കേരള ജയിൽ സബോർഡിനേറ്റ് ഓഫീസേഴ്സ് അസോസിയേഷൻ 2020 - 2026

  • Home
  • India
  • Thiruvananthapuram
  • കേരള ജയിൽ സബോർഡിനേറ്റ് ഓഫീസേഴ്സ് അസോസിയേഷൻ 2020 - 2026

കേരള ജയിൽ സബോർഡിനേറ്റ് ഓഫീസേഴ്സ് അസോസിയേഷൻ 2020 - 2026 കേരള ജയിൽ സബോർഡിനേറ്റ് ഓഫീസേഴ്സ് അസോസിയേഷൻ (KJSOA) തിരുവനന്തപുരം മേഖല കമ്മിറ്റി 2020 - 2026

20/04/2026
മേഖല കമ്മിറ്റി
22/03/2026

മേഖല കമ്മിറ്റി

ജയിൽ ഡിപ്പാർട്ട്മെൻ്റ് സ്റ്റാഫ് വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി, പൂജപ്പുരക്ലിപ്തം നം. റ്റി 12322026-31 ഭരണ സമിതിക്ക് ആശ...
13/03/2026

ജയിൽ ഡിപ്പാർട്ട്മെൻ്റ് സ്റ്റാഫ് വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി, പൂജപ്പുര
ക്ലിപ്തം നം. റ്റി 1232

2026-31 ഭരണ സമിതിക്ക് ആശംസകൾ

11/03/2026

KJSOA തിരുവനന്തപുരം മേഖല കൺവെൻഷൻ

പൂര പെരുമയുടെ നാട്ടിൽ ആവേശത്തിന്റെ ആഘോഷത്തിൻ്റെആരവത്തിൻ്റെകായിക പൂരംമൂന്നാമത് സംസ്ഥാന പ്രിസൺ മീറ്റ്മാർച്ച് 5-8തൃശ്ശൂർ
07/03/2026

പൂര പെരുമയുടെ നാട്ടിൽ ആവേശത്തിന്റെ ആഘോഷത്തിൻ്റെ
ആരവത്തിൻ്റെ
കായിക പൂരം

മൂന്നാമത് സംസ്ഥാന പ്രിസൺ മീറ്റ്
മാർച്ച് 5-8
തൃശ്ശൂർ

സ്നേഹം കൊണ്ട് നമ്മൾ പടുത്തുയർത്തിയ തണൽപ്രിയരേ,നമ്മുടെ പ്രിയ സഹപ്രവർത്തകൻ അനീഷിന് നാം സ്നേഹം കൊണ്ട് പണിതുയർത്തിയ തണൽ വീടി...
05/03/2026

സ്നേഹം കൊണ്ട് നമ്മൾ പടുത്തുയർത്തിയ തണൽ

പ്രിയരേ,

നമ്മുടെ പ്രിയ സഹപ്രവർത്തകൻ അനീഷിന് നാം സ്നേഹം കൊണ്ട് പണിതുയർത്തിയ തണൽ വീടിൻ്റെ താക്കോൽ കൈമാറി. ഏറെ വൈകാരികമായ ചടങ്ങായിരുന്നു ഇന്നലെ സംഘടിപ്പിച്ചത്. ബഹു. വ്യവസായ വകുപ്പ് മന്ത്രി ശ്രീ. പി രാജീവ് അവർകൾ അനീഷിന്റെ മാതാവിന് വീടിൻ്റെ താക്കോൽ കൈമാറി. ഗൃഹപ്രവേശന ചടങ്ങിൻ്റെ ഉദ്ഘാടനം ബഹു. പാറശ്ശാല എംഎൽഎ ശ്രീ. സി കെ ഹരീന്ദ്രൻ അവർകൾ നിർവഹിച്ചു.

