CPIM Peroorkada Area Committee

CPIM Peroorkada Area Committee സി പി ഐ (എം) പേരൂർക്കട ഏരിയ കമ്മിറ്റി

ചരിത്രത്തെ മുന്നോട്ടു നയിക്കാന്‍ സമര്‍പ്പിത മനസ്സോടെ പൊരുതുന്ന പ്രസ്ഥാനത്തിന്റെ തട്ടകത്തിലേക്ക്‌ സ്വാഗതം..
തിരുവനന്തപുരം ജില്ലയിലെ സി പി ഐ (എം) ൻറെ കരുത്തുറ്റ ഘടകം. പേരൂർക്കട, നെട്ടയം, വട്ടപ്പാറ, കരകുളം, വഴോട്ടുകോണം, കേശവദാസപുരം, നാലാഞ്ചിറ, കുടപ്പനകുന്നു എന്നീ ലോക്കൽ കമ്മിറ്റികൾ അടങ്ങുന്നതാണ് പേരൂർക്കട ഏരിയ കമ്മിറ്റിയുടെ പ്രവർത്തന മേഖല. സ. എസ് എസ് രാജലാൽ ആണ് ഏരിയ സെക്രട്ടറി.

പാങ്ങപ്പാറ ഇന്റെർഗ്രേറ്റഡ് ഫാമിലി ഹെൽത്ത് സെന്റർ: കിടത്തി ചികിത്സ അവസാനിപ്പിക്കുന്നു                       തിരുവനന്തപുരം...
06/08/2026

പാങ്ങപ്പാറ ഇന്റെർഗ്രേറ്റഡ്
ഫാമിലി ഹെൽത്ത് സെന്റർ:
കിടത്തി ചികിത്സ അവസാനിപ്പിക്കുന്നു

