CPIM Kerala

Directions Website Contact the organization

CPIM Kerala Official Page of the CPIM Keralam State Committee. This is the official page of the Kerala State Committee of the Communist Party of India (Marxist).

The CPIM works for the establishment of a socialist society in India, free from class exploitation and social oppression. The Party has adopted the principles of Marxism-Leninism as the guide to action to attain the objective of socialism and to advance towards the ultimate goal of communism. The CPIM places its revolutionary programme before the people of India to establish people’s democracy. A people’s democratic revolution will open the way for the advance to socialism and an exploitation free society. Such a revolution to emancipate the Indian people has to be led by the working class in alliance with the peasantry. In order to achieve this goal, the Communist Party as the vanguard of the working class has to lead militant struggles against imperialism, monopoly capitalism and landlordism. By concretely applying the principles of Marxism-Leninism to the conditions prevailing in our country, the Party has to conduct prolonged struggles on all fronts – political, ideological, economic, social and cultural – till victory is attained. The Party is at the forefront of the fight against communalism in the country, in defence of the minorities who are being hounded by the Sangh Parivar. The Party stands for women's liberation, democratic decentralisation and the protection of the environment. The Party tries to implement alternative policies wherever it leads state government and local governments, within the constraints of the capitalist system prevailing in the country. Kerala created history by electing the Communist Party to power in 1957. The new direction given by that government laid the foundation for the renowned 'Kerala Model'. The government led by EMS Namboodiripad showed the way in developing the understanding on how the Communist Party should work in the parliamentary system in a capitalist country, clarifying and defining the role of the Party which participates in government where it has popular mandate while continuing to keep the Party's major focus on developing mass movements and struggles of the working people.

കേരളത്തിൽ ഭരണം മാറിയിട്ട്‌ നാലുമാസം കഴിയുന്നതേയുള്ളു. അപ്പോൾത്തന്നെ കെടുകാര്യസ്ഥതയുടെയും ബിജെപി വിധേയത്വത്തിന്റെയും പൊലീ...
08/10/2026

കേരളത്തിൽ ഭരണം മാറിയിട്ട്‌ നാലുമാസം കഴിയുന്നതേയുള്ളു. അപ്പോൾത്തന്നെ കെടുകാര്യസ്ഥതയുടെയും ബിജെപി വിധേയത്വത്തിന്റെയും പൊലീസ്‌രാജിന്റെയും പര്യായമായി വി ഡി സതീശൻ സർക്കാർ മാറി. സംസ്ഥാനം നാഥനില്ലാക്കളരിയായി മാറുകയാണ്. തികഞ്ഞ അരാജകത്വത്തിലേക്കും ഭരണമില്ലായ്‌മയിലേക്കുമാണ് സംസ്ഥാനം കൂപ്പുകുത്തുന്നത്. അതിനിടയിൽ ഭരണമുന്നണിയിലും പരസ്യമായ ചേരിപ്പോര് ആരംഭിച്ചിരിക്കുന്നു. മുഖ്യമന്ത്രിക്കെതിരെ യുഡിഎഫ് കൺവീനർതന്നെ രംഗത്തുവന്നിരിക്കുകയാണ്.

സംസ്ഥാനത്തെ ഭരണരാഹിത്യത്തിന് പ്രധാന ഉദാഹരണങ്ങളാണ് വൈദ്യുതി, ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകളിലെ അവസ്ഥ. യുഡിഎഫ് സർക്കാർ അധികാരമേറി ചുരുങ്ങിയ സമയത്തിനകം പവർ കട്ടിന് തുടക്കമായി. കഴിഞ്ഞ 10 വർഷവും ഇല്ലാത്ത ഈ പ്രതിഭാസമാണ് യുഡിഎഫ് സർക്കാരിന്റെ ആദ്യസംഭാവന. ആവശ്യം കണ്ടറിഞ്ഞ് വൈദ്യുതി ലഭ്യമാക്കുന്നതിൽ വരുത്തിയ വീഴ്ചയാണ് സംസ്ഥാനത്തെ പവർ കട്ടിലേക്ക് നയിച്ചത്.

