Kerala Industries

Kerala Industries Kerala Industries is the official page of the Department of Industries & Commerce, Government of Kerala.

പ്രധാനമന്ത്രി ഭക്ഷ്യ സംസ്കരണ സംരംഭ രൂപവൽക്കരണ പദ്ധതിയിൽ (പിഎംഎഫ്എംഇ) മികച്ച പ്രകടനത്തിന് കേരളത്തിന് അവാർഡ്. സംസ്ഥാന വ്യവ...
18/08/2026

പ്രധാനമന്ത്രി ഭക്ഷ്യ സംസ്കരണ സംരംഭ രൂപവൽക്കരണ പദ്ധതിയിൽ (പിഎംഎഫ്എംഇ) മികച്ച പ്രകടനത്തിന് കേരളത്തിന് അവാർഡ്. സംസ്ഥാന വ്യവസായ വകുപ്പിനു വേണ്ടി പദ്ധതിയുടെ സംസ്ഥാന നോഡൽ ഏജൻസിയായ കേരള ബ്യൂറോ ഓഫ് ഇൻഡസ്ട്രിയൽ പ്രൊമോഷൻ (കെബിപ്പ്) പുരസ്കാരം ഏറ്റുവാങ്ങും.24, 25 തീയതികളിൽ ന്യൂഡൽഹിയിൽ നടക്കുന്ന പിഎംഎഫ്എംഇ കോൺക്ലേവിൽ വ്യവസായ വാണിജ്യ ഡയറക്ടർ അരുൺ കെ വിജയൻ ഐഎഎസ്, കെബിപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എസ്. സൂരജ് എന്നിവർ ചേർന്ന് അവാർഡ് സ്വീകരിക്കും. പിഎംഎഫ്എംഇ പദ്ധതി വഴി 10,000 സംരംഭകർക്ക് വായ്പ ലഭ്യമാക്കാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിട്ടിരുന്നതെങ്കിലും വ്യവസായ വകുപ്പ് ഇതുവരെ 10,175 സംരംഭകർക്ക് വായ്പ അനുവദിച്ചു. 7,529 ഗുണഭോക്താക്കൾക്കായി 195.04 കോടി രൂപ ഗ്രാന്റ്-ഇൻ-എയ്ഡ് സബ്‌സിഡിയായി അനുവദിച്ചു.

സംസ്ഥാനത്ത് സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനായി കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ (KFC) മുഖേന നടപ്പിലാക്കുന്ന മുഖ്യമന്ത്രിയുട...
28/07/2026

സംസ്ഥാനത്ത് സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനായി കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ (KFC) മുഖേന നടപ്പിലാക്കുന്ന മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിയിൽ (CMEDP) വരുത്തിയ ചില ഭേദഗതികൾക്ക് സർക്കാർ അനുമതി നൽകി. സംസ്ഥാനത്ത് സംരംഭകത്വം വർധിപ്പിക്കുന്നതിനും, സംരംഭകർക്ക് പരമാവധി പിന്തുണ നല്കുന്നതിനുമുള്ള സുപ്രധാന നാഴികക്കല്ലാണ് ഈ ഭേദഗതികൾ.

ഈ ഭേദഗതി അനുസരിച്ച് പരമാവധി വായ്പാ തുക നിലവിലുണ്ടായിരുന്ന 200 ലക്ഷം രൂപയിൽ നിന്ന് 500 ലക്ഷം രൂപയായി ഉയർത്തുകയും
പദ്ധതി പ്രകാരം വായ്പയ്ക്ക് അപേക്ഷിക്കുന്ന സംരംഭകരുടെ ഉയർന്ന പ്രായപരിധി നിലവിലുണ്ടായിരുന്ന 50 വയസ്സിൽ നിന്ന് 60 വയസ്സായും വർദ്ധിപ്പിച്ചു. CMEDP വായ്പകൾ 6% പലിശ നിരപ്പിൽ ലഭ്യമാക്കുകയും, ആദ്യ അഞ്ച് വർഷത്തേക്ക് പ്രതിവർഷം 3% പലിശ സബ്‌സിഡി (Interest Subvention) സർക്കാർ നൽകുന്നത് തുടരുകയും ചെയ്യും. ഇതോടൊപ്പം പദ്ധതിയുടെ കാലാവധി 27.07.2026 മുതൽ അഞ്ച് വർഷത്തേക്ക് കൂടി നീട്ടി ഉത്തരവാവുകയും ചെയ്തു.