തിരുവനന്തപുരം നഗരസഭയുടെ അനാസ്ഥ മൂലം ആയിരങ്ങൾക്ക് ആശ്രയമായ പാങ്ങപ്പാറ ഇന്റെർ ഗ്രേറ്റഡ് ഫാമിലി ഹെൽത്ത് സെന്റർ പ്രവർത്തനം നിലക്കുന്നു.
തിരുവനന്തപുരം നഗരസഭയുടെ പദ്ധതി വിഹിതത്തിൽ നിന്നും ഒരു കോടി രൂപ വകയിരുത്തിയാണ് ആശുപത്രി പ്രവർത്തനം നടന്നുവന്നത്. കഴിഞ്ഞ LDF സർക്കാരിന്റെ കാലത്താണ് മെഡിക്കൽ കോളേജിനു കീഴിൽ പ്രവർത്തിക്കുന്ന ഹെൽത്ത് സെന്റെറിനെ അന്നത്തെ MLA സ: കടകംപള്ളി സുരേന്ദ്രന്റെ വിശ്രമമില്ലാത്ത ഇടപ്പെടലിന്റെ ഭാഗമായി കേരളത്തിൽ ആദ്യമായി വിവിധ വകുപ്പുകളെ സംയോജിപ്പിച്ച് ഇന്റെർഗ്രേറ്റഡ് ഫാമിലി ഹെൽത്ത് സെന്റർ എന്ന നിലയിൽ കിടത്തിചിക്ത്സ അടക്കം ആരംഭിക്കുന്നത്. സർക്കാർ അനുവദിച്ച 10 തസ്തികയും, നഗരസഭയുടെ ഭാഗമായിട്ടുള്ള 17 ജീവനക്കാരും ചേർന്നുള്ള സംവിധാനമാണ് ആശുപത്രിയുടെ നടത്തിപ്പിന് ഉണ്ടായിരുന്നത്. എല്ലാ വർഷവും നഗരസഭ പദ്ധതി വിഹിതത്തിൽ ഉൾപ്പെടുത്തി പ്രോജക്റ്റ് വച്ചാണ് ആശുപത്രിയിലെ ഡോക്ടർമാർ ഉൾപ്പെടെയുള്ള ജിവനക്കാർക്ക് ശമ്പളവും ആശുപത്രിക്കാവശ്യമായ മരുന്നും മറ്റ് അടിസ്ഥാന സൗകര്യങ്ങളും നൽകിവന്നിരുന്നത്. എന്നാൽ
ഇപ്പോൾ BJP നഗരസഭ ഭരണ സമിതി ഇത് അവസാനിപ്പിക്കുകയാണ്. അതിന്റെ ഭാഗമായി കഴിഞ്ഞ 6 മാസമായി ജീവനക്കാർക്ക് നഗരസഭ ശമ്പളം നൽകുന്നില്ല. രോഗികൾക്ക് ആവശ്യമായ മരുന്നു വാങ്ങിനൽകുന്നില്ല. ശമ്പളം ലഭിക്കാതെ ഡോക്ടർമാർ ചിലർ രാജി വെച്ചു പോയതോടെ കിടത്തി ചിക്ത്സ അവസാനിപ്പിക്കുകയാണ്. രാഷ്ട്രീയ ലക്ഷ്യം വെച്ചാണ് BJP ഇത്തരം നെറികേട് കാണിക്കുന്നത്. ഇതിനെതിരെ ഒരു വാക്ക് കൊണ്ട് പോലും എതിർക്കാനോ ഇടപെടാനോ സ്ഥലം UDF കൗൺസിലർ തയ്യാറാകുന്നില്ല. പൊതു ആരോഗ്യത്തെ തച്ചുതകർത്ത് കോർപ്പറേറ്റുകൾക്ക് വഴിയൊരുക്കലാണ് UDF ൻ്റെയും BJPയുടെയും ഉദ്ദേശം. ഇതിനെതിരെ ജനകീയ പ്രതിഷേധം ഉയർന്നു വരേണ്ടതുണ്ട്. നമ്മുടെ നാടിന്റെ പൊതു സംവിധാനത്തെ തകർക്കാൻ അനുവദിക്കരുത്. നഗരസഭയിലെ 11 വാർഡുകളിലെ ജനങ്ങൾക്ക് സേവനം നൽകുന്നിടമാണ് ഇല്ലാതാക്കാൻ ശ്രമിക്കുന്നത്.
ഇപ്പോൾ മിണ്ടാതിരുന്നാൽ താലൂക്ക് തലത്തിലെ ഒരു ആശുപത്രി സൗകര്യം നമുക്ക് നഷ്ടമാകും.....

25/07/2026

സിപിഐ(എം) വെഞ്ഞാറമൂട് ഏരിയ കമ്മിറ്റിയുടെ പുതിയ ഓഫീസ് മന്ദിരം (കല്ലറ വാസുദേവൻപിള്ള സ്മാരക മന്ദിരം) പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു.

21/07/2026

കാട്ടായിക്കോണം വി. ശ്രീധർ പഠന ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ സിപിഐ(എം) സ്ഥാപക നേതാവും കേരളത്തിന്റെ സമരസൂര്യനുമായ സഖാവ് വി. എസിന്റെ അനുസ്മരണ സമ്മേളനം.

04/07/2026

മാറാത്തത് മാറിയോ?
ആധുനിക അറവുശാല പ്രവർത്തന സജ്ജമായില്ല.
തൊടുന്യായം പറഞ്ഞ് മേയറും ബിജെപി ഭരണ സമിതിയും.

🟣തിരുവനന്തപുരം നഗരസഭ LDF ഭരണസമിതി നിർമ്മിച്ച ലോകോത്തര നിലവാരത്തിലുള്ള അറവുശാല പ്രവർത്തിപ്പിക്കാതെ BJP ഭരണ സമിതി.

🟣12000 ച. അടിയിൽ നിർമ്മിച്ച ഈ അറവുശാലയിൽ നഗരത്തിന്റെ മുഴുവൻ ആവശ്യത്തിനുള്ള ഇറച്ചിയും കൈകാര്യം ചെയ്യാനാവും.