മുന്നറിയിപ്പ് നൽകാതെ വിവിധ ഘട്ടത്തിലായി പവർ കട്ട് ഏർപ്പെടുത്തിയത് സാധാരണജനങ്ങളെമാത്രമല്ല വ്യവസായങ്ങളെയും വ്യാപാരസ്ഥാപനങ്ങളെയും ഉൾപ്പെടെ പ്രതിസന്ധിയിലാക്കി. ഈ പ്രതിസന്ധി ചൂണ്ടിക്കാട്ടി കൊള്ളവിലയ്ക്ക് വൈദ്യുതി വാങ്ങാനുള്ള ഒരുക്കത്തിലാണ് സർക്കാർ എന്ന വാർത്തയും പുറത്തുവരുന്നുണ്ട്. ആസൂത്രണമില്ലായ്‌മയ്ക്ക് ഉപയോക്താക്കളെ ശിക്ഷിക്കാനാണ് സർക്കാർ ഒരുങ്ങുന്നത്. വൈദ്യുതിമേഖല സ്വകാര്യവൽക്കരിക്കുക എന്ന രഹസ്യ അജൻഡയും സർക്കാരിനുണ്ട്. അത്തരത്തിൽ നീങ്ങിയാൽ ശക്തമായ പ്രതിഷേധം സർക്കാരിന് നേരിടേണ്ടിവരും.

കുത്തഴിഞ്ഞ, നാഥനില്ലാഭരണത്തിന്റെ ഏറ്റവും മികച്ച ഉദാഹരണം ആരോഗ്യവകുപ്പാണ്. എൽഡിഎഫ് ഭരണകാലത്ത് വളരെ കാര്യക്ഷമതയോടെ കൈകാര്യംചെയ്ത വകുപ്പാണിത്. അതുകൊണ്ടാണ് കോവിഡിനെയും നിപായെയും ഫലപ്രദമായി നേരിടാനായത്. ഇപ്പോൾ ഈ വകുപ്പുമായി ബന്ധപ്പെട്ട് ഓരോ ദിവസവും പുറത്തുവരുന്ന വാർത്തകൾ കെടുകാര്യസ്ഥതയുടെ ആഴവും പരപ്പും വ്യക്തമാക്കുന്നതാണ്.

ഈമാസം മാധ്യമങ്ങളിൽ വന്ന വാർത്തകൾ പരിശോധിച്ചാൽമാത്രം ചിത്രം വ്യക്തമാകും. "വയനാട് മെഡിക്കൽ കോളേജിൽ അൾട്രാസൗണ്ട് സ്കാനിങ് നിലച്ചു',"ചികിത്സാപിഴവ്: ശസ്ത്രക്രിയ കഴിഞ്ഞ വീട്ടമ്മ മരിച്ചു' (കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഹെർണിയ ചികിത്സയ്ക്കുശേഷം ചികിത്സയിലായിരിക്കെ വീട്ടമ്മ മരിച്ചു), "കേരളം പനിച്ചുവിറയ്ക്കുമ്പോൾ പാരസെറ്റമോൾ ഗുളികപോലുമില്ല', "മുറിവിൽ വെച്ചുകെട്ടാൻ പഞ്ഞിക്കുപോലും ക്ഷാമം', "വൈദ്യുതിയും ഉപകരണങ്ങളുമില്ലാതെ ശസ്ത്രക്രിയ മുടങ്ങുന്നു', "എൻഡോസൾഫാൻ ദുരിതബാധിതർക്ക് മരുന്ന് മുടങ്ങിയിട്ട് 3 മാസം', "രണ്ടുമാസത്തിൽ 85 എലിപ്പനി മരണം', "തിമിരശസ്ത്രക്രിയയിൽ പിഴവ്: കാഴ്ച പോയി'.

ഈ പട്ടിക ഇവിടെ പൂർണമാകുന്നില്ല. പിണറായി സർക്കാരിന്റെ കാലത്ത് ആരോഗ്യമേഖല വെന്റിലേറ്ററിലാണെന്ന് വസ്തുതാവിരുദ്ധമായി ആക്ഷേപം ഉന്നയിച്ചയാൾ ആരോഗ്യമന്ത്രിയായപ്പോൾ ആരോഗ്യവകുപ്പ് അക്ഷരാർഥത്തിൽ വെന്റിലേറ്ററിലായി എന്ന് തെളിയിക്കുന്ന വാർത്തകളാണ് മേൽസൂചിപ്പിച്ചവയൊക്കെ. പൊതുജനാരോഗ്യമേഖലയുടെ അടിത്തറയാണ് യുഡിഎഫ് സർക്കാർ അട്ടിമറിക്കുന്നത്. ഇതിനുപിന്നിലുള്ളത് സങ്കുചിത താൽപ്പര്യങ്ങളും കോർപറേറ്റ് അജൻഡയുമാണ്.

