Thiruvananthapuram District Panchayat

Thiruvananthapuram District Panchayat An informal platform of Thiruvananthapuram District Panchayat for citizens to discuss and interact.

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ബജറ്റ് 2026-27: സാമൂഹ്യ ക്ഷേമത്തിനും യുവജനങ്ങൾക്കും പരിസ്ഥിതിക്കും ഊന്നൽ നൽകുന്ന 1064 കോ...
23/02/2026

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ബജറ്റ് 2026-27: സാമൂഹ്യ ക്ഷേമത്തിനും യുവജനങ്ങൾക്കും പരിസ്ഥിതിക്കും ഊന്നൽ നൽകുന്ന 1064 കോടി രൂപയുടെ വികസന രേഖ

തിരുവനന്തപുരം (ഫെബ്രുവരി 23, 2026): തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ 2026-27 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് പ്രസിഡന്റ് ശ്രീമതി. വി. പ്രിയദർശിനിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡന്റും ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സണുമായ ശ്രീ. ബി.പി. മുരളി അവതരിപ്പിച്ചു. പരിസ്ഥിതി സൗഹൃദ വികസനം, പാർശ്വവൽക്കരിക്കപ്പെട്ടവർക്കുള്ള കരുതൽ, യുവജനങ്ങൾക്ക് പുത്തൻ തൊഴിലവസരങ്ങൾ, കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം എന്നീ പ്രധാന ലക്ഷ്യങ്ങളിലൂന്നിയാണ് ബജറ്റ് തയ്യാറാക്കിയിരിക്കുന്നത്.

സാമ്പത്തിക അവലോകനം:
ആകെ വരവ്: 1064.94 കോടി രൂപ.
ആകെ ചെലവ്: 1059.30 കോടി രൂപ.
നീക്കിബാക്കി: 5.63 കോടി രൂപ.

ബജറ്റിലെ പ്രധാന പദ്ധതികൾ താഴെ നൽകുന്നു:

