ANERT ANERT - Agency for New & Renewable Energy Research and Technology - is the Kerala State Government o

Kerala Hydrogen Valley led by ANERT exchanges first MOA with CIAL for Hydrogen MobilityClick here for more details-
11/02/2026

Kerala Hydrogen Valley led by ANERT exchanges first MOA with CIAL for Hydrogen Mobility
Click here for more details-

A Memorandum of Agreement (MoA) for the procurement and operation of three hydrogen-powered buses, with a total project outlay of ₹8.7 crore, under the Kerala Hydrogen Valley initiative was exchanged on Tuesday between the Kerala HVIC Foundation and Cochin International Airport Limited (CIAL) at t...

വിഷൻ 2031: ഊർജമേഖല കാർബൺ രഹിത ലോകത്തേക്ക് – അനെർട്ടിൻ്റെ പാനൽ ചർച്ച ശ്രദ്ധേയമായിവിഷൻ 2031 പദ്ധതിയുടെ ഭാഗമായി വൈദ്യുതി വക...
25/10/2025

വിഷൻ 2031: ഊർജമേഖല കാർബൺ രഹിത ലോകത്തേക്ക് – അനെർട്ടിൻ്റെ പാനൽ ചർച്ച ശ്രദ്ധേയമായി

വിഷൻ 2031 പദ്ധതിയുടെ ഭാഗമായി വൈദ്യുതി വകുപ്പ് സംഘടിപ്പിച്ച സെമിനാറിൽ “ഊർജമേഖലയും കാർബൺ രഹിത ലോകത്തിലേക്ക്” എന്ന വിഷയത്തിൽ നടന്ന പാനൽ ചർച്ച കേരളത്തിന്റെ സുസ്ഥിര ഊർജ ഭാവിക്ക് പുതിയ ദിശാബോധം നൽകി.
ചർച്ചയിൽ, 100% പുനരുപയോഗ ഊർജ്ജം എന്ന സംസ്ഥാനത്തിന്റെ ലക്ഷ്യം കൈവരിക്കുന്നതിനുള്ള വെല്ലുവിളികളും ആവശ്യമായ സാങ്കേതിക പരിഹാരങ്ങളുമാണ് മുഖ്യ വിഷയങ്ങളായി. ഹരിത ഹൈഡ്രജൻ (Green H₂) ഉൽപാദനവുമായി ബന്ധപ്പെട്ട നിലവിലുള്ള ഊർജ വിടവ് — (ഒരു കിലോഗ്രാം H₂ കത്തിക്കുമ്പോൾ ഉത്പാദിപ്പിക്കപ്പെടുന്ന 33.3 kWh നെ അപേക്ഷിച്ച് ഉൽപാദനത്തിന് ആവശ്യമായ 50 kWh/kg H₂-ൽ കൂടുതലുള്ള വൈദ്യുതി ഇൻപുട്ട്) — അടിയന്തിരമായി പരിഹരിക്കേണ്ടതുണ്ടെന്ന് പാനൽ ചൂണ്ടിക്കാട്ടി.
ഹൈഡ്രജൻ ഉൽപാദനത്തിന്റെ ഉയർന്ന ചെലവിന് കാരണമാകുന്ന ഓക്സിജൻ പരിണാമ പ്രതികരണം (OER) പോലുള്ള സാങ്കേതിക പ്രശ്നങ്ങളിൽ കൂടുതൽ ഗവേഷണം ആവശ്യമാണ്. ഹരിത ഹൈഡ്രജൻ ഉൾപ്പെടെയുള്ള പ്രധാന ഊർജ സംവിധാനങ്ങളുടെ തദ്ദേശീയ നിർമ്മാണവും സിസ്റ്റം സംയോജനവും പ്രോത്സാഹിപ്പിക്കേണ്ടത് കാലത്തിന്റെ ആവശ്യമാണ്.
ഇറക്കുമതി ചെയ്യുന്ന ഘടകങ്ങൾ കൂട്ടിച്ചേർക്കുന്ന നിലവിലുള്ള രീതിയിൽ നിന്ന് മാറി, ആഭ്യന്തര നിർമ്മാണത്തിന് പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് (PLI) പദ്ധതികൾ വഴി പിന്തുണ നൽകണമെന്നും, സാമ്പത്തിക സഹായങ്ങളും നയപരമായ മാറ്റങ്ങളും വഴി കേരള/ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ ബ്രാൻഡ് മൂല്യം ഉയർത്തണമെന്നും പാനൽ അഭിപ്രായപ്പെട്ടു.