മരുന്നുസംഭരണത്തിനുള്ള ടെൻഡർ നടപടി വൈകിപ്പിച്ച് മരുന്നുക്ഷാമം സൃഷ്ടിച്ചും ഡോക്ടർമാരെ സ്ഥലംമാറ്റിയും ഭരണനിർവഹണത്തെ ബാധിക്കുംവിധം ജീവനക്കാരെ കൂട്ടത്തോടെ സ്ഥലംമാറ്റിയും സർക്കാർ ആശുപത്രികളുടെ ഗുണനിലവാരം ഇടിച്ച് സ്വകാര്യമേഖലയെ സഹായിക്കുകയാണ്‌. ഇത്‌ നവ ഉദാരവൽക്കരണ കോർപറേറ്റ് ഭരണശൈലിയുടെ ഭാഗമായാണ്. സംസ്ഥാനത്തെ പ്രമുഖ സ്വകാര്യ ആശുപത്രികളെ അമേരിക്കയിലെയുംമറ്റും കോർപറേറ്റുകൾ വിഴുങ്ങുകയാണെന്ന വസ്തുതയും ഇതോടൊപ്പം ചേർത്തുവായിച്ചാൽ ചിത്രം വ്യക്തമാകും. ആരോഗ്യമേഖലയെ തകർക്കുന്ന സർക്കാർ സമീപനത്തിനെതിരെ ശക്തമായ ജനകീയരോഷം ഉയരുകതന്നെ വേണം.

സർക്കാരിന്റെ കെടുകാര്യസ്ഥതയുടെ മറ്റൊരു ഉദാഹരണമാണ് സ്കൂൾ ഗെയിംസ് സംഘാടനത്തിലുണ്ടായ ഗുരുതരവീഴ്ച. തൃശൂരിലെ നീന്തൽ മത്സരവേദി തകർന്ന് അഞ്ചുപേർക്കാണ് പരിക്കേറ്റത്. കുട്ടികൾക്ക് പരിക്കേറ്റിട്ടും സ്ഥലത്ത് ആംബുലൻസിന്റെയോ അഗ്നി രക്ഷാസേനയുടെയോ സേവനം ഉറപ്പാക്കിയില്ല. ടെൻഡർ നൽകാതെയാണ്‌ ഈ മത്സരവേദി ഒരുക്കിയത്‌. അപകടമുണ്ടായിട്ടും പൊലീസ് കേസെടുക്കാൻ തയ്യാറായില്ല.

ഇവിടെ സംഘാടകസമിതിപോലും രൂപീകരിച്ചില്ല. ഏകോപനമൊന്നുമില്ലാതെയാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. ഗെയിംസ് മത്സരങ്ങൾ നടത്താനാവശ്യമായ ഫണ്ടുപോലും അനുവദിച്ചില്ല. കുട്ടികൾക്ക് മത്സരത്തിൽ പങ്കെടുക്കാൻ കഴിയാതെ മടങ്ങേണ്ടിവന്നത് അപമാനകരമാണ്. എൽഡിഎഫ് സർക്കാർ സ്കൂൾ ഒളിമ്പിക്സായി നടത്താറുള്ള സ്കൂൾ കായികമേളയാണ് ന്യായീകരിക്കാനാകാത്ത വീഴ്ചയുടെ സാക്ഷ്യപത്രമായി മാറിയത്. പൊതുവിദ്യാഭ്യാസവകുപ്പും കായികമന്ത്രാലയവും കുറ്റകരമായ ഈ അനാസ്ഥയ്ക്ക് ജനങ്ങളോട് മറുപടി പറയേണ്ടിവരും.

യുഡിഎഫ് സർക്കാരിന്റെ ബിജെപി പ്രീണന നയങ്ങളും നിർബാധം തുടരുകയാണ്. ഒക്ടോബർ ആറിന് ചൊവ്വാഴ്ചയുണ്ടായ സംഭവങ്ങൾമാത്രം പരിശോധിച്ചാൽ ഇത്‌ വ്യക്തമാകും. കാപ്പ കേസിൽ ജയിലിലായ ബിജെപി നേതാവും തിരുവനന്തപുരം കോർപറേഷൻ കൗൺസിലറുമായ ആർ സുഗതൻ ജയിൽമോചിതനായത് ജാമ്യം തടയാനാവശ്യമായ രേഖകൾ സർക്കാർ ഹാജരാക്കാത്തതിനെ തുടർന്നാണ്. സർക്കാർ ബോധപൂർവം വീഴ്ചവരുത്തി ബിജെപിയുടെ മുഖം രക്ഷിക്കുകയായിരുന്നു.

