SFI Kerala

SFI Kerala എസ്. എഫ്. ഐ കേരള സംസ്ഥാന കമ്മിറ്റിയുടെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജ്.

കേരള പോലീസ് വിദ്യാർത്ഥി വേട്ട അവസാനിപ്പിക്കുക:എസ്. എഫ്. ഐകേരള സർവകലാശാലയിൽ വന്ദേമാതരം പൂർണമായി ആലപിച്ചതിനെതിരെ സമരം ചെയ്...
04/09/2026

കേരള പോലീസ് വിദ്യാർത്ഥി വേട്ട അവസാനിപ്പിക്കുക:
എസ്. എഫ്. ഐ

കേരള സർവകലാശാലയിൽ വന്ദേമാതരം പൂർണമായി ആലപിച്ചതിനെതിരെ സമരം ചെയ്ത എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ കേരള പോലീസ് വേട്ടയാടൽ തുടരുകയാണ്. സമരത്തിൽ പങ്കെടുത്ത വിദ്യാർത്ഥിനികൾ ഉൾപ്പെടെയുള്ള പ്രവർത്തകരെ അകാരണമായി തല്ലിച്ചതച്ചതിന് പിന്നാലെ സെക്രട്ടറിയേറ്റ് മാർച്ചിൽ അതിശക്തമായ ആക്രമണമാണ് പോലീസ് അഴിച്ചുവിട്ടത്.

തുടർന്ന് വധഭീഷണി അടക്കമുള്ള കള്ള കേസുകൾ ചുമത്തി എസ്എഫ്ഐ നേതാക്കളെയും പ്രവർത്തകരെയും ജയിലിൽ അടയ്ക്കാനുള്ള നീക്കത്തിലാണ് കേരള പോലീസ്. ആദ്യദിനത്തിലെ ക്രൂരമായ അക്രമത്തെ തുടർന്ന് കണ്ണിന് പരിക്കേറ്റു വിശ്രമിക്കുകയായിരുന്ന എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വൈഷ്ണവി ഷാജികെതിരെ പിറ്റേദിവസം അവർ പങ്കെടുക്കാതിരുന്ന സമരത്തിന്റെ പേരിൽ വധശ്രമം ചാർജ് ചെയ്യുകയുണ്ടായി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സമരത്തിൽ എത്തിച്ചേർന്നിട്ടില്ലാത്ത വിവിധ എസ്എഫ്ഐ പ്രവർത്തകർക്കെതിരെയും കേസെടുത്തിയിട്ടുണ്ട്.

പോലീസ് അക്രമണത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലിരുന്ന എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവിനൊപ്പം കൂട്ടിരിപ്പുകാരായി ഉണ്ടായിരുന്ന സംസ്ഥാന ജോയിൻ്റ് സെക്രട്ടറിമാരായ ആദർശ് ടോണി കുര്യാക്കോസ് എന്നീ സഖാക്കളെ ആശുപത്രി വളപ്പിൽ വെച്ചാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. എസ്.എഫ്.ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് അംഗം മനേഷും നിലവിൽ റിമാൻഡിലാണ്.

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ കാവി വൽക്കരിക്കാൻ ശ്രമിക്കുന്ന ഗവർണറുടെയും ഗവർണർക്ക് പൂർണ്ണ പിന്തുണയുമായി അവതരിക്കുന്ന ഉന്നത വിദ്യാഭ്യാസ വകുപ്പിനും കേരള സർക്കാരിനും എതിരായ വിദ്യാർത്ഥി സമരങ്ങളെ അടിച്ചമർത്തിയും വേട്ടയാടിയും ഇല്ലാതാക്കാം എന്ന പോലീസ് വ്യാമോഹം അനുവദിച്ചു നൽകാൻ എസ്.എഫ്.ഐ ഒരുക്കമല്ല. ഇപ്പോൾ തുടർന്നുകൊണ്ടിരിക്കുന്ന പോലീസ് വേട്ട അടിയന്തരമായി അവസാനിപ്പിക്കാൻ കേരള ഗവൺമെൻറ് തയ്യാറാകണമെന്ന് ആവശ്യപ്പെടുകയാണ്.

