26/10/2022
ദ്വിദിന അന്തര്‍ദേശീയ സെമിനാറും ‘വയലാര്‍: യുഗമുണര്ത്തിയ കവി’ പുസ്തകപ്രകാശനവും 27, 28 തീയതികളില്‍ മാര്‍ ഇവാനിയോസ് കോളെജില്‍
തിരുവനന്തപുരം: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളെജ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ‘വയലാറിന്റെ സര്‍ഗപ്രപഞ്ചം’ എന്ന വിഷയത്തില്‍ ദ്വിദിന അന്തര്‍ദേശീയ സെമിനാര്‍ ഒക്ടോബര്‍ 27, 28 തീയതികളില്‍ മാര്‍ ഇവാനിയോസ് കോളെജില്‍ നടക്കും. ഒക്ടോബര്‍ 27ന് വ്യാഴാഴ്ച രാവിലെ 10മണിക്ക് മാര്‍ ഗ്രിഗോറിയോസ് ഹാളില്‍ എഴുത്തുകാരനും ഐ.എം.ജി ഡയറക്ടറുമായ കെ. ജയകുമാര്‍ ഐ.എ.എസ് സെമിനാര്‍ ഉദ്ഘാടനവും പുസ്തകപ്രകാശനവും നിര്‍വഹിക്കും. ഡോ. എസ്. രാജശേഖരന് സമ്പാദനം നടത്തി കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ‘വയലാര്‍: യുഗമുണര്ത്തിയ കവി’ എന്ന പുസ്തകം മാധ്യമപ്രവര്‍ത്തകനും ഗാനനിരൂപകനുമായ രവി മേനോന് സ്വീകരിക്കും. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. സത്യൻ എം അധ്യക്ഷത വഹിക്കും. പ്രിന്‍സിപ്പല്‍ പ്രൊഫ. ഡോ. ജിജിമോന് കെ. തോമസ് ആമുഖ പ്രഭാഷണം നടത്തും. പ്രമുഖ വാഗ്മിയും ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല മലയാളവിഭാഗം പ്രൊഫസര്‍ ഡോ. സുനില്‍ പി. ഇളയിടം മുഖ്യപ്രഭാഷണം നടത്തും. ഡോ. എസ്. രാജശേഖരന് മറുമൊഴി നടത്തും. മാര്‍ ഇവാനിയോസ് കോളെജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. ഷെര്ളിസ്റ്റുവര്ട്ട് സ്വാഗതവും ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് റിസർച്ച് ഓഫീസർ ശ്രീകല ചിങ്ങോലി നന്ദിയും പറയും. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പുസ്തകമേളയും വിജ്ഞാനകൈരളി വരിക്കാരാവാനും സൗകര്യവുമുണ്ടായിരിക്കും.
തുടര്‍ന്നുള്ള സെഷനുകളില്‍ വിഷയവിദഗ്ധര്‍ സംസാരിക്കും. ഉച്ചയ്ക്ക് 1.30ന് വയലാര്‍ ഗാനങ്ങളിലെ വൃത്തമഞ്ജരികള്‍ എന്ന വിഷയത്തില്‍ ഡോ. ബി.വി.ശശികുമാര്‍, ഡോ.കെ.ബാബുരാജന് എന്നിവര്‍ സംസാരിക്കും. ഡോ. സാബു കോട്ടുക്കല്‍ മോഡറേറ്ററാകും. 12.45 മുതല്‍ 1.30വരെ ബാസ്കറ്റ്ബോള്‍ കോര്‍ട്ടില്‍ വച്ച് വയലാര്‍ കാവ്യാലാപനവും കഥാപ്രസംഗവുമുണ്ടാകും. 3.30ന് വയലാര്‍ ഗാനമേള അവതരണവുമുണ്ടാകും.
രണ്ടാം ദിവസമായ ഒക്ടോബര്‍ 28ന് വെള്ളിയാഴ്ച രാവിലെ 10 മണിക്ക് നടക്കുന്ന സെഷനില്‍ ഡോ. ആര്.വി.എം ദിവാകരന്, ഡോ.ആര്.ബി. ശ്രീകല, ഡോ.സി. ഗണേഷ് എന്നിവര്‍ വയലാര്‍-ദേവരാജന്‍, വയലാര്‍ക്കവിതയിലെ മാനവികത, പുരുഷാന്തരങ്ങളിലൂടെ ഒരു സഞ്ചാരം എന്നീ വിഷയങ്ങളില്‍ സംസാരിക്കും. എം.എസ്. മുരളി മോഡറേറ്ററാകും. രാവിലെ 10മണിക്ക് സില്‍വര്‍ ജൂബിലി ഹാളില്‍ സമാന്തര സെഷനില്‍ ഡോ.അജയന് പനയറ, ഡോ.മാത്യൂ റ്റി.എം, ഡോ.ലാലു വി, ഡോ. വിനീത് വി.എസ് എന്നിവര്‍ സംസാരിക്കും. സെമിനാര്‍ കണ്‍വീനര്‍ റ്റോജി വര്‍ഗീസ് ടി, സെമിനാര്‍ കോ-ഓര്‍ഡിനേറ്റര്‍ എം.യു. പ്രവീണ്‍ എന്നിവര്‍ സംസാരിക്കും.
11.30ന് ടി.പി.ശാസ്തമംഗലം, ഡോ.ചന്ദ്രബോസ്, ഡോ. ടി.കെ.സന്തോഷ്കുമാര്‍ എന്നിവര്‍ സംസാരിക്കും. തുടര്‍ന്ന് വയലാര്‍ ഗനാര്ച്ചന നടക്കും. ഉച്ചയ്ക്ക് 1.30 ന് ഡോ.എം.ആര്.ഷെല്ലി, പ്രൊഫ.കെ.കെ.ശിവദാസ്, ഡോ.ദീപാനാരായണന്, ഡോ.ദീപ ബി.എസ്, ഡോ.എം.ഗംഗദേവി, ഡോ. മഞ്ചു വിനോദ്, ഡോ.സി.ഉദയകല എന്നിവര്‍ സംസാരിക്കും. വയലാറിന്റെ അര്‍ഥാന്തരന്യാസങ്ങള്‍ എന്ന വിഷയത്തില്‍ ചിക്കാഗോ ട്രൈറ്റണ്‍ കോളെജ് പ്രൊഫസര്‍ എതിരന്‍ കതിരവന്‍ ഗൂഗിള്‍മീറ്റ് വഴി പ്രഭാഷണം നടത്തും.