Department of Women and Child Development

Department of Women and Child Development Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Department of Women and Child Development, Government Organization, Poojappura, Thiruvananthapuram.

Official page of Department of Women and Child Development, Kerala

The Department of Women and Child was established in 2017 bifurcating The Social Justice Department.

കുട്ടികളുടെ നിശ്ശബ്ദത കേൾക്കാൻ സമൂഹം തയ്യാറാകണം: മന്ത്രി ബിന്ദു കൃഷ്ണകുട്ടികളുടെ മാനസികാരോഗ്യവും ആത്മഹത്യാ പ്രതിരോധവും ല...
11/09/2026

കുട്ടികളുടെ നിശ്ശബ്ദത കേൾക്കാൻ സമൂഹം തയ്യാറാകണം: മന്ത്രി ബിന്ദു കൃഷ്ണ

കുട്ടികളുടെ മാനസികാരോഗ്യവും ആത്മഹത്യാ പ്രതിരോധവും ലക്ഷ്യമിട്ട് സംസ്ഥാനതല മാസാചരണത്തിന് തുടക്കമായി

തിരുവനന്തപുരം: കുട്ടികൾ ജീവിതം അവസാനിപ്പിക്കുന്നതിന് പിന്നിലെ അതിതീവ്രമായ മാനസികവേദന തിരിച്ചറിയാൻ കുടുംബവും വിദ്യാലയവും സമൂഹവും കൂടുതൽ ജാഗ്രത പുലർത്തണമെന്ന് വനിതാ-ശിശു വികസന, തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു

കുട്ടികളുടെയും കൗമാരക്കാരുടെയും മാനസികാരോഗ്യവും ആത്മഹത്യാ പ്രതിരോധവും ലക്ഷ്യമിട്ട് വനിതാ-ശിശു വികസന വകുപ്പ് സംഘടിപ്പിക്കുന്ന “Let’s Talk, Let’s Listen, Let’s Support” മാസാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ലോക ആത്മഹത്യാ പ്രതിരോധ ദിനമായ സെപ്റ്റംബർ 10ന് ആരംഭിച്ച ക്യാമ്പയിൻ ഒക്ടോബർ 10 വരെ തുടരും.

കുട്ടികളുടെ മാനസികപ്രശ്നങ്ങൾ തുടക്കത്തിൽത്തന്നെ തിരിച്ചറിയുകയും അവരെ കുറ്റപ്പെടുത്താതെയും വിലയിരുത്താതെയും കേൾക്കുകയും വേണം. കുട്ടികൾക്ക് തുറന്നുസംസാരിക്കാനും സഹായം തേടാനും സുരക്ഷിതമായ ഇടങ്ങൾ കുടുംബങ്ങളിലും വിദ്യാലയങ്ങളിലും ഒരുക്കണം. കുട്ടികളുടെയും കൗമാരക്കാരുടെയും മാനസിക-സാമൂഹിക ക്ഷേമം ഉറപ്പാക്കുന്നത് കുടുംബത്തിന്റെയോ സർക്കാരിന്റെയോ മാത്രം ചുമതലയല്ലെന്നും സമൂഹത്തിന്റെ കൂട്ടുത്തരവാദിത്വമാണെന്നും മന്ത്രി വ്യക്തമാക്കി.

പഠനസമ്മർദം, പരീക്ഷാപരാജയം, കുടുംബപ്രശ്നങ്ങൾ, അമിതമായ രക്ഷാകർതൃ പ്രതീക്ഷകൾ, ബന്ധങ്ങളിലെ പ്രതിസന്ധികൾ, ഏകാന്തത, സൈബർ ബുള്ളിയിംഗ്, അമിതമായ സാമൂഹികമാധ്യമ ഉപയോഗം, ഓൺലൈൻ ഗെയിമിംഗ് തുടങ്ങിയവ കുട്ടികളുടെ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നതായി വകുപ്പ് വിലയിരുത്തുന്നു.

കുട്ടികളുടെ പെരുമാറ്റത്തിലും വികാരങ്ങളിലും ഉണ്ടാകുന്ന മാറ്റങ്ങൾ നേരത്തെ തിരിച്ചറിയുക, അവരെ വിധിക്കാതെ കേൾക്കുക, ആവശ്യമായ മാനസിക പിന്തുണ ലഭ്യമാക്കുക, വിദഗ്ധ സേവനങ്ങളിലേക്ക് റഫർ ചെയ്യുക, തുടർപിന്തുണ ഉറപ്പാക്കുക എന്നിവയാണ് ക്യാമ്പയിന്റെ പ്രധാന ലക്ഷ്യങ്ങൾ.

