CPIM malanchutt Branch

CPIM malanchutt Branch സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ, ചരിത്ര, വർത്തമാനകാല വിഷയങ്ങളെ കാലോചിതമായും സൂഷ്മമായും പിന്തുടരുക �

TM സുന്ദര രാജനെന്ന ചെണ്ട രാജൻ സഖാവ്..🌹കലയെയും കലാകാരനെയും സ്നേഹിച്ച മനുഷ്യൻ, അതോടൊപ്പം സാമൂഹ്യപ്രവർത്തനത്തിന് പ്രാമൂഹ്യം...
29/08/2026

TM സുന്ദര രാജനെന്ന ചെണ്ട രാജൻ സഖാവ്..🌹

കലയെയും കലാകാരനെയും സ്നേഹിച്ച മനുഷ്യൻ, അതോടൊപ്പം സാമൂഹ്യപ്രവർത്തനത്തിന് പ്രാമൂഹ്യം കൊടുത്ത വെക്തി, സിപിഐഎം മലഞ്ചുറ്റ് ബ്രാഞ്ച് സെക്രട്ടറിയായി മൂന്നു ടേണും (9 വർഷത്തോളം )ലോക്കൽ കമ്മിറ്റി അംഗമായി പ്രവർത്തിച്ച നാളുകൾ. കോവിടെന്ന മഹാമാരിക്കാലത്ത് മനുഷ്യൻ മനുഷ്യനെ ഭയപ്പെട്ടിരുന്ന കാലത്ത് സാമൂഹ്യ പ്രതിബദ്ധത ഉഴർത്തിപ്പിടിച്ചുകൊണ്ട് അപരൻ്റെ ദുഃഖം സ്വന്ത ദുഃഖമായി കരുതികൊണ്ട് സ്വജീവനെ ബലിയർപ്പിച്ച് വിപ്ലവം തീർത്ത മനുഷ്യൻ. അതെ വേർപാടിന്റെ 5 വർഷം പിന്നിട്ടിരിക്കുന്നു. ഓർമ്മകളിൽ അലയടിക്കുന്നത് ആ ചെണ്ട രാജനെയാണ്. തൻ്റെ പിതാവായ തങ്കസ്വാമി ആശാനിൽ നിന്നും തന്റെ മുത്തച്ഛൻ ആയ ഐ ആശാനിൽ നിന്നും പകർന്നുകിട്ടിയ താള വൈഭവം, അത് അസുരവാദ്ധ്യമായ ചെണ്ടയിലായിരുന്നു പകർന്നാടിയത്. ആ താളപ്പൊലിമ ഇന്നും കാതുകളിൽ മുഴങ്ങുകയാണ്.പാറശ്ശാലയെന്ന പ്രദേശത്ത് അതി മനോഹരവും കുഞ്ഞു ഗ്രാമവുമായ കുഴക്കോട്ടുകോണം എന്ന സ്ഥലത്താണ് തൻ്റെ ജനനം. ഇന്ന് വളരെ പ്രശസ്‌തമായ കാവ് ഇവിടെയാണ് സ്ഥിതിചെയുന്നു "മയിലേന്തികാവ്" എന്ന ഭഗവതി ക്ഷേത്രം. ഈ കാവിൻ്റെ നാമദേയത്തിലാണ് ചെണ്ട രാജൻ ചെണ്ടമേളവും ശിങ്കാരിമേളവും ആരംഭിക്കുന്നത്. ഇന്ന് കേരളത്തിലും, തമിഴ്‌നാട്ടിലും ഒട്ടുമിക്ക സംസ്ഥാനങ്ങളിലും മയിലേന്തികാവെന്ന ശിങ്കാരിമേളം തങ്ങളുടെ പാടവം തെളിയിച്ചുകഴിഞ്ഞു.അതിലൂടെ ഈ നാടിനെ ഈ പ്രദേശത്തെ കലാകാരൻമ്മാരെ കലയെ ഉയർത്തിപിടിച്ച മനുഷ്യൻ, തന്റെ വാർഡായ പരശുവയ്ക്കൽ വാർഡിൽ പാർട്ടിയെ കെട്ടിപ്പെടുക്കുന്നതിൽ അഘോരാത്രം പണിപ്പെട്ട മനുഷ്യൻ, കണ്ണിലെ കൃഷ്‌ണമണിയപ്പോലെ ഈ പാർട്ടിയെ ഈ പ്രദേശത്ത് സംരക്ഷിച്ച മനുഷ്യൻ, ഏകദേശം 35 വർഷങ്ങൾക്കിപ്പുറം പരശുവയ്ക്കൽ വാർഡിൽ ഇടതു പക്ഷത്തിൻ്റെ ചെങ്കൊടി നാട്ടിയ മനുഷ്യൻ, സഖാവിൻ്റെ ഓർമ്മക്കുമുന്നിൽ സിപിഐഎം മലഞ്ചുറ്റ് ബ്രാഞ്ചിൻ്റെ ഒരു പിടി രക്തപുഷ്പങ്ങൾ അർപ്പിച്ചുകൊള്ളുന്നു.

