LSGD Kerala

Call Directions Website Contact the organization

LSGD Kerala Welcome to the official page of the Kerala Local Self Government Department.
(1)

*പഞ്ചായത്തുകൾ തനതുവരുമാനം വർദ്ധിപ്പിച്ച് സ്വയംപര്യാപ്തത നേടണം: തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി*സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ...
07/07/2026

*പഞ്ചായത്തുകൾ തനതുവരുമാനം വർദ്ധിപ്പിച്ച് സ്വയംപര്യാപ്തത നേടണം: തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി*

സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ സർക്കാർ നൽകുന്ന ഗ്രാന്റുകളെ മാത്രം ആശ്രയിച്ചു മുന്നോട്ടുപോകുന്ന രീതി മാറണമെന്നും, തനതുവരുമാനം വർദ്ധിപ്പിച്ച് സ്വയംപര്യാപ്തത കൈവരിക്കണമെന്നും തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ എം ഷാജി പറഞ്ഞു.കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയവും കേരള തദ്ദേശസ്വയംഭരണ വകുപ്പും സംയുക്തമായി സംഘടിപ്പിച്ച ആത്മനിർഭർ പഞ്ചായത്ത് പദ്ധതി വിശദീകരണ ശില്പശാലയുടെ ഉദ്ഘാടനം കളമശ്ശേരി ആശിഷ് കൺവെൻഷൻ സെന്ററിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

സാമ്പത്തിക പ്രയാസം നേരിടുന്ന പഞ്ചായത്തുകൾ പ്രതിസന്ധി മറികടക്കാൻ സ്വന്തം നിലയിൽ പണം സ്വരൂപിക്കാനുള്ള മാർഗ്ഗങ്ങൾ കണ്ടെത്തണം. ഇതിനായി റവന്യൂ വകുപ്പുമായി ചേർന്നുള്ള ഇടപെടലുകൾക്ക് സർക്കാർ മുൻകൈ എടുക്കും.

അധികാരങ്ങൾ പൂർണ്ണമായി വികേന്ദ്രീകരിക്കണം.
ഫണ്ട് അനുവദിക്കുന്നതുകൊണ്ട് മാത്രം തദ്ദേശ സ്ഥാപനങ്ങൾ ശക്തിപ്പെടില്ല. യഥാർത്ഥ വികേന്ദ്രീകരണം എന്നാൽ സാമ്പത്തിക സഹായത്തോടൊപ്പം ആവശ്യമായ അധികാരങ്ങൾ കൂടി കൈമാറലാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
ഒരു ഫെഡറൽ സിസ്റ്റത്തിനകത്ത് നിന്ന് പഞ്ചായത്തുകൾക്ക് നിർവ്വഹിക്കാൻ കഴിയുന്ന മുഴുവൻ അധികാരങ്ങളും പൂർണ്ണമായി വിട്ടുകൊടുക്കാനുള്ള ശ്രമങ്ങൾ വരുംദിവസങ്ങളിൽ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകും. അധികാരം കൈമാറുന്നതിനൊപ്പം തന്നെ സ്വന്തം വരുമാനം വർദ്ധിപ്പിക്കാനുള്ള ബാധ്യത പഞ്ചായത്തുകൾ ഏറ്റെടുക്കണമെന്നും, അതിനായി ഈ പരിശീലന പരിപാടി പരമാവധി പ്രയോജനപ്പെടുത്തണമെന്നും മന്ത്രി ജനപ്രതിനിധികളോട് ആവശ്യപ്പെട്ടു.

ഹൈബി ഈഡൻ എം.പി അധ്യക്ഷനായ ചടങ്ങിൽ തദ്ദേശസ്വയംഭരണ വകുപ്പ് റൂറൽ ഡയറക്ടർ അപൂർവ്വ ത്രിപാഠി, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റ്റിങ്കു ബിസ്വാൾ, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ്. അയ്യർ, കില ഡയറക്ടർ ജനറൽ എൻ. ദേവിദാസ്, നബാർഡ് ചീഫ് ജനറൽ മാനേജർ ബി ആർ പ്രേമി, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

*കുടുംബശ്രീക്ക് മുമ്പും ശേഷവും എന്ന രീതിയിൽ കേരള ചരിത്രം മാറി: തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി*'കുടുംബശ്രീക്...
07/07/2026

