DYFI Kallumoodu Unit

DYFI Kallumoodu Unit DYFI Kallumoodu Unit DYFI വഞ്ചിയൂർ AC
DYFI പേട്ട LC
DYFI കല്ലുംമൂട് UC

DYFI കല്ലുംമൂട് യൂണിറ്റ് സമ്മേളനം2022 ജനുവരി 02 ന് രാവിലെ 10 മണിക്ക്.സ. ഫക്കീർഖാൻ നഗർ.ഉദ്ഘാടനം. സ.എസ്.എസ് നിതിൻ (DYFI വഞ...
30/12/2021

DYFI കല്ലുംമൂട് യൂണിറ്റ് സമ്മേളനം
2022 ജനുവരി 02 ന് രാവിലെ 10 മണിക്ക്.
സ. ഫക്കീർഖാൻ നഗർ.
ഉദ്ഘാടനം. സ.എസ്.എസ് നിതിൻ (DYFI വഞ്ചിയൂർ ബ്ലോക്ക്‌ സെക്രട്ടറി)

നിങ്ങൾ വാനിലേക്കെറിഞ്ഞമുദ്രാവാക്യത്തുണ്ടുകളെല്ലാം മെയ് മരങ്ങളുടെ ചില്ലകളിൽ ചോരച്ചുവപ്പായി പുനർജനിച്ചിരിക്കുന്നു,,,ചുരുട്...
24/11/2021

നിങ്ങൾ വാനിലേക്കെറിഞ്ഞ
മുദ്രാവാക്യത്തുണ്ടുകളെല്ലാം
മെയ് മരങ്ങളുടെ ചില്ലകളിൽ
ചോരച്ചുവപ്പായി പുനർജനിച്ചിരിക്കുന്നു,,,

ചുരുട്ടിയ മുഷ്ടിയിലെ മിടിപ്പിൽ
ഹൃദയ താരകമായി
നിങ്ങളുടെയോർമ്മകൾ
കൊരുത്തുവയ്ക്കാം ...

കണ്ഠം മുറിയുന്ന മുദ്രാവാക്യങ്ങളാൽ
സ്മരണാലയങ്ങളിൽ ഞങ്ങൾ
ആ പേരുകളെഴുതുന്നു...

നിങ്ങൾ നട്ടുനനച്ച കൊടിമരം ആകാശനീലിമയിലേക്ക് വളരുകയാണ്,,, പുലരിവഴികളിലെല്ലാം തോരണത്തെല്ലുകൾ കൊണ്ട് ചുവപ്പിച്ചൊരുക്കട്ടെ,,, ഇടിമുഴക്കത്തിന്റെ ഊർജമായി നാളെയുടെ പ്രഭാതങ്ങളിലേക്ക് നയിക്കുക ഞങ്ങളെ .....

നവമ്പർ 25
കൂത്തുപറമ്പ് രക്തസാക്ഷിദിനം

റെഡ് കെയർ സ.പി.ബിജു ഓർമ്മ മന്ദിരം ശിലാസ്ഥാപനം
10/11/2021

റെഡ് കെയർ സ.പി.ബിജു ഓർമ്മ മന്ദിരം ശിലാസ്ഥാപനം

ആദരാഞ്ജലികൾ
06/10/2021

ആദരാഞ്ജലികൾ

കോൺഗ്രസ്‌ ക്രൂരതയ്ക്ക് ഒരാണ്ട്ആഗസ്ത് 30 I സഖാക്കൾ ഹഖ് മുഹമ്മദ് , മിഥിലാജ് രക്തസാക്ഷി ദിനം
29/08/2021

കോൺഗ്രസ്‌ ക്രൂരതയ്ക്ക് ഒരാണ്ട്
ആഗസ്ത് 30 I സഖാക്കൾ ഹഖ് മുഹമ്മദ് , മിഥിലാജ് രക്തസാക്ഷി ദിനം

ത്യാഗ സന്നദ്ധമായ യൗവനത്തിന്റെ മറുപേരാകുന്നു ഡിവൈഎഫ്ഐ. തീഷ്ണവും ചടുലവുമായ യൗവ്വനങ്ങളെ അവനവനിൽ നിന്നുയർത്തി അപരനിലേക്ക് പട...
12/07/2021

