Ksbcdc

Ksbcdc Kerala State Backward Classes Development Corporation Ltd (KSBCDC) is a Private Limited Company full It was decided to enhance to 150 Crores.

Kerala State Backward Classes Development Corporation Ltd (KSBCDC) is a Private Limited Company fully owned by the Government of Kerala, registered under the Companies Act 1956 on 28-02-1995 with its Registered Office at Thiruvananthapuram. The Corporation has offices in all the 14 Districts of the State and 6 Taluk level Sub District Offices. Our Mission is "Freedom from Poverty and Backwardness"

of the targeted communities in the State of Kerala. Authorized Share Capital of the Company is 100 Crores and the paid up capital is 100 Crores. KSBCDC is the State Channelizing Agency of two National Agencies – National Backward Classes Finance Development Corporation (NBCFDC) and National Minorities Development Finance Corporation (NMDFC).It focuses on the implementation of various schemes for the welfare of backward classes and minorities in the State. It is a Non Banking Financial Company registered under Reserve Bank of India and primarily engaged in financial lending to the peoples belonged to backward and minority communities living below double the poverty line for setting up of employment ventures. Various schemes funded by National Agencies include loan assistance for self employment, education loans, micro finance etc. Other assistance are also provided by us like marriage assistance, assistance for seeking foreign employment, working capital, computer loan, house maintenance, personal loan etc. It has exhibited a more professional approach in its activities when compared with other Government enterprises in the similar sector. It has been able to almost fully computerize its activities, facilitating online monitoring. We have also be able to tie up with State Bank of Travancore in arranging facility for repayment of loans by beneficiaries. It has been identified that certain factors for choosing KSBCDC loans. They are speedy disposal, low interest rate, accessibility, discounts and rebates for prompt repayment, cordial relationship, simple mortgage facilities, and entrepreneurship support, low processing fees, facility for pre-closure of loans etc. We welcome you to this website which will help you to understand our activities, procedures for availing the benefits, success stories, current developments etc. We look forward to increase our interaction with you, which will help us to understand your needs and to act.

NGO / കുടുംബശ്രീ സി.ഡി.എസ് യൂണിറ്റുകൾക്ക് കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ (KSBCDC) വഴി പരമാവധി ₹3 കോടി വരെ...
17/03/2026

NGO / കുടുംബശ്രീ സി.ഡി.എസ് യൂണിറ്റുകൾക്ക് കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ (KSBCDC) വഴി പരമാവധി ₹3 കോടി വരെ വായ്പ അനുവദിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് സമീപമുള്ള ജില്ലാ/ഉപജില്ലാ ഓഫീസുമായി ബന്ധപ്പെടുക.

🌐 : www.ksbcdc.com

#കേരളസർക്കാർ #സ്ത്രീശാക്തീകരണം #കുടുംബശ്രീ

കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ (KSBCDC) വഴി കുറഞ്ഞ പലിശനിരക്കിൽ വിവിധ വ്യക്തിഗത വായ്പാ പദ്ധതികൾ ലഭ്യമാണ്....
06/03/2026

കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ (KSBCDC) വഴി കുറഞ്ഞ പലിശനിരക്കിൽ വിവിധ വ്യക്തിഗത വായ്പാ പദ്ധതികൾ ലഭ്യമാണ്.
🔹 ക്രെഡിറ്റ് ലൈൻ 1 – പൊതുജനങ്ങൾക്കും സർക്കാർ ജീവനക്കാർക്കും പരമാവധി വായ്പ ₹5 ലക്ഷം | പലിശ 9.5%
🔹 ക്രെഡിറ്റ് ലൈൻ 2 – സർക്കാർ ജീവനക്കാർക്ക് മാത്രം
പരമാവധി വായ്പ ₹10 ലക്ഷം | പലിശ 11%
🔹 സ്വസ്ഥഗൃഹ – സർക്കാർ/അർധ സർക്കാർ/സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് പരമാവധി വായ്പ ₹5 ലക്ഷം | പലിശ 9%
കൂടുതൽ വിവരങ്ങൾക്ക് സമീപമുള്ള ജില്ലാ/ഉപജില്ലാ ഓഫീസുമായി ബന്ധപ്പെടുക.
🌐 www.ksbcdc.com


#കേരളസർക്കാർ #വ്യക്തിഗതവായ്പ #കേരളവികസനം

കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ (KSBCDC) വിവിധ സ്വയംതൊഴിൽ, വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് കുറഞ്ഞ പലിശനിരക്കിൽ വ...
05/03/2026

കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ (KSBCDC) വിവിധ സ്വയംതൊഴിൽ, വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് കുറഞ്ഞ പലിശനിരക്കിൽ വായ്പാ പദ്ധതികൾ അവതരിപ്പിക്കുന്നു.