ഒ.എന്‍.ഡി.സി കേരളത്തിലെ സംരംഭകര്‍ക്ക് ആഗോള വിപണിയിലേക്ക് വഴിതുറക്കും: മന്ത്രി ശ്രീ. പി.കെ. കുഞ്ഞാലിക്കുട്ടി'യങ് എന്റര്‍പ...
24/06/2026

ഒ.എന്‍.ഡി.സി കേരളത്തിലെ സംരംഭകര്‍ക്ക് ആഗോള വിപണിയിലേക്ക് വഴിതുറക്കും: മന്ത്രി ശ്രീ. പി.കെ. കുഞ്ഞാലിക്കുട്ടി

'യങ് എന്റര്‍പ്രണേഴ്സ് കോണ്‍ക്ലേവ്' ലോഗോ പ്രകാശനം ചെയ്തു

തിരുവനന്തപുരം: ഓപ്പണ്‍ നെറ്റ്വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്സ് (ഒ.എന്‍.ഡി.സി) ശൃംഖലയുടെ ഫലപ്രദമായ നടപ്പാക്കലിലൂടെ കേരളത്തിലെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭകര്‍ക്ക് തങ്ങളുടെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും ഇടനിലക്കാരില്ലാതെ നേരിട്ട് ആഗോള വിപണിയിലെത്തിക്കാന്‍ സാധിക്കുമെന്ന് വ്യവസായ, വാണിജ്യ, ഐടി, എ.ഐ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. ഇത് സംരംഭകര്‍ക്ക് കൂടുതല്‍ ലാഭവും പുതിയ വിപണി സാധ്യതകളും തുറന്നുനല്‍കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന വ്യവസായ-വാണിജ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം ഹോട്ടല്‍ റെസിഡന്‍സി ടവറില്‍ സംഘടിപ്പിച്ച ഒ.എന്‍.ഡി.സി (Open Network for Digital Commerce) അന്തര്‍-വകുപ്പ് ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ റീട്ടെയില്‍, ടൂറിസം, ഗതാഗത മേഖലകളില്‍ ഒ.എന്‍.ഡി.സി വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍, യുവതലമുറയിലെ ബിസിനസ് പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനായി സെപ്റ്റംബറില്‍ കോഴിക്കോട് സംഘടിപ്പിക്കുന്ന 'യങ് എന്റര്‍പ്രണേഴ്സ് കോണ്‍ക്ലേവ്' പരിപാടിയുടെ ഔദ്യോഗിക ലോഗോയും മന്ത്രി പ്രകാശനം ചെയ്തു.

ഡിജിറ്റല്‍ വാണിജ്യ മേഖലയെ ജനാധിപത്യവല്‍ക്കരിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഒ.എന്‍.ഡി.സി പ്രവര്‍ത്തിച്ചുവരികയാണ്. കേരളത്തില്‍ ഇതിന്റെ സുഗമമായ നടപ്പാക്കലിനായുള്ള റോഡ്മാപ്പ് തയ്യാറാക്കുന്നതിനും വിവിധ വകുപ്പുകള്‍ക്കിടയിലെ ഏകോപനം ശക്തിപ്പെടുത്തുന്നതിനുമായാണ് ശില്പശാല സംഘടിപ്പിച്ചത്.

