Vigilance & Anti Corruption Bureau, Kerala

Vigilance & Anti Corruption Bureau, Kerala The Vigilance & Anti-corruption Bureau is the agency of the State Government to deal with cases involving corruption. The Kerala Government vide G.O.

Vigilance & Anti-Corruption Bureau is the main Government Organisation to fight corruption among public servants. MS No.525/64/Home dated 21..12..1964 ordered the formation of a separate Department replacing X-Branch of Police unit as Vigilance Division under the administrative control of a Director. It was renamed as Vigilance Department vide Government letter No.5520/A1/75/Vig. dated 27..08..1975. Again vide G.O.(P) No.15/97/Vig. dated 26..03..1997 its nomenclature was changed to Vigilance & Anti-Corruption Bureau.

05/09/2026

“സത്യസന്ധതയാണ് ” അഴിമതിക്കെതിരെയുള്ള ഏറ്റവും ശക്തമായ ആയുധം.
ഏത് പ്രതിസന്ധിയിലും അതിനെ മുറുക്കെ പിടിക്കുക തന്നെ വേണം.
പ്രോജക്ട് സീറോ - അഴിമതി മുക്ത കേരളത്തിലേക്കുള്ള ജനകീയ മുന്നേറ്റം...
അഴിമതി കണ്ടാല്‍ മിണ്ടാതിരിക്കാതെ യഥാസമയം അറിയിക്കൂ...
☎️ ടോൾ ഫ്രീ - 1064, 8592900900
💬 വാട്‌സാപ്പ് - 9447789100
📧 ഇമെയിൽ - [email protected]

അദ്ധ്യാപകദിന ആശംസകള്‍
05/09/2026

അദ്ധ്യാപകദിന ആശംസകള്‍

'പ്രോജക്ട് സീറോ''യുടെ ഭാഗമായി അഴിമതിക്കെതിരെ ശക്തമായ നടപടി തുടര്‍ന്ന് വിജിലന്‍സ്; 10 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസില്‍...
05/09/2026

'പ്രോജക്ട് സീറോ''യുടെ ഭാഗമായി അഴിമതിക്കെതിരെ ശക്തമായ നടപടി തുടര്‍ന്ന് വിജിലന്‍സ്; 10 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച റിട്ട. ഡെപ്യൂട്ടി കളക്ടറെയും വിജിലന്‍സ് അറസ്റ്റ് ചെയ്തു.