🔹 പുനർജനി – സ്വയംതൊഴിൽ ആരംഭിക്കാൻ സഹായകരമായ പദ്ധതി
🔹 ഗ്രീൻ വീൽ – വാഹനങ്ങൾ വാങ്ങുന്നതിനുള്ള വായ്പ
🔹 സ്റ്റാർട്ട് അപ്പ് – പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ പിന്തുണ
🔹 പ്രവാസി സുരക്ഷ – പ്രവാസികൾക്ക് സംരംഭം ആരംഭിക്കാൻ വായ്പ

✔ പരമാവധി വായ്പ ₹5 ലക്ഷം മുതൽ ₹30 ലക്ഷം വരെ
✔ കുറഞ്ഞ പലിശനിരക്ക് 6% – 8%
✔ സ്വയംതൊഴിലും സംരംഭകത്വവും പ്രോത്സാഹിപ്പിക്കുന്ന പദ്ധതികൾ

താത്പര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്ക് സമീപമുള്ള ജില്ലാ/ഉപജില്ലാ ഓഫീസുമായി ബന്ധപ്പെടുക.

🌐 കൂടുതൽ വിവരങ്ങൾക്ക്:
www.ksbcdc.com

#കെഎസ്ബിസിഡിസി #കേരളസർക്കാർ #സ്വയംതൊഴിൽ #സംരംഭകത്വം #വായ്പാപദ്ധതി
#സ്റ്റാർട്ടപ്പ് #കേരളവികസനം


കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന് 200 കോടി രൂപയുടെ അധിക സര്‍ക്കാര്‍ ഗ്യാരണ്ടി
24/04/2025

കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന് 200 കോടി രൂപയുടെ അധിക സര്‍ക്കാര്‍ ഗ്യാരണ്ടി

കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷന്റെ ആസ്ഥാനമന്ദിര ശിലാസ്ഥാപനം  ബഹു. ഗതാഗത വകുപ്പ് മന്ത്രി ശ്രീ.ആന്റണിരാജുവ...
17/11/2023

കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷന്റെ ആസ്ഥാനമന്ദിര ശിലാസ്ഥാപനം ബഹു. ഗതാഗത വകുപ്പ് മന്ത്രി ശ്രീ.ആന്റണിരാജുവിന്റെ അദ്ധ്യക്ഷതയിൽ രാവിലെ 10 മണിക്ക് സംഘടിപ്പിച്ച ചടങ്ങിൽ
ബഹു.പട്ടികജാതി/പട്ടികവർഗ്ഗ, പിന്നോക്ക ക്ഷേമ, ദേവസ്വം, പാർലമെന്ററികാര്യം വകുപ്പ് മന്ത്രി ശ്രീ.കെ.രാധാകൃഷ്ണൻ നിർവ്വഹിച്ചു. കെ.എസ്.ബി.സി.ഡി.സി. ചെയർമാൻ അഡ്വ.കെ.പ്രസാദ്, മാനേജിംഗ് ഡയറക്ടർ ശ്രീമതി.അഞ്ജന എം. IAS
ബഹു. വർക്കല എം.എൽ.എ. ശ്രീ.വി.ജോയ്, ശ്രീമതി.ദിവ്യ എസ്. അയ്യർ IAS, മാനേജിംഗ് ഡയറക്ടർ, വിഴിഞ്ഞം ഇന്റർനാഷണൽ സീ പോർട്ട്
ലിമിറ്റഡ്, ശ്രീമതി.സി.എസ്.സുജാ ദേവി, ചെയർപേഴ്സൺ, നഗരാസൂത്രണകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി, KSBCDC ഡയറക്ടർ ബോർഡ് അംഗങ്ങളായ ശ്രീമതി.ലത എസ്., അഡീഷണൽ സെക്രട്ടറി, കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന വകുപ്പ്, ശ്രീമതി.എസ്.പുഷ്പലത,വി.പി.കുഞ്ഞികൃഷ്ണൻ, ശ്രീ.പി.പി.ഉദയകുമാർ, ശ്രീ.ടി.ഡി.ബൈജു, ശ്രീ.സാബു എസ്. ജനറൽ മാനേജർ (പ്രോജക്ട്സ്), ശ്രീ.സജിത്ത് ജി., ജനറൽ മാനേജർ (എച്ച്.ആർ.എം. & അഡ്മിൻ), ശ്രീമതി.പ്രീതി ജോസഫ്, ജനറൽ മാനേജർ (എഫ് & എ) എന്നിവർ
ചടങ്ങിൽ പ്രസംഗിക്കുകയുണ്ടായി

15/11/2023

22 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെ ആസ്ഥാന മന്ദിരത്തിന് നവംബർ 16 ന് തറക്കല്ലിടുകയാണ്.
2001ല്‍ ചാക്കയിലാണ് ആസ്ഥാനമന്ദിരത്തിനായി 80.50 സെന്റ് സ്ഥലം
സര്‍ക്കാര്‍ നല്‍കിയത്. തിരുവനന്തപുരം വിമാനത്താവള വികസനത്തിനായി ഈ സ്ഥലം വിട്ടു നല്‍കേണ്ടി വന്നു.