വ്യവസായ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശ്രീ. എ.പി.എം. മുഹമ്മദ് ഹനീഷ് ഐഎഎസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടര്‍ ശ്രീ. അരുണ്‍ കെ. വിജയന്‍ ഐഎഎസ് സ്വാഗതം ആശംസിച്ചു. ശ്രീ. അജിത്കുമാര്‍ കെ. (എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍, ബോര്‍ഡ് ഫോര്‍ പബ്ലിക് സെക്ടര്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍), ശ്രീ. സന്തോഷ് കോശി തോമസ് (മാനേജിംഗ് ഡയറക്ടര്‍, കിന്‍ഫ്ര), ശ്രീ. സൂരജ് എസ്. (ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, കെ-ബിപ്), ശ്രീ. എ. നിസാറുദ്ദീന്‍ (സംസ്ഥാന പ്രസിഡന്റ്, കെ എസ് എസ് ഐ എ (KSSIA), ശ്രീ. സന്തോഷ് കുമാര്‍ (വൈസ് ചെയര്‍മാന്‍, സി ഐ ഐ (CII) കേരള), ശ്രീ. രാജീവ് ജി.(അഡീഷണല്‍ ഡയറക്ടര്‍, വ്യവസായ വാണിജ്യ വകുപ്പ്) തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

ഉദ്ഘാടക സെഷന് ശേഷം ഒ.എന്‍.ഡി.സി പ്രതിനിധികളായ മിസ്സ്‌ തമന്ന ശര്‍മ്മ (പ്രോഗ്രാം മാനേജര്‍, സ്റ്റേറ്റ് എന്‍ഗേജ്‌മെന്റ്‌സ്), ശ്രീ. പ്രവീണ്‍ ചൗധരി (വൈസ് പ്രസിഡന്റ്, റീട്ടെയില്‍), ശ്രീ. കാര്‍ത്തിക് പ്രഭു (വൈസ് പ്രസിഡന്റ്, ടൂറിസം), ശ്രീ. ശ്രീനിവാസ് ബണ്ഡാരി (വൈസ് പ്രസിഡന്റ്, ട്രാന്‍സ്‌പോര്‍ട്ട്) എന്നിവരുടെ നേതൃത്വത്തില്‍ വിവിധ വിഷയങ്ങളില്‍ സാങ്കേതിക സെഷനുകളും ചര്‍ച്ചകളും നടന്നു.

ONDC is a pioneering initiative of the Department for Promotion of Industry and Internal Trade (DPIIT), Ministry of Comm...
23/06/2026

ONDC is a pioneering initiative of the Department for Promotion of Industry and Internal Trade (DPIIT), Ministry of Commerce & Industry, Government of India. The initiative aims to democratise digital commerce by creating an open, interoperable network that facilitates seamless digital transactions across goods and services. In alignment with this vision, ONDC is developing a fully interoperable and inclusive network for the travel and tourism sector by integrating multiple stakeholders across the supply and demand sides to enhance the overall convenience and experience of tourists in India. The Workshop will focus on discussing ONDC’s proposals across retail, tourism, and transport, and on finalising the roadmap for implementation in Kerala.

The Workshop will be inaugurated by Shri. P.K Kunhalikutty, Hon.Minister for Industries, Commerce, IT & AI at 10.30 AM on 24th June 2026 at the Hotel Residency Tower, Statue, Thiruvananthapuram.

ബഹുമാനപെട്ട വ്യവസായ, വാണിജ്യ  ഐ.ടി. വകുപ്പ് മന്ത്രി ശ്രീ. പി.കെ. കുഞ്ഞാലിക്കുട്ടിക്ക് വ്യവസായ വകുപ്പിന്റെ ഹൃദയം നിറഞ്ഞ സ...
21/05/2026

ബഹുമാനപെട്ട വ്യവസായ, വാണിജ്യ ഐ.ടി. വകുപ്പ് മന്ത്രി ശ്രീ. പി.കെ. കുഞ്ഞാലിക്കുട്ടിക്ക് വ്യവസായ വകുപ്പിന്റെ ഹൃദയം നിറഞ്ഞ സ്വാഗതം..

ആഹാർ 2026 ൽ കയ്യൊപ്പ് ചാർത്തി കേരളംഏഷ്യയിലെ ഏറ്റവും വലിയ ഫുഡ് ആൻഡ് ഹോസ്പിറ്റാലിറ്റി മേളകളിൽ ഒന്നായ ആഹാർ ന്റെ 40 ആമത് എഡി...
13/03/2026