10 ലക്ഷം രൂപ കൈക്കൂലി വാങ്ങിയതിന് വിജിലന്‍സ് 13.08.2026 ന് വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ട് ഇടനിലക്കാരനായി പ്രവര്‍ത്തിച്ച വിരമിച്ച ഡെപ്യൂട്ടി കളക്ടറും എറണാകുളം കടവന്ത്ര സ്വദേശിയുമായ കൃപ. എന്‍.കെ (വയസ്-59), നെ ഇന്ന് വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തു. കലൂര്‍ സ്വദേശിയായ പരാതിക്കാരന്റെ പിതാവിന്റെ പേരിലുള്ള വസ്തു തരംമാറ്റി നല്‍കുന്നതിനാവശ്യമായ സഹായങ്ങള്‍ ചെയ്തുനല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ കൈക്കൂലി വാങ്ങിയതിന് എറണാകുളം കണയന്നൂര്‍ ഭൂരേഖ തഹസില്‍ദാര്‍ ജോസഫ് ആന്റണി ഹര്‍ട്ടീസ്, ഇടനിലക്കാരായി പ്രവര്‍ത്തിച്ച രാജേഷ്. എന്‍.എസ്, ജോസഫ് ഷിബിന്‍ എന്നിവരെ ''പ്രോജക്ട് സീറോ''യുടെ ഭാഗമായി നടത്തിയ ട്രാപ്പ് ഓപ്പറേഷനിലൂടെ എറണാകുളം വിജിലന്‍സ് യൂണിറ്റ് 13.08.2026-ന് കൈയ്യോടെ പിടികൂടിയിരുന്നു. പ്രസ്തുത കേസിന്റെ തുടര്‍ അന്വേഷണത്തിനിടെ, റിട്ട. ഡെപ്യൂട്ടി കളക്ടറായ കൃപ. എന്‍. കെ കൈക്കൂലി ഇടപാടുമായി ബന്ധപ്പെട്ട് ഇടനിലക്കാരനായി പ്രവര്‍ത്തിച്ചിരുന്നതായി വെളിവായതിന്റെ അടിസ്ഥാനത്തിലാണ് എറണാകുളം വിജിലന്‍സ് യൂണിറ്റ് ഇന്ന് (04.09.2026) വൈകിട്ട് 05.00 ന് അറസ്റ്റ് ചെയ്തത്. അഴിമതിയില്‍ നേരിട്ട് ഏര്‍പ്പെടുന്ന ഉദ്യോഗസ്ഥരെയും അവര്‍ക്കുവേണ്ടി ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നവരെയും കണ്ടെത്തി നിയമനടപടിക്ക് വിധേയമാക്കുന്നതിലൂടെ അഴിമതിയുടെ ശൃംഖല പൂര്‍ണ്ണമായും തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ വിജിലന്‍സ് ആവിഷ്‌കരിച്ച് നടപ്പിലാക്കിവരുന്ന ''പ്രോജക്ട് സീറോ'' പദ്ധതിയുടെ ഭാഗമായി സ്വീകരിച്ചുവരുന്ന ശക്തമായ നടപടികളുടെ ഭാഗമായാണ് ഇന്നത്തെ അറസ്റ്റ്. അറസ്റ്റ് ചെയ്ത പ്രതിയെ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.
പൊതുജനങ്ങളുടെ ശ്രദ്ധയില്‍ അഴിമതി സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍, വിജിലന്‍സിന്റെ ടോള്‍ ഫ്രീ നമ്പറായ 1064 എന്ന നമ്പറിലോ, 8592900900 എന്ന നമ്പരിലോ, വാട്‌സ് ആപ്പ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ ശ്രീ. മനോജ് എബ്രഹാം ഐ.പി.എസ്സ് അഭ്യര്‍ത്ഥിച്ചു.

I'M HONEST.I'M CLEAN.I'M THE CHANGE.I'M THE VIGILANCE COMMANDO.അഴിമതിക്കെതിരെ പോരാടാന്‍ അധികാരം ആവശ്യമില്ല -ശരിക്കൊപ്പം ...
03/09/2026

I'M HONEST.
I'M CLEAN.
I'M THE CHANGE.
I'M THE VIGILANCE COMMANDO.

അഴിമതിക്കെതിരെ പോരാടാന്‍ അധികാരം ആവശ്യമില്ല -
ശരിക്കൊപ്പം നില്‍ക്കാനുള്ള ധൈര്യം മതി. ഞാന്‍ കൂട്ടുനില്‍ക്കില്ല എന്നുള്ള ദൃഢനിശ്ചയം മതി.

അഴിമതിക്ക് കൂട്ടുനില്‍ക്കരുത്.
അഴിമതി കണ്ടാല്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യുക.

മാറ്റം മറ്റൊരാളില്‍ നിന്നാകട്ടെ എന്ന് എന്തിന് കാത്തിരിക്കണം...
ഓര്‍ക്കുക - നിങ്ങളുടെ ഒരു ശബ്ദം - ഒരുപാട് പേരുടെ അവകാശങ്ങള്‍ സംരക്ഷിച്ചേക്കാം.

അഴിമതിമുക്ത കേരളം - നമ്മളില്‍ നിന്ന് തുടങ്ങട്ടെ.

പ്രോജക്ട് സീറോ - അഴിമതി മുക്ത കേരളത്തിലേക്കുള്ള ജനകീയ മുന്നേറ്റം...
☎️ ടോൾ ഫ്രീ - 1064, 8592900900
💬 വാട്‌സാപ്പ് - 9447789100
📧 ഇമെയിൽ - [email protected]

രഹസ്യങ്ങളുടെ കാലം കഴിഞ്ഞു.. ഇനിയെല്ലാം പരസ്യമാകും..അഴിമതിക്കെതിരെ വിസിൽ മുഴക്കൂ.വിജിലൻസ് കമാൻഡോ ആയി മാറ്റത്തിന്റെ ഭാഗമാക...
02/09/2026

രഹസ്യങ്ങളുടെ കാലം കഴിഞ്ഞു.. ഇനിയെല്ലാം പരസ്യമാകും..

