Vellanad; Our Beautifull Village

Vellanad; Our Beautifull Village ഗ്രാമത്തെ അറിഞ്ഞാൽ ലൊകത്തെ അറിഞ്ഞു

?

വെള്ളനാട് ജി കാർത്തികേയൻ സ്മാരക വൊക്കേഷണൽ $ ഹയർ സെക്കൻ്ററി സ്കൂളിൻ്റെ 2022-23 വർഷത്തേക്കുള്ള PTA തെരഞ്ഞെടുപ്പ് October 1...
04/10/2022

വെള്ളനാട് ജി കാർത്തികേയൻ സ്മാരക വൊക്കേഷണൽ $ ഹയർ സെക്കൻ്ററി സ്കൂളിൻ്റെ 2022-23 വർഷത്തേക്കുള്ള PTA തെരഞ്ഞെടുപ്പ് October 1 ന് നടന്നു.

കഴിഞ്ഞ കുറെ കാലങ്ങളായി രക്ഷകർത്താക്കൾ രണ്ടും മൂന്നും ചേരികളായി തിരിഞ്ഞുള്ള മത്സരമാണ് PTA യിലേക്ക് നടന്നു വന്നിരുന്നത്.
സാധാരണ രാവിലെ 10 ന് ആരംഭിക്കുന്ന തെരഞ്ഞെടുപ്പ് നടപടികൾ രാത്രി 10 മണിയായാലും അവസാനിക്കാത്ത അവസ്ഥയായിരുന്നു.

ഇതിൽ നിന്നുള്ള മോചനമാണ് ഈ വർഷം നമ്മുടെ സ്കൂളിൽ നമുക്ക് കാണാൻ കഴിഞ്ഞത്.

ഇത്തവണ എല്ലാവരും ഒരുമിച്ച് നിന്ന് ഒറ്റ പാനൽ അവതരിപ്പിക്കുകയും അത് രക്ഷകർത്താക്കൾ വലിയ കയ്യടിയോടെ അംഗീകരിക്കുകയും ഏകകണ്ഠമായി PTA അംഗങ്ങൾ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

ഇതിന് മുൻകൈ എടുത്ത മുൻ PTA യും വിവിധ സംഘടനാ ഭാരവാഹികളെയും അഭിനന്ദിക്കുന്നു.

സ്കൂളിന് ഒരുപാട് ഗുണകരമാകുന്ന ഈ ഐക്യം വരുംകാലങ്ങളിലും തുടരട്ടെ എന്ന് നമുക്ക് ആശിക്കാം..

പുതിയ PTA പ്രസിഡൻ്റ് ആയി ശ്രീ.വി.ചന്ദ്രശേഖരൻ
(പോലീസ് കുട്ടൻ, ചാങ്ങ) തെരഞ്ഞെടുക്കപ്പെട്ടു.

ശ്രീ. GP അനിൽ (വെള്ളൂപ്പാറ അനി) വൈസ് പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിയിൽ

സർവ്വ ശ്രീ.
അനീഷ് VN,
പത്മകുമാർ. R
സുരേഷ് വെള്ളനാട്
ഹരികുമാർ M
ലാലു RS
സതീശൻ. N
സുനിൽ കുമാർ J
ശ്രീമതി. അഞ്ജു PV
ശ്രീമതി. സുമി ഗോപൻ
എന്നിവർ അംഗങ്ങളാണ്..

പുതിയ PTA കമ്മിറ്റിക്ക് മികച്ച പ്രവർത്തനങ്ങൾ നടത്താൻ എല്ലാ ഭാവുകങ്ങളും നേരുന്നു.....

27/09/2022

വെള്ളനാടിന് അഭിമാനമായി ആരോമൽ..

2022 സെപ്തംബർ 28 ന് ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന ഇന്ത്യ - ദക്ഷിണാഫ്രിക്ക മത്സരത്തിൽ ദക്ഷിണാഫ്രിക്കൻ ടീമിൻ്റെ നെറ്റ് പ്രാക്ടീസിന് ബൗൾ ചെയ്യാൻ അവസരം ലഭിച്ച ആരോമലിന് അഭിനന്ദനങ്ങൾ....

വെള്ളനാട്, ചാങ്ങ രേവതി യിൽ CT സജീവിൻ്റെയും ശശികലയുടെയും മകനാണ് ആരോമൽ...