ആഹാർ 2026 ൽ കയ്യൊപ്പ് ചാർത്തി കേരളം

ഏഷ്യയിലെ ഏറ്റവും വലിയ ഫുഡ് ആൻഡ് ഹോസ്പിറ്റാലിറ്റി മേളകളിൽ ഒന്നായ ആഹാർ ന്റെ 40 ആമത് എഡിഷനിൽ കേരളത്തിൻറെ കയ്യൊപ്പ് ചാർത്തി മലയാളി സംരംഭകർ. ന്യൂഡൽഹിയിലെ ഭാരത് മണ്ഡപം കോംപ്ലകസിലാണ് 2026 മാർച്ച് 10 മുതൽ 14 വരെ മേള സംഘടിപ്പിക്കുന്നത്. ദിവസവും ഏകദേശം 50,000 ത്തിലധികം ബിസിനസ്സ് സന്ദർശകർ പങ്കെടുക്കുന്ന മേളയിൽ സംഘടനാ മികവ് കൊണ്ടും ഉൽപ്പന്ന വൈവിധ്യം കൊണ്ടും കേരള പവലിയൻ പ്രശംസ പിടിച്ചുപറ്റുകയാണ്.

മേളയുടെ ഉദ്ഘാടനം ബഹു. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി ശ്രീ. പിയുഷ് ഗോയെൽ നിർവഹിച്ചു. കേന്ദ്ര വ്യവസായ വാണിജ്യ മന്ത്രാലയത്തിന് കീഴിലെ ഇന്ത്യ ട്രേഡ് പ്രൊമോഷൻ ഓർഗനൈസേഷൻ (ITPO) സംഘടിപ്പിച്ച മേളയിൽ ദേശീയ അന്തർദേശീയ തലങ്ങളിൽ നിന്നായി 1700 ലധികം വ്യാപാരികളാണ് പങ്കെടുക്കുന്നത്. അമേരിക്ക, ഓസ്ട്രേലിയ, ബ്രസീൽ, സ്വീഡൻ, സൗത്ത് കൊറിയ, റഷ്യ തുടങ്ങിയ 23 രാജ്യങ്ങളിൽ നിന്നുള്ള 140-ലധികം വിദേശ സംരംഭകരും മേളയിൽ ഭാഗഭാക്കുകളാണ്.

കേരള സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിന് വേണ്ടി കേരള ബ്യൂറോ ഓഫ് ഇൻഡസ്ട്രിയൽ പ്രൊമോഷനാണ് (കെബിപ്പ്) പവലിയൻ ഏകോപിപ്പിക്കുന്നത്. കേരളത്തിൽ നിന്നുമുള്ള 18 ഭക്ഷ്യ സംസ്കരണ യൂണിറ്റുകളാണ് കേരള പവലിയനിൽ പങ്കെടുക്കുന്നത്. 1 ലക്ഷം സ്ക്വയർ മീറ്റർ ചുറ്റളവിൽ സംഘടിപ്പിക്കുന്ന മേളയുടെ പ്രധാന ആകര്ഷകങ്ങളിൽ ഒന്ന് കേരള പവലിയനാണ്. കേരളത്തിലെ ഭക്ഷ്യ സംസ്കരണ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും നവ സാങ്കേതിക വിദ്യകളെ പരിചയപ്പെടുത്തുന്നതിനും പുതിയ സംരംഭക കൈകോർക്കലുകൾ സാധ്യമാക്കുന്നതിനുമുള്ള മികച്ച അവസരമാണ് ആഹാർ 2026. ഇതിലൂടെ ഭക്ഷ്യ സംസ്കരണത്തിലും അനുബന്ധ മേഖലകളിലും കേരളത്തിൽ നിന്നുള്ള എംഎസ്എംഇ-കൾക്ക് ഉൽപ്പന്നങ്ങൾ, സാങ്കേതികവിദ്യകൾ, ദേശീയ, അന്തർദേശീയ ഉപഭോക്താക്കൾക്ക് സേവനങ്ങൾ പ്രദർശിപ്പിക്കുന്നതിനും ഓർഡർ ബുക്കിംഗുകൾ സൃഷ്ടിക്കുന്നതിനും വ്യവസായനെറ്റ് വർക്ക്/ബിസിനസ്സ് കോൺടാക്റ്റുകൾ സ്ഥാപിക്കുന്നതിനും അവസരമൊരുങ്ങും.