നിലവിലുള്ള സിലിക്കൺ പിവി സാങ്കേതികവിദ്യയ്ക്ക് പകരം 30%-ത്തിലധികം കാര്യക്ഷമതയുള്ള പുതിയ പിവി സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നത് സൗരോർജ്ജ പ്ലാന്റുകൾക്കാവശ്യമായ ഭൂമിയുടെ വിസ്തൃതി കുറയ്ക്കാനും ഗ്രീൻ ഹൈഡ്രജൻ ഉൽപാദനച്ചെലവ് കുറയ്ക്കാനും സഹായിക്കും.
കേരളത്തിന്റെ സാഹചര്യത്തിൽ, കാലാവസ്ഥാ വ്യതിയാനം മൂലമുള്ള മഴക്കുറവ് വൈദ്യുതി ഉൽപാദനത്തെ ബാധിക്കുന്നതിനാൽ, കൂടുതൽ വൈദ്യുതി സംഭരിക്കാനാകുന്ന കമ്മ്യൂണിറ്റി സോളാർ സംവിധാനങ്ങൾ സ്ഥാപിക്കണമെന്നും വീടുകളിൽ റൂഫ്‌ടോപ്പ് സോളാർ പദ്ധതികൾ പ്രോത്സാഹിപ്പിക്കണമെന്നും പാനൽ നിർദേശിച്ചു.
ഗാർഹിക ആവശ്യങ്ങൾക്കും ഇലക്ട്രിക് വാഹനങ്ങൾക്കും സോഡിയം-ലിഥിയം ബാറ്ററികൾ ഉപയോഗിക്കുന്നതിനും ഊന്നൽ നൽകണം. കാർബൺ ന്യൂട്രാലിറ്റി ലക്ഷ്യമാക്കി തദ്ദേശ സ്ഥാപനങ്ങളിലൂടെ ബോധവത്കരണ ക്യാമ്പയിനുകൾ സംഘടിപ്പിക്കാനും, സാങ്കേതിക വിദ്യയുടെ സഹായത്തോടെ തത്സമയ നിരീക്ഷണം (Real-time Monitoring) ഉറപ്പാക്കാനും പാനൽ നിർദേശിച്ചു.
കാറ്റിൽ നിന്നുള്ള വൈദ്യുതി ഉൽപാദനവും സുസ്ഥിര ഇന്ധനങ്ങളുടെ നിർമ്മാണവും കേരളത്തിന്റെ ഊർജ റോഡ്‌മാപ്പിൽ നിർണായക സ്ഥാനമെടുക്കുന്നുവെന്ന് ചർച്ചയിൽ പങ്കെടുത്തവർ വിലയിരുത്തി. ഗ്രീൻ ഹൈഡ്രജൻ അടുത്ത കാലത്ത് പ്രധാന ഊർജ സ്രോതസ്സായി മാറാനുള്ള സാധ്യതയുള്ളതിനാൽ ദീർഘകാല ആസൂത്രണം അനിവാര്യമാണെന്നും അവർ അഭിപ്രായപ്പെട്ടു.
ചർച്ചയ്ക്ക് അനർട്ട് സി.ഇ.ഒ. ഹർഷിൽ ആർ. മീന മോഡറേറ്റായി.
പാലക്കാട് ഐ.ഐ.ടി.യിലെ പ്രൊഫസർ സി.എസ്. ഗോപിനാഥ്‌, ഡൽഹി എം.എൻ.ആർ.ഇ.യിലെ സീനിയർ ഡയറക്ടറും സൈന്റിസ്റ്റുമായ ജീവൻ കുമാർ ജെതാനി, നെതർലാൻഡിലെ ഗ്രോണിൻജൻ യൂണിവേഴ്സിറ്റിയിലെ എനർജി കൺവേർഷൻ പ്രൊഫസറും ചെയർമാനുമായ പി.വി. അരവിന്ദ്, സോഡിയോൺ എനർജി ഇന്ത്യ സി.ഇ.ഒ. അഭിഷേക് റെഡ്ഡി, കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നോവേഷൻ സ്ട്രാറ്റജിക് കൗൺസിൽ മെമ്പർ സെക്രട്ടറി പി.വി. ഉണ്ണികൃഷ്ണൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

02/08/2025

പുനരുപയോഗ വൈദ്യുതിയാൽ സമ്പന്നമായ കേരളത്തിൽ പരിസ്ഥിതിക്ക് ദോഷം വരുത്താതെയും കുറഞ്ഞ ചെലവിലും വൈദ്യുതി ലഭ്യമാക്കുന്ന പുനരുപയോഗ ഊർജ്ജപദ്ധതികളിൽ കേരളം ഏറെ മുന്നോട്ടാണ്. സൗരോർജ്ജമടക്കം പുനരുപയോഗ ഊർജ്ജസ്രേതസ്സുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക കൂടിയാണ് സർക്കാർ.

