Kerala Prisons & Correctional Services

Kerala Prisons & Correctional Services Official Page of Kerala Prisons & Correctional Services Department

26/08/2026
ജയിൽ ആസ്ഥാനകാര്യാലയത്തിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം ബഹു. ഡയറക്ടർ ജനറൽ ഓഫ് പ്രിസൺസ് & കറക്ഷണൽ സർവീസസ് ശ്രീ...
22/08/2026

ജയിൽ ആസ്ഥാനകാര്യാലയത്തിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം ബഹു. ഡയറക്ടർ ജനറൽ ഓഫ് പ്രിസൺസ് & കറക്ഷണൽ സർവീസസ് ശ്രീ. എസ്. ശ്രീജിത്ത് IPS നിർവഹിച്ചു.

ബഹു. ജയിൽ ആസ്ഥാനകാര്യാലയം ഡി.ഐ.ജി ശ്രീ. ദിനേശ് ബി., മറ്റ് ഉന്നത ഉദ്യോഗസ്ഥർ, ജീവനക്കാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

AI അധിഷ്ഠിത സ്മാർട്ട് സർവൈലൻസ് സിസ്റ്റം — PRISMകേരള ജയിൽ വകുപ്പിന്റെ AI അധിഷ്ഠിത സ്മാർട്ട് സർവൈലൻസ് സിസ്റ്റം PoC (PRISM ...
15/08/2026

AI അധിഷ്ഠിത സ്മാർട്ട് സർവൈലൻസ് സിസ്റ്റം — PRISM

കേരള ജയിൽ വകുപ്പിന്റെ AI അധിഷ്ഠിത സ്മാർട്ട് സർവൈലൻസ് സിസ്റ്റം PoC (PRISM – Prison Real-time Intelligent Surveillance & Monitoring) പദ്ധതിയുടെ ധാരണാപത്രം ഒപ്പുവയ്ക്കലും പൈലറ്റ് പ്രോജക്ടിന്റെ ഉദ്ഘാടനവും 2026 ഓഗസ്റ്റ് 15-ന് തിരുവനന്തപുരം സെൻട്രൽ ജയിലിൽ വച്ച് നടന്നു.

ബഹു. ആഭ്യന്തര വകുപ്പ് മന്ത്രി ശ്രീ. രമേശ് ചെന്നിത്തല അവർകൾ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.

ജയിൽ വകുപ്പ് മേധാവി ശ്രീ. എസ്. ശ്രീജിത്ത് IPS ഉം KELTRON മാനേജിങ് ഡയറക്ടർ ശ്രീ. ശ്രീകുമാർ നായരും തമ്മിൽ പദ്ധതിയുടെ ധാരണാപത്രം ഒപ്പുവച്ചു.

ജയിൽ ആസ്ഥാനകാര്യാലയം DIG ശ്രീ. ദിനേശ് ബി., ജയിൽ അഡ്വൈസറി ബോർഡ് അംഗം ശ്രീ. പാലോട് രവി, തിരുവനന്തപുരം സെൻട്രൽ ജയിൽ സൂപ്രണ്ട് ശ്രീ. ബിനോദ് ജോർജ്, KELTRON ഡെപ്യൂട്ടി ജനറൽ മാനേജർ ശ്രീ. വിപിൻ എസ്. എസ്., ജയിൽ വകുപ്പിലെയും KELTRON-ലെയും മറ്റ് ഉദ്യോഗസ്ഥരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി പൂജപ്പുര സെൻട്രൽ ജയിലിൽ ബഹു. ആഭ്യന്തര വകുപ്പ് മന്ത്രി ശ്രീ. രമേശ്...
15/08/2026

രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി പൂജപ്പുര സെൻട്രൽ ജയിലിൽ ബഹു. ആഭ്യന്തര വകുപ്പ് മന്ത്രി ശ്രീ. രമേശ് ചെന്നിത്തല അവർകൾ ദേശീയപതാക ഉയർത്തി.

