Kisan Morcha Keralam

Kisan Morcha Keralam “Voice of Farmers / Strength of Nation”
Empowering Agriculture & Rural India

17/07/2026
കേരളത്തിന്റെ റെയിൽവേ അടിസ്ഥാന സൗകര്യ വികസനത്തിൽ വിപ്ലവകരമായ കുതിച്ചുചാട്ടം കുറിച്ചുകൊണ്ട്, മോദി സർക്കാരിന്റെ അമൃത് ഭാരത്...
17/07/2026

കേരളത്തിന്റെ റെയിൽവേ അടിസ്ഥാന സൗകര്യ വികസനത്തിൽ വിപ്ലവകരമായ കുതിച്ചുചാട്ടം കുറിച്ചുകൊണ്ട്, മോദി സർക്കാരിന്റെ അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിലൂടെ അത്യാധുനിക സൗകര്യങ്ങളാൽ നവീകരിച്ച ആറ് പ്രധാന റെയിൽവേ സ്റ്റേഷനുകൾ ജൂലൈ 17-ന് ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നാടിന് സമർപ്പിക്കുന്നു.

റെയിൽവേയുടെ മുഖച്ഛായ മാറ്റുന്ന ഈ പദ്ധതിയിൽ തിരൂർ (₹26.55 കോടി), തലശ്ശേരി (₹22.32 കോടി), നിലമ്പൂർ റോഡ് (₹16.44 കോടി), പരപ്പനങ്ങാടി (₹14.21 കോടി), ചാലക്കുടി (₹9.94 കോടി), അങ്കമാലി (₹9.28 കോടി) എന്നീ സ്റ്റേഷനുകളാണ് ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തിയത്. ലിഫ്റ്റുകൾ, എസ്‌കലേറ്ററുകൾ, പുതിയ പ്ലാറ്റ്‌ഫോം മേൽക്കൂരകൾ, ആധുനിക ബുക്കിംഗ് ഓഫീസുകൾ എന്നിവയ്‌ക്കൊപ്പം പ്രാദേശിക വാസ്തുവിദ്യയും ഭിന്നശേഷി സൗഹൃദ സംവിധാനങ്ങളും സംയോജിക്കുന്ന ഈ സ്റ്റേഷനുകൾ യാത്രക്കാർക്ക് സുരക്ഷിതവും സുഗമവുമായ യാത്രാനുഭവം ഉറപ്പാക്കുന്നു.

സാധാരണക്കാരന്റെ യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനൊപ്പം വികസനത്തിന്റെ പുതിയ മാതൃക തീർക്കുന്ന ഈ പദ്ധതിയോടെ കേരളത്തിന്റെ റെയിൽവേ ചരിത്രത്തിൽ മറ്റൊരു സുവർണ്ണ അധ്യായം കൂടി കുറിക്കപ്പെടുകയാണ്.



16/07/2026

അങ്കമാലി റെയിൽവേ സ്റ്റേഷൻ ജൂലൈ 17 വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 2 മണിയ്ക്ക് മോദി സർക്കാരിന്റെ അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിലൂടെ അത്യാധുനിക സൗകര്യങ്ങളാൽ നവീകരിച്ച് ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നാടിന് സമർപ്പിക്കുന്ന പ്രോഗ്രാമിലേക്ക് ഏവരേയും സഹർഷം സ്വാഗതം ചെയ്യുന്നു.




പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി (PM-KISAN) പദ്ധതിയിലൂടെ രാജ്യത്തെ കർഷകർക്ക് സാമ്പത്തിക അടിത്തറ പാകുകയാണ് മോദി സർക്കാർ.കർ...
11/07/2026

പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി (PM-KISAN) പദ്ധതിയിലൂടെ രാജ്യത്തെ കർഷകർക്ക് സാമ്പത്തിക അടിത്തറ പാകുകയാണ് മോദി സർക്കാർ.

