Matsyafed

Matsyafed Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Matsyafed, Government Organization, Thiruvananthapuram.

മത്സ്യഫെഡിന് ദേശീയ അവാർഡ്മത്സ്യമേഖലയിലെ പ്രവർത്തനങ്ങൾക്ക് മത്സ്യഫെഡിന് ദേശീയ അംഗീകാരം ലഭിക്കുകയാണ്. ദേശീയ മത്സ്യ വികസന ബ...
21/11/2021

മത്സ്യഫെഡിന് ദേശീയ അവാർഡ്

മത്സ്യമേഖലയിലെ പ്രവർത്തനങ്ങൾക്ക് മത്സ്യഫെഡിന് ദേശീയ അംഗീകാരം ലഭിക്കുകയാണ്. ദേശീയ മത്സ്യ വികസന ബോർഡ് മത്സ്യ മേഖലയിലെ പ്രവർത്തനങ്ങൾക്ക് പൊതുമേഖലയിലെ പ്രവർത്തിക്കുന്ന സ്ഥാപനം എന്ന നിലയിലാണ് അവാർഡ് നൽകുന്നത്. 5 ലക്ഷം രൂപയും പ്രശസ്തി ഫലകവുമടങ്ങുന്ന അവാർഡ് ഒഡീഷയിലെ ഭുവനേശ്വറിൽ വച്ച് ലോക മത്സ്യ ദിനമായ നവംബർ 21 ന് നടന്ന ചടങ്ങിൽ വച്ച് കേന്ദ്ര ഡയറി ഫിഷറീസ് വകുപ്പ് മന്ത്രി ശ്രീ. പർഷോത്തം രൂപാലയിൽ നിന്നും മത്സ്യഫെഡ് ചെയർമാൻ ശ്രീ.ടി. മനോഹരനും , മാനേജിംഗ് ഡയറക്ടർ ഡോ. ദിനേശൻ ചെറുവാട്ടും സ്വീകരിച്ചു.
മഹാപ്രളയത്തിൽ കേരളത്തിലെ ജനങ്ങളുടെ രക്ഷകരായി മാറി കേരളത്തിന്റെ സ്വന്തം സൈന്യമായി ലോകമാകെ അംഗീകരിക്കപ്പെട്ട മത്സ്യ തൊഴിലാളികളുടെ സ്ഥാപനമായ മത്സ്യഫെഡിന് കിട്ടിയ അംഗീകാരം കേരളത്തിലെ മത്സ്യ തൊഴിലാളികൾക്കുള്ള അംഗീകാരമാണ്.

20/11/2021
നാഷണൽ ഫിഷറീസ് ഡെവലപ്മെന്റ് ബോർഡ് ഏർപ്പെടുത്തിയ ഏറ്റവും നല്ല സഹകരണ സ്ഥാപനത്തിനുള്ള ദേശീയ അവാർഡ് മത്സ്യഫെഡിന് ലഭിച്ചു. ലോക...
20/11/2021

നാഷണൽ ഫിഷറീസ് ഡെവലപ്മെന്റ് ബോർഡ് ഏർപ്പെടുത്തിയ ഏറ്റവും നല്ല സഹകരണ സ്ഥാപനത്തിനുള്ള ദേശീയ അവാർഡ് മത്സ്യഫെഡിന് ലഭിച്ചു. ലോക മത്സ്യ ദിനമായ നവംബർ 21 ന്
ഭുവനേശ്വറിൽ വച്ച് നടക്കുന്ന ചടങ്ങിൽ 5 ലക്ഷം രൂപയും പ്രശസ്തിഫലകവും കേന്ദ്ര ഫിഷറീസ് , ഡയറി വകുപ്പ് മന്ത്രി ശ്രീ. പർഷോത്തം രൂപാലയിൽ നിന്നും ബഹു. മത്സ്യഫെഡ് ചെയർമാനും , മാനേജിംഗ് ഡയറക്ടററും ഏറ്റുവാങ്ങുന്നു