ജയിൽ വകുപ്പ് മേധാവി ശ്രീ. എസ്. ശ്രീജിത്ത് IPS, ജയിൽ ആസ്ഥാനകാര്യാലയം DIG ശ്രീ. ദിനേശ് ബി., ജയിൽ അഡ്വൈസറി ബോർഡ് അംഗം ശ്രീ. പാലോട് രവി, തിരുവനന്തപുരം സെൻട്രൽ ജയിൽ സൂപ്രണ്ട് ശ്രീ. ബിനോദ് ജോർജ്, ജയിൽ വകുപ്പിലെ മറ്റ് ഉദ്യോഗസ്ഥരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

ക്ഷീര കർഷകർക്ക് കൈത്താങ്ങായി ജയിൽ വകുപ്പ്. പ്രളയബാധിത മേഖലകളിലെ ക്ഷീര കർഷകർക്ക് ആശ്വാസമായി, കേരള ജയിൽ വകുപ്പ് ഒരുക്കുന്ന...
14/08/2026

ക്ഷീര കർഷകർക്ക് കൈത്താങ്ങായി ജയിൽ വകുപ്പ്.

പ്രളയബാധിത മേഖലകളിലെ ക്ഷീര കർഷകർക്ക് ആശ്വാസമായി, കേരള ജയിൽ വകുപ്പ് ഒരുക്കുന്ന തീറ്റപ്പുൽ വിതരണത്തിന്റെ ഉദ്ഘാടനവും ഫ്ലാഗ് ഓഫ് ചടങ്ങും 2026 ആഗസ്റ്റ് 13 ന് രാവിലെ 10 മണിക്ക് പൂജപ്പുര സെൻട്രൽ ജയിലിലെ ഓപ്പൺ സ്റ്റേജിൽ നടന്നു.

ചടങ്ങിന്റെ ഉദ്ഘാടനവും തീറ്റപ്പുൽ കൈമാറ്റവും ബഹു. ആഭ്യന്തര വകുപ്പ് മന്ത്രി ശ്രീ. രമേശ് ചെന്നിത്തല അവർകൾ നിർവഹിക്കുകയുണ്ടായി. ഫ്ലാഗ് ഓഫ് കർമ്മം ബഹു. ക്ഷീരവികസന വകുപ്പ് മന്ത്രി ശ്രീമതി. ബിന്ദു കൃഷ്ണ നിർവഹിച്ചു. ബഹു. ജയിൽ വകുപ്പ് മേധാവി ശ്രീ. എസ്. ശ്രീജിത്ത് IPS, ബഹു. ക്ഷീരവികസന വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ശ്രീമതി. ഷീബ ജോർജ്ജ് IAS, ബഹു. ക്ഷീരവികസന വകുപ്പ് ഡയറക്ടർ ശ്രീമതി. ശാലിനി ഗോപിനാഥ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

കേരള ജയിൽ വകുപ്പിൻറെ കീഴിലുള്ള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കറക്ഷണൽ അഡ്മിനിസ്ട്രേഷൻറെ 48-ാമത് അസി. പ്രിസൺ ഓഫീസർ ട്ര...
21/04/2026

കേരള ജയിൽ വകുപ്പിൻറെ കീഴിലുള്ള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കറക്ഷണൽ അഡ്മിനിസ്ട്രേഷൻറെ 48-ാമത് അസി. പ്രിസൺ ഓഫീസർ ട്രയിനികളുടെ സത്യപ്രതിജ്ഞാ ചടങ്ങ് സിക്ക പരേഡ് ഗ്രൗണ്ടിൽ നടന്നു. 21/04/2026 ന് രാവിലെ 8 മണിക്ക് നടന്ന ചടങ്ങിൽ ബഹു. ഡയറക്ടർ ജനറൽ ഓഫ് പ്രിസൺസ് & കറക്ഷണല്‍ സര്‍വീസസ് ശ്രീ. ബൽറാം കുമാർ ഉപാദ്ധ്യായ ഐ.പി.എസ്.‌ അവർകൾ പരേഡിന്റെ അഭിവാദ്യം സ്വീകരിക്കുകയുണ്ടായി. സിക്ക ഡയറക്ടറും ദക്ഷിണ മേഖലാ ഡി.ഐ.ജി. യുമായ ശ്രീ. രാജീവ് റ്റി. ആർ, മറ്റ് വിശിഷ്ട വ്യക്തികൾ, ജയിൽ വകുപ്പിലെ മറ്റ് ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. 48-ാമത് ബാച്ചിൽ 72 പുരുഷന്മാരും 5 വനിതകളും ഉൾപ്പെടെ 77 ട്രെയിനികളാണ് അടിസ്ഥാനപരിശീലനം പൂർത്തിയാക്കിയിട്ടുള്ളത്.

Address

Thiruvananthapuram
695012

Alerts

Be the first to know and let us send you an email when Kerala Prisons & Correctional Services posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Kerala Prisons & Correctional Services:

Shortcuts

Share