19/09/2022
Royal pickles എന്ന പേരിൽ ഒരു അച്ചാർ യൂണിറ്റ് വെള്ളനാട് 17/8/2021 മുതൽ പ്രവർത്തനം ആരംഭിക്കുന്നു. വിവിധയിനം Non-veg, veg അ...
16/08/2021

Royal pickles എന്ന പേരിൽ ഒരു അച്ചാർ യൂണിറ്റ് വെള്ളനാട് 17/8/2021 മുതൽ പ്രവർത്തനം ആരംഭിക്കുന്നു. വിവിധയിനം Non-veg, veg അച്ചാറുകൾ ഇവിടെ ലഭ്യമാണ്. ഇന്ത്യയിൽ എവിടെയും courier മുഖാന്തരം അച്ചാറുകൾ എത്തിച്ചു നൽകുന്നതാണ്. ഏവരുടെയും സഹകരണം പ്രതീക്ഷിച്ചുകൊള്ളുന്നു.
ഓർഡർ നൽകുന്നതിനായി വിളിക്കു 8921781089

വെള്ളനാട് നിവാസികൾ ആയ ചെറുപ്പക്കാരുടെ ചെറിയ സംഭരംഭം ആണ്.. എല്ലാവിധഭാവുകങ്ങളും
https://www.facebook.com/royalpicklestvm/

പശ്ചിമ ബംഗാളിലെ ജൽപായ്ഗുരി എന്ന ഗ്രാമമാണ് ലക്ഷ്മൺ റോയി ജനിച്ച നാട്. പക്ഷെ, ഇപ്പോഴയാളോട് സ്വന്തം നാടേതെന്ന് ചോദിച്ചാൽ 'വെ...
18/02/2020

പശ്ചിമ ബംഗാളിലെ ജൽപായ്ഗുരി എന്ന ഗ്രാമമാണ് ലക്ഷ്മൺ റോയി ജനിച്ച നാട്. പക്ഷെ, ഇപ്പോഴയാളോട് സ്വന്തം നാടേതെന്ന് ചോദിച്ചാൽ 'വെള്ളനാട്' എന്നായിരിക്കും ഉത്തരം. കാരണം, ഈ നാടും നാട്ടുകാരും അയാൾക്കത്രമേൽ പ്രിയപ്പെട്ടതായി കഴിഞ്ഞു. നാട്ടുകാർക്കയാളും.

10 വർഷമായി ലക്ഷ്മൺ റോയ് ജോലി തേടി ജൽപായ്ഗുരിയിൽ നിന്നും വെള്ളനാടെത്തിയിട്ട്. മേപ്പാട്ടുമലയിലെ ഒരു വിമുക്തഭടനായ, നീലകണ്ഠൻ കുട്ടി ലക്ഷ്മൺ റോയിയെ തൻ്റെ ഒപ്പം കൂട്ടി, ഒരു ജോലിക്കാരനായി. പതിയെ അയാൾ ആ വീട്ടിലെ ഒരംഗമായി. നാട്ടുകാരുടെ പ്രിയങ്കരനായ ലക്ഷ്മൺ ഭായിയുമായി.

ദിവസങ്ങൾക്കു മുമ്പ് ലക്ഷ്മൺ ഭായിയുടെ കല്യാണമായിരുന്നു. വധു സോന മൺഡലും ജൽപായ്ഗുരിയിൽ നിന്നു തന്നെ. വെള്ളനാട്ടു നിന്നും ഇരുപത്തി അഞ്ചോളം പേരാണ് അവരുടെ വിവാഹത്തിൽ പങ്കെടുക്കാൻ ബംഗാളിലേക്കു പോയത്! അവർക്കെത്ര മാത്രം പ്രിയങ്കരനാണ് ലക്ഷ്മൺ ഭായിയെന്ന് കൂടുതൽ പറയണ്ടല്ലോ.

താഴെ കമൻ്റ് ബോക്സിലുള്ള ചിത്രങ്ങൾ സുനിലിൻ്റെയും ഉഷയുടെയും വിവാഹ സൽക്കാരത്തിൻ്റെതാണ്. പക്ഷെ അത് ബംഗാളിലല്ലാ, ഇങ്ങ് വെള്ളനാട്ടു തന്നെയാണ്. വിവാഹം കഴിഞ്ഞ് മടങ്ങിയെത്തിയ നവദമ്പതികൾക്ക് നാട്ടുകാർ നൽകിയ വിരുന്ന് സൽക്കാരം. വിവാഹത്തിന് ബംഗാളിൽ പോകാൻ കഴിയാത്തവർക്കും തങ്ങളുടെ ലക്ഷ്മൺ ഭായിക്ക് ആശംസകൾ നേരണമല്ലോ.. 😊 മറ്റൊരു കൗതുകം കൂടിയുണ്ട്, കല്യാണ ക്ഷണക്കത്തിൽ മുൻ നിശ്ചയിച്ച വെള്ളനാട്ടെ ഈ സൽക്കാരത്തിൻ്റെ കാര്യവും ഉണ്ടായിരുന്നു!

