21/05/2026
ഒരു നൊമ്പരത്തോട് കൂടെയല്ലാതെ രാജീവ് ഗാന്ധിയെ സ്മരിക്കാൻ നമുക്ക് കഴിയില്ല. തന്റെ യുവത്വം രാജ്യത്തിനു പകർന്നു നൽകി, ഇന്ത്യയെ സ്വപ്നം കാണാൻ പഠിപ്പിച്ചയാൾ. ഏറ്റവും ചെറിയ ഒരു ഭരണകാലയളവിൽ ഇന്ത്യയെ ആധുനികതയുടെ ലോകത്തേക്ക് കൈപിടിച്ച് ഉയർത്തുകയും ശാസ്ത്ര വളർച്ചയ്ക്ക് ഗതിവേഗം നൽകുകയും ചെയ്ത നേതൃത്വമായിരുന്നു അദ്ദേഹത്തിൻ്റേത്.
ഇന്ന് ഈ രാജ്യത്ത് പടർന്നു പിടിക്കുന്ന വെറുപ്പിന്റെ രാഷ്ട്രീയത്തോട് തങ്ങളുടെ ജീവിതം കൊണ്ട് പ്രതിരോധം തീർത്തവരാണ് ഇന്ദിരയും രാജീവും അവരുടെ പിൻതലമുറയും.
വീർഭൂമി കോൺഗ്രസിന് മാത്രമല്ല രാജ്യത്തിന് തന്നെ ഊർജ പ്രവാഹമാണ്. ആധുനിക ഇന്ത്യയുടെ ശിൽപ്പിയാണ് രാജീവ് ഗാന്ധി. സ്നേഹത്തിൻ്റെയും മാനവികതയുടെയും മതനിരപേക്ഷതയുടേയും കൈയ്യൊപ്പ് പതിഞ്ഞ എത്രയെത്ര തീരുമാനങ്ങൾ.
ദീപ്ത സ്മരണകൾക്ക് മുന്നിൽ പ്രണാമം.