*കുടുംബശ്രീക്ക് മുമ്പും ശേഷവും എന്ന രീതിയിൽ കേരള ചരിത്രം മാറി: തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി*

'കുടുംബശ്രീക്ക് മുമ്പും ശേഷവും' എന്ന രീതിയിൽ കേരള ചരിത്രത്തെ തന്നെ മാറ്റിയ മുന്നേറ്റമാണ് കുടുംബശ്രീയുടേതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി. കുടുംബശ്രീ എറണാകുളം ജില്ലാ മിഷൻ്റെ ആഭിമുഖ്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാർക്കും സി.ഡി.എസ്. ചെയർപേഴ്സൺമാർക്കുമായി സംഘടിപ്പിച്ച ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദാരിദ്ര്യനിർമ്മാർജ്ജനം ലക്ഷ്യമിട്ടാണ് തുടക്കമെങ്കിലും, ഇന്ന് കേരളത്തിലെ സ്ത്രീകൾക്ക് അഭിവൃദ്ധിയിലേക്കും സ്വയം പര്യാപ്തതയിലേക്കും ഉള്ള വാതായനങ്ങളാണ് കുടുംബശ്രീ തുറന്നിടുന്നതെന്ന് മന്ത്രി പറഞ്ഞു.

കാലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊണ്ട് തദ്ദേശ സ്ഥാപനങ്ങളും കുടുംബശ്രീയും ഒത്തുചേർന്ന് പ്രവർത്തിക്കണം. ലിംഗസമത്വത്തിനപ്പുറം ലിംഗനീതി ഉറപ്പാക്കുകയാണ് ലക്ഷ്യം. മറ്റുള്ളവരെ ആശ്രയിക്കാതെ, പുരുഷന്മാർക്കൊപ്പം എന്നതിലുപരി സ്വന്തം കഴിവനുസരിച്ച് ഏത് ഉയരത്തിലും എത്തിച്ചേരാൻ സ്ത്രീകൾക്ക് സാധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജില്ലാ പഞ്ചായത്ത് പ്രിയദർശനി ഹാളിൽ നടന്ന ചടങ്ങിൽ തൃക്കാക്കര എം.എൽ.എ. ഉമാ തോമസ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി. രാധാകൃഷ്ണൻ, കൊച്ചി കോർപ്പറേഷൻ മേയർ അഡ്വ. വി.കെ. മിനിമോൾ, തൃക്കാക്കര നഗരസഭ ചെയർമാൻ റാഷിദ് ഉള്ളംപിള്ളി, കുമ്പളങ്ങി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷാജി കുറുപ്പശ്ശേരി,
കുടുംബശ്രീ സംസ്ഥാന മിഷൻ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ നവീൻ സി. നായർ, തൃക്കാക്കര നഗരസഭ കൗൺസിലർ ടിനു ജിപ്സൺ, സി.ഡി.എസ്. ചെയർപേഴ്സൺമാരായ എം.എച്ച്. ഹസീല (തൃക്കാക്കര വെസ്റ്റ്), എ.എ. നിഷ (തൃക്കാക്കര ഈസ്റ്റ്), കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ റ്റി.എം. റെജീന തുടങ്ങിയവർ പങ്കെടുത്തു.

07/07/2026

Outreach Workshop on Atmanirbhar panchayat programme

'പുനർജീവന മധുരം‘മധുരക്കിഴങ്ങിന്റെ മൂല്യവർദ്ധിത ഉത്പന്നങ്ങൾ കെ-ഇനം ബ്രാൻഡിലൂടെ ആഗോള വിപണിയിലേക്ക്
20/06/2026

'പുനർജീവന മധുരം‘
മധുരക്കിഴങ്ങിന്റെ മൂല്യവർദ്ധിത ഉത്പന്നങ്ങൾ കെ-ഇനം ബ്രാൻഡിലൂടെ ആഗോള വിപണിയിലേക്ക്


13/06/2026

ബഹു. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ കെ. എം. ഷാജി, വകുപ്പ് മേധാവികളുമായി നടത്തിയ പ്രവർത്തന പുരോഗതി അവലോകന മീറ്റിംഗ്.