08/05/2021
മത്സ്യഫെഡ് ഹൈടെക്ക് ഫിഷ്മാർട്ട് ഇനി പായിപ്പാടും..മത്സ്യഫെഡ്, പായിപ്പാട് സെൻട്രൽ സർവീസ് സഹകരണ ബാങ്കുമായി ചേർന്ന് പായിപ്പാ...
22/12/2020

മത്സ്യഫെഡ് ഹൈടെക്ക് ഫിഷ്മാർട്ട് ഇനി പായിപ്പാടും..

മത്സ്യഫെഡ്, പായിപ്പാട് സെൻട്രൽ സർവീസ് സഹകരണ ബാങ്കുമായി ചേർന്ന് പായിപ്പാട് തോപ്പിൽ ബസാറിൽ സജ്ജമാക്കിയ ഹൈടെക്ക് ഫിഷ്മാർട്ട് ഇന്ന് രാവിലെ മത്സ്യഫെഡ് ചെയർമാൻ പി പി ചിത്തരഞ്ജൻ ഉദ്‌ഘാടനം ചെയ്തു. ചടങ്ങിൽ പായിപ്പാട് സെൻട്രൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഇ.പി രാഘവൻ പിള്ള അധ്യക്ഷത വഹിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് ശംസുദ്ധീൻ വാരിക്കോട്, മത്സ്യഫെഡ് ബോർഡ് അംഗം പി എസ് രേഖ, നാലുകോടി സർവീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റ് ജോഷി സെബാസ്റ്റ്യൻ, തൃക്കൊടിത്താനം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ചന്ദ്രബോസ്, പഞ്ചായത്ത് അംഗങ്ങളായ കരുണാകരൻ, എം എം മുബാഷ്, ബാങ്ക് സെക്രട്ടറി ബിന്ദു കെ എൻ, മത്സ്യഫെഡ് ജില്ലാ മാനേജർ പി നിഷ എന്നിവർ പങ്കെടുത്ത് സംസാരിച്ചു. പായിപ്പാട്ടെ പ്രമുഖ വ്യവസായിയായ ഷഫീഖിന് മത്സ്യം നൽകി ബാങ്ക് പ്രസിഡന്റ് ഇ.പി രാഘവൻ പിള്ള ആദ്യ വിൽപ്പന നിർവഹിച്ചു.

സഹകരണ ബാങ്കുമായി ചേർന്ന് ആരംഭിക്കുന്ന കോട്ടയം ജില്ലയിലെ മൂന്നാമത് ഹൈടെക്ക് ഫിഷ്മാർട്ടാണ് ഇത്. കോട്ടയം ജില്ലയിൽ മത്സ്യഫെഡ് നേരിട്ട് നടത്തുന്ന 12 ഹൈടെക്ക് ഫിഷ്മാർട്ടുകളും സഹകരണ ബാങ്കുകളെയുമായി ചേർന്ന് നടത്തുന്ന 3 ഹൈടെക്ക് ഫിഷ്മാർട്ടുകളുമാണ് നിലവിൽ പ്രവർത്തിക്കുന്നത്. ശുദ്ധമായ മത്സ്യം ഉപഭോക്താക്കൾക്ക് മിതമായ വിലയിൽ ലഭ്യമാക്കുന്നതിനോടൊപ്പം മത്സ്യത്തൊഴിലാളികൾക്ക് ന്യായമായ കൂലി ലഭിക്കുന്നുണ്ട് എന്നുറപ്പാക്കുകയും അതുവഴി സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷയുടെ ഭാഗമായി പ്രവർത്തിക്കുകയുമാണ് മത്സ്യഫെഡ് ഈ പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത്. വരും ദിവസങ്ങളിൽ കേരളത്തിലെ കൂടുതൽ ഇടങ്ങളിൽ ഇത്തരത്തിൽ മത്സ്യഫെഡ് ഹൈടെക്ക് ഫിഷ്മാർട്ടുകൾ ഉദ്‌ഘാടനം ചെയ്യപ്പെടും.

