Govt Homoeopathy Department Kerala

Govt Homoeopathy Department Kerala “ Ensure provision of high quality comprehensive health care service through standardized Homoeopathic management to the people of Kerala. “

1 The first State (eastwhile Travancore) to recognise Homoeopathy officially as an authenticated and approved system of medicine in 1928.
2 The first State in establishing a Homoeopathic Dispensary in the public sector (1958)
3 The first State in establishing a 50 bedded Homoeopathic Hospital in the public sector (1960)
4 The first State in providing clinical facilities in Govt. Homoeo Hospitals f

or giving training to students of Homoeopathy (1960
5 The first State to adopt a policy to promote Homoeopathy on par with other systems of medicine viz., Allopathy and Ayurveda by starting one Homoeopathic dispensary each in every panchayat (1968).
6 The first State in forming separate Directorate for Homoeopathy with a Homoeopath as the Director (1973).
7 The first State to start a Homoeopathic Pharmacy (manufacturing unit) under co-operative sector shared by the State Govt. (1974)
8 The first State in establishing Degree College in Homoeopathy (1975)
9 The first State to form separate Faculty of Homoeopathy with Board of Studies in all the three general universities. (1976 – 1984)
10 The first State to start regular P.G. course (M.D.(Hom) in homoeopathy.(1990-1991)
11 The first and the only one State in India to set up a P.G. Board of studies in the University of Kerala for Homoeopathy. (1995)
12 The first State to start ESI. Dispensaries and hospital in homoeopathy under a homoeopath as its Deputy Director.
13 The first State to form an Epidemic Control Cell at State level in Homoeopathy in 2005. (RAPID ACTION EPIDEMIC CONTROL CELL – HOMOEOPATHY [RAECH])
14 The first state to start school health programme under Homoeopathy.
15 The first state to start Gender based health care under Homoeopathy.

30/05/2026
കേരള സർക്കാർ ഹോമിയോപ്പതി വകുപ്പ്,എറണാകുളം ജില്ലാ പഞ്ചായത്ത് ഹോമിയോ ആശുപത്രിയിൽ പ്രവർ തിക്കുന്ന ആയുഷ്മാൻ ഭവ, സദ്ഗമയ പദ്ധത...
28/05/2026

കേരള സർക്കാർ ഹോമിയോപ്പതി വകുപ്പ്,എറണാകുളം ജില്ലാ പഞ്ചായത്ത് ഹോമിയോ ആശുപത്രിയിൽ പ്രവർ തിക്കുന്ന ആയുഷ്മാൻ ഭവ, സദ്ഗമയ പദ്ധതികളുടെ ആഭിമുഖ്യത്തിൽ മെയ് അഞ്ചാം തീയതി മുതൽ നടന്നുവരുന്ന "തൻമയി 2026" സമ്മർ ക്യാമ്പിന്റെ സമാപന സമ്മേളനം ജില്ലാ ആശുപത്രിയിൽ വച്ച് നടന്നു. ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.സിജി എബ്രഹാമിന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനം എറണാകുളം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി സിന്റ ജേക്കബ് ഉദ്ഘാടനം ചെയ്തു. പ്രശസ്ത സിനിമാതാരവും സംവിധായകനുമായ ശ്രീ മുഹമ്മദ് ഫൈസൽ, നടനും ഗായകനുമായ ശ്രീ വിജു കൊടുങ്ങലൂർ എന്നിവർ കുട്ടികളുമായി സംവദിക്കുകയും അവർക്ക് പ്രോത്സാഹനം നൽകുകയും ചെയ്തു, ആയുഷ്മാൻ ഭവ കൺവീനർ ഡോ.ഹേമ തിലക്, സദ്ഗമയ മെഡിക്കൽ ഓഫീസർ ഡോ.ഉമ എം പി, എന്നിവർ സംസാരിച്ചു
ഷാരോൺ സജി( സൈക്കോളജിസ്റ്റ് ) ബെൻസി കെ ബി ( സ്പെഷ്യൽ എഡ്യൂക്കേറ്റർ ) ഡോ. രഞ്ജു (നാച്ചുറോപതി മെഡിക്കൽ ഓഫീസർ ) ശ്രീജേഷ് (യോഗ ഇൻസ്ട്രക്ടർ) എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
കുട്ടികളുടെ അവധിക്കാലം കൂടുതൽ ഫലപ്രദമായി വിനിയോഗിക്കുക എന്നതായിരുന്നു ക്യാമ്പിന്റെ ലക്ഷ്യം.
യോഗ, ബ്രെയിൻ ജിം, ജീവിതശൈലി മെച്ചപ്പെടുത്തൽ, ആഹാരക്രമീകരണം, ക്രാഫ്റ്റ്,ആർട്ട് വർക്കുകൾ തുടങ്ങി വിവിധതരം പ്രവർത്തനങ്ങളാണ് ക്യാമ്പിൽ ഉൾപ്പെടുത്തിയിരുന്നത്.