ശുചിത്വ അടിസ്ഥാനസൗകര്യ വികസനം വേഗത്തിലാക്കാൻ തദ്ദേശസ്വയംഭരണ വകുപ്പ് സംസ്ഥാനത്തെ ശുചിത്വ അടിസ്ഥാനസൗകര്യ വികസനവും മാലിന്യ ...
07/06/2026

ശുചിത്വ അടിസ്ഥാനസൗകര്യ വികസനം വേഗത്തിലാക്കാൻ തദ്ദേശസ്വയംഭരണ വകുപ്പ്

സംസ്ഥാനത്തെ ശുചിത്വ അടിസ്ഥാനസൗകര്യ വികസനവും മാലിന്യ പരിപാലന പ്രവർത്തനങ്ങളും വിലയിരുത്തുന്നതിനായി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ. എം. ഷാജിയുടെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു.

മാലിന്യ പരിപാലന യൂണിറ്റുകൾ സ്ഥാപിക്കുന്നതിന് അനുയോജ്യമായ സ്ഥലം കണ്ടെത്തുന്നതിലെ വെല്ലുവിളികൾ, വിവിധ പദ്ധതികൾക്കെതിരെ ഉയരുന്ന പ്രാദേശിക എതിർപ്പുകൾ, ശാസ്ത്രീയ മാലിന്യ പരിപാലന പദ്ധതികളുടെ പ്രാധാന്യം സംബന്ധിച്ച് ജനങ്ങളുടെ അവബോധം വർധിപ്പിക്കുന്നതിനായി സ്വീകരിക്കേണ്ട നടപടികൾ എന്നിവ യോഗം ചർച്ച ചെയ്തു. മാലിന്യ പരിപാലനവുമായി ബന്ധപ്പെട്ട അടിസ്ഥാനസൗകര്യങ്ങൾ സ്ഥാപിക്കുന്നതിൽ പൊതുജന പങ്കാളിത്തവും സാമൂഹിക സ്വീകാര്യതയും ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യം മന്ത്രി ചൂണ്ടിക്കാട്ടി.

ശുചിത്വ മേഖലയിലെ പുതിയ സാങ്കേതികവിദ്യകൾ, ഫീക്കൽ സ്ലഡ്ജ് ട്രീറ്റ്മെന്റ് പ്ലാന്റുകളുടെ (FSTP) പ്രവർത്തനം, സെപ്റ്റേജ് മാനേജ്മെന്റ്, ഖരമാലിന്യ പരിപാലനം, ദ്രവമാലിന്യ പരിപാലനം തുടങ്ങിയ വിഷയങ്ങളിൽ ഉദ്യോഗസ്ഥരുടെയും വികസന പ്രവർത്തകരുടെയും സാങ്കേതിക വൈദഗ്ധ്യം വർധിപ്പിക്കേണ്ടതിന്റെ ആവശ്യകതയും യോഗം വിലയിരുത്തി. ശുചിത്വ രംഗത്ത് പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർ, ഹരിതകർമ്മ സേനാംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, ആരോഗ്യ പ്രവർത്തകർ, ശുചിത്വ മിഷൻ ജീവനക്കാർ തുടങ്ങിയവരുടെ ശേഷിവികസനത്തിനായി കൂടുതൽ ഫലപ്രദമായ പരിശീലന പരിപാടികൾ നടപ്പാക്കേണ്ടതുണ്ടെന്ന് യോഗം വിലയിരുത്തി.

ശുചിത്വ അടിസ്ഥാനസൗകര്യങ്ങളുടെ പരിപാലനത്തിനും പുതിയ സംവിധാനങ്ങളുടെ വികസനത്തിനുമുള്ള കേന്ദ്രസഹായം ലഭിക്കുന്നതിൽ നേരിടുന്ന കാലതാമസം പദ്ധതികളുടെ പുരോഗതിയെ ബാധിക്കുന്നുണ്ടെന്നും യോഗം വിലയിരുത്തി. കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രോജക്ട് (KSWMP), സ്വച്ഛ് ഭാരത് മിഷൻ, അമൃത് പദ്ധതി എന്നിവയുടെ ഭാഗമായി നടപ്പിലാക്കുന്ന പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാനും തീരുമാനിച്ചു.