18/12/2020
മീൻ വാങ്ങാൻ പോകാൻ ആളില്ലെന്ന  പരാതി ഇനി വേണ്ട. വിഷരഹിതമായ കടൽ മത്സ്യങ്ങൾ നിങ്ങളുടെ വീട്ടുപടിക്കലേക്കു എത്തിക്കുന്നു.www....
09/11/2020

മീൻ വാങ്ങാൻ പോകാൻ ആളില്ലെന്ന പരാതി ഇനി വേണ്ട.

വിഷരഹിതമായ കടൽ മത്സ്യങ്ങൾ നിങ്ങളുടെ വീട്ടുപടിക്കലേക്കു എത്തിക്കുന്നു.

www.matsyafedfreshmeen.com എന്ന വെബ്‌സൈറ്റിലൂടെയോ, Google Playstore ല്‍ നിന്നും Matsyafed Freshmeen എന്ന ആപ്പ് ഡൗണ്‍ലോഡ് ചെയ്‌തോ, 80863 80862 എന്ന നമ്പരിലേക്ക് നേരിട്ട് വിളിച്ചോ മത്സ്യം ഓര്‍ഡര്‍ ചെയ്യാവുന്നതാണ്

💫

കേരള സംസ്ഥാന സഹകരണ മത്സ്യവികസന ഫെഡറേഷന്‍ (മത്സ്യഫെഡ്) നടപ്പിലാക്കുന്ന ഫ്രഷ് മീൻ പദ്ധതി തിരുവനന്തപുരം നഗരത്തില്‍ പ്രവർത്ത...
08/11/2020

കേരള സംസ്ഥാന സഹകരണ മത്സ്യവികസന ഫെഡറേഷന്‍ (മത്സ്യഫെഡ്) നടപ്പിലാക്കുന്ന ഫ്രഷ് മീൻ പദ്ധതി തിരുവനന്തപുരം നഗരത്തില്‍ പ്രവർത്തനം ആരംഭിച്ചിരിക്കുന്നു.

മത്സ്യഫെഡ് ഫ്രഷ് മീൻ സർവ്വീസ് ലഭ്യമാകുന്ന സ്ഥലങ്ങൾ

പോസ്റ്റ് ഷെയർ ചെയ്തു നിങ്ങളുടെ സുഹൃത്തുക്കളെ കൂടി അറിയിക്കുമല്ലോ

www.matsyafedfreshmeen.com എന്ന വെബ്‌സൈറ്റിലൂടെയോ, Google Playstore ല്‍ നിന്നും Matsyafed Freshmeen എന്ന ആപ്പ് ഡൗണ്‍ലോഡ് ചെയ്‌തോ, 80863 80862 എന്ന നമ്പരിലേക്ക് നേരിട്ട് വിളിച്ചോ മത്സ്യം ഓര്‍ഡര്‍ ചെയ്യാവുന്നതാണ്

💫

അഴീക്കൽ മത്സ്യഫെഡ് ഐസ്പ്ലാന്റ് ഉദ്‌ഘാടനം ചെയ്തു
06/11/2020

അഴീക്കൽ മത്സ്യഫെഡ് ഐസ്പ്ലാന്റ് ഉദ്‌ഘാടനം ചെയ്തു

വിഷരഹിതവും ഏറ്റവും ഗുണമേന്മയുള്ളതുമായ മത്സ്യം കടലിൽ നിന്നും നിങ്ങളുടെ വീട്ടുപടിക്കലേക്കു എത്തിക്കുന്നതിനായി മത്സ്യഫെഡിന്...
06/11/2020

വിഷരഹിതവും ഏറ്റവും ഗുണമേന്മയുള്ളതുമായ മത്സ്യം കടലിൽ നിന്നും നിങ്ങളുടെ വീട്ടുപടിക്കലേക്കു എത്തിക്കുന്നതിനായി മത്സ്യഫെഡിന്റെ പുതിയ സംരംഭം, 'മത്സ്യഫെഡ് ഫ്രഷ് മീൻ' എന്ന പദ്ധതി ഇന്ന് മുതല്‍ തിരുവനന്തപുരം നഗരത്തില്‍ ഓണ്‍ലൈന്‍ മത്സ്യവിപണനം ആരംഭിക്കുന്നു.

