04/09/2026
കാന്തപുരത്തിൻ്റെ സ്ത്രീവിരുദ്ധ പരാമർശവുമായി ബന്ധപ്പെട്ട് ചർച്ച നയിച്ച മാധ്യമ പ്രവർത്തകയുടെ പരാമർശങ്ങൾക്ക് എതിരെ മത മൗലികവാദ സംഘടനകളിൽ നിന്നും വലിയ ഭീഷണിയും അവഹേളനവുമാണ് ഉയർന്നത്.
ചാനലിന് ഒടുവിൽ മാപ്പ് പറയേണ്ട ഗതികേടു പോലും വന്നു.
അഭിപ്രായ സ്വാതന്ത്ര്യത്തിൻ്റെ വക്താക്കളെന്ന് മേനി നടിക്കുന്ന ഇടതു വലതു മുന്നണികളോ സാംസ്കാരിക നായകരോ ഇതേക്കുറിച്ച് ഒരക്ഷരം മിണ്ടിയിട്ടില്ല.
ജനാധിപത്യത്തിനും മതേതരത്വത്തിനും ഭീഷണിയെന്ന പല്ലവിയില്ല, പത്ര സ്വാതന്ത്ര്യത്തെക്കുറിച്ച് വേവലാതിയില്ല, പുരുഷാധിപത്യത്തെ ആർക്കും തകർക്കുകയും വേണ്ട.
മത മൗലികവാദ ശക്തികൾക്ക് മുന്നിൽ ഇവർക്കെല്ലാം മുട്ടിടിക്കുകയാണ്.
കേരളത്തിൻ്റെ മുന്നോട്ടുള്ള കുതിപ്പിൽ ഈ രാഷ്ട്രീയം അപകടമാണ്.