26/06/2021
ആദ്യത്തേത് ചൈനീസ് ബഹിരാകാശ നിലയത്തിന്റെ ഉൾഭാഗവും, രണ്ടാമത്തേത് നാസയുടെ ബഹിരാകാശ നിലയത്തിന്റേതും !
നാസയുടേത് 21 വർഷം പഴയതു. എന്നാൽ ചൈനയുടേത് ഈ വർഷത്തേതു. ഇപ്പോഴും പണി കഴിയാത്തതു.
നാസയുടെ അന്താരാഷ്‌ട്ര ബഹിരാകാശ നിലയം കണക്കുമ്പോൾ പണ്ടുതൊട്ടേ പേടി ആവുമായിരുന്നു. റേഡിയോ, ടിവി, കമ്പയൂറ്റർ ഒക്കെ നന്നാക്കുന്നവരുടെ വീട്ടിലൊക്കെ പോയാൽ ഇതുപോലെ ആവും കാണുക 😛
ആകെ വയറുകൾ നിറഞ്ഞ ഇടുങ്ങിയ വഴികൾപോലെ..
അതിലൂടെ ആ വയറുകളൊന്നും, നശിപ്പിക്കാതെ അത് ഊരിപ്പോരാതെ എങ്ങനെ അതിലൂടെ പോവും എന്നത് അതിശയം തോന്നിയിട്ടുണ്ട്. ഒരു വയർ ഇളകിപ്പോയാൽ അത് സ്റ്റേഷനെ ബാധിക്കേല്ലേ.. എന്നൊക്കെ.. 😮
എന്നാൽ ചൈനയുടെ സ്റ്റേഷൻ നോക്ക്.. വളരെ ചിട്ടയായി, ഊരി എടുക്കാവുന്ന പാനലോക്കെ സ്ഥാപിച്ചു ലുക്ക് ആയിട്ടുണ്ട്.
ബഹിരാകാശത്തു ഓരോ ഗ്രാം ഭാരം എത്തിക്കുവാനും ഭാരിച്ച ചിലവുണ്ട്. അതിനാൽ അനാവശ്യമായി വയറുകൾ മറച്ചു വയ്ക്കുവാനുള്ള പാനലിന്റെ ഭാരം കൂടി ബഹിരാകാശത്തേക്ക് കൊണ്ടുപോകാതിരിക്കാനുള്ള തീരുമാനം ആയിരുന്നു അന്ന് സ്റ്റേഷൻ ഡിസൈൻ ചെയ്തപ്പോൾ എടുത്തത്.
പേടകത്തിലെ എല്ലാ വസ്തുക്കളും ഇപ്പോഴും ഊരിമാറ്റി പുതിയവ സ്ഥാപിക്കാൻ സാധിക്കുന്ന രീതിയിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. മൊഡ്യുളാർ ഡിസൈൻ.
നാസയുടെ കമ്പ്യൂട്ടർ സവിധാനങ്ങളുമെല്ലാം പഴയ രീതിയിൽ ആണ്. അത് അവിടം മുഴുവനും തമ്മിൽ ബന്ധിപ്പിച്ചു ചുറ്റിക്കിടക്കുകയാണ്. അതുകാരണംതന്നെ അത് മുഴുവനോടെ മാറ്റി പുതിയ ടെക്‌നോളജി ആക്കുവാൻ സാധിക്കില്ല. പേടകത്തിലെ കമ്പയൂട്ടറുകൾതന്നെ പുതിയ രീതിയിലേക്ക് ആക്കിയതുതന്നെ ഈ അടുത്താണ്. എന്നാലും ബാക്കി സിസ്റ്റമെല്ലാം ഇപ്പോഴും പഴയതുതന്നെ.
ബഹിരാകാശത്തേക്ക് സാധങ്ങൾ കൊണ്ടുപോകുന്നതിൽ നാസ ഇപ്പോൾ പിശക് കാണിക്കാറില്ല. അവിടുള്ള ആളുകൾക്ക് കഴിക്കുവാൻ അവരുടെ ഇഷ്ട്ടത്തിനുള്ള ആഹാരക്രമം പോലും നാസ ചെയ്തുകൊടുക്കുന്നുണ്ട്. അതുകൊണ്ട് പാനൽ അവിടെ എത്തിക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യം അല്ല. എന്നാൽ പഴയ സ്റ്റൈലിലെ സിസ്റ്റം അടിമുടി മാറ്റാതെ പാനലുകൾ ഫിറ്റ് ചെയ്യാൻ സാധിക്കില്ല എന്നതാണ് സത്യം.
എന്നാൽ ചൈനയ്ക്ക് ഇപ്പോൾ ലഭിച്ച നേട്ടം എന്താണെന്ന് വച്ചാൽ.. പുതിയ, എന്നാൽ കൂടുതൽ കാര്യക്ഷമമായ സ്മാർട്ട് ടെക്‌നോളജി ലോകം മുഴുവനും ഇപ്പോൾ ഉള്ളതിനാൽ കമ്പ്യൂട്ടർ നെറ്റ്വർക്കുകൾക്കായി കാര്യമായ സ്ഥലമോ, വയറുകളോ ആവശ്യമില്ല. ഭാരം കുറവ്, സ്ഥലം ലാഭം, കാണുവാനും നീറ്റ് !