ത്യാഗ സന്നദ്ധമായ യൗവനത്തിന്റെ മറുപേരാകുന്നു ഡിവൈഎഫ്ഐ. തീഷ്ണവും ചടുലവുമായ യൗവ്വനങ്ങളെ അവനവനിൽ നിന്നുയർത്തി അപരനിലേക്ക് പടർത്തിയ ഇന്നലെകളെ സാക്ഷിയാക്കി ദുരന്തമുഖങ്ങളിലെല്ലാം മനുഷ്യസ്നേഹം കൊണ്ട് മായാത്ത മുദ്രകൾ നൽകി മുന്നേറുകയാണ് ഇന്ന് ഡിവൈഎഫ്ഐ. കോവിഡിന്റെ ഈ കാലത്ത് ത്യാഗ പൂർണ്ണമായ പ്രവർത്തനങ്ങളാണ് ഡിവൈഎഫ്ഐ നാടൊട്ടുക്കും ഏറ്റെടുത്തത്. കോവിഡ് ബാധിച്ച് മരണമടമഞ്ഞവരെ മടിച്ചു നിൽക്കാതെ സംസ്കരിക്കാൻ ഡിവൈഎഫ്ഐ രംഗത്തിറങ്ങിയതുൾപ്പെടെ ജീവിതം ദുസ്സഹമായ കോവിഡ് കാലത്ത് കേരളം ഡിവൈഎഫ്ഐയുടെ ചൂടും ചൂരുമറിഞ്ഞു. തിരുവനന്തപുരത്ത് മെഡിക്കൽ കോളേജിൽ തെറ്റാതെ മുടങ്ങാതെ ആയിരങ്ങളുടെ വിശപ്പാണ് ഡിവൈഎഫ്‌ഐ നിത്യവും അകറ്റുന്നത്. എല്ലാ ദിവസവും രക്തദാനം ഉൾപ്പെടെയുള്ള സന്നദ്ധ പ്രവർത്തനങ്ങളും സംഘടിപ്പിക്കപ്പെടുന്നുണ്ട്. മെഡിക്കൽ കോളേജിൽ എത്തുന്ന രോഗികളുടെ സഹായത്തിനായി വൈറ്റ് വോളണ്ടിയർമാരുടെ സേവനവും ലഭ്യമാക്കുകയാണ്. ഈ പ്രവർത്തനങ്ങളുടെയെല്ലാം കേന്ദ്രം എന്ന നിലയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഒരു സന്നദ്ധ കേന്ദ്രം 'റെഡ് കെയർ ' എന്ന പേരിൽ ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി നിർമ്മിക്കാനുദ്ദേശിക്കുകയാണ്.
നാളേയ്ക്ക് തണലാകുന്ന ഈ കേന്ദ്രത്തിന്റെ നിർമ്മാണത്തിനായ് ജില്ലയിലെ യുവത്വം തങ്ങളുടെ അധ്വാനം ഉൾപ്പെടെ പ്രയോജനപ്പെടുത്തി കൊണ്ട് വിവിധങ്ങളായ രൂപത്തിൽ പണം സമാഹരിക്കുകയാണ്. ഈ മഹത്തായ സംരംഭത്തിൽ എല്ലാപേരുടെയും സഹായ സഹകരണങ്ങൾ പ്രതീക്ഷിച്ചുകൊള്ളുന്നു.

Remembering comrade abhimanyu
02/07/2021

Remembering comrade abhimanyu

Be realistic, demand the impossible!- Ernesto Guevara
14/06/2021

Be realistic, demand the impossible!- Ernesto Guevara

നൂറ് കടന്ന് പെട്രോൾ വില; ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധം ഉയരട്ടെ - ഡിവൈഎഫ്ഐസംസ്ഥാനത്ത് പെട്രോള...
07/06/2021

നൂറ് കടന്ന് പെട്രോൾ വില; ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധം ഉയരട്ടെ - ഡിവൈഎഫ്ഐ