ഗാർഹിക ഉപഭോക്താക്കൾക്ക് 40 ശതമാനം വരെ സബ്സിഡിയോടെ പുരപ്പുറ സോളാർ പ്ലാന്റ് സ്ഥാപിക്കാൻ അവസരമൊരുക്കിയ സൗര പദ്ധതിയിലൂടെ നിരവധി വീടുകളിലാണ് പുരപ്പുറ സോളാർ നിലയങ്ങൾ സ്ഥാപിക്കപ്പെട്ടത്. ഇതിനൊപ്പം പാർശ്വവത്ക്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്ക് പൂർണമായും സൗജന്യമായി പുരപ്പുറ സോളാർനിലയം സ്ഥാപിച്ചുനൽകുന്ന ഹരിത ഊർജ്ജ വരുമാനപദ്ധതിയും വിജയകരമായി നടപ്പാക്കുന്നു.

2022ൽ ആരംഭിച്ച പദ്ധതി കൂടുതൽ വിപുലപ്പെടുത്തി ഒരു ലക്ഷം വീടുകളിലേക്ക് വ്യാപിക്കാനൊരുങ്ങുകയാണ് വൈദ്യുതി വകുപ്പ്. ലൈഫ് മിഷൻ വഴിയും പുനർഗേഹം വഴിയും നിർമ്മിച്ചതും പട്ടികജാതി-പട്ടികവർഗ വകുപ്പ് നിർമ്മിച്ചു നൽകിയതുമായ വീടുകളിലാണ് സൗജന്യ സോളാർ പ്ലാന്റ് സ്ഥാപിക്കുന്നത്. അനർട്ട് വഴിയാണ് പദ്ധതി നടപ്പാക്കുന്നത്.

സാമ്പത്തിക പിന്നാക്കാവസ്ഥ നേരിടുന്ന വീടുകളിൽ പുരപ്പുറ സൗരോർജ്ജ പ്ലാന്റുകൾ സ്ഥാപിച്ച് വൈദ്യുതിയും വരുമാനവും കണ്ടെത്തുന്നതാണ് ഹരിത ഊർജ്ജ വരുമാന പദ്ധതി. വീട്ടാവശ്യത്തിനുള്ള വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനൊപ്പം അധികമായി ഉത്പാദിപ്പിക്കുന്ന വൈദ്യുതി കെഎസ്ഇബിയിലേക്ക് നൽകി വരുമാനം നേടാനും ഗുണഭോക്താക്കൾക്ക് സാധിക്കുന്നു. 2,3 കിലോവാട്ട് ശേഷിയുള്ള പ്ലാന്റാണ് പദ്ധതി വഴി സ്ഥാപിക്കുന്നത്. ഇതിനകം 1700 ഓളം വീടുകളിൽ സൗജന്യ സൗരോർജ്ജ പ്ലാന്റ് സ്ഥാപിച്ചുകഴിഞ്ഞു.

പദ്ധതിയിലൂടെ ലഭിക്കുന്ന സൗരോർജ്ജ വൈദ്യുതി പാചക ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ സൗജന്യ ഇൻഡക്ഷൻ സ്റ്റൗ വിതരണം ചെയ്യുന്ന സ്മാർട്ട് കിച്ചൺ പദ്ധതിയും ഇതിനോടനുബന്ധിച്ച് സർക്കാർ നടപ്പാക്കി. ഇതിലൂടെ പാചക ഇന്ധനത്തിനുള്ള ചെലവു കുറഞ്ഞതും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് ഏറെ സഹായകമായി.

1,30,000 ലേറെ രൂച ചെലവിട്ടാണ് ഹരിത ഊർജ്ജ വരുമാന പദ്ധതിയിലെ ഓരോ സോളാർ പ്ലാന്റും പൂർത്തിയാക്കിയത്. സമ്പൂർണ വൈദ്യുതീകരണം നടപ്പാക്കിയ സംസ്ഥാനത്ത് സോളാർ പ്ലാന്റുകളും വ്യാപകമാക്കുന്നതിലൂടെ ഊർജ്ജക്ഷമതയും സുസ്ഥിരതയും ഉറപ്പാക്കുകയാണ് സർക്കാർ.
-----
കരുത്തോടെ കേരളം - 99

25/07/2025

PM-KUSUM – അനെര്‍ട്ടിനെതിരെയുള്ള ആരോപണങ്ങൾ സംബന്ധിച്ച വിശദീകരണ കുറിപ്പ്

PM-KUSUM പദ്ധതി നടപ്പിലാക്കൽ സംബന്ധിച്ച് അനെർട്ടിനെതിരേ ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ച് വിശദമായി പ്രതികരിക്കുന്ന കുറിപ്പ് പങ്കുവെക്കുന്നു.