വനിതാ-ശിശു വികസന വകുപ്പിന്റെ Our Responsibility to Children (ORC) പദ്ധതിയുടെ ഭാഗമായാണ് ക്യാമ്പയിൻ നടപ്പാക്കുന്നത്. കുട്ടികളുടെ സാമൂഹിക-വൈകാരിക ക്ഷേമത്തിനായി ജീവിതനൈപുണ്യ വികസനം, അധ്യാപക പരിശീലനം, ബോധവത്കരണം, വിദഗ്ധ സേവനങ്ങളിലേക്കുള്ള റഫറൽ എന്നിവ ORC വഴി നടപ്പാക്കിവരുന്നു. എല്ലാ ജില്ലകളിലുമുള്ള District Resource Centres (DRCs) മുഖേന വിലയിരുത്തൽ, കൗൺസലിങ്, റഫറൽ, തുടർപിന്തുണ തുടങ്ങിയ സേവനങ്ങളും ഏകോപിപ്പിക്കുന്നുണ്ട്.

ജീവിതനൈപുണ്യ വികസനം, വിദ്യാലയക്ഷേമം, രക്ഷാകർതൃ പങ്കാളിത്തം, സാമൂഹിക പങ്കാളിത്തം എന്നീ മേഖലകൾ കേന്ദ്രീകരിച്ച് ക്യാമ്പയിൻ കാലയളവിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കും. അധ്യാപകർ, ORC നോഡൽ അധ്യാപകർ, സൈക്കോസോഷ്യൽ കൗൺസലർമാർ, രക്ഷിതാക്കൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, ആരോഗ്യ-വിദ്യാഭ്യാസ വകുപ്പുകൾ, പോലീസ്, ശിശുസംരക്ഷണ സംവിധാനങ്ങൾ എന്നിവയുടെ പങ്കാളിത്തം ഉറപ്പാക്കും.

സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ച് തിരുവനന്തപുരം പി.എം.ജി. ജങ്ഷനിലെ ഹോട്ടൽ പ്രശാന്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും പ്രവർത്തകർക്കുമായി പരിശീലനവും സംഘടിപ്പിച്ചു. ORC പ്രോഗ്രാം ഓഫീസർ ഹഫ്സീന എം.കെ. ക്യാമ്പയിന്റെ ഉദ്ദേശ ലക്ഷ്യങ്ങൾ വിശദീകരിച്ചു

വനിതാ-ശിശു വികസന വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ഷീബ ജോർജ് ഐ.എ.എസ്. അധ്യക്ഷത വഹിച്ചു. വകുപ്പ് ഡയറക്ടർ വി. വിശ്വേശ്വരി ഐ.എ.എസ്. സ്വാഗതം ആശംസിച്ചു. അഡീഷണൽ ഡയറക്ടർ ബിന്ദു ഗോപിനാഥ്, തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ് സൈക്യാട്രി വിഭാഗം മേധാവി ഡോ. അനിൽകുമാർ ടി.വി., തിരുവനന്തപുരം ഗവ മെന്റൽ ഹെൽത്ത്‌ സെന്റർ ക്ലിനിക്കൽ സൈക്കോളജിസ്റ് ഡോക്ടർ ബിജി വി കാവൽ സ്റ്റേറ്റ് കോർഡിനേറ്റർ ശ്രീനേഷ് എസ് അനിൽ ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥർ, ORC, സംസ്ഥാന ശിശുസംരക്ഷണ സമിതി, ജില്ലാ ശിശുസംരക്ഷണ യൂണിറ്റുകൾ, ചൈൽഡ് ഹെൽപ്‌ലൈൻ, സ്കൂൾ കൗൺസലർമാർ എന്നിവരുടെ പ്രതിനിധികൾ പങ്കെടുത്തു. സംസ്ഥാന ശിശുസംരക്ഷണ സമിതി പ്രോഗ്രാം മാനേജർ കൃഷ്ണമൂർത്തി കെ. നന്ദി രേഖപ്പെടുത്തി.