ക്ലീൻ കേരള കമ്പനി മുഖേന നടപ്പിലാക്കുന്ന ‘ഇക്കോ ബാങ്ക്’ തുടങ്ങിയ നൂതനാശയങ്ങൾ കൂടുതൽ പ്രാവർത്തികമാക്കേണ്ടതിന്റെ പ്രാധാന്യം യോഗം വിലയിരുത്തി. വീടുകളിൽ നിന്ന് സാധാരണയായി ശേഖരിക്കപ്പെടാതെ പോകുന്ന അജൈവ മാലിന്യങ്ങൾ പൊതുജനങ്ങൾക്ക് നേരിട്ട് എത്തിച്ച് നിക്ഷേപിക്കാനാവുന്ന സംവിധാനമാണ് ഇക്കോ ബാങ്കുകൾ.

തദ്ദേശഭരണ സ്ഥാപനങ്ങൾ ശുചിത്വ-മാലിന്യ പരിപാലന പ്രവർത്തനങ്ങൾ കൂടുതൽ സജീവമായി ഏറ്റെടുത്ത് നടപ്പാക്കുന്നതിനാവശ്യമായ എല്ലാ പിന്തുണയും സർക്കാർ നൽകുമെന്ന് മന്ത്രി വ്യക്തമാക്കി.

തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, സ്പെഷ്യൽ സെക്രട്ടറി ടി. വി. അനുപമ, പ്രിൻസിപ്പൽ ഡയറക്ടർ ജെറോമിക് ജോർജ്, കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രോജക്ട് ഡയറക്ടർ ഡോ. ദിവ്യ എസ്. അയ്യർ, അർബൻ അഫയേഴ്സ് ഡയറക്ടറും അമൃത് മിഷൻ ഡയറക്ടറുമായ സൂരജ് ഷാജി, ക്ലീൻ കേരള കമ്പനി മാനേജിംഗ് ഡയറക്ടർ, ശുചിത്വ മിഷൻ അഡീഷണൽ സി.ഇ.ഒ എന്നിവർ ഉൾപ്പെടെ വിവിധ വകുപ്പുകളിലെയും ഏജൻസികളിലെയും ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.

29/05/2026
27/03/2026

കാസര്‍ഗോഡ് ജില്ലയില്‍ സ്വിപ് (SVEEP) തെരഞ്ഞെടുപ്പ് ബോധവത്ക്കരണത്തിന്റെ ഭാഗമായി വലിയപറമ്പ ബീച്ചില്‍ വോട്ടര്‍മാരുടെയും കുട്ടികളുടെയും നേതൃത്വത്തില്‍ പട്ടംപറത്തല്‍ സംഘടിപ്പിച്ചു. കുടുംബശ്രീ അയല്‍ക്കൂട്ടാംഗങ്ങളും ബാലസഭാംഗങ്ങളും ചേര്‍ന്നാണ് പട്ടങ്ങള്‍ തയാറാക്കിയത്.

തെരഞ്ഞെടുപ്പ് നിരീക്ഷകന്‍ വിജയ് ബാലകൃഷ്ണ വാഗ്മിര്‍ ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ ധ്യാനേശ്വര ഗില്ലാരി മുഖ്യാതിഥിയായി. സ്വിപ്പ് നോഡല്‍ ഓഫീസര്‍ രതീഷ് പിലിക്കോട് അധ്യക്ഷനായ ചടങ്ങില്‍ ആര്‍.ഡി.ഒ മനോജ് കുമാര്‍, തഹസില്‍ദാര്‍ പ്രേമാനന്ദ് അനില്‍ ഫിലിപ്പ് തുടങ്ങിയര്‍ സംസാരിച്ചു. കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ടി.പി. രേഷ്മ സ്വാഗതവും ബ്ലോക്ക് കോര്‍ഡിനേറ്റര്‍ എ. ജ്യോതിഷ് നന്ദിയും പറഞ്ഞു. ചിത്രകാരന്‍ പ്രമോദ് അടുത്തില പട്ടം തയാറാക്കല്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ ഇനി ആഘോഷമാക്കാം പ്രകൃതിയോട് ചേർന്ന്.
26/03/2026

തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ ഇനി ആഘോഷമാക്കാം പ്രകൃതിയോട് ചേർന്ന്.

26/03/2026

വോട്ടവകാശം വിനിയോഗിക്കൂ...

പണിയ ഭാഷയിൽ ഒരു ബോധവൽക്കരണം

Address

Swaraj Bhavan
Thiruvananthapuram
695001

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm

Telephone

+914712727255

Alerts

Be the first to know and let us send you an email when LSGD Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to LSGD Kerala:

Shortcuts

Share