Trivandrum Online

Call Directions Website

Trivandrum Online തിരുവനന്തപുരത്തെ കാഴ്ചകൾ, വിശേഷങ്ങൾ തത്സമയം ലോകമെങ്ങുമുള്ള മലയാളികൾക്കു മുന്നിൽ.....❤️
(557)

10/10/2026

Navaratri Festival 2026
Traffic Diversion on
Kaliyikkavila - Trivandrum on 10 & 11

Asha Sharath   Raju sundaram photography
10/10/2026

Asha Sharath
Raju sundaram photography

All are welcome...Free entry
08/10/2026

All are welcome...
Free entry

08/10/2026

ഒരു മാറ്റവും ഇല്ല

07/10/2026

നാളെ മുതൽ തിരുവനന്തപുരത്ത് വമ്പൻ ഷോപ്പിംഗ് വിസ്മയം.... 70% വരെ ഡിസ്കൗണ്ട്..
കൂടാതെ കുടുംബശ്രീയുടെ ഒരു വൻ ഭക്ഷ്യമേളയും ഉണ്ടായിരിക്കുന്നതാണ്
പുത്തരികണ്ടം മൈതാനം ഇ കെ നായനാർ പാർക്കിൽ വച്ച്.....

Travancore shopping festival trivandrum

Phase I technopark
07/10/2026

Phase I technopark

06/10/2026

രാജ്യത്ത് തന്നെ മികച്ച ഒരു ഗതാഗത സംവിധാന ആപ്ലിക്കേഷൻ കേരളീയർ രണ്ട് കൈ നീട്ടി സ്വീകരിച്ച് ഉപയോഗിച്ചുകൊണ്ടിരിക്കുന്നു.. .

എന്നാൽ കുറച്ച് നാളുകളായി യോഗ്യതയില്ലാത്ത തൊഴിലാളികൾ കാരണം ഉപഭോക്താക്കൾക്ക് ഒരുപാട് പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നു ഇവരിൽ നിന്നും...
അത്തരത്തിൽ വെള്ളനാട് സ്വദേശിയായ അശ്വതിക്കുണ്ടായ മോശം അനുഭവം പങ്കുവെക്കുന്നു.....

Uber കസ്റ്റമർ കെയർ വളരെ മോശമായിപ്പോയി..

Uber

06/10/2026

തിരുവനന്തപുരം നഗരത്തിൽ ഇടിവെട്ട് മഴ...
മാധ്യമങ്ങൾ തമ്പാനൂരിലേക്ക് പോകേണ്ടതില്ല....
വെള്ളം പൊങ്ങിയിട്ടില്ല

വേളിയെ ട്രാൻസ്പോർട്ട് ഹബ്ബാക്കി മാറ്റും: മന്ത്രി സി.പി. ജോൺ # പാസഞ്ചർ കം ടൂറിസം ബോട്ട് സർവീസിന് വേളിയിൽ തുടക്കമായി #വേളി...
01/10/2026

വേളിയെ ട്രാൻസ്പോർട്ട് ഹബ്ബാക്കി മാറ്റും: മന്ത്രി സി.പി. ജോൺ

# പാസഞ്ചർ കം ടൂറിസം ബോട്ട് സർവീസിന് വേളിയിൽ തുടക്കമായി #

വേളി കേന്ദ്രീകരിച്ച് ഗതാഗത, വിനോദസഞ്ചാര മേഖലകളിൽ വലിയ വികസന സാധ്യതകളാണ് വരാനിരിക്കുന്നതെന്നും, ഭാവിയിൽ വേളിയെ കേരളത്തിലെ ഏറ്റവും വലിയ ട്രാൻസ്പോർട്ട് ഹബ്ബായി മാറ്റുമെന്നും ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ. വിമാനത്താവളം, റെയിൽവേ, ജലഗതാഗതം, റോഡ് ഗതാഗതം എന്നിവയെല്ലാം കോർത്തിണക്കുന്ന പ്രധാന കേന്ദ്രമായി വേളി മാറും. സംസ്ഥാന ജലഗതാഗത വകുപ്പിന്റെ നേതൃത്വത്തിൽ വേളി ടൂറിസം വില്ലേജിൽ നിന്ന് ആരംഭിച്ച പുതിയ പാസഞ്ചർ കം ടൂറിസം ബോട്ട് സർവീസിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

കോവളം മുതൽ വർക്കല വരെയുള്ള ടൂറിസം സർക്യൂട്ടിന്റെ പ്രധാന കേന്ദ്രമായി വരും വർഷങ്ങളിൽ വേളി മാറും. കൊച്ചുവേളി റെയിൽവേ സ്റ്റേഷന്റെയും വിമാനത്താവളത്തിന്റെയും സാമീപ്യം ഇതിന് കൂടുതൽ കരുത്തേകും. പ്രദേശവാസികളായ മത്സ്യത്തൊഴിലാളികളുടെ പുനരധിവാസവും വികസനവും ഉറപ്പാക്കിക്കൊണ്ടായിരിക്കും ഈ പദ്ധതികൾ നടപ്പിലാക്കുകയെന്നും അദ്ദേഹം പറഞ്ഞു.