കുട്ടികള്‍ക്കും കൌമാരക്കാര്‍ക്കും മാനസിക-സാമൂഹിക പിന്തുണ നല്‍കുന്ന കാമ്പയിന്‍ 2026 സെപ്റ്റംബര്‍ 10 മുതല്‍ ഒക്ടോബര്‍ 10 വ...
09/09/2026

കുട്ടികള്‍ക്കും കൌമാരക്കാര്‍ക്കും മാനസിക-സാമൂഹിക പിന്തുണ നല്‍കുന്ന കാമ്പയിന്‍ 2026 സെപ്റ്റംബര്‍ 10 മുതല്‍ ഒക്ടോബര്‍ 10 വരെ
സംസ്ഥാന തല ഉദ്ഘാടനം : 2026 സെപ്റ്റംബര്‍ 10 രാവിലെ 10 മണിക്ക്, പ്രശാന്ത് ഹോട്ടല്‍, PMG തിരുവനന്തപുരം ബഹു വനിതാ ശിശു വികസന- തൊഴില്‍ വകുപ്പ് മന്ത്രി ശ്രീമതി ബിന്ദു കൃഷ്ണ നിര്‍വഹിക്കുന്നു

സംസ്ഥാന സർക്കാർ നടപ്പാക്കിവരുന്ന വിഷൻ 2031-ന്റെ ഭാഗമായി ആവിഷ്‌കരിച്ച 100 ദിന കർമ്മ പദ്ധതിയുടെ ഭാഗമായി, അങ്കണവാടി കുട്ടിക...
03/09/2026

സംസ്ഥാന സർക്കാർ നടപ്പാക്കിവരുന്ന വിഷൻ 2031-ന്റെ ഭാഗമായി ആവിഷ്‌കരിച്ച 100 ദിന കർമ്മ പദ്ധതിയുടെ ഭാഗമായി, അങ്കണവാടി കുട്ടികളുടെ സമഗ്ര ആരോഗ്യസംരക്ഷണം ഉറപ്പാക്കുന്നതിനായി വനിതാ ശിശു വികസന വകുപ്പും ആരോഗ്യ കുടുംബക്ഷേമ വകുപ്പും സംയുക്തമായി ത്രൈമാസ ആരോഗ്യ പരിശോധനാ പദ്ധതിക്ക് തുടക്കം കുറിക്കുകയാണ്.
കേരളത്തിലെ 33,120 അങ്കണവാടികളിലൂടെ സേവനം ലഭിച്ചുവരുന്ന മുഴുവൻ കുട്ടികൾക്കും സമയബന്ധിതമായി ആരോഗ്യ പരിശോധന ഉറപ്പാക്കുകയും, ആവശ്യമായ സാഹചര്യങ്ങളിൽ തുടർചികിത്സയും നിരീക്ഷണവും ലഭ്യമാക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്.
ത്രൈമാസ ആരോഗ്യ പരിശോധനയിലൂടെ കുട്ടികളുടെ വളർച്ചയും ആരോഗ്യനിലയും നിരന്തരം നിരീക്ഷിക്കുക, വളർച്ചയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും മറ്റ് ആരോഗ്യപ്രശ്നങ്ങളും പ്രാരംഭഘട്ടത്തിൽ തന്നെ കണ്ടെത്തുക, ആവശ്യമായ ആരോഗ്യ സേവനങ്ങൾ സമയബന്ധിതമായി ലഭ്യമാക്കുക, തുടർചികിത്സയും നിരീക്ഷണവും ഉറപ്പാക്കുക എന്നിവയാണ് ലക്ഷ്യമിടുന്നത്.
അങ്കണവാടി കുട്ടികളുടെ ആരോഗ്യവും ക്ഷേമവും കൂടുതൽ കാര്യക്ഷമമായി ഉറപ്പാക്കുന്നതിനുള്ള ഈ സുപ്രധാന സംയുക്ത പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം സെപ്റ്റംബർ 2-ന് വട്ടിയൂർക്കാവ് കൊടുങ്ങാനൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ വച്ച് നടന്നു.
ചടങ്ങിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട തൊഴിൽ, വനിതാ ശിശു വികസന വകുപ്പ് മന്ത്രി ശ്രീമതി ബിന്ദു കൃഷ്ണ നിർവഹിച്ചു. ബഹുമാനപ്പെട്ട ആരോഗ്യ, ഭക്ഷ്യസുരക്ഷ, ദേവസ്വം വകുപ്പ് മന്ത്രി ശ്രീ. കെ. മുരളീധരൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

14/08/2026

Countdown started ....