ഫ്രഷ് മീൻ പദ്ധതിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഉപഭോക്താക്കൾക്കായി മത്സ്യഫെഡ് ആകർഷകമായ ഓഫറുകളാണ് ഒരുക്കിയിരിക്കുന്നത്.

500-രൂപ മുതൽ 1000-രൂപ വരെയുള്ള ഓരോ പർച്ചേഴ്‌സിനും ഫിഷ്‌ഫ്രൈ മസാല സൗജന്യം.

1000 രൂപക്ക് മുകളിലുള്ള ഓരോ പർച്ചേഴ്‌സിനും ഫിഷ് കറി മസാല സൗജന്യം.

വേഗം ഓർഡർ ചെയ്യൂ.. ഈ ഓഫർ നിങ്ങളും സ്വന്തമാക്കൂ..

💫

കേരള സംസ്ഥാന സഹകരണ മത്സ്യവികസന ഫെഡറേഷന്‍ (മത്സ്യഫെഡ്) നടപ്പിലാക്കുന്ന തീരത്ത് നിന്നും വിപണിയിലേക്ക് (coast to market) എന...
06/11/2020

കേരള സംസ്ഥാന സഹകരണ മത്സ്യവികസന ഫെഡറേഷന്‍ (മത്സ്യഫെഡ്) നടപ്പിലാക്കുന്ന തീരത്ത് നിന്നും വിപണിയിലേക്ക് (coast to market) എന്ന പദ്ധതിയുടെ ഭാഗമായി ഇന്ന് മുതല്‍ തിരുവനന്തപുരം നഗരത്തില്‍ ഓണ്‍ലൈന്‍ മത്സ്യവിപണനം ആരംഭിക്കുന്നു.

വിഷരഹിതമായതും ഏറ്റവും ഗുണമേന്മയുള്ളതുമായ മത്സ്യം തീരപ്രദേശത്ത് നിന്നും സംഭരിച്ച് തിരുവനന്തപുരത്തെ പ്ലാന്റില്‍ സംസ്‌കരിച്ചാണ് വിതരണത്തിന് സജ്ജമാക്കുന്നത്.

പദ്ധതിയുടെ ഉദ്ഘാടനം ബഹു. ഫിഷറീസ്, ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് മന്ത്രി ശ്രീമതി. ജെ മേഴ്സിക്കുട്ടിയമ്മയുടെ അധ്യക്ഷതയിൽ ബഹു: ധനകാര്യ, കയർ വകുപ്പ് മന്ത്രി ഡോ : ടി. എം. തോമസ് ഐസക്ക് ഇന്ന് ഉച്ചയ്ക്ക് ശേഷം 02:30-ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വ്വഹിക്കുന്നു.

www.matsyafedfreshmeen.com എന്ന വെബ്‌സൈറ്റിലൂടെയോ, Google Plystore ല്‍ നിന്നും Matsyafed Freshmeen എന്ന ആപ്പ് ഡൗണ്‍ലോഡ് ചെയ്‌തോ, 80863 80862 എന്ന നമ്പരിലേക്ക് നേരിട്ട് വിളിച്ചോ മത്സ്യം ഓര്‍ഡര്‍ ചെയ്യാവുന്നതാണ്

Address

Thiruvananthapuram
695009

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm

Telephone

0471- 2458606

Alerts

Be the first to know and let us send you an email when Matsyafed posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Matsyafed:

Share