• സമൃദ്ധി അഗ്രി ലിങ്ക്: കർഷകരുടെ ഉൽപ്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കാൻ ജില്ലാ അഗ്രി-ലോജിസ്റ്റിക്സ് നെറ്റ്‌വർക്ക് സ്ഥാപിക്കും.
• കേദാരം: നെൽകൃഷി വികസനത്തിനായി ഒരു കോടി രൂപ നീക്കിവെച്ചു.
• ഭൂമിക: പാഴ്ഭൂമികളെ മിയാവാക്കി വനങ്ങളാക്കി മാറ്റി ഉൽപ്പാദനക്ഷമമാക്കാൻ 25 ലക്ഷം രൂപ വകയിരുത്തി.
• അക്വാപോണിക്സ്: സ്കൂളുകളിലും വീടുകളിലും വിഷരഹിത പച്ചക്കറിക്കും മത്സ്യത്തിനുമായി ഈ കൃഷിരീതി വ്യാപിപ്പിക്കും.
• ഫാം ഫെസ്റ്റ്: മെഗാ കാർഷികോത്സവം സംഘടിപ്പിക്കാൻ 10 ലക്ഷം രൂപ.
• ട്രാവൻകൂർ പ്യുവർ (Travancore Pure): കറി പൗഡറുകൾ ഈ ബ്രാൻഡിൽ വിപണിയിലെത്തിക്കും.
• പൂകൃഷി: ഓർക്കിഡ്, ആന്തൂറിയം കൃഷി വ്യാപിപ്പിക്കാൻ 10 ലക്ഷം രൂപ.
• ഡിഗ്രി ഫോർ ഓൾ (Degree for All): ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുമായി സഹകരിച്ച് ജില്ലയിലെ മുഴുവൻ പേരെയും ബിരുദധാരികളാക്കാൻ 50 ലക്ഷം രൂപ.
• നീതിപഥം: പൗരന്മാരുടെ മൗലികാവകാശങ്ങളെക്കുറിച്ച് ബോധവൽക്കരണം നൽകുന്ന നിയമസാക്ഷരതാ പദ്ധതി (₹10 ലക്ഷം). സർക്കാർ സ്കൂൾ കമ്പ്യൂട്ടർ ലാബുകളിൽ അത്യാധുനിക ലാപ്ടോപ്പുകൾ വിതരണം ചെയ്യാൻ 1.50 കോടി രൂപ.
• കൃഷിദീപം: വിദ്യാർത്ഥികൾക്ക് ബഡിംഗ്, ഗ്രാഫ്റ്റിംഗ് തുടങ്ങിയവയിൽ പ്രായോഗിക പരിശീലനം നൽകും.
• സ്നേഹശ്രീ: വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും വസ്ത്രങ്ങളും കൈമാറാൻ സ്കൂളുകളിൽ 'ഷെയർ ബോക്സുകൾ' സ്ഥാപിക്കും.
• BoT ക്വിസ്: ‘ബ്രെയിൻ ഓഫ് തിരുവനന്തപുരം' വാർഷിക ക്വിസ് മത്സരം സംഘടിപ്പിക്കും.
• യോഗശ്രീ: ജീവിതശൈലീ രോഗങ്ങൾ പ്രതിരോധിക്കാൻ കുടുംബശ്രീ വഴി എല്ലാ വാർഡുകളിലും യോഗ യൂണിറ്റുകൾ (₹10 ലക്ഷം).
• മഴവില്ല്: ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്ക് സമഗ്ര സ്വയംതൊഴിൽ പദ്ധതി
• സാരഥി സാന്ത്വനം: ഓട്ടോറിക്ഷാ തൊഴിലാളികൾക്കായി വിശ്രമ കേന്ദ്രങ്ങൾ നിർമ്മിക്കാൻ ഒരു കോടി രൂപ.
• ലൈഫ് മിഷൻ: ഭവന പദ്ധതിക്കായി 17 കോടി രൂപ വകയിരുത്തി.
• വയോജന ക്ഷേമം: പഞ്ചായത്ത് തലത്തിൽ പകൽവീടുകൾ വ്യാപിപ്പിക്കാൻ 32 ലക്ഷം രൂപയും വയോജന കലാമേളയും.
• പട്ടികജാതി/വർഗ്ഗ വികസനം: അടിസ്ഥാന സൗകര്യ വികസനത്തിന് 5 കോടി രൂപയും വിദ്യാഭ്യാസത്തിന് 6 കോടി രൂപയും.
• പുഴയൊഴുകും ഗ്രാമം: പുഴകളുടെയും തോടുകളുടെയും സംരക്ഷണത്തിനായി ജി.ഐ.എസ് സാങ്കേതികവിദ്യ ഉപയോഗിച്ച് നീർത്തട ഭൂപടം തയ്യാറാക്കും.
• മാലിന്യമുക്ത നവകേരളം: മാലിന്യ സംസ്കരണത്തിന് 2 കോടി രൂപയും നെട്ടുകാൽതേരിയിൽ ഫീക്കൽ സ്ലഡ്ജ് ട്രീറ്റ്‌മെന്റ് പ്ലാന്റിനായി 5 കോടി രൂപയും.
• സാഗരതീരം: മൽസ്യമേഖലയിൽ നിന്നുള്ള സ്ത്രീകൾക്ക് ശീതീകരണ സംവിധാനമുള്ള യൂണിറ്റുകൾ ആരംഭിക്കാൻ 40 ലക്ഷം രൂപ.
• മൊബൈൽ ഫിഷ് മാർക്കറ്റിംഗ്: ശീതീകരണ സംവിധാനമുള്ള ആധുനിക യൂണിറ്റുകൾക്ക് 50 ലക്ഷം രൂപ.
• ഇ-വെറ്ററിനറി സേവനം (Tele Medicine): മൃഗങ്ങൾക്കുള്ള ഓൺലൈൻ ചികിത്സാ സഹായത്തിനായി 24/7 കൺട്രോൾ റൂം (₹10 ലക്ഷം).
• ഗ്രാമീണ സ്പോർട്സ് ഹബ്ബുകൾ: പഞ്ചായത്തുകളിൽ കളിക്കളങ്ങളും ഓപ്പൺ ജിമ്മുകളും നിർമ്മിക്കും.
• കോച്ച് ഓൺ കോൾ: കായിക താരങ്ങൾക്ക് വിദഗ്ധ പരിശീലനം ഉറപ്പാക്കാൻ കോച്ചിംഗ് സംവിധാനം (₹10 ലക്ഷം).
• ഗ്രാമീണ ഒളിമ്പിക്സ്: രണ്ട് വർഷത്തിലൊരിക്കൽ നാടൻ കായിക വിനോദങ്ങൾ ഉൾപ്പെടുത്തി മെഗാ കായിക മേള.
• ടൂറിസം: ഗ്രാമീണ ടൂറിസം, ആയുർവേദ ടൂറിസം, ഫാം ടൂറിസം എന്നിവയ്ക്കായി പ്രത്യേക തുക മാറ്റിവെച്ചു.
• സൗരശ്രീ: ബി.പി.എൽ/പട്ടികജാതി കുടുംബങ്ങൾക്ക് സബ്സിഡിയിൽ ഗാർഹിക സോളാർ പ്ലാന്റുകൾ നൽകാൻ 50 ലക്ഷം രൂപ

