06/01/2023
നെടുമങ്ങാട്:
വിഴിഞ്ഞം-നാവായിക്കുളം ഒൗട്ടർ റിങ് റോഡി െൻറയും തേക്കട-മംഗലപുരം റിംഗ് റോഡിൻറയും ഇതിനിടയിലെ ഹബുകളുടേയും
സ്ഥലമേറ്റെടുക്കുന്നതിനുള്ള നടപടികൾ വേഗത്തിൽ.ജനങ്ങളുടെ
പ്രതിഷേധങ്ങൾ മുഖവിലക്കെടുക്കാതെ സർക്കാർ നടപടി ക്രമങ്ങൾ വേഗത്തിലാക്കുകയാണ്.
വിഴിഞ്ഞം-തേക്കട 65 കി.മീറ്റർ റോഡിേൻറയും തേക്കട-മംഗലപുരം 12 കി.മീറ്റർ റോഡിേൻറയും സ് ഥലമേറ്റെടുക്കുന്നതിനുള്ള കല്ലിടൽ ജോലികളാണ് വേഗത്തിൽ പുരോഗമിക്കുന്നത്.ഭോപ്പാൽ ആസ്ഥാനമായ ഹൈവേ എൻജിനിയറിംഗ് കൺസൽട്ടൻസിയാണ് കല്ലിടൽ ജോലികൾ നടത്തുന്നത്.രണ്ട് മാസം കൊണ്ട് 36 വില്ലേജുകളിലെയും കല്ലിടൽ പൂർത്തിയാക്കാനാണ് കരാർ നൽകിയിട്ടുള്ളത്.
വിഴിഞ്ഞം മുതൽ 18 കി.മീറ്റർ കല്ലിടൽ ജോലികൾ പൂർത്തിയായി കഴിഞ്ഞു.വിഴിഞ്ഞം,കോട്ടുകാൽ,വെങ്ങാനൂർ,പള്ളിച്ചൽ,ബാലരാമപുരം വില്ലേജുകളിലാണ് കല്ലിടൽ പൂറത്തിയാക്കിയത് .നെടുമങ്ങാട്,തേക്കട വില്ലേജുകളിലെ കല്ലിടൽ രണ്ടു ദിവസം മുമ്പ് ആരംഭിച്ചു.പൂവത്തൂർ ഹയർ സെക്കണ്ടറി സ്ക്കൂളിനു പുറകിൽ നിന്നും ആരംഭിച്ച കല്ലിടൽ ചിറമുക്കിലെത്തിയപ്പോൾ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തു വന്നതിനാൽ കളക്ടർ സ്ഥലം സന്ദർശിച്ചശേഷം പുനരാരംഭിക്കാൻ തീരുമാനിച്ച് നിർത്തിവച്ചു.എന്നാൽ,തേക്കടയിൽ റോഡിനോടനുബന്ധിച്ച് സ്ഥാപിക്കുന്ന ഹബ്ബിന് വേണ്ടിയുള്ള സ്ഥലമേറ്റെടുക്കാൻ അളവുകൾ തുടരുകയാണ്.ചിറമുക്ക് കൊപ്പത്തിൻമൂലയിൽ നിന്നാരംഭിച്ച് തേക്കട,കന്യാകുളങ്ങര തുടങ്ങിയ പ്രദേശങ്ങൾ ചുറ്റി വലിയൊരു ഏരിയ ഹബ്ബിനായി ഏറ്റെടുക്കും.
ചിറമുക്ക്,തേക്കട,വെമ്പായം ,പോത്തൻകോട് ,അണ്ടൂർക്കോണം പ്രദേശങ്ങളിലാണ് ആക്ഷൻ കൗൺസിലുകൾ രൂപവത്കരിച്ച് സ്ഥലമെടുപ്പിനെതിരെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തുള്ളത്. േറാഡ് കടന്നു പോകുന്നതിൽ ഏറ്റവും കൂടുതൽ ജനബാഹുല്യമുള്ള പ്രദേശങ്ങളും ഇവയാണ്.ഇൗ പ്രദേശങ്ങളിൽ ഇതിനകം നിരവധി സമരപരിപാടികളും പ്രതിഷേധ കൂട്ടായ്മകളും ചേർന്നു കഴിഞ്ഞു. തേക്കട-മംഗലപുരം റോഡിൻറ അലൈൻമെൻറ് സ്കെച്ച് വിവരാവകാശപ്രകാരം ആവശ്യപ്പെട്ടിട്ടും നൽകാത്തതിൽ പ്രതിഷേധം ശക്തമാണ്