അഴിമതിക്കെതിരെ വിസിൽ മുഴക്കൂ.
വിജിലൻസ് കമാൻഡോ ആയി മാറ്റത്തിന്റെ ഭാഗമാകൂ..

പ്രോജക്ട് സീറോ - അഴിമതി മുക്ത കേരളത്തിലേക്കുള്ള ജനകീയ മുന്നേറ്റം...
അഴിമതി കണ്ടാല്‍ മിണ്ടാതിരിക്കാതെ യഥാസമയം അറിയിക്കൂ...
☎️ ടോൾ ഫ്രീ - 1064, 8592900900
💬 വാട്‌സാപ്പ് - 9447789100
📧 ഇമെയിൽ - [email protected]

അധികാരത്തിന്റെ പടികൾ കയറുന്നതിലല്ല അഭിമാനം; അഴിമതിയില്ലാതെ അതേ പടികൾ ഇറങ്ങുന്നതിലാണ്.”പ്രോജക്ട് സീറോ - അഴിമതി മുക്ത കേര...
01/09/2026

അധികാരത്തിന്റെ പടികൾ കയറുന്നതിലല്ല അഭിമാനം; അഴിമതിയില്ലാതെ അതേ പടികൾ ഇറങ്ങുന്നതിലാണ്.”

പ്രോജക്ട് സീറോ - അഴിമതി മുക്ത കേരളത്തിലേക്കുള്ള ജനകീയ മുന്നേറ്റം...
അഴിമതി കണ്ടാല്‍ മിണ്ടാതിരിക്കാതെ യഥാസമയം അറിയിക്കൂ...
☎️ ടോൾ ഫ്രീ - 1064, 8592900900
💬 വാട്‌സാപ്പ് - 9447789100
📧 ഇമെയിൽ - [email protected]

ആരാണ് സന്തോഷം ആഗ്രഹിക്കാത്തത്?പക്ഷേ, അഴിമതിയിലൂടെ നേടുന്ന ആ സന്തോഷത്തിന് വലിയ വില കൊടുക്കേണ്ടി വരും.അഴിമതി ഇന്ന് നേട്ടമാ...
31/08/2026

ആരാണ് സന്തോഷം ആഗ്രഹിക്കാത്തത്?
പക്ഷേ, അഴിമതിയിലൂടെ നേടുന്ന ആ സന്തോഷത്തിന് വലിയ വില കൊടുക്കേണ്ടി വരും.

അഴിമതി ഇന്ന് നേട്ടമായി തോന്നിയേക്കാം. പക്ഷേ നാളെ അതിലൂടെ വരാനിരിക്കുന്നത് ഒരു നിയമനടപടിയും, കൈകളെ ബന്ധിക്കുന്ന വിലങ്ങുകളും, കുടുംബത്തിന്റെ കണ്ണീരും, നഷ്ടപ്പെടുന്ന സല്‍പ്പേരും ആകാം. അഴിമതിയാല്‍ തകര്‍ക്കപ്പെടുന്നത് ഒരാളുടെ മാത്രം ജീവിതമല്ല, ഒരു സമൂഹത്തിന്റെ ഭാവി കൂടിയാണ്.
അതിനാല്‍ എത്ര ചെറുതായാലും അഴിമതിക്ക് കൂട്ടുനില്‍ക്കരുത്. അഴിമതി നേരിട്ടാല്‍ യഥാസമയം തന്നെ പ്രതികരിക്കുക.