🟣കശാപ്പിന് ആധുനികമായ സൗകരങ്ങളും ഉപകരണങ്ങളും ഇവിടെ ഒരുക്കിയിരിക്കുന്നു.

🟣എല്ലാ ദിവസവും 50 വലിയ മൃഗങ്ങളെയും 75 ചെറിയ മൃഗങ്ങളെയും കശാപ്പ് ചെയ്യാൻ കഴിയുന്ന സംവിധാനമാണ് ഇവിടെയുള്ളത്.

🟣മണിക്കൂറിൽ 1000 കിലോ മാലിന്യം സംസ്കരിക്കുന്നതിന് ശേഷിയുള്ള റെൻഡറിംഗ് പ്ലാന്റ്
🟣ദിവസവും 50000 ലിറ്റർ മലിനജലം സംസ്കരിക്കാൻ കഴിയുന്ന ഇഫ്ലുവന്റെ ട്രീറ്റ്മെന്റ് പ്ലാന്റ്
🟣രക്തവും മറ്റ് മാലിന്യം സംസ്കരിക്കാനുള്ള വിപുലമായ ബയോ ഗ്യാസ് സൗകര്യം തുടങ്ങിയവയെല്ലാം ഇവിടെ ഉണ്ട്.
🟣ദുർഗന്ധം ഒന്നും ഉണ്ടാവാതിരിക്കാനുള്ള പ്രത്യേക സംവിധാനവും ഒരുക്കിയിട്ടുണ്ട്.

🟣ആധുനിക സൌകര്യങ്ങളോടെയും യന്ത്രങ്ങളോടെയും ഒരുക്കിയ ഈ സംവിധാനം സംസ്ഥാനത്തെ എല്ലാ നഗരങ്ങൾക്കും മാതൃകയാണ്. അതിനെയാണ് BJP ഭരണസമിതി അട്ടിമറിക്കുന്നത്.

തനിക്ക് വീണ്ടും ഉദ്ഘാടനം ചെയ്യണമെന്നാണ് മേയർ വി വി രാജേഷ് പറയുനത്.

27/06/2026

കാപ്പ കേസ് പ്രതിയെ സംരക്ഷിക്കാനും ഹൈക്കോടതിയിൽ നിന്നേറ്റ തിരിച്ചടിയുടെ ജാള്യത മറയ്ക്കാനുമാണ് മേയറുടെ നേതൃത്വത്തിൽ BJP നഗരസഭയിൽ അക്രമം അഴിച്ച് വിട്ടത്. ഇടിവളയും കസേരയും ഉപയോഗിച്ചാണ് വനിതകളടക്കമുള്ള LDF കൗൺസിലർമാരെ അടിച്ച് വീഴ്ത്തിയത്. നഗരസഭയിലെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വിടാൻ മേയർ തയ്യാറാകണം:

പിഎം ശ്രീ പദ്ധതിയുടെ പേരിൽ എൽഡിഎഫ് സർക്കാരിനെതിരെ മുഖ്യമന്ത്രി വി ഡി സതീശൻ ഉന്നയിച്ച ആരോപണങ്ങൾ വ്യാജം. പിഎം ശ്രീയുമായി സ...
17/06/2026

പിഎം ശ്രീ പദ്ധതിയുടെ പേരിൽ എൽഡിഎഫ് സർക്കാരിനെതിരെ മുഖ്യമന്ത്രി വി ഡി സതീശൻ ഉന്നയിച്ച ആരോപണങ്ങൾ വ്യാജം. പിഎം ശ്രീയുമായി സഹകരിക്കില്ലെന്നും തുടർ നടപടികൾ നിർത്തിവെക്കുമെന്നും അറിയിച്ച് കേരളം കേന്ദ്രത്തിന് കത്ത് നൽകിയിട്ടില്ല എന്നായിരുന്നു മുഖ്യമന്ത്രിയുടെ വാദം. എന്നാൽ കഴിഞ്ഞ വര്‍ഷം നവംബര്‍ 12ന് തന്നെ ഇക്കാര്യം കാണിച്ച് മുൻ ഉന്നതവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി കെ വാസുകി കേന്ദ്രത്തിന് കത്ത് കൈമാറിയിരുന്നു. പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതിലുള്ള ആശങ്കകളും, മന്ത്രിസഭാ ഉപസമിതിയുടെ അന്തിമ റിപ്പോർട്ട് വരുന്നത് വരെ ധാരണാപത്രവുമായി മുന്നോട്ടുപോകാൻ കഴിയില്ലെന്നുള്ളതും, നടപടികൾ താത്കാലികമായി നിർത്തിവെക്കുന്നു എന്നതുമായിരുന്നു ഈ കത്തുകളുടെ ഉള്ളടക്കം.