കർഷകർക്ക് പ്രതിവർഷം 6,000 രൂപ ധനസഹായം മൂന്ന് ഗഡുക്കളായി ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് (DBT വഴി) എത്തിക്കുന്ന ഈ പദ്ധതിയിൽ കേരളത്തിലെ 27.5 ലക്ഷം കർഷകർ ഇതിനകം ഗുണഭോക്താക്കളായിട്ടുണ്ട്.

കാർഷിക ചെലവുകൾക്ക് ഉപയോഗപ്രദമാകുന്ന ഈ സാമ്പത്തിക പിന്തുണ കർഷകരുടെ സുരക്ഷിതത്വവും ശാക്തീകരണവും ലക്ഷ്യമിട്ടുള്ള മോദി സർക്കാരിന്റെ കരുതലിന്റെ ഭാഗമാണ്.

കർഷകർക്ക് മികച്ച ജീവിത സാഹചര്യങ്ങളും കൃഷിയിൽ സ്വയംപര്യാപ്തതയും ഉറപ്പാക്കിക്കൊണ്ട് കാർഷിക മേഖലയിൽ വൻതോതിലുള്ള മാറ്റത്തിനാണ് ഭാരതം സാക്ഷ്യം വഹിക്കുന്നത്.



കർഷക മോർച്ച കൊച്ചി മണ്ഡലം നേതൃയോഗവും ഏരിയ മണ്ഡലം ഭാരവാഹികൾക്ക് സ്വീകരണവും..12.07.2026 ഞായർ, വൈകിട്ട് 4 മണിക്ക് SVD സ്ക്ക...
10/07/2026

കർഷക മോർച്ച കൊച്ചി മണ്ഡലം നേതൃയോഗവും ഏരിയ മണ്ഡലം ഭാരവാഹികൾക്ക് സ്വീകരണവും..

12.07.2026 ഞായർ, വൈകിട്ട് 4 മണിക്ക് SVD സ്ക്കൂൾ, പള്ളൂരുത്തി.

ഉത്ഘാടനം : അഡ്വ കെ എസ് ഷൈജു
(പ്രസിഡന്റ് BJP എറുണാകുളം സിറ്റി ജില്ല)


 #മണ്ഡല_നേതൃയോഗം  #പറവൂർ  #എറണാകുളം_നോർത്ത്_ജില്ല കർഷകമോർച്ച പറവൂർ മണ്ഡലം നേതൃയോഗം പറവൂർ അടൽ ഭവൻ ഹാളിൽ കർഷക നോർത്ത് ജില്...
09/07/2026

#മണ്ഡല_നേതൃയോഗം #പറവൂർ
#എറണാകുളം_നോർത്ത്_ജില്ല

കർഷകമോർച്ച പറവൂർ മണ്ഡലം നേതൃയോഗം പറവൂർ അടൽ ഭവൻ ഹാളിൽ കർഷക നോർത്ത് ജില്ലാ പ്രസിഡണ്ട് വി.വി.ഷൺമുഖൻ ഉദ്ഘാടനം നിർവഹിച്ചു.

പറവൂർ മണ്ഡലം പ്രസിഡണ്ട് അനിൽകുമാർ,
അധ്യക്ഷത വഹിച്ചു

ബി ജെ പി പറവൂർ മണ്ഡലം പ്രസിഡണ്ട് സിന്ധു നാരായണൻകുട്ടി ആമുഖ പ്രസംഗം നടത്തി.

