Directorate of Social Justice, Kerala

Directorate of Social Justice, Kerala Official page of Social Justice Department, Government of Kerala. Promoting public outreach for the schemes implemented for the public welfare.

ക്ഷേമരാഷ്ട്രം എന്ന സങ്കല്പത്തെ അടിസ്ഥാനമാക്കി സമൂഹത്തില്‍ അവശത അനുഭവിക്കുന്ന എല്ലാവര്‍ക്കും നീതി ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ 1975 സെപ്റ്റംബര്‍ 9 മുതലാണ് സംസ്ഥാനത്ത് സാമൂഹ്യ നീതി വകുപ്പ് പ്രവര്‍ത്തനമാരംഭിച്ചത്.
അവശത അനുഭവിക്കുന്ന സ്ത്രീകള്‍ , ശേഷികളില്‍ അസമാനതകള്‍ ഉള്ളവര്‍ , മാനസികമായി ബുദ്ധിമുട്ടുകള്‍ നേരിടുന്നവര്‍ , കുട്ടികള്‍ , അഗതികള്‍, അനാഥര്‍ , അവഗണന അനുഭവിക്കുന്ന കുട്ടികള്‍ , സാമൂഹികമായ

ി വേര്‍തിരിക്കപ്പെട്ടവര്‍ , തുടങ്ങിയവര്‍ക്കുവേണ്ടിയുള്ള ക്ഷേമപ്രവര്‍ത്തനങ്ങളും സേവനങ്ങളും വകുപ്പിനുകീഴില്‍ ആവിഷ്ക്കരിച്ച് നടപ്പിലാക്കി വരുന്നു.
പ്രായമേറിയവര്‍ക്കും വൃദ്ധന്മാര്‍ക്കും ആതുരാലയങ്ങളില്‍ കഴിയുന്നവര്‍ക്കും സാമൂഹിക സുരക്ഷ നല്‍കുന്നതിനുള്ള വിവിധ നടപടികള്‍ സ്ഥാപനവാസ മന്ദിരങ്ങള്‍ സ്ഥാപനേതര പദ്ധതികള്‍ എന്നിവ വഴി സ്വീകരിച്ചു വരുന്നു.
സാമൂഹ്യ നീതി ഡയറക്ടറേറ്റാണ് വകുപ്പിന്റെ പ്രധാന പ്രവര്‍ത്തനകേന്ദ്രം. കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകളുടെ വിവിധ സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്ന നോഡല്‍ ഏജന്‍സികളാണ് സാമൂഹ്യ നീതി ഡയറക്ടറേറ്റ്. പ്രധാനപ്പെട്ട സാമൂഹ്യ ക്ഷേമനിയമങ്ങളുടെ സുദൃഢമായ നടത്തിപ്പ് വകുപ്പ് ഉറപ്പുവരുത്തുന്നു.
സമൂഹത്തിലെ നിര്‍ദ്ധനരായ വിഭാഗങ്ങള്‍ക്ക് വിവിധ തരത്തിലുള്ള സാമ്പത്തിക സഹായം ഡയറക്ടറേറ്റ് മുഖാന്തിരം ലഭ്യമാകുന്നു. പൊതുജനങ്ങള്‍ക്കിടയില്‍ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ സ്ത്രീകള്‍ക്കുവേണ്ടിയുള്ള പദ്ധതികള്‍ തുടങ്ങിയ പ്രധാന പ്രവര്‍ത്തനങ്ങള്‍ വകുപ്പ് സാമൂഹ്യ നീതി ഡയറക്ടറേറ്റ് മുഖേന നടത്തിവരുന്നു.
സമൂഹത്തില്‍ അവശതകള്‍ അനുഭവിക്കുന്ന വിവിധ വിഭാഗങ്ങള്‍ - മുതിര്‍ന്ന പൗരന്മാര്‍, മാനസികവും ശാരീരികവുമായ ശേഷിയില്‍ അസമാനതകള്‍ ഉള്ളവര്‍ , മുന്‍തടവുകാര്‍, തടവുകാര്‍ , സ്ത്രീകള്‍, കുട്ടികള്‍, പ്രത്യക്ഷമായോ, പരോക്ഷമായോ വകുപ്പിന്റെ പദ്ധതികളഉടെ ഗുണഭോക്താക്കളാണ്.
സംസ്ഥാനത്തെ ജനങ്ങള്‍ക്ക് വിവിധ ക്ഷേമപ്രവര്‍ത്തനങ്ങളുടെ ഗുണങ്ങള്‍ ലഭ്യമാക്കുന്നതിനുവേണ്ടി വിവിധതരം പ്രവര്‍ത്തനങ്ങള്‍ സാമൂഹ്യ നീതി വകുപ്പ് അതിന്റെ ആരംഭം മുതല്‍ ഏറ്റെടുത്തു വരുന്നു.