സംസ്ഥാനത്ത് പെട്രോള്‍ വില ആദ്യമായി നൂറ് കടന്നിരിക്കുകയാണ്. ജനങ്ങളോട് ഒരു തരത്തിലുമുള്ള ഉത്തരവാദിത്വവും കാണിക്കാതെ കേന്ദ്രസർക്കാർ നിരന്തരം ഇന്ധന വില വർദ്ധിപ്പിക്കുകയാണ്. ഇന്നും സംസ്ഥാനത്ത് പെട്രോളിനും ഡീസലിനും ലിറ്ററിന് 28 പൈസ വീതമാണ് വർദ്ധിപ്പിച്ചത്. വയനാട്ടിലെ ബത്തേരിയിലാണ് കേരളത്തിൽ പെട്രോളിന് നൂറ് കടന്നത്. വയനാട് ഉൾപ്പടെ രാജ്യത്തെ 135 ജില്ലകളില്‍ പെട്രോള്‍ വില ലിറ്ററിന് 100 മറികടന്നിട്ടുണ്ട്.

പെട്രോളിയം ഉത്പന്നങ്ങളുടെ വില അനിയന്ത്രിതമായി വര്‍ദ്ധിക്കാതിരിക്കണമെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ എക്സൈസ് തീരുവ വര്‍ദ്ധിപ്പിക്കുന്ന രീതി അവസാനിപ്പിക്കണം. കേന്ദ്ര സര്‍ക്കാര്‍ ചുമത്തുന്ന എക്സൈസ് തീരുവയിലെ നാലിനങ്ങളിൽ, ബേസിക് എക്സൈസ് തീരുവ ഒഴികെ ഒന്നും സംസ്ഥാനങ്ങളുമായി പങ്കിടേണ്ടവയല്ല. ഈ മൂന്ന് തീരുവകളാണ് കേന്ദ്രസർക്കാർ വർദ്ധിപ്പിക്കുന്നത്.

നിയമസഭ തെരഞ്ഞെടുപ്പിന് കേരളത്തിൽ ബിജെപി ഒഴുക്കിയ കള്ളപ്പണത്തിൻറെ തെളിവുകൾ പുറത്തുവരുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. ബിജെപി സംസ്ഥാന നേതൃത്വത്തിയ കുഴൽപ്പണ ഇടപാടിനെക്കുറിച്ച് പ്രതികരിക്കാൻ പോലും കേന്ദ്രം തയ്യാറായിട്ടില്ല. രാജ്യത്തെ വൻകിട കോർപ്പറേറ്റുകൾക്ക് ചെയ്തുകൊടുക്കുന്ന സഹായങ്ങൾക്ക് പ്രതിഫലമായി ലഭിക്കുന്ന കോടികളാണ് ജനാധിപത്യത്തെ അട്ടിമറിക്കുന്നതിന് കള്ളപ്പണമായി ഉപയോഗിക്കുന്നത്.

കേന്ദ്ര സര്‍ക്കാര്‍ അടിക്കടി ഉയര്‍ത്തുന്ന ഇന്ധനവില കാരണമുണ്ടാകുന്ന വിലക്കയറ്റം സാമ്പത്തിക വളര്‍ച്ചയ്ക്ക് വിഘാതമാവും. ഇന്ധനവില വര്‍ദ്ധന കാരണമുണ്ടാകുന്ന അവശ്യസാധനങ്ങളുടെ വിലക്കയറ്റം ഉപഭോക്തൃ സംസ്ഥാനമായ കേരളത്തെ ദോഷകരമായി ബാധിക്കും. 50 രൂപക്ക് പെട്രോൾ നൽകാമെന്ന ബിജെപിയുടെ വാഗ്ദാനം നാം മറന്നിട്ടില്ല. വൻകിട കോർപ്പറേറ്റുകൾക്കൊപ്പം നിന്ന് നിരന്തരം ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്രസർക്കാരിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Address

DYFI Kallumoodu Unit, Kallumoodu, Anayara. Po Pettah
Thiruvananthapuram
695029

Alerts

Be the first to know and let us send you an email when DYFI Kallumoodu Unit posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to DYFI Kallumoodu Unit:

Share