താഴെപ്പറയുന്ന വിധം ബസ്സുകൾ കെഎസ്ആർടിസി ബസ്സുകൾ ക്രമീകരിച്ചിട്ടുണ്ട്  ആറ്റിങ്ങൽ          -2TVM  സിറ്റി            -2 വികാ...
14/08/2026

താഴെപ്പറയുന്ന വിധം ബസ്സുകൾ കെഎസ്ആർടിസി ബസ്സുകൾ ക്രമീകരിച്ചിട്ടുണ്ട്

ആറ്റിങ്ങൽ -2
TVM സിറ്റി -2
വികാസ് ഭവൻ -1
നെടുമങ്ങാട് -1
പൂവാർ -1
വെഞ്ഞാറമൂട് -1
കാട്ടാക്കട -1
പാറശാല -1

മേൽ നിർദ്ദേശപ്രകാരം ബസ്സുകൾ പ്രസ്തുത പ്രോഗ്രാം അവസാനിക്കുന്ന മുറയ്ക്ക് ( 15/8/26 ന് 01:00 മണിക്ക്) ഓവർ ബ്രിഡ്ജിൽ ഡെസ്റ്റിനേഷൻ ബോർഡുകൾ രേഖപ്പെടുത്തി 01:30 ഓടുകൂടി അതത് സ്ഥലങ്ങളിലേക്ക് സർവീസ് നടത്തുന്നതാണ്.

⚽️🏆 ജൂൺ 12 – ലോക ബാലവേല വിരുദ്ധ ദിനംഫുട്ബോൾ ലോകകപ്പിൽ വിജയത്തിലേക്കുള്ള ഓരോ മുന്നേറ്റവും ഒരു ടീമിന്റെ കൂട്ടായ പരിശ്രമത്ത...
12/06/2026

⚽️🏆 ജൂൺ 12 – ലോക ബാലവേല വിരുദ്ധ ദിനം
ഫുട്ബോൾ ലോകകപ്പിൽ വിജയത്തിലേക്കുള്ള ഓരോ മുന്നേറ്റവും ഒരു ടീമിന്റെ കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ്. അതുപോലെ, ‘ബാലവേല രഹിത കേരളം’ എന്ന ലക്ഷ്യവും സമൂഹത്തിന്റെ കൂട്ടായ പ്രതിബദ്ധതയിലൂടെയാണ് യാഥാർഥ്യമാകുന്നത്.
കുട്ടികളുടെ സ്ഥാനം തൊഴിലിടങ്ങളിലല്ല, വിദ്യാലയങ്ങളിലും കളിസ്ഥലങ്ങളിലുമാണ്. അവര്‍ക്ക് സ്വപ്നങ്ങൾക്കും വിദ്യാഭ്യാസത്തിനും സുരക്ഷിതമായ ബാല്യത്തിനും അവകാശമുണ്ട്. കേരളത്തെ ബാലവേല രഹിത സംസ്ഥാനമാക്കി മാറ്റുന്നതിനായി വനിത ശിശു വികസന വകുപ്പ് ശരണബാല്യം പദ്ധതിയുടെ ഭാഗമായി വിവിധ കര്‍ത്തവ്യവാഹകരുടെ സഹകരണത്തോടെ പ്രതിജ്ഞാബദ്ധമായി പ്രവർത്തിച്ചുവരികയാണ്.
ബാലവേല, ബാലഭിക്ഷാടനം, തെരുവ് സാഹചര്യങ്ങളിൽ കഴിയുന്ന കുട്ടികൾ, കുട്ടിക്കടത്ത് തുടങ്ങിയ കുട്ടികളുടെ അവകാശങ്ങൾ ലംഘിക്കുന്ന സാഹചര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ബന്ധപ്പെട്ട അധികാരികളെ അറിയിക്കുക.
ഈ പോരാട്ടത്തിലെ യഥാർത്ഥ വിജയികൾ നാമെല്ലാവരുമാണ്.
ഒരു കുട്ടിയുടെ ബാല്യം സംരക്ഷിക്കുന്നത് ഒരു സമൂഹത്തിന്റെ ഭാവി സംരക്ഷിക്കുന്നതിനു തുല്യമാണ്.
🏆 നമുക്കൊരുമിച്ച് കളിക്കാം...
🏆 നമുക്കൊരുമിച്ച് ജയിക്കാം...
🏆 ബാലവേല രഹിത കേരളത്തിനായി!
#1098

അങ്കണവാടി പ്രവേശനോത്സവം 2026-27 സംസ്ഥാനതല ഉദ്ഘാടനം
29/05/2026

അങ്കണവാടി പ്രവേശനോത്സവം 2026-27
സംസ്ഥാനതല ഉദ്ഘാടനം

കുട്ടികൾ ജലാശയങ്ങളിൽ കളിക്കുമ്പോൾ
10/05/2026

കുട്ടികൾ ജലാശയങ്ങളിൽ കളിക്കുമ്പോൾ

30/04/2026

#1098

Address

Poojappura
Thiruvananthapuram
695012

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm

Telephone

914712346538

Alerts

Be the first to know and let us send you an email when Department of Women and Child Development posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share