കേരള കർഷക സംഘം AIKS തിരുവനന്തപുരം ജില്ലാ സമ്മേളനം വെങ്ങാനൂർ ഭാസ്കരൻ നഗറിൽ സ. ഇ പി ജയരാജൻ ഉത്ഘാടനം നിർവഹിച്ചു. സമ്മേളന നഗ...
06/08/2026

കേരള കർഷക സംഘം AIKS തിരുവനന്തപുരം ജില്ലാ സമ്മേളനം വെങ്ങാനൂർ ഭാസ്കരൻ നഗറിൽ സ. ഇ പി ജയരാജൻ ഉത്ഘാടനം നിർവഹിച്ചു. സമ്മേളന നഗറിൽ നിന്ന്...

:



പ്രസ്ഥാനത്തിനു മുന്നിൽ ഞങ്ങൾക്ക് ഏതു രാത്രിയും പകലായി മാറും ഏതിരുട്ടും വെളിച്ചമായി മാറും അവിടെ പാർടിയാണ് പ്രധാനം വ്യക്തി...
29/03/2026

പ്രസ്ഥാനത്തിനു മുന്നിൽ ഞങ്ങൾക്ക് ഏതു രാത്രിയും പകലായി മാറും ഏതിരുട്ടും വെളിച്ചമായി മാറും അവിടെ പാർടിയാണ് പ്രധാനം വ്യക്തിയല്ല..പാർടി പറയും ഞങ്ങൾ അനുസരിക്കും🚩

:

യുഗപ്രഭാവനായ സഖാവ് ഇഎംഎസ് നമ്മെ വിട്ടുപിരിഞ്ഞിട്ട് 28 വർഷമാവുകയാണ്. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമുന്നത നേത...
19/03/2026

യുഗപ്രഭാവനായ സഖാവ് ഇഎംഎസ് നമ്മെ വിട്ടുപിരിഞ്ഞിട്ട് 28 വർഷമാവുകയാണ്. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമുന്നത നേതാവായിരുന്ന അദ്ദേഹം സിപിഐ എം ജനറൽ സെക്രട്ടറി എന്ന നിലയിൽ ഇന്ത്യൻ രാഷ്ട്രീയ മണ്ഡലത്തിൽ നിറഞ്ഞു നിന്നു. മാർക്സിസം-ലെനിനിസത്തെ ഇന്ത്യൻ സാഹചര്യത്തിൽ വ്യാഖ്യാനിക്കുന്നതിലും പ്രയോഗവൽക്കരിക്കുന്നതിലും സഖാവ് ഇഎംഎസ് നൽകിയ സംഭാവനകൾ അതുല്യമാണ്. സിദ്ധാന്തത്തെ പ്രയോഗവുമായി സമന്വയിപ്പിക്കുന്നതിൽ അദ്ദേഹം നടത്തിയ വിപുലമായ ഇടപെടലുകൾക്ക് ഉദാഹരണങ്ങളേറെയാണ്.
ആധുനിക കേരളത്തിന്റെ ശില്പിയായ ഇഎംഎസിന്റെ നേതൃത്വത്തിലുള്ള ഒന്നാം കമ്മ്യൂണിസ്റ്റ് മന്ത്രിസഭയാണ് കേരള മോഡൽ വികസനത്തിന് അടിത്തറയിട്ടത്. അധികാരമേറ്റയുടൻ തന്നെ കുടിയൊഴിപ്പിക്കൽ നിരോധന ഓർഡിനൻസ് നടപ്പിലാക്കിയ ആ സർക്കാർ ഭൂപരിഷ്കരണ നടപടികളിലൂടെ ജാതി ജന്മി നാടുവാഴിത്തത്തിന്റെ സാമ്പത്തിക അധികാരഘടനകളെ പൊളിച്ചെഴുതി. വിദ്യാഭ്യാസ ബിൽ ഉൾപ്പെടെ കേരള സമൂഹത്തെ രൂപപ്പെടുത്തിയ ഒട്ടനവധി നിയമനിർമ്മാണങ്ങളാണ് ഒന്നാം ഇഎംഎസ് സർക്കാരിന്റെ കാലത്തു നടന്നത്. ഒന്നാം ഇഎംഎസ് സർക്കാർ നൽകിയ അടിത്തറയിൽ നിന്നുകൊണ്ടാണ് കേരളത്തിന്റെ വികസന മുന്നേറ്റം ലോകത്തിനാകെ മാതൃകയായി മാറിയത്. നവലിബറൽ നയങ്ങൾക്ക് ബദൽ തീർത്തുകൊണ്ടും ജനപക്ഷ വികസനമൊരുക്കിക്കൊണ്ടുമുള്ള കേരളത്തിന്റെ പ്രയാണം ഇഎംഎസ് കാട്ടിയ വഴിയിലൂടെ തന്നെയാണ്.
കേരളം മറ്റൊരു നിയമസഭാ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന വേളയിലാണ് നാം ഇത്തവണ ഇഎംഎസ് സ്മരണ പുതുക്കുന്നത്. നവകേരളത്തിലേക്കുള്ള മുന്നേറ്റത്തിന് വേഗം കൂട്ടാൻ എൽഡിഎഫ് സർക്കാർ വീണ്ടും അധികാരത്തിൽ വരേണ്ടതുണ്ട്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വിജയത്തിനായുള്ള ഒറ്റക്കെട്ടായ പ്രവർത്തനങ്ങൾക്ക് സഖാവ് ഇഎംഎസിന്റെ ഉജ്ജ്വല സ്മരണ നമുക്കു കരുത്താകും.