പ്രോജക്ട് സീറോ - അഴിമതി മുക്ത കേരളത്തിലേക്കുള്ള ജനകീയ മുന്നേറ്റം...
☎️ ടോൾ ഫ്രീ - 1064, 8592900900
💬 വാട്‌സാപ്പ് - 9447789100
📧 ഇമെയിൽ - [email protected]

“കൈക്കൂലി കേസിൽ ഇടുക്കി  ജില്ലാ  പട്ടിക ജാതി ഓഫീസിലെ മുൻ സീനിയർ ക്ലർക്കിനെ വിജിലൻസ് കോടതി  3 വർഷം കഠിന തടവിനും  അഞ്ച് ലക...
29/08/2026

“കൈക്കൂലി കേസിൽ ഇടുക്കി ജില്ലാ പട്ടിക ജാതി ഓഫീസിലെ മുൻ സീനിയർ ക്ലർക്കിനെ വിജിലൻസ് കോടതി 3 വർഷം കഠിന തടവിനും അഞ്ച് ലക്ഷം രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചു.”

ഇടുക്കി മൂന്നാർ സ്വദേശിയായ പരാതിക്കാരന്റെ മകൾക്ക് ലഭിക്കേണ്ട സ്കോളർഷിപ്പ് അനുവദിക്കുന്നതിനുള്ള നടപടി ക്രമങ്ങൾ വേഗത്തിൽ പൂർത്തീകരിച്ച് നൽകാമെന്ന് വാഗ്ദാനം നൽകി 25,000/- രൂപ കൈക്കൂലി വാങ്ങിയ കേസിൽ, ഇടുക്കി ജില്ലാ പട്ടികജാതി ഓഫീസിലെ മുൻ സീനിയർ ക്ലർക്കും നിലവിൽ തിരുവനന്തപുരം ജില്ലാ പട്ടികജാതി ഓഫീസിൽ സീനിയർ ക്ലർക്കായി ജോലി നോക്കി വരുന്ന ഇടുക്കി ഇടവെട്ടി സ്വദേശി റഷീദ്.കെ. പനക്കൽ (വയസ്സ്:50) നെ കുറ്റക്കാരനാണെന്ന് കണ്ടെത്തി മൂവാറ്റുപുഴ വിജിലൻസ് കോടതി ഇന്ന് (29.08.2026) 3 വർഷം കഠിന തടവിനും, അഞ്ച് ലക്ഷം രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചു.
പരാതിക്കാരന്റെ മകളുടെ ഉന്നതവിദ്യാഭ്യാസത്തിനായി ഇടുക്കി ജില്ലാ പട്ടികജാതി വികസന ഓഫീസിൽനിന്നും 2019 മുതൽ അനുവദിച്ചുവന്നിരുന്ന പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പ് തുക തന്റെ ഇടപെടലിലൂടെയാണ് വേഗത്തിൽ ലഭ്യമാക്കുന്നതെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച്, അതിന്റെ പ്രതിഫലമായി 2019-ലും 2020-ലും ഇടുക്കി ജില്ലാ പട്ടികജാതി വികസന ഓഫീസിലെ മുൻ സീനിയർ ക്ലർക്ക് റഷീദ് കെ. പനക്കൽ പരാതിക്കാരനിൽനിന്നും കൈക്കൂലി വാങ്ങിയെടുത്തിരുന്നു. തുടർന്ന് 2021 ൽ അനുവദിച്ച സ്‌കോളർഷിപ്പ് തുകയുടെ ഗഡുവിൽനിന്നും 40,000/- രൂപ കൈക്കൂലി ആവശ്യപ്പെടുകയും, അതിൽ ആദ്യ ഗഡുവായി 25,000/- രൂപ പരാതിക്കാരനിൽനിന്നും കൈപ്പറ്റിയ സമയം ഇടുക്കി വിജിലൻസ് യൂണിറ്റ് റഷീദ് കെ. പനക്കലിനെ കയ്യോടെ പിടികൂടിയിരുന്നു. ഈ കേസിലാണ് ഇടുക്കി ജില്ലാ പട്ടികജാതി ഓഫീസിലെ മുൻ സീനിയർ ക്ലർക്കും നിലവിൽ തിരുവനന്തപുരം ജില്ലാ പട്ടികജാതി ഓഫീസിലെ സീനിയർ ക്ലർക്കായി ജോലി നോക്കി വരുന്ന ഇടുക്കി ഇടവെട്ടി സ്വദേശി റഷീദ്.കെ. പനക്കൽ കുറ്റക്കാരനെന്ന് കണ്ടെത്തി മൂവാറ്റുപുഴ വിജിലൻസ് കോടതി ഇന്ന് (29.08.2026) 3 വർഷം കഠിന തടവിനും അഞ്ച് ലക്ഷം പിഴ അടയ്ക്കുന്നതിനും ശിക്ഷ വിധിച്ചത്. മൂവാറ്റുപുഴ വിജിലൻസ് കോടതി ജഡ്‌ജ് ശ്രീ.രാജേഷ്.ജി ആണ് വിധി പുറപ്പെടുവിച്ചത്. ഇടുക്കി വിജിലൻസ് യൂണിറ്റിലെ മുൻ ഡി.വൈ.എസ്.പി.മാരായ ശ്രീ.വി.ആർ രവികുമാർ, ശ്രീ. ഷാജു ജോസ്, പോലീസ് ഇൻസ്പെക്ടർമാരായ ശ്രീ.വിനോദ് സി, ശ്രീ. ടിപ്സൺ തോമസ്, ശ്രീ.ഷിന്റോ പി കുര്യൻ എന്നിവരാണ് കേസിന്റെ അന്വേഷണം നടത്തിയത്.വിജിലൻസിന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർമാരായ ശ്രീമതി. സരിത വി.എ, ശ്രീമതി. ദിവ്യ പി.എസ് എന്നിവർ ഹാജരായി.
പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്ട്സ്ആപ്പ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ ശ്രീ. മനോജ് എബ്രഹാം ഐ.പി.എസ് അഭ്യർത്ഥിച്ചു.