കർഷക മോർച്ച ജില്ല ജനറൽ സെക്രട്ടറിയും മേഖലാ പ്രഭാരിയുമായ ആർ സുനിൽകുമാർ മുഖ്യ പ്രഭാഷണം നടത്തി

കർഷക മോർച്ച ജില്ലാ വൈസ് പ്രസിഡണ്ട് ബി ജയപ്രകാശ്,ബിജെപി പറവൂർ മണ്ഡലം ജനറൽ സെക്രട്ടറി ജിതിൻ നന്ദകുമാർ തുടങ്ങിയവർ സംസാരിച്ചു

കർഷക മോർച്ച പറവൂർ മണ്ഡലം ജനറൽ സെക്രട്ടറിമാരായ സുധീർ ഗോപി സ്വാഗതവും പ്രമിത്ത് കെ പി കൃതജ്ഞതയും രേഖപ്പെടുത്തി


ഡോ ശ്യാമപ്രസാദ് മുഖർജിയുടെ 125-ാം ജന്മവാർഷികത്തോടനുബന്ധിച്ചുള്ള ഡിജിറ്റൽ പ്രശിക്ഷൺ അഭിയാൻ സമാപിച്ചു.ഡിജിറ്റൽ ലേണിംഗ് പ്ല...
09/07/2026

ഡോ ശ്യാമപ്രസാദ് മുഖർജിയുടെ 125-ാം ജന്മവാർഷികത്തോടനുബന്ധിച്ചുള്ള ഡിജിറ്റൽ പ്രശിക്ഷൺ അഭിയാൻ സമാപിച്ചു.

ഡിജിറ്റൽ ലേണിംഗ് പ്ലാറ്റ്‌ഫോമിൽ 11.65 ലക്ഷം കാര്യകർത്താക്കളാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ 75% പേരും കോഴ്‌സ് പൂർത്തീകരിച്ചു. 8.8 ലക്ഷം കാര്യകർത്താക്കൾക്ക് കംപ്ലീഷൻ സർട്ടിഫിക്കറ്റ് ലഭിച്ചു.

റോഡപകടങ്ങളിൽ അടിയന്തര ചികിത്സ ഉറപ്പാക്കാൻ കേന്ദ്രസർക്കാർ 'പിഎം റാഹത്ത്' (PM RAHAT) പദ്ധതി നടപ്പാക്കുന്നു.അപകടത്തിൽപ്പെടു...
09/07/2026

റോഡപകടങ്ങളിൽ അടിയന്തര ചികിത്സ ഉറപ്പാക്കാൻ കേന്ദ്രസർക്കാർ 'പിഎം റാഹത്ത്' (PM RAHAT) പദ്ധതി നടപ്പാക്കുന്നു.

അപകടത്തിൽപ്പെടുന്നവർക്ക് 1.5 ലക്ഷം രൂപ വരെ പദ്ധതിപ്രകാരം പണരഹിത ചികിത്സാസഹായം ലഭ്യമാകും. ചികിത്സ വൈകുന്നതുമൂലമുള്ള മരണങ്ങൾ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ഈ സംവിധാനത്തിലൂടെ വാഹനാപകട മരണങ്ങളിൽ 50 ശതമാനത്തോളം കുറവുണ്ടാകുമെന്ന് വിലയിരുത്തപ്പെടുന്നു.

അടിയന്തര വൈദ്യസഹായം കൃത്യസമയത്ത് ഉറപ്പാക്കുന്നതിലൂടെ ഓരോ ജീവനും സംരക്ഷിക്കുക എന്നതാണ് മോദി സർക്കാർ ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

ബിജെപി മുല്ലയ്ക്കൽ മണ്ഡലം പഠന ശിബിരത്തിൽ  ചരിത്രവും വികാസവും വിഷയം അവതരിപ്പിച്ചു കർഷക മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ശ്ര...
08/07/2026

ബിജെപി മുല്ലയ്ക്കൽ മണ്ഡലം പഠന ശിബിരത്തിൽ ചരിത്രവും വികാസവും വിഷയം അവതരിപ്പിച്ചു കർഷക മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ എം വി രാമചന്ദ്രൻ സംസാരിച്ചു.


Address

Marar Ji Smrithi Mandiram, KG Marar Road, Thycaud PO
Thiruvananthapuram
695014

Alerts

Be the first to know and let us send you an email when Kisan Morcha Keralam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share