28/08/2026
തിരുവനന്തപുരം കല്ലമ്പലം മുത്താനയിൽ തിരുവോണദിനത്തിൽ ഉണ്ടായ വാക്കുതർക്കത്തിലും ആക്രമണത്തിലും കെട്ടിടനിർമ്മാണ തൊഴിലാളിയായ പ്രജി (35) കുത്തേറ്റ് മരിച്ചു. ആക്രമണത്തിൽ സുഹൃത്ത് അജയ്യ്ക്ക് (37) പരിക്കേറ്റു. കഴിഞ്ഞ വർഷത്തെ ഓണാഘോഷവുമായി ബന്ധപ്പെട്ടുണ്ടായ മുൻവൈരാഗ്യമാണ് കൊലപാതകത്തിന് കാരണം. സംഭവത്തിൽ 18-നും 22-നും ഇടയിൽ പ്രായമുള്ള അഞ്ചുപേരെ കല്ലമ്പലം പോലീസ് കസ്റ്റഡിയിലെടുത്തു.