വന്ദേമാതരം 150-ാം വാർഷികം പ്രമാണിച്ച് കാസർകോട് കേന്ദ്ര സർവകലാശാലയിൽ സംഘടിപ്പിച്ച ആർഎസ്എസ് അനുകൂല സെമിനാറിന് പൊലീസ് സംരക്ഷണം നൽകിയെന്നുമാത്രമല്ല പ്രതിഷേധിച്ച വിദ്യാർഥികളെ ഭീകരമായി മർദിക്കുകയും ചെയ്തു. ഇതിനുപുറമെ കലിക്കറ്റ് സർവകലാശാലയിലെ ഡി ലിറ്റ് ബിരുദദാനച്ചടങ്ങിലും വന്ദേമാതര ഗാനം പൂർണമായും ആലപിക്കാൻ അനുവദിച്ചു. സംസ്ഥാനത്തിന്റെ പഞ്ചവത്സരപദ്ധതിയെയും മോദിസർക്കാരിന്റെ മാതൃകയിൽ സ്വകാര്യവൽക്കരിക്കുന്ന ഉത്തരവ് ഒക്ടോബർ മൂന്നിനാണ് കേരള സർക്കാർ പുറപ്പെടുവിച്ചത്.

കേന്ദ്രത്തിൽ ആസൂത്രണ കമീഷൻ പിരിച്ചുവിട്ട് മോദിസർക്കാർ നിതി ആയോഗിന് രൂപംനൽകിയതിന്റെ ചുവടുപിടിച്ചാണ് സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായി 15–ാം പഞ്ചവത്സരപദ്ധതി രൂപീകരണം സ്വകാര്യവൽക്കരിക്കുന്നത്. ഇനിമുതൽ സ്വകാര്യ ഏജൻസികൾക്കായിരിക്കും പദ്ധതിരൂപീകരണത്തിനുള്ള വർക്കിങ് ഗ്രൂപ്പ് ചർച്ചകളുടെ മേൽനോട്ടച്ചുമതല. നിതി ആയോഗിലെ ഉന്നതതലസംഘം സംസ്ഥാനം സന്ദർശിച്ചതിന് തൊട്ടുപുറകെയാണ് ആസൂത്രണ ബോർഡിനെ നോക്കുകുത്തിയാക്കുന്ന സംസ്ഥാന സർക്കാരിന്റെ തീരുമാനം വന്നത്.

ഇതുമാത്രമല്ല, സെപ്തംബർ 30ന് തിരുവനന്തപുരം വാൻറോസ് ജങ്ഷനിൽ മന്ത്രി കെ എം ഷാജിയെ കാർ തടഞ്ഞ് ഇറക്കിവിട്ട യുവമോർച്ച പ്രവർത്തകർക്കെതിരെ കേസെടുക്കാൻ സർക്കാർ തയ്യാറായില്ല. തനിക്കാണ് തെറ്റുപറ്റിയതെന്ന് കുറ്റസമ്മതം നടത്തി സംഘപരിവാറിനെ രക്ഷിക്കാനാണ് മുമ്പ് അവർക്കെതിരെ ‘യുദ്ധം’ പ്രഖ്യാപിച്ച മന്ത്രി തയ്യാറായത്. മന്ത്രി ജനീഷിനെ തടഞ്ഞ യുവമോർച്ച പ്രവർത്തകർക്കുനേരെയും ഇതേ മൃദുസമീപനമാണ് സർക്കാർ സ്വീകരിച്ചത്.