തിരുവനന്തപുരം ജില്ലാപഞ്ചായത്ത് 2026-27 വാർഷിക പദ്ധതിയുമായി ബന്ധപ്പെട്ട വികസന സെമിനാർ 21/02/2026 ൽ ജില്ലാ പഞ്ചായത്ത് ഇ.എം...
22/02/2026

തിരുവനന്തപുരം ജില്ലാപഞ്ചായത്ത് 2026-27 വാർഷിക പദ്ധതിയുമായി ബന്ധപ്പെട്ട വികസന സെമിനാർ 21/02/2026 ൽ ജില്ലാ പഞ്ചായത്ത് ഇ.എം.എസ്.ഹാളിൽ വച്ച് നടന്നു. വികസന സെമിനാർ ബഹു.സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ശ്രീ.ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്യുകയും കരട് വാർഷിക പദ്ധതിരേഖ പ്രകാശനവും ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.വി.പ്രിയദർശിനി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ശ്രീ.ബി.പി.മുരളി സ്വാഗതം ആശംസിച്ചു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി.ബി.ശോഭന കരട് പദ്ധതിരേഖ അവതരിപ്പിച്ചു. പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി.ആർ പ്രീത, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഡോ.കെ.ആർ.ഷൈജു, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി.എൽ.പി.മായാദേവി, ജില്ലാപഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

സുഹൃത്തെ,അഭ്യസ്‌തവിദ്യരായവർക്ക് തൊഴിൽ ലഭ്യമാക്കുന്നതിനായി ആരംഭിച്ച വിജ്ഞാന കേരളം പരിപാടിയുടെ ഭാഗമായി നിരവധി തൊഴിൽമേളകൾ ബ...
20/02/2026

സുഹൃത്തെ,
അഭ്യസ്‌തവിദ്യരായവർക്ക് തൊഴിൽ ലഭ്യമാക്കുന്നതിനായി ആരംഭിച്ച വിജ്ഞാന കേരളം പരിപാടിയുടെ ഭാഗമായി നിരവധി തൊഴിൽമേളകൾ ബ്ലോക്ക് പഞ്ചായത്തുകളുടെയും ഗ്രാമപഞ്ചായത്തുകളുടെയും നഗരസഭകളുടെയും നേത്യത്വത്തിൽ ഇതിനകം ജില്ലയിൽ നടന്നിട്ടുണ്ട്. ഈ തൊഴിൽമേളകളോട് മികച്ച പ്രതികരണമാണ് തൊഴിൽദായകരുടെയും ഉദ്യോഗാർത്ഥികളുടെയും ഭാഗത്തു നിന്ന് ഉണ്ടായത്. തൊഴിൽ അന്വേഷകരെ തൊഴിൽ നേടുന്നതിന് പ്രാപ്തമാക്കുന്ന തിനായി സോഫ്റ്റ് സ്‌കിലും, കമ്മ്യൂണിക്കേഷൻ സ്‌കിലുമടക്കമുള്ള നൈപുണി പരിശീലന പരിപാടികളും ജില്ലയിൽ വിവധ ഭാഗങ്ങളിലായി നടന്നുവരികയാണ്. തദ്ദേശസ്വയംഭരണ സ്‌ഥാപനങ്ങൾ തൊഴിൽമേളകൾക്കും നൈപുണി പരിശീലന ത്തിനുമായി ജനകീയാസൂത്രണ പദ്ധതി ഏറ്റെടുക്കണമെന്ന് സംസ‌ഥാന സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.
ഈ പശ്ചാത്തലത്തിലാണ് തിരുവനന്തപുരം ജില്ല പഞ്ചായത്തിൻ്റെ നേത്യത്വത്തിൽ ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി ദിശ 2026 എന്ന പേരിൽ നാല് മേഖലാ തൊഴിൽമേളകൾ സംഘടിപ്പിക്കുന്നത്. ഇതിൽ ആദ്യത്തെത് 2026 ഫെബ്രുവരി 21 ന് തിരുവനന്തപുരം നഗരത്തിൽ പൂജപ്പുര എൽ.ബി.എസ്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഫോർ വിമനിൽ വച്ച് സംഘടിപ്പിക്കുകയാണ്.
ഈ തൊഴിൽമേളയിൽ അൻപതിലേറെ കമ്പനികളിൽ നിന്നായി ഇരുന്നൂറിലധികം തൊഴിലുകളും രണ്ടായിരത്തിലധികം ഒഴിവുകളും ലഭ്യമാകും.
എൽ.ബി.എസ്. ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഫോർ വിമനിൽ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ബഹു. വൈസ് പ്രസിഡൻ്റ് ശ്രീ. ബി.പി.മുരളിയുടെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽവച്ച് ബഹു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി വി.പ്രിയദർശിനി തൊഴിൽമേള ഉദ്ഘാടനം ചെയ്യും.
ഈ പരിപാടിയിലേക്ക് എവരേയും സാദരം ക്ഷണിച്ചുകൊള്ളുന്നു