പിന്നീട് 2021 ജൂണ്‍ 9 ന് ബഹു. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് വഞ്ചിയൂര്‍ വില്ലേജിലെ 25.46 സെന്റ് ഭൂമി ആസ്ഥാന മന്ദിരത്തിനായി തീരുമാനമായത്. തുടര്‍ന്ന് 2022ല്‍ ഭൂമി അനുവദിച്ചു.

കേരളത്തിലെ മികച്ച പൊതുമേഖലാ സ്ഥാപനങ്ങളിലൊന്നായ പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ 1995 ലാണ് സ്ഥാപിച്ചത്. നാളിതുവരെ 8 ലക്ഷം കുടുംബങ്ങള്‍ക്കായി 6254 കോടി രൂപ വായ്പ നല്‍കിയിട്ടുണ്ട്. വായ്പാ തിരിച്ചടവിലും കോര്‍പ്പറേഷന് മികച്ച റെക്കോര്‍ഡുണ്ട്. 97% തിരിച്ചടവോടെ ഇന്ത്യയിലെ സമാന സ്ഥാപനങ്ങളില്‍ ഒന്നാമതാണ് കോര്‍പ്പറേഷന്‍.

കേരളത്തിലെ പിന്നാക്ക വിഭാഗങ്ങളുടെ സാമ്പത്തികാഭിവൃദ്ധിയില്‍ പ്രധാന പങ്കാണ് കോര്‍പ്പറേഷനുള്ളത്. വായ്പ പദ്ധതികള്‍ കൂടുതല്‍ ആകര്‍ഷകമാക്കി, പലിശ നിരക്കുകള്‍ കുറച്ച് പരമാവധി വായ്പ നല്‍കി വരികയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 795 കോടിരൂപ വായ്പ നല്‍കി. ഈ സാമ്പത്തികവര്‍ഷം നാളിതുരെ 369 കോടിയും നല്‍കിയിട്ടുണ്ട്. ആസ്ഥാന മന്ദിരവും സൗകര്യങ്ങളും കോര്‍പ്പറേഷനെ കൂടുതല്‍ സമുദ്ധിയിലേയ്ക്ക് ഉയർത്തട്ടെ... അത് പിന്നാക്ക ജനവിഭാഗങ്ങൾക്ക് ഉന്നതിയുമാകട്ടെ...❤️❤️

കേരളസംസ്ഥാന പിന്നോക്ക വിഭാഗവികസന കോർപ്പറേഷന്  സ്വന്തമായി ഒരു ആസ്ഥാനമന്ദിരം എന്നുള്ള ചിരകാലസ്വപ്നം സാക്ഷാത്കരിക്കുന്നതി...
14/11/2023

കേരളസംസ്ഥാന പിന്നോക്ക വിഭാഗവികസന കോർപ്പറേഷന് സ്വന്തമായി ഒരു ആസ്ഥാനമന്ദിരം എന്നുള്ള ചിരകാലസ്വപ്നം സാക്ഷാത്കരിക്കുന്നതിന്റെ ഭാഗമായി പ്രസ്തുതഭൂമിയിൽ തറക്കല്ലിടുന്ന ചടങ്ങ് ബഹു: ഗതാഗതവകുപ്പ് മന്ത്രി ശ്രീ. Antony Raju ന്റെ അദ്ധ്യക്ഷതയിൽ 2023 നവംബർ 16 വ്യാഴാഴ്ച രാവിലെ 10 മണിക്ക് ബഹു: പട്ടികജാതി പട്ടികവർഗ്ഗ, പിന്നോക്കക്ഷേമ, ദേവസ്വം, പാർലമെന്ററികാര്യം വകുപ്പ് മന്ത്രി ശ്രീ. K.Radhakrishnan നിർവ്വഹിക്കുന്നതാണ്. ഏവർക്കും സ്വാഗതം....

Address

Thiruvananthapuram

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm

Telephone

04712577539

Alerts

Be the first to know and let us send you an email when Ksbcdc posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Ksbcdc:

Share