202 വർഷങ്ങൾക്കു മുമ്പ് റാണി പാർവ്വതി ഭായിയുടെ കാലത്ത് തുടക്കം കുറിച്ച ജലപാതയുടെ ചരിത്ര പ്രാധാന്യവും മന്ത്രി ഓർമ്മിപ്പിച്ചു. നിർമ്മാണ പ്രവർത്തനങ്ങൾക്കപ്പുറം നിലവിലുള്ള ജലപാതകൾ ഫലപ്രദമായി ഉപയോഗിക്കുക എന്നതാണ് പ്രധാനമെന്നും, കനാലുകൾ തുടർച്ചയായി ഉപയോഗിച്ചാൽ മാത്രമേ അവ വൃത്തിയായി നിലനിൽക്കുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു.

പാർവതി പുത്തനാറിലൂടെ വേളിയിൽ നിന്ന് ആരംഭിച്ച് കഠിനംകുളം കായൽ വരെയും തിരിച്ചുമുള്ള റൗണ്ട് ട്രിപ്പ് ബോട്ട് സർവീസിനാണ് തുടക്കമായിരിക്കുന്നത്. കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള, 24 പേർക്ക് സഞ്ചരിക്കാവുന്ന പരിസ്ഥിതി സൗഹൃദ സോളാർ ബോട്ടാണ് സർവീസിനായി ഉപയോഗിക്കുന്നത്. ഒരു വശത്തേക്ക് 14 കിലോമീറ്റർ ദൂരമുള്ള യാത്രയ്ക്ക് രണ്ട് മണിക്കൂർ സമയമെടുക്കും. ദിവസേന രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ് തുടക്കത്തിൽ സർവീസ് നടത്തുക.

ടൂറിസം സർവീസിന്റെ ഭാഗമായി കഠിനംകുളം ജെട്ടിയിൽ യാത്രക്കാരെ ഇറക്കിയ ശേഷം വിനോദസഞ്ചാരികൾക്കായി അര മണിക്കൂർ നേരം കായൽ കാഴ്ചകൾ കാണാൻ പ്രത്യേക സൗകര്യമൊരുക്കും. തിരികെ കഠിനംകുളം ജെട്ടിയിലെത്തുമ്പോൾ ടൂറിസ്റ്റ് പാക്കേജിലുള്ള യാത്രക്കാർക്ക് കുടുംബശ്രീയുമായി സഹകരിച്ച് ചായയും ഭക്ഷണവും ലഭ്യമാക്കും.

സാധാരണ യാത്രക്കാർക്ക് വേളിയിൽ നിന്ന് ചാന്നാങ്കരയിലേക്ക് 50 രൂപയും, ചാന്നാങ്കരയിൽ നിന്ന് കഠിനംകുളത്തേക്ക് 30 രൂപയും, വേളിയിൽ നിന്ന് കഠിനംകുളത്തേക്ക് നേരിട്ട് 80 രൂപയുമാണ് ടിക്കറ്റ് നിരക്ക്. വിനോദസഞ്ചാരികൾക്ക് വേളിയിൽ നിന്ന് കഠിനംകുളത്ത് പോയി തിരികെ വരുന്ന റൗണ്ട് ട്രിപ്പിന് 400 രൂപയാണ് ചെലവ്. 11 വയസ്സിന് മുകളിലുള്ളവർക്ക് മുഴുവൻ നിരക്കും, 5 മുതൽ 11 വയസ്സ് വരെയുള്ള കുട്ടികൾക്ക് 50% നിരക്കും നൽകിയാൽ മതിയാകും. 5 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് യാത്ര പൂർണ്ണമായും സൗജന്യമാണ്.

അഞ്ജു കെ.എസ് തിരുവനന്തപുരം ജില്ലാ കളക്ടറായി ചുമതലയേറ്റുതിരുവനന്തപുരം ജില്ലയുടെ പുതിയ ജില്ലാ കളക്ടറായി അഞ്ജു കെ.എസ് ചുമതല...
01/10/2026

അഞ്ജു കെ.എസ് തിരുവനന്തപുരം ജില്ലാ കളക്ടറായി ചുമതലയേറ്റു

തിരുവനന്തപുരം ജില്ലയുടെ പുതിയ ജില്ലാ കളക്ടറായി അഞ്ജു കെ.എസ് ചുമതലയേറ്റു. സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഡയറക്ടറായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. വിഴിഞ്ഞം പോർട്ട് പ്രൊജക്ട് പുനരധിവാസ ചുമതലകൂടി പുതിയ കളക്ടർ വഹിക്കും.

2017 ബാച്ച് കേരള കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥയായ അഞ്ജു കെ.എസ് ഇൻസ്ട്രുമെന്റേഷനിൽ ബി.ടെക് ബിരുദവും പബ്ലിക് മാനേജ്‌മെന്റിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. പെരിന്തൽമണ്ണ സബ് കളക്ടർ, ആലപ്പുഴ ജില്ലാ ഡെവലപ്പ്‌മെന്റ് കമ്മീഷണർ, ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള അവർ കെ.എസ്.ബി.സി.ഡി.സി എം.ഡി, പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ, കൃഷി-കർഷകക്ഷേമ വകുപ്പ് ഡയറക്ടർ, ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ എന്നീ പദവികളും വഹിച്ചിട്ടുണ്ട്. പാലക്കാട് സ്വദേശിനിയാണ്. നവറോഷ് ആണ് ഭർത്താവ്. മകൻ: അഥർവ്.

മുൻ ജില്ലാ കളക്ടർ അനു കുമാരി സംസ്ഥാന ജി.എസ്.ടി സ്പെഷ്യൽ കമ്മീഷണറായാണ് സ്ഥാനമേൽക്കുന്നത്.

Address

Trivandrum
Thiruvananthapuram

Alerts

Be the first to know and let us send you an email when Trivandrum Online posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share