വിശദീകരണ കുറിപ്പ് കാണാൻ: https://anert.gov.in/notice_details?id=1046

Wishing everyone a Merry Christmas ഏവർക്കും ക്രിസ്തുമസ് ആശംസകൾ 🎄
25/12/2024

Wishing everyone a Merry Christmas
ഏവർക്കും ക്രിസ്തുമസ് ആശംസകൾ 🎄

ANERT had the privilege of hosting a distinguished delegation from the European Union (EU) today. The visit was part of ...
04/12/2024

ANERT had the privilege of hosting a distinguished delegation from the European Union (EU) today. The visit was part of the EU Research & Innovation Counsellor's Regional Visit to Kerala from 2nd to 5th December 2024.

The delegation was led by Mr. Pierrick Fillion-Ashida, First Counsellor and Head of Research & Innovation, EU Delegation to India, accompanied by Dr. Vivek Dham, Advisor - Research & Innovation, EU Delegation to India, and other officials. They were welcomed by Sh. Narendra Nath Veluri IFS and other staff of ANERT.

ANERT had the opportunity to present the recent activities done for Green Hydrogen Valley Innovation Cluster and Renewable Energy sector in the State.

The EU team welcomed future collaboration with ANERT in capacity building and finding technology partners for Hydrogen Valley.

ഏവർക്കും നന്മയുടെയും സമർദ്ധിയുടെയും ഓണാശംസകൾ. .Wishing ever a Happy and Prosperous Onam . .
15/09/2024

ഏവർക്കും നന്മയുടെയും സമർദ്ധിയുടെയും ഓണാശംസകൾ. .
Wishing ever a Happy and Prosperous Onam . .

ഏവർക്കും സ്വാതന്ത്ര്യദിനാശംസകൾ
15/08/2024

ഏവർക്കും സ്വാതന്ത്ര്യദിനാശംസകൾ

വയനാട്ടിലെ  ഉരുൾപൊട്ടൽ ദുരന്തത്തിൽ ദുരിതമനുഭവിക്കുന്നവർക്ക്  ഒരു തണൽ ഏകനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് (C...
06/08/2024

വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് ഒരു തണൽ ഏകനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് (CMDRF) അനെർട്ടിൻ്റെ സംഭാവനയായ 10 ലക്ഷം രൂപയുടെ ചെക്ക് ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ അവർകൾക്ക് അനെർട്ട് CEO ശ്രീ. നാരേന്ദ്ര നാഥ് വെലുരി ഐ എഫ് എസ് കൈമാറി.

As part of Rebuilding Wayanad, ANERT had donated an amount Rs. 10 Lakhs to the Chief Minister's Disaster Relief Fund. The cheque was handed over to the Hon'ble Chief Minister of Kerala Shri Pinarayi Vijayan by ANERT CEO Shri. Narendra Nath Veluri IFS.

ആനെർട്ട് ചീഫ് ഫിനാൻസ് ഓഫീസർശ്രീ. മുഹമ്മദ് ഹാരിസ് വിരമിച്ചു.സംസ്ഥാന ഫൈനാൻസ് വകുപ്പിലെ അഡിഷണൽ സെക്രെട്ടറിയും അനെർട്ടിന്റെ ...
31/05/2024

ആനെർട്ട് ചീഫ് ഫിനാൻസ് ഓഫീസർ
ശ്രീ. മുഹമ്മദ് ഹാരിസ് വിരമിച്ചു.

സംസ്ഥാന ഫൈനാൻസ് വകുപ്പിലെ അഡിഷണൽ സെക്രെട്ടറിയും അനെർട്ടിന്റെ ചീഫ് ഫിനാൻസ് ഓഫീസറുമായ ശ്രീ. മുഹമ്മദ് ഹാരിസ് 28 വർഷത്തെ സേവനത്തിനു ശേഷം ഔദ്യോഗിക ജീവിതത്തിൽ നിന്നും ഇന്ന് പടിയിറങ്ങി.
അനെർട്ടിൽ
കഴിഞ്ഞ 5 വർഷ കാലയളവിൽ അദ്ദേഹം നൽകിയ നിസ്വാർത്ഥ സേവനങ്ങൾക്കും ഫിനാൻസ് വിഭാഗത്തിൽ നടപ്പിലാക്കിയ മാറ്റങ്ങൾക്കും ഒരായിരം നന്ദി. അങ്ങേയ്ക്ക് എല്ലാവിധ ഭാവുകങ്ങളും.

ഏവർക്കും സ്നേഹനിർഭരമായ വിഷു ആശംസകൾ
14/04/2024

ഏവർക്കും സ്നേഹനിർഭരമായ വിഷു ആശംസകൾ

Address

PMG-LawCollege Road
Thiruvananthapuram
695004

Opening Hours

Monday 10:15am - 5pm
Tuesday 10:15am - 5pm
Wednesday 10:15am - 5pm
Thursday 10:15am - 5pm
Friday 10:15am - 5pm
Saturday 10:15am - 5pm

Telephone

+914712338077

Alerts

Be the first to know and let us send you an email when ANERT posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to ANERT:

Share