ജനീഷിനെതിരെ കണ്ണൂർ, കാസർകോട് ജില്ലകളിൽ കരിങ്കൊടി ഉയർത്തി പ്രതിഷേധിച്ച ഡിവൈഎഫ്ഐ പ്രവർത്തകരെ ജാമ്യമില്ലാവകുപ്പുകളിൽ കേസ് ചുമത്തി ജയിലിലടച്ചു. എന്നാൽ, യുവമോർച്ചാ ആക്രമണങ്ങളിൽ കേസില്ല. എടുത്ത കേസാകട്ടെ നിസ്സാര വകുപ്പിലും. സംഘപരിവാറിനോടുള്ള വി ഡി സതീശൻ സർക്കാരിന്റെ സമീപനം എന്തെന്ന് ഇതിൽനിന്ന്‌ വ്യക്ത�മാകും.

നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയം "ടീം യുഡിഎഫി'ന്റെ വിജയമായാണ് മുഖ്യമന്ത്രി വിശേഷിപ്പിച്ചത്. എന്നാൽ, നാലുമാസത്തിനകംതന്നെ ടീം യുഡിഎഫ് തകർന്നടിയുന്ന കാഴ്ചയാണ്.

മുഖ്യമന്ത്രിക്കെതിരെ കോൺഗ്രസിൽ തുറന്ന യുദ്ധംതന്നെ ആരംഭിച്ചിരിക്കുകയാണ്. മുഖ്യമന്ത്രിക്കെതിരെ പുകയുന്ന ഈ രോഷമാണ് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് പ്രകടിപ്പിച്ചത്. തങ്ങളെ മൂലയ്ക്കിരുത്തി തീരുമാനങ്ങൾ ഒറ്റയ്ക്കെടുക്കുകയാണ് മുഖ്യമന്ത്രിയെന്നും ക്യാബിനറ്റ് റാങ്കിലുള്ള നിയമനങ്ങളടക്കം മാധ്യമങ്ങളിലൂടെ അറിയേണ്ട ഗതികേടാണ് തനിക്കെന്നും കെപിസിസി ഓഫീസിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ അടൂർ പ്രകാശ് തുറന്നടിച്ചു.

എഐസിസി ആസ്ഥാനത്ത് പോയി പാർടി പ്രസിഡന്റ്‌ മല്ലികാർജുൻ ഖർഗെയ്ക്ക് പരാതി നൽകാനും അടൂർ പ്രകാശ് തയ്യാറായി. യുഡിഎഫ് കൺവീനറെ പിന്തുണച്ചതിന് വി ഡി സതീശൻ അനുകൂലികളുടെ രൂക്ഷമായ സൈബർ ആക്രമണത്തിന് വിധേയയായ മഹിളാ കോൺഗ്രസ് അധ്യക്ഷ ജെബി മേത്തർ എംപി പൊലീസിനും ആഭ്യന്തരമന്ത്രിക്കും പരാതി നൽകിയിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ നിലപാടുകൾക്കും കടുത്ത അവഗണനയ്ക്കുമെതിരെ കേരള കോൺഗ്രസ് ജോസഫ് വിഭാഗവും രംഗത്തെത്തിയിരിക്കുകയാണ്. അങ്ങനെ എല്ലാ അർഥത്തിലും യുഡിഎഫ് ഭരണം കേരളത്തെ പിന്നോട്ടുനയിക്കുന്ന പിന്തിരിപ്പൻഭരണമായി മാറിയിരിക്കുകയാണ്.

സ. എം വി ഗോവിന്ദൻ മാസ്റ്റർ
സിപിഐഎം സംസ്ഥാന സെക്രട്ടറി

രാജ്യദ്രോഹികൾ വിദ്യാർത്ഥികളല്ല.മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറും ഗവർണറുമാണ്.ഗവർണർ പറയുന്നതുപോലെ വിദ്യാർത്ഥികളല്ല രാജ്യദ്രേ...
08/10/2026

രാജ്യദ്രോഹികൾ വിദ്യാർത്ഥികളല്ല.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറും ഗവർണറുമാണ്.

ഗവർണർ പറയുന്നതുപോലെ വിദ്യാർത്ഥികളല്ല രാജ്യദ്രോഹികൾ. 'രാജ്യദ്രോഹി പട്ട'ത്തിന് തികച്ചും അനുയോജ്യർ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറും ഗവർണറുമാണ്. രാജ്യം കണ്ട ഏറ്റവും വലിയ ദേശവിരുദ്ധൻ സവർക്കറെ വെല്ലുന്ന നടപടികൾ സ്വീകരിക്കുന്ന ആളാണ് ഗവർണർ. തിരഞ്ഞെടുപ്പ് ജനാധിപത്യത്തെ കശാപ്പ് ചെയ്യുകയാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ. ക്യാമ്പസ് ജനാധിപത്യത്തിന്റെ ഘാതകനും മതനിരപേക്ഷ മനസ്സുള്ള കേരളത്തിലെ ക്യാമ്പസുകളെ വർഗീയവൽക്കരിക്കുന്ന വിദ്വേഷകനുമാണ് ഗവർണർ.