കൊല്ലം ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് കൊല്ലം ജില്ലാ ഹോമിയോപ്പതി  ആശുപത്രിക്കായി GeM  വഴി വാങ്ങിയ വാഹനം  കൊല്ലം ജില്ല...
27/05/2026

കൊല്ലം ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് കൊല്ലം ജില്ലാ ഹോമിയോപ്പതി ആശുപത്രിക്കായി GeM വഴി വാങ്ങിയ വാഹനം കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഡോ. ആർ ലതാദേവി മാഡം, സാരഥി ഗ്രൂപ്പിൽ നിന്നും
26/05/2026 ൽ സ്വീകരിക്കുന്നു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ജയന്തി, ആശുപത്രി സൂപ്രണ്ട് ഡോ ആശാറാണി റ്റി. എസ്., ശ്രീ മുഹമ്മദ് സജി, ശ്രീ അക്ഷയ് (കോർപ്പറേറ്റ് മാനേജർ സാരഥി ഗ്രൂപ്പ്) ശ്രീ അരുൺ (സെയിൽസ് എക്സിക്ക്യൂട്ടീവ്), ശ്രീ പ്രമോദ് എന്നിവർ സന്നിഹിതരായിരുന്നു.

ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള രോഗം റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ കേരളത്തിന്റെ മുന്നൊരുക്കം ചർച്ച  ചെയ്യുന്നതിനായി  ബഹു...
21/05/2026

ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള രോഗം റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ കേരളത്തിന്റെ മുന്നൊരുക്കം ചർച്ച ചെയ്യുന്നതിനായി ബഹു ആരോഗ്യവകുപ്പ് മന്ത്രി ശ്രീ കെ.മുരളീധരന്റെ നേതൃത്വത്തിൽ സംസ്ഥാന റാപ്പിഡ് റെസ്പോൺസ് ടീം യോഗം ചേർന്നു. ആരോഗ്യപ്രവർത്തകർക്ക് പരിശീലനം നൽകുന്നതിനും ജില്ലാ സംസ്ഥാന സർവൈലൻസ് ശക്തിപ്പെടുത്തുന്നതിനും വേണ്ട നിർദേശങ്ങൾ നൽകി

ലോക അമിത രക്തസമ്മർദ്ദ ദിനം ആചരിച്ചു. സർക്കാർ ഹോമിയോ ആശുപത്രി ചേർത്തല ആയുഷ്മാൻ ഭവ പദ്ധതിയുടെയും,ചേർത്തല നഗരസഭയുടെയും കെഎസ...
17/05/2026

ലോക അമിത രക്തസമ്മർദ്ദ ദിനം ആചരിച്ചു.