ഭക്ഷ്യ സംസ്‌കരണ മേഖലയിലെ സൂക്ഷ്മ സംരംഭങ്ങള്‍ക്ക് മുതല്‍ മുടക്കിന്റെ 35 ശതമാനം വരെ സബ്‌സിഡിയോടു കൂടിയ സംരംഭക മൂലധന വായ്പാ...
12/03/2026

ഭക്ഷ്യ സംസ്‌കരണ മേഖലയിലെ സൂക്ഷ്മ സംരംഭങ്ങള്‍ക്ക് മുതല്‍ മുടക്കിന്റെ 35 ശതമാനം വരെ സബ്‌സിഡിയോടു കൂടിയ സംരംഭക മൂലധന വായ്പാ പിന്തുണ ലഭ്യമാക്കുന്ന പ്രധാന്‍മന്ത്രി ഫോര്‍മലൈസേഷന്‍ ഓഫ് മൈക്രോ ഫുഡ് പ്രോസസിംഗ് എന്റര്‍പ്രൈസസ് (പിഎംഎഫ്എംഇ) പദ്ധതി നാടെങ്ങും ഹിറ്റാണ്.

സംസ്ഥാന വ്യവസായ ഡയറക്ടറേറ്റിന്റെ കൃത്യമായ ആസൂത്രണത്തിലൂടെയും ജില്ലാ വ്യവസായ കേന്ദ്രങ്ങളുടെ മികവാർന്ന നേതൃപാടവത്തിലൂടെയും സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിൽ അനവധി പിഎംഎഫ്എംഇ ഗുണഭോക്താക്കൾ സൃഷ്ടിക്കപ്പെട്ടു കഴിഞ്ഞു.

റിയൽ സ്റ്റോറി പറഞ്ഞു 100 ന്റെ നിറവിൽ വ്യവസായ കേരളം ന്യൂസ് ലെറ്റർ വ്യവസായ വാണിജ്യ ഡയറക്ടറേറ്റിന്റെ ഓൺലൈൻ വാർത്താ പത്രിക '...
07/03/2026

റിയൽ സ്റ്റോറി പറഞ്ഞു
100 ന്റെ നിറവിൽ വ്യവസായ കേരളം ന്യൂസ് ലെറ്റർ

വ്യവസായ വാണിജ്യ ഡയറക്ടറേറ്റിന്റെ ഓൺലൈൻ വാർത്താ പത്രിക 'വ്യവസായ കേരളത്തിന്റെ' 100 - ആം പതിപ്പ് ബഹു. വ്യവായ നിയമ കയർ വകുപ്പ് മന്ത്രി ശ്രീ. പി. രാജീവ് പ്രകാശനം ചെയ്തു. 2021 സെപ്റ്റംബർ 15 നാണ് മാസത്തിൽ രണ്ടു പ്രാവശ്യം പുറത്തിറക്കുന്ന വാർത്താ പത്രികയുടെ ആദ്യ പതിപ്പ് ബഹു. വ്യവസായ നിയമ കയർ വകുപ്പ് മന്ത്രി ശ്രീ. പി. രാജീവ് പുറത്തിറക്കുന്നത്. അന്നുമുതൽ ഇന്ന് വരെയും കേരള വ്യവസായ സൗഹാർദ്ദ ഭൂമികയിലെ വാർത്തകൾ/വിശദംശങ്ങൾ ഓൺലൈൻ ന്യൂസ് ലെറ്ററിലൂടെ പൊതുജനങ്ങളിലെക്കെത്തുന്നുണ്ട്.