ഡൽഹിയിലെ പോരാട്ടം ജനാധിപത്യത്തെ സംരക്ഷിക്കാനാണ്. രാജ്യം തകരാതിരിക്കണമെങ്കിൽ ജനാധിപത്യം സംരക്ഷിക്കപ്പെടണം. ഗ്യാനേഷ് കുമാർ ജനാധിപത്യത്തിന്റെ അന്തകനാണ്. അദ്ദേഹം രാജിവെക്കണം. രാജിവെക്കുന്നില്ലെങ്കിൽ കേന്ദ്രസർക്കാർ പുറത്താക്കണം.

13 കോടി വോട്ടർമാരുടെ പേരുകൾ പട്ടികയിൽ നിന്ന് ഗ്യാനേഷ് കുമാർ നീക്കം ചെയ്തത് ബിജെപി നിർദ്ദേശമനുസരിച്ചാണ്. കാസർഗോഡ് കേന്ദ്ര സർവകലാശാലയിൽ വർഗീയ സെമിനാർ സംഘടിപ്പിച്ചത് ഗവർണറുടെ നിർദ്ദേശത്തിലാണ്, ഒപ്പം ബിജെപിയുടെ ഒത്താശയും. ഇതെല്ലാം ജനാധിപത്യ കശാപ്പിന്റെ ഭാഗമാണ്.

മതരാഷ്ട്രം സൃഷ്ടിക്കാൻ കഴിയണമെങ്കിൽ ജനാധിപത്യവും മതനിരപേക്ഷതയും ഇല്ലാതാക്കണം. അത് വർഗീയവാദികൾക്ക് അറിയാം. അതിനെതിരെയുള്ള ജീവന്മരണ പോരാട്ടമാണ് രാജ്യവ്യാപകമായി നടക്കുന്നത്. എന്തെല്ലാം പ്രതിബന്ധങ്ങൾ ഉണ്ടായാലും ഈ പോരാട്ടം വിജയിക്കുക തന്നെ ചെയ്യും.

സ. എം.വി. ജയരാജൻ

"ജനാധിപത്യത്തിൻ്റെ കാവലാളാകേണ്ട മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ജനാധിപത്യത്തിൻ്റെ ആരാച്ചാരാകുന്നു"
08/10/2026

"ജനാധിപത്യത്തിൻ്റെ കാവലാളാകേണ്ട
മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ജനാധിപത്യത്തിൻ്റെ
ആരാച്ചാരാകുന്നു"

07/10/2026

"ഇലക്ഷൻ കമ്മീഷന്റെ കള്ളത്തരങ്ങൾ തുറന്നുകാട്ടും"

07/10/2026

'ഗ്യാനേഷ് കുമാർ ജനാധിപത്യത്തിൻ്റെ കശാപ്പുകാരൻ'

07/10/2026

സിപിഐ എം വിപുലീകൃത ജില്ലാ കമ്മിറ്റിക്ക് സമാപനം കുറിച്ച് സഖാവ് വി എസ് അച്യുതാനന്ദൻ നഗറിൽ നടക്കുന്ന മഹാസമ്മേളനം പൊളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്ഘാടനം ചെയ്യുന്നു.

തത്സമയ ദൃശ്യങ്ങളിലേക്ക്....

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ സമാധാനപരമായി പ്രതിഷേധിച്ച പ്രതിപക്ഷ എം.പിമാർ...
07/10/2026

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ സമാധാനപരമായി പ്രതിഷേധിച്ച പ്രതിപക്ഷ എം.പിമാർക്ക് നേരെ നടന്ന പോലീസ് അതിക്രമം അങ്ങേയറ്റം അപലപനീയമാണ്. രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയെ സംബന്ധിച്ച് ഗൗരവതരമായ ആശങ്കകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ അതിന് മറുപടി പറയേണ്ടത് പ്രതിഷേധിക്കുന്ന ജനപ്രതിനിധികളെ അടിച്ചമർത്തിക്കൊണ്ടല്ല. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിഷ്പക്ഷതയും സ്വതന്ത്ര സ്വഭാവവും സംരക്ഷിക്കപ്പെടുക എന്നത് ജനാധിപത്യ സംവിധാനത്തിന്റെ നിലനിൽപ്പിന് തന്നെ അനിവാര്യമാണ്.