സർക്കാർ ഹോമിയോ ആശുപത്രി ചേർത്തല ആയുഷ്മാൻ ഭവ പദ്ധതിയുടെയും,ചേർത്തല നഗരസഭയുടെയും കെഎസ്ആർടിസി, ചേർത്തലയുടെയും സംയുക്താഭിമുഖ്യത്തിൽ ലോക രക്തസമ്മർദ്ദ ദിനാചരണത്തിന്റെ ഭാഗമായി ബോധവൽക്കരണ ക്ലാസും സൗജന്യ ബ്ലഡ് പ്രഷർ പരിശോധനയും സംഘടിപ്പിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീ സനീഷ് അധ്യക്ഷനായ ചടങ്ങിൽ ചേർത്തല നഗരസഭ ചെയർ പേഴ്സൺ ശ്രീ സോബിൻ. എസ് ഉദ്ഘാടനം നിർവഹിച്ചു. ഗവൺമെൻറ് ഹോമിയോപ്പതി ആശുപത്രി സൂപ്രണ്ട് ഡോക്ടർ എം ഷീജ സ്വാഗതഭാഷണം നടത്തി. ആയുഷ്മാൻ ഭവ കൺവീനർ ഡോക്ടർ വിദ്യ എം. പൈ. പദ്ധതി വിശദീകരണവും നാച്ചുറോപ്പതി മെഡിക്കൽ ഓഫീസർ ഡോക്ടർ സ്നേഹ വി എസ്. ഭക്ഷണക്രമീകരണത്തിനെ പറ്റിയും സംസാരിച്ചു. സ്റ്റേഷൻ മാസ്റ്റർ ശ്രീ അനിൽകുമാർ ആശംസകൾ അറിയിച്ചു. കൂടാതെ നാം മെഡിക്കൽ ഓഫീസർ ഡോക്ടർ ബ്രൈറ്റി കൃതജ്ഞതയും അറിയിച്ചു. രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
ഡോ. എം. ഷീജ ആശുപത്രി സുപ്രണ്ട്, ലോകരക്തസമ്മർദ്ദ ദിനത്തിൻ്റെ പ്രാധാന്യത്തെപ്പറ്റിയും ഡോ.വിദ്യാ എം. പൈ. ആയുഷ്മാൻ ഭവ പദ്ധതിയെപ്പറ്റിയും നാം ഡോക്ടർ ബ്രൈറ്റി രക്തസമ്മർദത്തിൻ്റെ പ്രത്യാഘാതങ്ങളെപ്പറ്റിയും സംസാരിച്ചു. ഫാർമസിസ്റ്റ് കുമാരി അനുപമയും ക്യാമ്പിൽ പങ്കെടുത്തു .പൊതുജനങ്ങളിലും കെ.എസ്.ആർ.ടി.സി ജീവനക്കാരിലും ബിപി പരിശോധന നടത്തി. ആയുഷ്മാൻ ഭവ നാച്ചുറോപ്പതി മെഡിക്കൽ ഓഫീസർ ഡോ. സ്നേഹ വി. എസ്. അമിത രക്തസമ്മർദ്ദത്തിന്റെ ഭക്ഷണക്രമത്തെ പറ്റി സംസാരിച്ചു. സൗജന്യ ബിപി പരിശോധനയിൽ 56 പേർ പങ്കെടുത്തു.

ഓൺലൈൻ OP അപ്പോയിന്റ്മെന്റ്, രജിസ്ട്രേഷൻ, ഫീഡ്ബാക്ക് ഇനി എളുപ്പത്തിൽകേരള സർക്കാർ ഹോമിയോപ്പതി വകുപ്പിന്റെ കീഴിലുള്ള സംസ്ഥാ...
14/05/2026

ഓൺലൈൻ OP അപ്പോയിന്റ്മെന്റ്, രജിസ്ട്രേഷൻ, ഫീഡ്ബാക്ക് ഇനി എളുപ്പത്തിൽ

കേരള സർക്കാർ ഹോമിയോപ്പതി വകുപ്പിന്റെ കീഴിലുള്ള സംസ്ഥാനത്തെ എല്ലാ 34 ആശുപത്രികളിലും പൊതുജനങ്ങൾക്ക് സേവനങ്ങൾ കൂടുതൽ എളുപ്പത്തിലും സുതാര്യമായും ലഭ്യമാക്കുന്നതിനായി AHiMS Public Portal സേവനങ്ങൾ പൂർണ്ണ സജ്ജമാക്കിയിട്ടുണ്ട്. പോർട്ടൽ വഴി പൊതുജനങ്ങൾക്ക് ഓൺലൈൻ OP അപ്പോയിന്റ്മെന്റ് ബുക്കിംഗ്, രജിസ്ട്രേഷൻ, ആശുപത്രി സേവനങ്ങളെക്കുറിച്ചുള്ള ഫീഡ്ബാക്ക് സമർപ്പിക്കൽ, വ്യക്തിഗത ആരോഗ്യ സ്വയംവിലയിരുത്തൽ (Self Evaluation) തുടങ്ങിയ സേവനങ്ങൾ ലഭ്യമാകും. കൂടാതെ സമീപത്തുള്ള സർക്കാർ ഹോമിയോപ്പതി സ്ഥാപനങ്ങളുടെ ലൊക്കേഷൻ കണ്ടെത്തുന്നതിനും ഈ പോർട്ടൽ സഹായകരമാണ്.