നാം ഏറ്റെടുത്ത വലിയൊരു സ്വപ്ന ദൗത്യം പൂർത്തിയാകുമ്പോൾ ഏറെ അഭിമാനവും, സംതൃപ്തിയും നൽകിയ പദ്ധതിയായ് തണൽ മാറുകയാണ്. അനീഷിൻ്റെ മരണ ശേഷം അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങൾ ഉയർത്തിപ്പിടിച്ച മനുഷ്യ സ്നേഹത്തിൻ്റെ വലിയ സന്ദേശം ലോകമെങ്ങും ചർച്ചയായിരുന്നു. അനീഷിന്റെ മരണശേഷം അദ്ദേഹത്തിൻ്റെ 9 അവയവങ്ങൾ ദാനം ചെയ്തതിലൂടെ 8 പേർക്കാണ് പുതുജീവൻ ലഭിച്ചത്. മാനവികതയുടെ ഉദാത്തമായ മാതൃകയാണ് കുടുംബം സ്വീകരിച്ചത്. അങ്ങനെയുള്ള ഒരു കുടുംബത്തെ ചേർത്തുപിടിക്കാൻ KJSOA തിരുവനന്തപുരം മേഖല കമ്മിറ്റി അനീഷിന്റെ മാതാവിനായി തണൽ ഭവന നിർമ്മാണ പദ്ധതി എന്ന ആശയം മുന്നോട്ടുവച്ചപ്പോൾ വലിയ ആശങ്കയും, പ്രതിബന്ധങ്ങളുമാണ് നമുക്ക് മുന്നിൽ ഉണ്ടായിരുന്നത്. എന്നാൽ തുടർന്നുള്ള ദിവസങ്ങളിൽ നിങ്ങൾ ഓരോരുത്തരും നൽകിയിട്ടുള്ള വലിയ പിന്തുണയും, ആത്മവിശ്വാസവും ഒന്നു കൊണ്ടുമാത്രമാണ് ഒരു കുടുംബത്തിന് ആകെ തണലായി മാറുന്ന ഭവന നിർമ്മാണം നമുക്ക് പൂർത്തിയാക്കാൻ സാധിച്ചത്. ജയിൽ വകുപ്പിന്റെ ചരിത്രത്തിൽ തന്നെ ഇത്തരത്തിലൊരു പദ്ധതി ആദ്യമായാണ് നടപ്പിലാക്കുന്നത്. തിരുവനന്തപുരം
മേഖലയിലെ ജീവനക്കാരിൽ നിന്നും തുക സ്വരൂപിച്ചാണ് തണൽ ഭവന നിർമ്മാണം പൂർത്തിയാക്കിയിട്ടുള്ളത്. വകുപ്പിലെ വിവിധ മേഖലകളിലെ സംഘടന കമ്മറ്റികളും, ജീവനക്കാരും ആദ്യഘട്ടം മുതൽ വീട് നിർമ്മാണത്തിന് നൽകിയിട്ടുള്ള സ്നേഹവായ്പുകൾ വളരെ വലുതാണ്. 2025 ഡിസംബർ 17 ന് തറക്കല്ലിട്ട് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ച ഭവനത്തിൻ്റെ നിർമ്മാണ പ്രവൃത്തികൾ വളരെ വേഗത്തിൽ പൂർത്തിയാക്കി താക്കോൽ കൈമാറുവാൻ സാധിച്ചു. നിർമ്മാണത്തിന്റെ ഓരോ ഘട്ടത്തിലും നിർദ്ദേശങ്ങളും സഹായങ്ങളുമായി ജയിൽ വകുപ്പിലെ ജീവനക്കാരും പ്രിയപ്പെട്ട നാട്ടുകാരും വലിയ പിന്തുണയാണ് നൽകിവന്നിരുന്നത്.
ചടങ്ങിൽ അനീഷിന്റെ അവയവദാന പ്രക്രിയക്ക് നേതൃത്വം നൽകിയ കോട്ടയം മെഡിക്കൽ കോളേജിലെ K- SOTTA പ്രവർത്തക ര്യം വിവിധ ജയിലുകളിലെ ജീവനക്കാരും ഉൾപ്പെടെ ഒരു നാട് ഒന്നാകെ ഒഴുകി എത്തുകയായിരുന്നു.
അനീഷ് നിരവധിപേരിലൂടെ ഇന്നും എന്നും ജീവിക്കും എന്നതാണ് തടിച്ചുകൂടിയ ജനസഞ്ചയം സാക്ഷ്യപ്പെടുത്തിയത്.

തണൽ എന്ന സ്വപ്ന പദ്ധതി വിജയിപ്പിക്കുവാൻ ഒപ്പം നിന്ന മുഴുവൻ പേർക്കും ഹൃദയത്തിൽ നിന്നും നന്ദി രേഖപ്പെടുത്തുന്നു.

KJSOA തിരുവനന്തപുരം
മേഖല കമ്മിറ്റിക്കുവേണ്ടി
സെക്രട്ടറി

Address

Thiruvananthapuram
695012

Website

Alerts

Be the first to know and let us send you an email when കേരള ജയിൽ സബോർഡിനേറ്റ് ഓഫീസേഴ്സ് അസോസിയേഷൻ 2020 - 2026 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share