ജയിച്ചത് കോൺഗ്രസ് ഭരിക്കുന്നത് ബിജെപി എം സ്വരാജ്
17/06/2026

ജയിച്ചത് കോൺഗ്രസ്

ഭരിക്കുന്നത് ബിജെപി

എം സ്വരാജ്

2026, മെയ്‌ 19 ന് അന്താരാഷ്ട്ര മാർക്കറ്റിൽ 106 ഡോളർ (ബാരെലിന്) വില ഉണ്ടായിരുന്ന ക്രൂഡ് ഓയിലിന്, ഇന്ന് 79.8 ഡോളർ ആണ് വില....
17/06/2026

2026, മെയ്‌ 19 ന് അന്താരാഷ്ട്ര മാർക്കറ്റിൽ 106 ഡോളർ (ബാരെലിന്) വില ഉണ്ടായിരുന്ന ക്രൂഡ് ഓയിലിന്, ഇന്ന് 79.8 ഡോളർ ആണ് വില. അതായത് 25% വില കുറഞ്ഞു. അമേരിക്ക - ഇറാൻ സമാധാന കരാർ കൂടി നിലവിൽ വരുന്നതിന്റെ പശ്ചാത്തലത്തിൽ, കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 5% മാണ് അന്താരാഷ്ട്ര മാർക്കറ്റിൽ ഇന്ധന വില കുറഞ്ഞത്.
ഇന്ത്യാ രാജ്യത്തെ സകല വസ്തുക്കളുടെയും വില, ഇന്ധന വിലയെ ആശ്രയിച്ചു നിലനിൽക്കുന്നുവെന്ന് അറിയാത്തവരല്ല മോഡിയും കൂട്ടരും. എന്നിട്ടും, മെയ് മാസം ഇന്ധന വില വർധിപ്പിക്കാൻ എടുത്ത ശുഷ്‌കാന്തി, വില കുറയ്ക്കുന്ന കാര്യത്തിൽ ഇപ്പോൾ ബിജെപി എടുക്കുന്നില്ല. ജനങ്ങളെ ഇത്രയേറെ പിഴിയുന്ന ഒരു കേന്ദ്ര സർക്കാർ ഇതിന് മുൻപ് ഉണ്ടായിട്ടില്ല,

സ. സി എൻ മോഹനൻ
സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം

16/06/2026

2014 മുതൽ വധശ്രമം അടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും ഗുണ്ടാ തലവനുമായ കൗൺസിലർ സുഗതനെ പോലീസ് അറസ്റ്റ് ചെയ്തതിന് മുൻ MLA വി കെ പ്രശാന്തിനെ പഴി ചാരിയിട്ട് കാര്യമില്ല. സ്ഥിരം കുറ്റവാളിയായ സുഗതനെ ഗത്യന്തരമില്ലാതെ രണ്ട് വർഷം മുൻപ് ബിജെപി തന്നെ പോസ്റ്ററടിച്ച് പുറത്താക്കിയിതാണ്.

Address

CPIM Peroorkada Area Committee
Thiruvananthapuram
695005

Telephone

04712430220

Alerts

Be the first to know and let us send you an email when CPIM Peroorkada Area Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to CPIM Peroorkada Area Committee:

Shortcuts

Share