേ പോലീസ് മേധാവി ശ്രീ. ബി. കൃഷ...
13/08/2026

റെയിൽവേ പോലീസ് ഉദ്യോഗസ്ഥരുടെ സേവനപരമായ പരാതികൾ പരിഹരിക്കാൻ 'SRP Talk with Cops'!

കേരള റെയിൽവേ പോലീസ് മേധാവി ശ്രീ. ബി. കൃഷ്ണകുമാർ IPS (സൂപ്രണ്ട് ഓഫ് പോലീസ്, കേരള റെയിൽവേ പോലീസ്) ഉദ്യോഗസ്ഥരുടെ പരാതികളും അഭിപ്രായങ്ങളും നേരിട്ട് കേൾക്കുന്നു.

📅 തീയതി: 18.08.2026-ന് മുൻപായി അപേക്ഷകൾ അയക്കുക.
📧 Email: [email protected]

സർവീസിലിരിക്കുന്നവരും വിരമിച്ചവരുമായ മുഴുവൻ ഉദ്യോഗസ്ഥർക്കും ഈ അവസരം ഉപയോഗപ്പെടുത്താം.

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ കേരള റെയിൽവേ പോലീസ് നടത്തിയ ശക്തമായ പരിശോധനയിൽ വൻ മോഷണവേട്ട! കഴിഞ്ഞ രണ്ട് മാസത്തിനിടെ സ...
13/08/2026

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ കേരള റെയിൽവേ പോലീസ് നടത്തിയ ശക്തമായ പരിശോധനയിൽ വൻ മോഷണവേട്ട! കഴിഞ്ഞ രണ്ട് മാസത്തിനിടെ സംസ്ഥാനത്തെ വിവിധ റെയിൽവേ സ്റ്റേഷനുകൾ, ട്രെയിനുകൾ എന്നിവ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ 68 മോഷ്ടാക്കൾ റിമാന്റിലായി.

രാത്രികാലങ്ങളിലും തിരക്കുള്ള സമയങ്ങളിലും ഉറങ്ങിക്കിടക്കുന്ന യാത്രക്കാരുടെ ഫോണുകളും വിലപിടിപ്പുള്ള സാധനങ്ങളും കവരുന്നവരെയാണ് പിടികൂടിയത്. പ്രതികളിൽ നിന്നും 94 മൊബൈൽ ഫോണുകൾ, 2 ലാപ്ടോപ്പുകൾ, 25,000 രൂപ ഉൾപ്പെടെ 50 ലക്ഷം രൂപയിലധികം വിലമതിക്കുന്ന തൊണ്ടിമുതലുകൾ പിടിച്ചെടുത്തു.

നഷ്ടപ്പെട്ട സാധനങ്ങൾ ഉടമസ്ഥർക്ക് തിരികെ നൽകാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

Address

Superintendent Of Police
Thiruvananthapuram
695014

Alerts

Be the first to know and let us send you an email when Kerala Railway Police posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Kerala Railway Police:

Shortcuts

Share