ഏവർക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ.. പ്രോജക്ട് സീറോ - അഴിമതി മുക്ത കേരളത്തിലേക്കുള്ള ജനകീയ മുന്നേറ്റം...അഴിമതി...
26/08/2026

ഏവർക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ..

പ്രോജക്ട് സീറോ - അഴിമതി മുക്ത കേരളത്തിലേക്കുള്ള ജനകീയ മുന്നേറ്റം...
അഴിമതി കണ്ടാൽ മിണ്ടാതിരിക്കാതെ യഥാസമയം അറിയിക്കൂ...
☎️ ടോൾ ഫ്രീ - 1064, 8592900900
💬 വാട്‌സാപ്പ് - 9447789100
📧 ഇമെയിൽ - [email protected]

അഴിമതി — ഒരു വ്യക്തിയുടെ നേട്ടത്തിനായി ഒരു നാടിന്റെ പുരോഗതി നഷ്ടപ്പെടുത്തുന്ന പ്രവൃത്തിയാണ്. ഇന്ന് കൈപ്പറ്റുന്ന അനധികൃത ...
24/08/2026

അഴിമതി — ഒരു വ്യക്തിയുടെ നേട്ടത്തിനായി ഒരു നാടിന്റെ പുരോഗതി നഷ്ടപ്പെടുത്തുന്ന പ്രവൃത്തിയാണ്. ഇന്ന് കൈപ്പറ്റുന്ന അനധികൃത ലാഭത്തിന്റെ വില നാളെ സമൂഹം മുഴുവൻ നൽകേണ്ടിവരും.

അഴിമതിക്കെതിരെ മിണ്ടാതിരിക്കരുത്. ശബ്ദമാകൂ. മാറ്റത്തിന്റെ ഭാഗമാകൂ.
പ്രോജക്ട് സീറോ - അഴിമതി മുക്ത കേരളത്തിലേക്കുള്ള ജനകീയ മുന്നേറ്റം...
അഴിമതി കണ്ടാല്‍ മിണ്ടാതിരിക്കാതെ യഥാസമയം അറിയിക്കൂ...
☎️ ടോൾ ഫ്രീ - 1064, 8592900900
💬 വാട്‌സാപ്പ് - 9447789100
📧 ഇമെയിൽ - [email protected]

Address

Vikas Bhavan
Thiruvananthapuram
695033

Alerts

Be the first to know and let us send you an email when Vigilance & Anti Corruption Bureau, Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share