Sarvavijnanakosam Institute Government of Kerala

Sarvavijnanakosam Institute Government of Kerala Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Sarvavijnanakosam Institute Government of Kerala, Government Organization, The State Institute of Encylopaedic Publications (SIEP), Thiruvananthapuram.

പുതിയ കാലത്തോടൊപ്പം മുന്നേറാനായിസർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ടിനെ സജ്ജമാക്കാനുള്ള ഉദ്യമങ്ങളിൽ ഒന്നാണ് സർവ ഓഡിയോസ്. പ്ല...
10/05/2026

പുതിയ കാലത്തോടൊപ്പം മുന്നേറാനായിസർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ടിനെ സജ്ജമാക്കാനുള്ള ഉദ്യമങ്ങളിൽ ഒന്നാണ് സർവ ഓഡിയോസ്. പ്ലേ സ്റ്റോറിൽ ഇപ്പോൾഈ ഓഡിയോ ബുക്ക് ലഭ്യമാണ്.വിജ്ഞാനകോശങ്ങൾ, വൈജ്ഞാനിക പ്രഭാഷണങ്ങൾ... മലയാളികൾക്ക് ഇനിമേൽ അവരുടെ മൊബൈൽ ഫോണിൽ കേൾക്കാം !

സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് 2026 ജനുവരിയിൽ രൂപം നൽകിയ ഓഡിയോ ബുക്ക് മൊബൈൽ ആപ്ലിക്കേഷനായ Sarva Audios അതിന്റെ സാങ്കേതിക- സുരക്ഷാ പരിശോധനകൾക്കു ശേഷം ഇപ്പോൾ ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമാണ്.
വിജ്ഞാനകോശം ഉള്ളടക്കത്തിന്റെ നേർപ്പതിപ്പല്ല ഓഡിയോ ബുക്കിന്റേത്. വ്യത്യസ്ത മാധ്യമങ്ങൾ എന്ന നിലയിൽ രണ്ടിന്റെയും സമീപനം വ്യത്യസ്തമാണ്. ഓഡിയോ ബുക്കിന്റേത് - ലളിതവും - വിവരണാത്മകവുമാണ്. നമ്മുടെ നിത്യജീവിതത്തിൽ മൂലകങ്ങളുടെ പങ്കിന് ഊന്നൽ കൊടുത്തു കൊണ്ടാണ് 118 ഓഡിയോ ട്രാക്കുകളും തയ്യാറാക്കിയിട്ടുളളത്. പശ്ചാത്തല സംഗീതം നൽകുക വഴി ഉള്ളടക്കത്തിന് കൂടുതൽ ആസ്വാദ്യതയേകാൻ ശ്രമിച്ചിട്ടുണ്ട്. ഇൻസ്റ്റിറ്റ്യൂട്ടിലെ ജീവനക്കാരുടെ ശബ്ദമാണ് പൊതുവിൽ ഉപയോഗപ്പെടുത്തിയിട്ടുള്ളത്. ഒപ്പം പ്രശസ്ത ശബ്ദ കലാകാരന്മാരായ ശ്രീ മധുപാൽ, ശ്രീ.അലിയാർ, ശ്രീമതി ഷീലാ രാജ്, ശ്രീമതി സീന ആന്റണി, ശ്രീമതി.ബിന്ദു എസ് തുടങ്ങിയവരുടെയും ശബ്ദമികവ് ഓഡിയോ ബുക്കിന് മാറ്റുകൂട്ടുന്നു.

ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച മൂലക വിജ്ഞാനകോശത്തെ അടിസ്ഥാനമാക്കിയുള്ള മൂലകവിജ്ഞാനകോശം ഓഡിയോ ബുക്കാണ് ഈ സംരംഭത്തിൽ ആദ്യത്തേത്. ഹൈഡ്രജൺ മുതൽ ഒഗനസോൺ വരെയുള്ള 118 മൂലകങ്ങളെ സംബന്ധിച്ച വിവരണമാണ് ഇതിന്റെ ഉള്ളടക്കം.
മൂലക വിജ്ഞാനകോശത്തിന്റെ എഡിറ്ററായ ശ്രീമതി ലിൻസ കെ.എൻ, പ്രത്യുഷചന്ദ്രൻ, അസിസ്റ്റന്റ് എഡിറ്റർ ആയിരുന്ന ശ്രീമതി.രാജലക്ഷ്മി, മൂലകവിജ്ഞാന കോശത്തിന്റെ ഉപദേശക സമിതി അംഗങ്ങൾ,ലേഖനങ്ങൾക്ക് script തയ്യാറാക്കി ധന്യ ജി. നായർ, ട്രാക്കുകൾക്ക് ശബ്ദം നൽകിയവർ, റെക്കോഡിങ്ങും സൗണ്ട് എഡിറ്റിങ്ങും നിർവഹിച്ച KSFDC യുടെ കലാഭവൻ സ്റ്റുഡിയോ, മൊബൈൽ ആപ്ലിക്കേഷൻ ഡവലപ് ചെയ്ത സി ഡിറ്റ്. ഇത് ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമാക്കുന്നതിനാവശ്യമായ സാങ്കേതിക- സുരക്ഷാ പരിശോധന നടത്തി സർട്ടിഫിക്കറ്റ് നൽകിയ ഡിജിറ്റൽ യൂണിവേഴ്സിറ്റി തുടങ്ങിയ എല്ലാവർക്കും നന്ദി രേഖപ്പെടുത്തുന്നു.
Play Store ൽ Sarva Audios എന്നു ടൈപ്പ് ചെയ്തു സെർച്ച് ചെയ്താൽ App ലഭ്യമാകും.

https://play.google.com/store/apps/details?id=com.cdit.audiobook

23/04/2026
12/04/2026
സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് കേരള യൂണിവേഴ്സിറ്റി ഓറിയന്റൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് സംഘടിപ്പിക്കുന്...
24/03/2026

സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് കേരള യൂണിവേഴ്സിറ്റി ഓറിയന്റൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ഗവേഷണ രീതിശാസ്ത്രത്തെക്കുറിച്ച് ശില്പശാല യ്ക്കു തുടക്കമായി. കേരള സർവകലാശാല കാര്യവട്ടം ക്യാമ്പസിൽ വെച്ച് നടന്ന ചടങ്ങിൽ തുഞ്ചത്തെഴുത്തച്ഛൻ മലയാളം യൂണിവേഴ്സിറ്റിയും സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ടും സഹകരിച്ച് പ്രസിദ്ധീകരിച്ച താരതമ്യസാഹിത്യ വിജ്ഞാനകോശത്തിന്റെ പ്രകാശനം നടന്നു.

"കരയിലും വെള്ളത്തിലും ജീവിക്കുന്നവരുടെ കഥ"കൗതുകം നിറഞ്ഞ ഉഭയജീവി വർഗത്തെ ആഴത്തിലറിയാൻ🐢'ഉഭയജീവികൾ'🐸🐸🐸 കേരള സംസ്ഥാന സർവവിജ്...
02/02/2026

"കരയിലും വെള്ളത്തിലും ജീവിക്കുന്നവരുടെ കഥ"
കൗതുകം നിറഞ്ഞ ഉഭയജീവി വർഗത്തെ ആഴത്തിലറിയാൻ🐢
'ഉഭയജീവികൾ'🐸🐸🐸
കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ബാലവിജ്ഞാനകോശം ഇപ്പോൾ വിപണിയിൽ📚
മുഖവില 250💸
വിൽപ്പന വില 188💸
ഇപ്പോൾ തന്നെ സ്വന്തമാക്കൂ...🥳🥳🥳

ശാസ്ത്ര- സാമൂഹ്യ-മാനവിക വിഷയങ്ങളിൽ കുട്ടികൾക്ക് അറിവ് പകർന്നു കൊടുക്കുക എന്ന ലക്ഷ്യം മുൻ നിർത്തി കേരള സംസ്ഥാന സർവവിജ്ഞാന...
07/01/2026