പ്രതിഷേധ സ്വരങ്ങളെ ഇല്ലാതാക്കുന്ന ഏകാധിപത്യ സമീപനം കേന്ദ്ര സർക്കാർ അടിയന്തരമായി ഉപേക്ഷിക്കണം. ഉയർന്നുവന്ന ജനാധിപത്യപരമായ ചോദ്യങ്ങളോട് കൂടുതൽ ഉത്തരവാദിത്തത്തോടെ പ്രതികരിക്കാൻ സർക്കാർ തയ്യാറാകണം.

സ. പിണറായി വിജയൻ
പ്രതിപക്ഷ നേതാവ്

07/10/2026

സി പി ഐ എം ഇടുക്കി ജില്ലാ വിപുലീകൃത കമ്മിറ്റി
പൊതു സമ്മേളനം

രാജ്യത്തിൻ്റെ തെരഞ്ഞെടുപ്പ് പ്രകിയയുടെ വിശ്വാസ്യത സംഘപരിവാറിന് പണയപ്പെടുത്തിയ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്കുമാറ...
07/10/2026

രാജ്യത്തിൻ്റെ തെരഞ്ഞെടുപ്പ് പ്രകിയയുടെ വിശ്വാസ്യത സംഘപരിവാറിന് പണയപ്പെടുത്തിയ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്കുമാറിനെ നീക്കം ചെയ്യുന്നതിന് വേണ്ടിയുള്ള പ്രക്ഷോഭം പുതിയ ചരിത്രമെഴുതുകയാണ്. രാജ്യത്തൊട്ടാകെയും ഡൽഹിയിൽ പ്രത്യേകിച്ചും സമരം പുതിയ മാനങ്ങളിലേക്ക് എത്തിക്കഴിഞ്ഞു. കേരളം വിട്ടാൽ മറ്റെവിടെയുണ്ട് എന്ന് ചിലർ പരിഹസിച്ച സി.പി.ഐ (എം ) ൻ്റെയും ഇടതുപക്ഷത്തിൻ്റേയും സമരക്കരുത്തിനാണ് ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഡൽഹിയും രാജ്യവും സാക്ഷ്യം വഹിച്ചത്. ഈ സമരത്തിൻ്റെ ചാലകശക്തിയായി നിലകൊള്ളുന്നത് ഇടതുപക്ഷ പാർട്ടികളും ഇടതു വിദ്യാർത്ഥി, യുവജന സംഘടനകളുമാണെന്ന്, വിമർശകർക്ക് തന്നെ അംഗീകരിക്കേണ്ടിവന്നു.

പ്രതിപക്ഷ പാർട്ടികൾ ഒറ്റക്കെട്ടായി നടത്തിയ സമരത്തിലേക്ക് എത്തിയതോടെ ഈ ജനകീയ മുന്നേറ്റത്തിൻ്റെ ആഴവും പരപ്പും കൂടി. ഇടതു വിദ്യാർത്ഥി, യുവജന സംഘടനകളും സി ജെ പി യും നടത്തിയ സമരങ്ങളെ അടിച്ചമർത്താനും വനിതകളേയും മാധ്യമപ്രവർത്തകരേയും ആക്രമിക്കാനുമാണ് പോലീസ് ശ്രമിച്ചത്. നേതാക്കളും എം.പിമാരുമുൾപ്പെടെ ഒട്ടേറെ പേർക്ക് മർദ്ദനമേറ്റു. എല്ലാ അടിച്ചമർത്തലുകളേയും നേരിട്ട് വിശ്രമമില്ലാതെയും നിരന്തരമായും സമരത്തിൽ അണിനിരക്കുന്ന പ്രക്ഷോഭകാരികൾ ആവേശം നിറക്കുന്നുണ്ട്. ഇതിലൂടെ ഉന്നയിക്കുന്ന മുദ്രാവാക്യം ഈ രാജ്യത്തിൻ്റെ ജനാധിപത്യ സംരക്ഷണത്തിന് വേണ്ടിയാണെന്ന ബോധ്യം ജനങ്ങളും പങ്കുവക്കുന്നു.