30/03/2026

ഏപ്രിൽ 9 ന് നടക്കുന്ന സംസ്ഥാന നിയമസഭാ തെരെഞ്ഞെടുപ്പിൽ -
മുതിർന്ന പൗരന്മാർക്കും, ഭിന്നശേഷിത്വമുള്ള വ്യക്തികൾക്കും, കാഴ്ച പരിമിതിയുള്ളവർക്കും അവരുടെ സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിനായി പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
ഈ അവസരം വിനിയോഗിക്കൂ... ജനാധിപത്യ പ്രക്രിയയിൽ അംഗങ്ങളാകൂ.

28/03/2026

ഈ വരുന്ന നിയമസഭാ തെരെഞ്ഞെടുപ്പിൽ സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിനായി -
മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിത്വമുള്ള വ്യക്തികൾക്കും പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട സംശയങ്ങൾ ദൂരീകരിക്കാനായി താഴെ പറയുന്നവയിൽ ഏതെങ്കിലും ഹെൽപ് ലൈൻ നമ്പറുകൾ ഉപയോഗിക്കാവുന്നതാണ്.

ഇലക്ഷൻ കമ്മീഷൻ ഹെൽപ് ലൈൻ നമ്പർ : 1950
എൽഡർ ലൈൻ നമ്പർ : 14567
അനുയാത്ര ടോൾ ഫ്രീ നമ്പർ : 1800 120 1001

2026- ലെ നിയമസഭ തെരഞ്ഞെടുപ്പ് ഭിന്നശേഷി സൗഹൃദമാക്കുന്നതിൻ്റെ ഭാഗമായി ബഹു. സാമൂഹ്യനീതി വകുപ്പ് ഡയറക്ടർ ഡോ. അരുൺ എസ് നായർ ...
20/03/2026

2026- ലെ നിയമസഭ തെരഞ്ഞെടുപ്പ് ഭിന്നശേഷി സൗഹൃദമാക്കുന്നതിൻ്റെ ഭാഗമായി ബഹു. സാമൂഹ്യനീതി വകുപ്പ് ഡയറക്ടർ ഡോ. അരുൺ എസ് നായർ IAS 18-03-2026 ന് ഭിന്നശേഷി സംഘടനകളുമായി നടത്തിയ ഓൺലൈൻ മീറ്റിംഗ്

19/03/2026

ഈ വരുന്ന നിയമസഭാ തെരെഞ്ഞെടുപ്പിൽ സമ്മതിദാനാവകാശം വിനിയോഗിക്കാനായി 85 വയസ്സിനു മുകളിലുള്ള മുതിർന്ന പൗരന്മാർക്കും 40 ശതമാനമോ അതിൽ കൂടുതലോ ഭിന്നശേഷിയുള്ള വ്യക്തികൾക്കും കിടപ്പു രോഗികൾക്കും വീട്ടിലെത്തിയുള്ള ഹോം വോട്ടിംഗ് സൗകര്യം ലഭ്യമാണ്. അർഹരായവർ UDID കാർഡിന്റെ കോപ്പി സഹിതം ഫോം 12D യിൽ BLO യുടെ പക്കൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.

Chief Electoral Officer Kerala

28/01/2026

ഹൃദയപൂർവ്വം
സവിശേഷ

20/01/2026

സവിശേഷ
Carnival of the Different

🏌🏽‍♂️🏆✨
Highlights of Inclusive Sports

18/01/2026

നാം ലക്ഷ്യമിടുന്നു
തടസ്സ രഹിത കേരളം

#സവിശേഷ


Address

PMG
Thiruvananthapuram
695033

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm

Telephone

0471-2306040

Alerts

Be the first to know and let us send you an email when Directorate of Social Justice, Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Directorate of Social Justice, Kerala:

Share