ഭരണസമിതി 2025-2030
19/02/2026

ഭരണസമിതി 2025-2030

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് 2026-27 വാർഷിക പദ്ധതി രൂപീകരണവുമായ് ബന്ധപ്പെട്ട് ആസൂത്രണ സമിതിയുടേയും വർക്കിംഗ് ഗ്രൂപ്പി...
09/02/2026

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് 2026-27 വാർഷിക പദ്ധതി രൂപീകരണവുമായ് ബന്ധപ്പെട്ട് ആസൂത്രണ സമിതിയുടേയും വർക്കിംഗ് ഗ്രൂപ്പിന്റേയും യോഗങ്ങൾ ജനുവരി 27ന് നടന്നു പ്രസ്തുത യോഗം ബഹുമാനപ്പെട്ട തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി വി.പ്രിയദർശിനി ഉത്‌ഘാടനം ചെയ്‌തു.
ശ്രീ ബി.പി.മുരളി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്,
ശ്രീമതി ശോഭന ബി.വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ,
ശ്രീമതി ആർ. പ്രീത പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ,
ശ്രീ. ഡോ.കെ.ആർ. ഷൈജു ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ,
ശ്രീമതി. എൽ. പി. മായാദേവി ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ,
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ജനപ്രതിനിധികൾ, നിർവ്വഹണഉദ്യോഗസ്ഥർ ബന്ധപ്പെട്ട വിഷയമേഖലയിലെ വിദഗ്ദ്ധ(ൻ) എന്നിവർ പങ്കെടുത്തു

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റികളിലെ ചെയർപേഴ്സൺ തെരഞ്ഞടുപ്പ്‌ യോഗം ജനുവരി 13 രാവിലെ 10:30ന് കൂടു...
07/02/2026

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റികളിലെ ചെയർപേഴ്സൺ തെരഞ്ഞടുപ്പ്‌ യോഗം ജനുവരി 13 രാവിലെ 10:30ന് കൂടുകയും

ശ്രീമതി ശോഭന ബി.വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ,
ശ്രീമതി ആർ. പ്രീത പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ,
ശ്രീ. ഡോ.കെ.ആർ. ഷൈജു ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ,
ശ്രീമതി. എൽ. പി. മായാദേവി ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സനായും

യോഗം തെരഞ്ഞടുത്തു.

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് 2025-30 കാലയളവിലെ ഭരണസമിതിയുടെ പ്രസിഡന്റായി ശ്രീമതി വി. പ്രിയദർശിനിയെയും ,വൈസ് പ്രസിഡന്റ...
06/02/2026

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് 2025-30 കാലയളവിലെ ഭരണസമിതിയുടെ പ്രസിഡന്റായി ശ്രീമതി വി. പ്രിയദർശിനിയെയും ,വൈസ് പ്രസിഡന്റായി ശ്രീ ബി.പി മുരളിയേയും 2025 ഡിസംബർ 27ന് തെരഞ്ഞെടുത്തു.

