Harbour Engineering Department- Updates

Harbour Engineering Department- Updates Harbour Engineering Department, a specialised department of the Government of Kerala engaged in the marine engineering sector

Harbour Engineering Department, a specialised department of the Government of Kerala engaged in the marine engineering sector, is now offering consultancy services to other states and organizations for the development of coastal infrastructure. The expertise and experience gathered over the years by the department in the investigations, planning, design, development, maintenance and administration of marine projects makes it the preferred consultant for the neighbouring states and regions.

ആദരാഞ്ജലികള്‍ 🙏, ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് സീനിയർ സൂപ്രണ്ട്, മാവേലിക്കര മാധവപ്പള്ളി ഇല്ലത്ത്, എസ്. സുബ്രഹ്മണ്യൻ നമ്പൂത...
27/04/2026

ആദരാഞ്ജലികള്‍ 🙏
,
ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് സീനിയർ സൂപ്രണ്ട്, മാവേലിക്കര മാധവപ്പള്ളി ഇല്ലത്ത്,
എസ്. സുബ്രഹ്മണ്യൻ നമ്പൂതിരി (മണി-70 വയസ്സ് ) പെട്ടന്നുണ്ടായ അസുഖത്തെ തുടർന്ന് അന്തരിച്ചു. സംസ്കാര ചടങ്ങുകൾ നാളെ, 28/4/26 ഉച്ചയ്ക്ക്, 2 മണിക്ക് ശേഷം വീട്ടു വിളപ്പില്‍ നടക്കും.

ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിന്റെ പ്രഥമ ചീഫ് എഞ്ചിനീയർ ശ്രീ. ശിവരാജ വിജയൻ സാർ അന്തരിച്ചു. ആദരാഞ്ജലികൾ...ഹാർബർ എഞ്ചിനീയറിംഗ...
02/04/2026

ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിന്റെ പ്രഥമ ചീഫ് എഞ്ചിനീയർ ശ്രീ. ശിവരാജ വിജയൻ സാർ അന്തരിച്ചു.

ആദരാഞ്ജലികൾ...

ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് ജീവനക്കാരും മുൻ ജീവനക്കാരും കുടുംബങ്ങളും.

ശ്രീ. ജി.വി. അജിത് കുമാർ (സീനിയർ സൂപ്രണ്ട്) 37 വർഷത്തെ സേവനത്തിനുത ശേഷം സർവ്വീസിൽ നിന്ന് വിരമിച്ചു. 1989-ൽ ക്ലാർക്കായി വ...
01/04/2026

ശ്രീ. ജി.വി. അജിത് കുമാർ (സീനിയർ സൂപ്രണ്ട്) 37 വർഷത്തെ സേവനത്തിനുത ശേഷം സർവ്വീസിൽ നിന്ന് വിരമിച്ചു.

1989-ൽ ക്ലാർക്കായി വിഴിഞ്ഞം സബ് ഡിവിഷനിൽ ജോലിയിൽ പ്രവേശിച്ച അദ്ദേഹം നിലവിൽ കോഴിക്കോട് ഡിവിഷനിൽ സീനിയർ സൂപ്രണ്ടായി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു. തിരുവനന്തപുരം സ്വദേശിയായ അദ്ദേഹത്തിന് ഐശ്വര്യപൂർണമായ ശിഷ്ടകാല ജീവിതം ആശംസിക്കുന്നു.

ആദരാഞ്ജലികൾ
17/03/2026

ആദരാഞ്ജലികൾ

ആദരാഞ്ജലികൾ
പ്രിൻസി വി കെ (58)

ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് ചീഫ് എൻജിനീയർ ശ്രീമതി വി.കെ. ലോട്ടസിന്റെ സഹോദരിയാണ്. സ്ഥലം ആമ്പല്ലൂർ (തൃശൂർ ജില്ല)

🌹🌹🌹🌹

ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിന്റെ പുതിയ ചീഫ് എഞ്ചിനീയറായി ശ്രീമതി ലോട്ടസ് വി.കെ. നിയമിതനായി.
04/03/2026

ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിന്റെ പുതിയ ചീഫ് എഞ്ചിനീയറായി ശ്രീമതി ലോട്ടസ് വി.കെ. നിയമിതനായി.