AHiMS Public Portal വഴി OP അപ്പോയിന്റ്മെന്റ് എടുക്കുന്ന വിധം:

1. ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക
കേരള സർക്കാർ ഹോമിയോപ്പതി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ- https://homoeopathy.kerala.gov.in പ്രവേശിച്ച് Public Portal – Appointment Booking ഓപ്ഷൻ തിരഞ്ഞെടുക്കുക.

2. രജിസ്റ്റർ ചെയ്യുക / ലോഗിൻ ചെയ്യുക
• ആദ്യമായി ഉപയോഗിക്കുന്നവർ മൊബൈൽ നമ്പർ നൽകി OTP പരിശോധനയിലൂടെ രജിസ്റ്റർ ചെയ്യണം.
• നിലവിൽ രജിസ്റ്റർ ചെയ്തവർ മൊബൈൽ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്യാം.

3. ഗുണഭോക്താവിനെ തിരഞ്ഞെടുക്കുക / പുതിയത് ചേർക്കുക
• നിലവിലുള്ള ഗുണഭോക്താവിനെ തിരഞ്ഞെടുക്കാം.
• അല്ലെങ്കിൽ ABHA നമ്പർ ഉപയോഗിച്ചോ ഉപയോഗിക്കാതെയോ പുതിയ ഗുണഭോക്താവിനെ ചേർക്കാം.

4. അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യുക
ആവശ്യമായ ആശുപത്രി, തീയതി, സമയം എന്നിവ തിരഞ്ഞെടുക്കി അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാം.

5. സ്ഥിരീകരണം നൽകുക
ഡിസ്ക്ലെയ്മർ വായിച്ച് ആവശ്യമായ സമ്മതം (Consent) നൽകി അപ്പോയിന്റ്മെന്റ് സ്ഥിരീകരിക്കുക.

6. സ്ഥിരീകരണ സന്ദേശം ലഭിക്കും
അപ്പോയിന്റ്മെന്റ് സ്ഥിരീകരിച്ച വിവരം സ്ക്രീനിലും SMS വഴിയും ലഭ്യമാകും.

പോർട്ടലിലെ Self Evaluation സംവിധാനത്തിലൂടെ വ്യക്തികൾക്ക് സ്വന്തം ആരോഗ്യനിലയുടെ പ്രാഥമിക സ്വയംവിലയിരുത്തൽ നടത്താനാവും. Feedback സംവിധാനത്തിലൂടെ ആശുപത്രിയിൽ നിന്ന് ലഭിച്ച സേവനങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും രേഖപ്പെടുത്താനും കഴിയും.

13/05/2026

100% Digitalized, Government Homoeopathy Hospitals : A New Era for Homoeopathy in Kerala! 🏥💻

We are thrilled to announce that as of May 2026, the Department of Homoeopathy, Kerala, has achieved 100% digitalization across all 34 Government Homoeopathy Hospitals!

13/05/2026

The Department of Homeopathy, Kerala, has achieved 100% digitalization across all 34 government Homeopathy hospitals.

Annual fact sheet 2025-26 - Homoepathy Departmenthttps://health.kerala.gov.in/assets/backend/uploads/Galleryitem/1778573...
12/05/2026

Annual fact sheet 2025-26 - Homoepathy Department

https://health.kerala.gov.in/assets/backend/uploads/Galleryitem/1778573561866591547.pdf

Address

Directorate Of Homoeopathy, East Fort
Thiruvananthapuram
695023

Alerts

Be the first to know and let us send you an email when Govt Homoeopathy Department Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Govt Homoeopathy Department Kerala:

Share