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് 2025-30 കാലയളവിലെ ഭരണസമിതി അംഗങ്ങൾ സത്യപ്രതിജ്ഞ ചൊല്ലി ചുമതലയേറ്റു
04/02/2026

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് 2025-30 കാലയളവിലെ ഭരണസമിതി അംഗങ്ങൾ സത്യപ്രതിജ്ഞ ചൊല്ലി ചുമതലയേറ്റു

12/09/2025
തിരുവനന്തപുരം ജില്ലാ പഞ്ചായത്തും കാർഷിക വികസന കർഷക ക്ഷേമ വകുപ്പും സംയുക്തമായി നടത്തുന്ന ഫാം ഫെസ്റ്റ് 2025 സെപ്റ്റംബർ മാസ...
12/09/2025

തിരുവനന്തപുരം ജില്ലാ പഞ്ചായത്തും കാർഷിക വികസന കർഷക ക്ഷേമ വകുപ്പും സംയുക്തമായി നടത്തുന്ന ഫാം ഫെസ്റ്റ് 2025 സെപ്റ്റംബർ മാസം 17,18,19 തീയതികളിൽ പെരിങ്ങമ്മല ജില്ലാ കൃഷിതോട്ടത്തിൽ വെച്ച് നടത്തുന്ന വിവരം സന്തോഷംപൂർവ്വം അറിയിക്കുന്നു

ഫാം ഫെസ്റ്റ് 2025 — സംഘാടക സമിതി രൂപീകരണ യോഗം നടത്തി2025 സെപ്റ്റംബർ 10, 11, 12 തീയതികളിൽ പെരിങ്ങമ്മല ജില്ലാ കൃഷിത്തോട്ടത...
18/08/2025

ഫാം ഫെസ്റ്റ് 2025 — സംഘാടക സമിതി രൂപീകരണ യോഗം നടത്തി

2025 സെപ്റ്റംബർ 10, 11, 12 തീയതികളിൽ പെരിങ്ങമ്മല ജില്ലാ കൃഷിത്തോട്ടത്തിൽ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന "ഫാം ഫെസ്റ്റ് 2025" എന്ന കാർഷികമേളയുടെ സംഘാടക സമിതി രൂപീകരണയോഗം 2025 ഓഗസ്റ്റ് 14-ന് രാവിലെ 10.30ന് ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി സുനിതയുടെ അധ്യക്ഷത്വത്തിൽ ചേർന്നു.

യോഗം പെരിങ്ങമ്മല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ഷിനു മടത്തറ ഔപചാരികമായി ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് തലങ്ങളിലെ ജനപ്രതിനിധികൾ, കൃഷിവകുപ്പിന്റെ ഉദ്യോഗസ്ഥർ, ജില്ലാ പഞ്ചായത്ത് ഓഫീസർമാർ, ഫാം കൗൺസിലർ അംഗങ്ങൾ, കർഷക സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ സജീവമായി പങ്കെടുത്തു.

ഫാം ഫെസ്റ്റിന്റെ ക്രമബദ്ധമായ നടത്തിപ്പ് ഉറപ്പാക്കുന്നതിനായി യോഗത്തിൽ വിവിധ ഉപസമിതികൾ രൂപീകരിക്കുകയും, ഫെസ്റ്റുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങൾ വിശദമായി ആസൂത്രണം ചെയ്യുകയും ചെയ്തു.

ഫാം ഫെസ്റ്റ് 2025-ന്റെ ഭാഗമായി ചുവടെ പറയുന്ന പരിപാടികൾ സംഘടിപ്പിക്കുന്നതാണ്:

കാർഷിക സെമിനാറുകൾ

പ്രദർശനങ്ങൾ

വില്പന സ്റ്റാളുകൾ

സംസ്‌കാരിക പരിപാടികൾ

ഭക്ഷ്യമേള

മേളയുടെ വിവിധ ഘടകങ്ങൾ കർഷകരുടെയും പൊതുജനത്തിന്റെയും കാര്യക്ഷമമായ പങ്കാളിത്തം ഉറപ്പാക്കുന്നതായി യോഗത്തിൽ അഭിപ്രായപ്പെട്ടു.

29/05/2025

Adv. Shailaja Beegum
Vice President, District Panachayat Trivandrum

Address

DISTRICT PANCHAYAT OFFICE, PATTOM PALACE
Thiruvananthapuram
695004

Opening Hours

Monday 10am - 5:15pm
Tuesday 10am - 5:15pm
Wednesday 10am - 5:15pm
Thursday 10am - 5:15pm
Friday 10am - 5:15pm

Alerts

Be the first to know and let us send you an email when Thiruvananthapuram District Panchayat posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Thiruvananthapuram District Panchayat:

Share