ചീഫ് എഞ്ചിനീയർ ശ്രീ. മുഹമ്മദ് അൻസാരി വിരമിച്ചു.
31/01/2026

ചീഫ് എഞ്ചിനീയർ ശ്രീ. മുഹമ്മദ് അൻസാരി വിരമിച്ചു.

ശ്രീ. എം. എ. മുഹമ്മദ് അൻസാരി
ഒരു സമർപ്പിത പൊതുസേവനത്തിന്റെ മാതൃക

ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിന്റെ ചീഫ് എഞ്ചിനീയറായിരുന്ന ശ്രീ. എം. എ. മുഹമ്മദ് അൻസാരി
2026 ജനുവരി 31-ന്
26 വർഷത്തെ സമർപ്പിത സർക്കാർ സേവനത്തിനു ശേഷം
സർവീസിൽ നിന്ന് വിരമിച്ചു.

1971-ൽ ജനിച്ച ശ്രീ. മുഹമ്മദ് അൻസാരി,
വിദ്യാഭ്യാസവും പൊതുസേവനവും ജീവിതമൂല്യങ്ങളായ
ഒരു കുടുംബത്തിലാണ് വളർന്നത്.
അദ്ദേഹത്തിന്റെ പിതാവ്,
പരേതനായ ഡോ. അബ്ദുൽ അസീസ്,
കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് വിരമിച്ച അധ്യാപകനാണ്.
മാതാവ്, ഡോ. കുൽസം ബീവി,
ആരോഗ്യ വകുപ്പിൽ നിന്ന് വിരമിച്ച ഡോക്ടറാണ്.
ജീവിതപങ്കാളിയായ ശ്രീമതി ഷബാന,
പോളി ടെക്നിക് കോളേജിൽ സിവിൽ എഞ്ചിനീയറിംഗ് വിഭാഗത്തിലെ
വകുപ്പ് മേധാലിയായി സേവനം അനുഷ്ഠിക്കുന്നു.
മക്കൾ:
മുഹമ്മദ് സയാൻ, ആരോഗ്യ മേഖലയിൽ
ഹൗസ് സർജൻസി പരിശീലനം നടത്തുന്നു;
മുഹമ്മദ് സിഷാൻ, പ്ലസ് ടു വിദ്യാഭ്യാസം പൂർത്തിയാക്കിയിരിക്കുന്നു.

മലപ്പുറം, കോഴിക്കോട് ജില്ലകളിലെ
വിവിധ സ്കൂളുകളിലായി പ്രാഥമിക വിദ്യാഭ്യാസം നേടിയ അദ്ദേഹം,
1988-ൽ പ്രീഡിഗ്രി,
1992-ൽ സിവിൽ എഞ്ചിനീയറിംഗിൽ ബിരുദം,
1994-ൽ തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ നിന്നും എം.ടെക് (ഗോൾഡ് മെഡൽ)
1998-ൽ ഓപ്പറേഷൻസ് മാനേജ്മെന്റിൽ
പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ എന്നിവ നേടി.

സർക്കാർ സേവനത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ്,
മംഗലൂർ റിഫൈനറീസ് & പെട്രോ കെമിക്കൽസ് ലിമിറ്റഡിലും,
തുടർന്ന് ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിൽ
അധ്യാപകനായും വകുപ്പ് മേധാവിയായും
അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

1999-ൽ
ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിൽ
കോഴിക്കോട് അസിസ്റ്റന്റ് എഞ്ചിനീയറായി
സേവനത്തിൽ പ്രവേശിച്ച അദ്ദേഹം,
2004-ൽ ബേപ്പൂർ ഇൻവസ്റ്റിഗേഷൻ സബ് ഡിവിഷനിൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറായി,
2015-ൽ കോഴിക്കോട് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറായി,
2020-ൽ കേരള സംസ്ഥാന തീരദേശ വികസന കോർപ്പറേഷൻ ചീഫ് എഞ്ചിനീയറായി നിയമിതനായി.
2024 ഫെബ്രുവരി മുതൽ
ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിന്റെ
ചീഫ് എഞ്ചിനീയറായി സേവനം അനുഷ്ഠിച്ചു.