18/03/2026

കളിക്കളങ്ങൾ ഉണരുന്നു; നമ്മുടെ കുരുന്നുകളുടെ സ്വപ്നങ്ങൾക്ക് ചിറകുനൽകാൻ...

കളിച്ചു വളരാൻ, കുതിപ്പിന് കരുത്തേകാൻ... നമ്മുടെ മണ്ഡലത്തിലെ കായിക പ്രതിഭകൾക്കായി ഒരുങ്ങുന്നത് ലോകോത്തര നിലവാരമുള്ള ഇടങ്ങളാണ്. കഴിഞ്ഞ പത്ത് വർഷമായി നമ്മൾ ഒന്നിച്ച് നടത്തിയ വികസന യാത്രയിൽ കായിക മേഖലയ്ക്ക് എന്നും സവിശേഷമായ പരിഗണനയാണ് നൽകിയിട്ടുള്ളത്.
നമ്മുടെ ഓരോ പഞ്ചായത്തിലും അത്യാധുനിക സൗകര്യങ്ങളോടുള്ള സ്റ്റേഡിയങ്ങൾ യാഥാർത്ഥ്യമായിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി കള്ളിക്കാട് ഗ്രാമപഞ്ചായത്ത് സ്റ്റേഡിയത്തിന്റെ നവീകരണത്തിനായി ഒരു കോടി രൂപയാണ് എം.എൽ.എ ഫണ്ടിൽ നിന്നും ചെലവഴിച്ചത്.

ഓരോ പഞ്ചായത്തിലും കളിചിരികൾ ഉയരുന്ന, പന്തുരുളുന്ന മൈതാനങ്ങൾ എന്റെ സ്വപ്നമായിരുന്നു. ആ സ്വപ്നം ഇന്ന് ഓരോന്നായി പൂർത്തിയാകുകയാണ്. വികസനത്തിന്റെ ഈ വേഗത തുടരാൻ, നമ്മുടെ നാടിന്റെ കുതിപ്പിന് കരുത്തുപകരാൻ ഇനിയും നമുക്ക് ഒരുമിച്ച് നിൽക്കാം. 🚩

വികസനത്തുടർച്ചയ്ക്കായി, നാടിന്റെ നന്മയ്ക്കായി...

YouthPower KeralaDevelopment 10YearsOfGrowth LeftAlternative

18/03/2026

മറ്റാരുണ്ട് CK അല്ലാതെ.. ❤️

:

സ. സി.കെ. ഹരീന്ദ്രൻ (MLA) നയിക്കുന്നവികസന സന്ദേശ യാത്ര പാറശ്ശാല മണ്ഡലം ഇടിച്ചക്കപ്ലാമൂട് എത്തിയപ്പോൾ... 🚩✊::
08/02/2026

സ. സി.കെ. ഹരീന്ദ്രൻ (MLA) നയിക്കുന്ന
വികസന സന്ദേശ യാത്ര പാറശ്ശാല മണ്ഡലം ഇടിച്ചക്കപ്ലാമൂട് എത്തിയപ്പോൾ... 🚩✊

:

:

Address

Parassala, Parasuvaikkal, Malanchutt
Thiruvananthapuram
695508

Website

Alerts

Be the first to know and let us send you an email when CPIM malanchutt Branch posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share