പണ്ടവർ ബംഗാളികളായിരുന്നു. അല്ലെങ്കിൽ അന്യ സംസ്ഥാന തൊഴിലാളികൾ. പതിയെ നമ്മളവരെ നിങ്ങൾ നമുക്കന്യരല്ലാ, അതിഥിത്തൊഴിലാളികളാണെന്ന് പറഞ്ഞു തുടങ്ങി. ഇപ്പോഴിതാ, നിങ്ങൾ ഞങ്ങളുടെ നാട്ടുകാരൻ തന്നെയാണെന്ന് പറയുന്ന, ഞങ്ങളിലൊരാളാണെന്ന് പറയുന്ന വിധം നമ്മൾ മാറി.

അപൂർവ്വമായിരിക്കാം, ചിലപ്പോൾ അത്ഭുതവും ആവാം, ഇത്തരം കാഴ്ചകൾ. പക്ഷെ, എന്തു മനോഹരമാണല്ലേ ദേശത്തിൻ്റെയും ഭാഷയുടെയും അതിർത്തികളെല്ലാം ഇല്ലാതായി മനുഷ്യർ പരസ്പരം സ്നേഹത്തോടെ സഹവസിക്കുന്ന കാഴ്ച. കാലത്തിൻ്റെ ദുഷ്ടതകളോട് പൊരുതി നിൽക്കുന്ന, ഇത്തരത്തിൽ അപൂർവസുന്ദരമായ തിരിവെട്ടങ്ങൾ തന്നെയാണ് മനുഷ്യരാശിയെ മുന്നോട്ട് നയിച്ചിട്ടുള്ളതെന്ന് ചരിത്രം നോക്കിയാൽ കാണാം.

ലക്ഷ്മൺ ഭായിക്കും സോനക്കും വിവാഹമംഗളാശംസകൾ. കെട്ടകാലത്തും ഒരു തിരിവെട്ടം സൂക്ഷിക്കുന്ന വെള്ളനാട്ടെ ഓരോ മനുഷ്യർക്കും സ്നേഹാലിംഗനങ്ങൾ .. 😍😍

മനോജ് വെള്ളനാട്

സൂര്യനിൽ നിന്നും കിലോമീറ്റേഴ്സ് & കിലോമീറ്റഴ്സ് സഞ്ചരിച്ചെത്തുന്ന സൂര്യാംശുവിലെ ചൂടിന് കാരണം ഇൻഫ്രാറെഡ് തരംഗങ്ങളാണ്. അവ ...
28/03/2019

സൂര്യനിൽ നിന്നും കിലോമീറ്റേഴ്സ് & കിലോമീറ്റഴ്സ് സഞ്ചരിച്ചെത്തുന്ന സൂര്യാംശുവിലെ ചൂടിന് കാരണം ഇൻഫ്രാറെഡ് തരംഗങ്ങളാണ്. അവ നമുക്ക് കാണാൻ പറ്റില്ല. അതുപോലെ കാണാൻ പറ്റാത്ത മറ്റൊരാളുണ്ട്. ഇൻഫ്രാറെഡ് തരംഗങ്ങൾ കാരണമുള്ള 'ഒടുക്കത്തെ ചൂടി'നെ പറ്റി നമ്മൾ വാചാലരാവുമ്പോൾ, യഥാർത്ഥ വില്ലൻ ദൃശ്യപ്രകാശത്തിന് പിന്നിൽ മറഞ്ഞിരുന്ന് ചിരിക്കുകയാണ്. അയാളാണ്, സാക്ഷാൽ അൾട്രാവയലറ്റ് (UV).

സൂര്യനായി തഴുകി ഉറക്കം കളയുന്ന... മിസ്റ്റർ സൂര്യൻ, ഇങ്ങനെ തഴുകാതിരിക്കാൻ പറ്റുമോ? ജീവിക്കാനൊരു കൊതി. അതുകൊണ്ടാണ....

Address

Vellanad
Thiruvananthapuram
695543

Website

Alerts

Be the first to know and let us send you an email when Vellanad; Our Beautifull Village posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share