2026 മാർച്ച് 6 ന് എറണാകുളം താജ് വിവാന്തയിൽ സംസ്ഥാന വ്യവസായ വാണിജ്യ ഡയറക്ടറേറ്റ് സംഘടിപ്പിച്ച ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് ഡെവലപ്മെന്റ് കോൺക്ലേവ് പരിപാടിയോടനുബന്ധമായാണ് 'വ്യവസായ കേരളത്തിന്റെ' 100 - ആം പതിപ്പ് പുറത്തിറക്കിയത് വ്യവസായവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശ്രീ. എ പി എം മുഹമ്മദ് ഹനീഷ് ഐ.എ.എസ്. ചടങ്ങിന് അധ്യക്ഷത വഹിച്ചു. വ്യവസായ വാണിജ്യവകുപ്പ് ഡയറക്ടർ ശ്രീ. പി. വിഷ്ണുരാജ് ഐ.എ.എസ്.; കിൻഫ്ര എം.ഡി. ശ്രീ. സന്തോഷ് കോശി തോമസ്, കെബിപ്പ് സിഇഒ ശ്രീ. സൂരജ് എസ്‌.;വ്യവസായ വാണിജ്യ വകുപ്പ് അഡീഷണൽ ഡയറക്ടർ ശ്രീ. രാജീവ് ജി. തുടങ്ങിയവർ പങ്കെടുത്തു.

കേരള സംസ്ഥാന സർക്കാരിന്റെ വാണിജ്യ - വ്യവസായ നയങ്ങളും പദ്ധതികളും വ്യവസായികൾക്കിടയിൽ എത്തിക്കുക എന്നതാണ് വാർത്താ പത്രികയുടെ ഉദ്ദേശ ലക്ഷ്യം. സംസ്ഥാന വ്യവസായ വകുപ്പുമായി ബന്ധപ്പെട്ട വാർത്തകൾ, അറിയിപ്പുകൾ, പരിപാടികൾ, സംരംഭക സഹായ പദ്ധതികൾ, പൊതുമേഖലാ സ്ഥാപനങ്ങളുടെ നേട്ടങ്ങൾ, സംരംഭക സൗഹാർദ്ദ നടപടികൾ, എന്നിങ്ങനെ വിശദ വിവരങ്ങൾ ഉൾപ്പെടുത്തിയ ഉദ്യമം പതിയെ വ്യാവസായിക കേരളത്തിന്റെ അടയാളമായി മാറുകയായിരുന്നു.

ഡിജിറ്റലായി പുറത്തിറക്കുന്ന ദ്വിമാസ വാർത്ത പത്രിക വ്യവസായ വാണിജ്യ വകുപ്പിൻെ ഔദ്യോഗിക ഫേസ്ബുക് പേജ് ആയ Kerala industries ലും, വ്യവസായ വാണിജ്യ ഡയറക്ടറേറ്റ് ന്റെ ഔദ്യോഗിക ഫേസ്ബുക് പേജ് ആയ Directorate Of Industries & Commerce, Kerala ലും ലഭ്യമാണ്.

സ്വകാര്യ വ്യവസായ പാര്‍ക്ക് ഡെവലപ്പേഴ്സ് കോണ്‍ക്ലേവ് സംരംഭകർക്ക് പ്രൈവറ്റ് ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് ഡെവലപ്മെന്റ് പെർമിറ്റു...
07/03/2026

സ്വകാര്യ വ്യവസായ പാര്‍ക്ക് ഡെവലപ്പേഴ്സ് കോണ്‍ക്ലേവ്

സംരംഭകർക്ക് പ്രൈവറ്റ് ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് ഡെവലപ്മെന്റ് പെർമിറ്റുകള്‍ വിതരണം ചെയ്തു.

സംസ്ഥാന വ്യവസായ വാണിജ്യ ഡയറക്ടറേറ്റും കെബിപ്പും സംയുക്തമായി സംഘടിപ്പിച്ച സ്വകാര്യ വ്യവസായ പാര്‍ക്ക് ഡെവലപ്പേഴ്സ് കോണ്‍ക്ലേവ് ബഹു. വ്യവസായ നിയമ കയർ വകുപ്പ് മന്ത്രി ശ്രീ. പി. രാജീവ് ഉദ്ഘാടനം നിർവഹിച്ചു. സംരംഭകർക്ക് പ്രൈവറ്റ് ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് ഡെവലപ്മെന്റ് പെർമിറ്റുകളും ബഹു. മന്ത്രി വിതരണം ചെയ്തു.