അദ്ദേഹത്തിന്റെ സേവനകാലത്ത്
സംസ്ഥാനത്തിന് നിർണായകമായ
നിരവധി പദ്ധതികൾക്ക്
അദ്ദേഹം നേതൃത്വം നൽകി.
കോഴിക്കോട് സമുദ്ര കമ്മ്യൂണിറ്റി ഹാൾ,
കോഴിക്കോട് ബീച്ച് നവീകരണം,
മുതലപ്പൊഴി ഹാർബറിലെ മണ്ണടിഞ്ഞ പ്രശ്നപരിഹാരം,
പൊന്നാനി സസ്പെൻഷൻ ബ്രിഡ്ജ്,
ചെല്ലാനത്തെ രാജ്യത്തെ ആദ്യത്തെ
ഫ്ലോട്ടിംഗ് കോൺക്രീറ്റ് ജെട്ടി,
അഴീക്കോട് ഹാർബർ നിർമ്മാണം,
ബേപ്പൂർ ബ്രേക്ക് വാട്ടർ ടൂറിസം,
കൊയിലാണ്ടി ഹാർബർ റീക്ലമേഷൻ,
പൂന്തുറ ഓഫ്‌ഷോർ ബ്രേക്ക് വാട്ടർ
എന്നിവ അദ്ദേഹത്തിന്റെ
സാങ്കേതിക ദൂരദർശിതയുടെയും
ഭരണ മികവിന്റെയും
സാക്ഷ്യങ്ങളിൽ ചിലതുമാത്രമാണ്.

സാങ്കേതിക മികവിനൊപ്പം
പൊതുജന പ്രതിബദ്ധതയും
സാമൂഹിക ഉത്തരവാദിത്തവും
ഒരുപോലെ ഉൾക്കൊണ്ട
ഒരു മികച്ച പൊതുസേവകനായി
ശ്രീ. എം. എ. മുഹമ്മദ് അൻസാരി
ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിൽ
തന്റെ സാന്നിധ്യം
എന്നും സ്മരണീയമാക്കി.

വിരമിക്കുന്ന ഈ വേളയിൽ,
അദ്ദേഹത്തിനും കുടുംബത്തിനും
ആരോഗ്യവും സന്തോഷവും
സമാധാനവും നിറഞ്ഞ
ഒരു ദീർഘവും അർത്ഥവത്തുമായ
വിശ്രമ ജീവിതം
ഹൃദയം നിറഞ്ഞ് ആശംസിക്കുന്നു.

(ചിത്രത്തിൽ ശ്രീ. മുഹമ്മദ് അൻസാരിയോടൊപ്പം അദ്ദേഹത്തിന്റെ ഭാര്യയും സഹോദരന്റെ മക്കളുമാണ്. വിരമിക്കൽ ചടങ്ങിനോടനുബന്ധിച്ച് എടുത്തത്)

26 വർഷത്തെ സ്തുത്യർഹമായ സേവനത്തിനു ശേഷം ബഹു. ചീഫ് എഞ്ചിനീയർ ശ്രീ. മുഹമ്മദ് അൻസാരി ഈ മാസം 31 -ന് സ്വയം വിരമിക്കുന്നു. അദ്...
30/01/2026

26 വർഷത്തെ സ്തുത്യർഹമായ സേവനത്തിനു ശേഷം ബഹു. ചീഫ് എഞ്ചിനീയർ ശ്രീ. മുഹമ്മദ് അൻസാരി ഈ മാസം 31 -ന് സ്വയം വിരമിക്കുന്നു. അദ്ദേഹത്തിന് നൽകുന്ന യാത്ര അയപ്പ് ചടങ്ങിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു.

08/01/2026

Please contact soon...

ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് മധ്യമേഖല കാര്യാലയത്തിലെ സീനിയർ ക്ലർക്ക് ശ്രീ പ്രതീഷ് ജോസഫ്‌ അന്തരിച്ചു..ആദരാഞ്ജലികൾ
09/12/2025

ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് മധ്യമേഖല കാര്യാലയത്തിലെ സീനിയർ ക്ലർക്ക് ശ്രീ പ്രതീഷ് ജോസഫ്‌ അന്തരിച്ചു..
ആദരാഞ്ജലികൾ

24/11/2025

Address

Thiruvananthapuram

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm

Telephone

914712459159

Alerts

Be the first to know and let us send you an email when Harbour Engineering Department- Updates posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share