ഇപ്പോൾ ഗ്യാനേഷിനും തുടർച്ചയിൽ സംഘപരിവാറിനും പുറത്തക്കുള്ള വഴികാട്ടിയായി ഈ സമരം മാറുമെന്നതിൽ സംശയമില്ല.

സ. പി രാജീവ്

കാസർകോട്ടെ കേരള കേന്ദ്ര സർവ്വകലാശാലയിൽ ആർഎസ്എസ് പരിപാടിക്ക് കേരള പോലീസ് സംരക്ഷണം ഒരുക്കിയ നടപടി അത്യന്തം അപലപനീയമാണ്. സം...
07/10/2026

കാസർകോട്ടെ കേരള കേന്ദ്ര സർവ്വകലാശാലയിൽ ആർഎസ്എസ് പരിപാടിക്ക് കേരള പോലീസ് സംരക്ഷണം ഒരുക്കിയ നടപടി അത്യന്തം അപലപനീയമാണ്. സംഘപരിവാർ സംഘടനയൊഴികെയുള്ള മറ്റു വിദ്യാർത്ഥി സംഘടനകളാകെ പ്രതിഷേധിച്ചിട്ടും പരിപാടിക്ക് സർക്കാർ ഒത്താശ ചെയ്യുകയാണുണ്ടായത്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ കാവിവൽക്കരിക്കാനും ക്യാമ്പസുകളിൽ വർഗീയ അജണ്ടകൾ നടപ്പിലാക്കാനുമുള്ള സംഘപരിവാർ ഗൂഢാലോചനയ്ക്ക് യുഡിഎഫ് സർക്കാർ കൂട്ടുനിൽക്കുന്നത് പതിവുസംഭവമായി മാറിയിരിക്കുകയാണ്.

വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ദേശീയ സെമിനാറിന്റെ രാഷ്ട്രീയം പ്രകടമാണ്. അക്കാദമിക് പരിപാടിയാണെന്നാണ് വാദമെങ്കിൽ ഇതിലേക്ക് അക്കാദമിക് പശ്ചാത്തലമില്ലാത്ത ആർഎസ്എസ് നേതാവിനെ ക്ഷണിച്ചതിന് എന്തു ന്യായീകരണമാണ് സർവ്വകലാശാല അധികൃതർക്ക് പറയാനുള്ളത്? പരിപാടിക്കായി മുൻകൂട്ടി രെജിസ്റ്റർ ചെയ്ത വിദ്യാർത്ഥികളെപ്പോലും ഹാളിലേക്ക് പ്രവേശിപ്പിക്കാതെ തടഞ്ഞുനിർത്തുന്ന സ്ഥിതിയുമുണ്ടായി.

വിദ്യാഭ്യാസ കേന്ദ്രങ്ങളെ വിദ്വേഷ പ്രചാരണങ്ങളുടെയും വർഗീയതയുടെയും ഇടങ്ങളാക്കി മാറ്റാനുള്ള ശ്രമങ്ങളെ കേരളം എക്കാലത്തും ശക്തമായി പ്രതിരോധിച്ചിട്ടുണ്ട്. എന്നാൽ, ഇത്തരം അറുപിന്തിരിപ്പൻ ശക്തികൾക്ക് താവളമൊരുക്കാൻ സംസ്ഥാന പോലീസിനെ ഉപയോഗിക്കുന്നത് യുഡിഎഫ് സർക്കാരിന്റെ ആർഎസ്എസ് പ്രീണന നയമാണ് വ്യക്തമാക്കുന്നത്. സംഘപരിവാറിന് കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ രംഗത്ത് യഥേഷ്ടം വിഹരിക്കാൻ പോലീസ് കാവലൊരുക്കുന്നത് മതനിരപേക്ഷ കേരളത്തോടുള്ള വെല്ലുവിളിയാണ്. ഈ വിഷയത്തിൽ ശക്തമായ പ്രതിഷേധം പൊതുസമൂഹത്തിൽ നിന്നും ഉയരേണ്ടതുണ്ട്.

സ. പിണറായി വിജയൻ
പ്രതിപക്ഷനേതാവ്

Address

AKG Centre, Airport Road, Palayam
Thiruvananthapuram
695034

Alerts

Be the first to know and let us send you an email when CPIM Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to CPIM Kerala:

Shortcuts

Share