സംസ്ഥാനത്ത് സ്വകാര്യ വ്യവസായ പാർക്കുകളുടെ എണ്ണം 51 ആയി ഉയർന്നു. ഇതിൽ 10 എണ്ണം ഇതിനകം പ്രവർത്തനം തുടങ്ങി. ഇതുവഴി 557.63 ഏക്കർ വ്യവസായഭൂമിയായി മാറി. സ്വകാര്യ വ്യവസായ പാര്‍ക്ക് ആരംഭിക്കാന്‍ മുന്നോട്ടുവരുന്നവർക്ക് കെഎസ്ഐഡിസി പ്രത്യേക വയ്പ ആവിഷ്കരിക്കുമെന്നും വിഴിഞ്ഞത്ത്‌ പാർക്കുകൾ ആരംഭിക്കാൻ മുന്നോട്ടുവരുന്നവർക്ക് പ്രത്യേക പാക്കേജ്‌ നൽകുമെന്നും ബഹു. മന്ത്രി ഉദ്ഘാടനം പ്രസംഗത്തിൽ പറഞ്ഞു.

കേരളത്തിന്റെ ഭൂമിശാസ്ത്രത്തിന്റെ പ്രത്യേകത, ഉയര്‍ന്ന ജനസാന്ദ്രത, ഉയര്‍ന്ന ഭൂമിവില, അനുയോജ്യമായ ഭൂമിയുടെ ദൗര്‍ലഭ്യം എന്നീ പരിമിതികള്‍ പരിഹരിക്കുന്നതിനായാണ് വ്യവസായ വാണിജ്യ വകുപ്പ് സ്വകാര്യ വ്യവസായ പാര്‍ക്ക് എന്ന പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കിയത്. ഈ പദ്ധതി പ്രകാരം 50 സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ക്ക് അനുമതി നല്‍കുക എന്നതായിരുന്നു സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം. നിലവില്‍ 51 സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്, ഇതില്‍ 10 സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. എല്ലാ വ്യവസായ പാര്‍ക്കുകളും പ്രവര്‍ത്തനക്ഷമമാകുമ്പോള്‍ സംസ്ഥാനത്തെ വ്യാവസായിക മേഖലയില്‍ വലിയ മുന്നേറ്റമാണ് പ്രതീക്ഷിക്കുന്നത്.

2026 മാർച്ച് 6 ന് എറണാകുളം താജ് വിവാന്തയിൽ സംസ്ഥാന വ്യവസായ വാണിജ്യ ഡയറക്ടറേറ്റ് സംഘടിപ്പിച്ച ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് ഡെവലപ്മെന്റ് കോൺക്ലേവിൽ വ്യവസായവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശ്രീ. എ പി എം മുഹമ്മദ് ഹനീഷ് ഐ.എ.എസ്.; വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടർ ശ്രീ. പി. വിഷ്ണുരാജ് ഐ.എ.എസ്.; കിൻഫ്ര എം.ഡി. ശ്രീ. സന്തോഷ് കോശി തോമസ്, കെബിപ്പ് സിഇഒ ശ്രീ. സൂരജ് എസ്‌.; വ്യവസായ വാണിജ്യ വകുപ്പ് അഡീഷണൽ ഡയറക്ടർ ശ്രീ. രാജീവ് ജി.; ശ്രീമതി സിമി സി.എസ് എന്നിവർ പങ്കെടുത്തു.

കോട്ടയം വെള്ളൂർ കേരള പേപ്പർ പ്രോഡക്ട്‌സ് ലിമിറ്റഡിൽ (കെപിപിഎൽ) 741 കോടി രൂപയുടെ വമ്പൻ വിപുലീകരണ പദ്ധതിക്ക് തുടക്കം. കെപി...
04/03/2026

കോട്ടയം വെള്ളൂർ കേരള പേപ്പർ പ്രോഡക്ട്‌സ് ലിമിറ്റഡിൽ (കെപിപിഎൽ) 741 കോടി രൂപയുടെ വമ്പൻ വിപുലീകരണ പദ്ധതിക്ക് തുടക്കം. കെപിപിഎല്ലിന്റെ ഉൽപാദനശേഷി വർധിപ്പിക്കലിന്റെയും ഉൽപന്നങ്ങളുടെ വൈവിധ്യവൽക്കരണത്തിന്റെയും ഉദ്‌ഘാടനം 2026 ഫെബ്രുവരി 25ന്‌
ബഹു. വ്യവസായ നിയമ കയർ വകുപ്പ് മന്ത്രി ശ്രീ. പി. രാജീവ് നിർവഹിച്ചു. ബഹു. സഹകരണം, തുറമുഖം, ദേവസവം വകുപ്പ് മന്ത്രി ശ്രീ. വി.എൻ. വാസവൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