എസ്.എഫ്.ഐ നേതാക്കൾക്കും പ്രവർത്തകർക്കും എതിരായ വേട്ടയാടൽ നിതിരായി സംസ്ഥാനത്തുടനീളം അതിശക്തമായ വിദ്യാർത്ഥി പ്രക്ഷോഭത്തിന് എസ്.എഫ്.ഐ നേതൃത്വം നൽകുമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയുടെ അറിയിച്ചു.

04/09/2026

തിരുവനന്തപുരത്ത് എസ്എഫ്ഐ സെക്രട്ടറിയേറ്റ് മാർച്ചിനെതിരായ പോലീസിന്റെ നരനായാട്ടിനെതിരെ എസ്എഫ്ഐ കോട്ടയം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ മാർച്ച്

04/09/2026

തിരുവനന്തപുരത്തെ സെക്രട്ടറിയറ്റ് മാർച്ചിൽ പങ്കെടുത്തതിന്റെ ഭാഗമായി
ആശുപത്രിയിൽ കയറി SFI കേന്ദ്ര കമ്മിറ്റി അംഗങ്ങൾ ആദർശ് എസ് കെ , ടോണി എന്നിവരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് SFI എറണാകുളം നഗരത്തിൽ നടത്തിയ പ്രതിഷേധ പ്രകടനം.

തിരുവനന്തപുരത്തെ സെക്രട്ടറിയറ്റ് മാർച്ചിൽ പങ്കെടുത്തതിന്റെ ഭാഗമായിആശുപത്രിയിൽ കയറി SFI കേന്ദ്ര കമ്മിറ്റി അംഗങ്ങൾ ആദർശ് എ...
04/09/2026

തിരുവനന്തപുരത്തെ സെക്രട്ടറിയറ്റ് മാർച്ചിൽ പങ്കെടുത്തതിന്റെ ഭാഗമായി
ആശുപത്രിയിൽ കയറി SFI കേന്ദ്ര കമ്മിറ്റി അംഗങ്ങൾ ആദർശ് എസ് കെ , ടോണി എന്നിവരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് SFI മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനം.

04/09/2026

എസ് എഫ് ഐ സംസ്ഥാന സെക്രട്ടറിയെ പോലീസ് അതിക്രൂരമായി മർദിച്ചതിൽ പ്രതിഷേധിച്ച് എസ്എഫ്ഐ തൃശ്ശൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധം ✊🏾
SFI THRISSUR DC

എന്തിനാണ് ഈ സമരം എന്ന് ചോദിക്കുന്ന രമേശ് ചെന്നിത്തലയോട്!!എന്തിനാണ് സോണിയ ഗാന്ധി വന്ദേമാതരംഎഐസിസി ആസ്ഥാനത്ത് പൂർണമായി പ...
03/09/2026

എന്തിനാണ് ഈ സമരം എന്ന് ചോദിക്കുന്ന രമേശ് ചെന്നിത്തലയോട്!!
എന്തിനാണ് സോണിയ ഗാന്ധി വന്ദേമാതരംഎഐസിസി ആസ്ഥാനത്ത് പൂർണമായി പാടുന്നത് വിലക്കിയത് എന്ന മറുചോദ്യമാണ് ഉള്ളത്. ആ കാരണം ആണ് ഞങ്ങളുടെ സമരത്തിന്റെ ആധാരം.

പി എസ് സഞ്ജീവ്

സമര സഖാക്കൾക്ക് അഭിവാദ്യങ്ങൾ ✊🏾
03/09/2026

സമര സഖാക്കൾക്ക് അഭിവാദ്യങ്ങൾ ✊🏾

03/09/2026

സെക്രട്ടറിയറ്റ് മാർച്ചിൽ പൊലീസ് മർദനത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവിനെ പ്രതിപക്ഷ നേതാവ് സഖാവ് പിണറായി വിജയൻ സന്ദർശിച്ചു.

Address

K. V. Sudheesh Smarakam, Thyvila Lane, Near Ayurveda College, Trivandrum-
Thiruvananthapuram
695601

Alerts

Be the first to know and let us send you an email when SFI Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to SFI Kerala:

Shortcuts

Share