കേന്ദ്ര സർക്കാർ കയ്യൊഴിഞ്ഞ ഹിന്ദുസ്ഥാൻ ന്യൂസ്പ്രിൻ്റ് ലിമിറ്റഡിനെ കേരള സർക്കാർ ഏറ്റെടുത്ത് നവീകരിച്ച് സംസ്ഥാന പൊതുമേഖലാ സ്ഥാപനമാക്കി വളർത്തിയ ചരിത്രം സമാനതകളില്ലാത്ത ഒന്നാണ്. കടലാസ്‌ ഉൽപ്പന്നങ്ങളുടെ നിർമാണത്തിലേക്ക്‌ കടന്നാണ്‌ കെപിപിഎൽ ഉൽപാദനനിര വിപുലീകരിക്കുന്നത്‌. സ്‌പെഷ്യാലിറ്റി പേപ്പറുകളും ഉയർന്ന നിലവാരത്തിലുള്ള പാക്കേജിങ്‌ പേപ്പറുകളും നിർമിക്കും. ഇതിന്‌ വിപണിസാധ്യത ഏറെയാണ്‌. ഇതിന്റെ ഭാഗമായി ആധുനിക യന്ത്രസംവിധാനങ്ങളിലൂടെ ഉൽപാദനശേഷി ഉയർത്തും. ഇതുവഴി കെപിപിഎലിന്‌ ദീർഘകാല സുസ്ഥിരതയും വളർച്ചയും ഉറപ്പാക്കും. പേപ്പർ ഉത്പന്നങ്ങളുടെ വർധിച്ചുവരുന്ന ആവശ്യകത മുന്നിൽ കണ്ടാണ് കെപിപിഎൽ പുതിയ ഘട്ടത്തിലേക്ക് ചുവടുവെയ്ക്കുന്നത്.

741 കോടി രൂപയിൽ 541 കോടി രൂപ ബാങ്കുകളുടെ കൺസോർഷ്യം വഴിയാണ്‌ ലഭ്യമാക്കുന്നത്‌. സർക്കാരിന്റെ ഓഹരിയായ 175 കോടി രൂപയും കെഎസ്‌ഐഡിസിയുടെ ഓഹരിയായ 25 കോടി രൂപയും നേരത്തേ അനുവദിച്ചിരുന്നു. നോട്ട് ബുക്കുകൾ, പാഠപുസ്‌തകങ്ങൾ എന്നിവയ്ക്കായി ഉപയോഗിക്കുന്ന കടലാസ്‌, പ്രിന്റിങ്‌ കടലാസ്‌, കോപ്പിയർ കടലാസ്‌ എന്നിവയും ഉൽപാദിപ്പിക്കും. ഉയർന്ന ചരക്കുകൂലി കാരണം ഇവയെല്ലാം നിലവിൽ ഇതരസംസ്ഥാനങ്ങളിൽനിന്നാണ്‌ വാങ്ങാറുള്ളത്.

പദ്ധതി പൂർത്തീകരിച്ച് പ്ലാന്റുകൾ പൂർണമായി പ്രവർത്തനക്ഷമമാക്കുന്നതോടെ 1,500 കോടി രൂപ വിറ്റുവരവുള്ള സ്ഥാപനമായി കെപിപിഎൽ മാറും. പദ്ധതിയുടെ നിർമാണ കാലാവധി 24 മാസമാണ്. ​ ഏകദേശം 800 പ്രത്യക്ഷ തൊഴിലവസരങ്ങളും 1800 പരോക്ഷ തൊഴിലവസരങ്ങളും ഇതിലൂടെ സൃഷ്ടിക്കപ്പെടും.

Address

Directorate Of Industries Commerce, Vikas Bhavan P. O
Thiruvananthapuram
695033

Alerts

Be the first to know and let us send you an email when Kerala Industries posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Kerala Industries:

Shortcuts

Share