ശാസ്ത്ര- സാമൂഹ്യ-മാനവിക വിഷയങ്ങളിൽ കുട്ടികൾക്ക് അറിവ് പകർന്നു കൊടുക്കുക എന്ന ലക്ഷ്യം മുൻ നിർത്തി കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് തുടക്കം കുറിച്ച ബാലവിജ്ഞാനകോശം ഗ്രന്ഥപരമ്പരയിലെ 7 വിജ്ഞാനകോശങ്ങളുടെ പ്രകാശനം ബഹു. സാംസ്കാരിക വകുപ്പുമന്ത്രി ശ്രീ.സജി ചെറിയാൻ നിർവഹിച്ചു. കേരള നിയമസഭാ പുസ്തകോത്സവത്തിൽ വേദി 4 - ൽ നടന്ന ചടങ്ങിൽ സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. മ്യൂസ് മേരി ജോർജ് അധ്യക്ഷത വഹിച്ചു.റോബോട്ടിക്സ്, ബഹിരാകാശ യാത്ര, സമുദ്ര വിജ്ഞാനീയം , സൂക്ഷ്മജീവികൾ, ഉഭയജീവികൾ, കാലഘട്ടത്തെ അതിജീവിച്ച ചലച്ചിത്രങ്ങൾ, മാലിന്യനിർമ്മാർജനവും മാതൃകകളും എന്നിവയാണ് പ്രകാശനം ചെയ്യപ്പെട്ട ഏഴ് ബാലവിജ്ഞാന കോശങ്ങൾ. സർവശിക്ഷാ അഭിയാൻ ഡയറക്ടർ ഡോ. സുപ്രിയ എ ആർ ബലവിജ്ഞാനകോശങ്ങൾ ഏറ്റുവാങ്ങി വിദ്യാർത്ഥികൾക്ക് സമ്മാനിച്ചു. സബ് എഡിറ്റർ ഡോ. രേഖ ആർ. നായർ സ്വാഗതവും സബ് എഡിറ്റർ ശ്രീമതി റിയാന അൻസാരി നന്ദിയും രേഖപ്പെടുത്തി.

നിയമസഭാ പുസ്തകോത്സവത്തിൽ വേദി -5 ൽ നടന്ന ചടങ്ങിൽ
മലയാളം സർവകലാശാലയുമായി സഹകരിച്ച് പ്രസിദ്ധീകരിക്കുന്ന ലഘു വിജ്ഞാനകോശം പരമ്പരയിൽ ഉൾപ്പെട്ട സാമൂഹ്യക്ഷേമവും വികസനവും, ഇലക്ട്രോണിക് മാധ്യമ വിജ്ഞാനീയം എന്നീ വിജ്ഞാനകോശങ്ങളുടെയ പ്രകാശനം ബഹു. സാംസ്കാരിക വകുപ്പുമന്ത്രി ശ്രീ.സജി ചെറിയാൻ നിർവഹിച്ചു.
ഇലക്ട്രോണിക് മാധ്യമ വിജ്ഞാനീയം പ്ലാനിങ്ങ് ബോർഡ് അംഗം ഡോ. ജിജു പി. അലക്സും
സാമൂഹ്യക്ഷേമം വിജ്ഞാനകോശം മലയാളം സർവകലാശാല രജിസ്ട്രാർ ഡോ.കെ.എം. ഭരതനും ഏറ്റുവാങ്ങി. സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. മ്യൂസ് മേരി ജോർജ് അധ്യക്ഷത വഹിച്ചു.
വിജ്ഞാന കോശങ്ങളുടെ ഓഡിയോ ആപ്ലിക്കേഷന്റെ ലോഞ്ചിംങ്ങും ചടങ്ങിൽ മന്ത്രി നിർവഹിച്ചു. ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച മൂലകവിജ്ഞാനകോശത്തിന്റെ ഓഡിയോ രൂപമാണ് നിലവിൽ ഓഡിയോ ബുക്കിന്റെ ഉള്ളടക്കം. ഹൈഡ്രജൻ മുതൽ ഒഗനസോൺ വരെയുള്ള ആവർത്തന പട്ടികയിലെ118 മൂലകങ്ങളെക്കുറിച്ചുള്ള വിവരണം ഇതിൽ ലഭ്യമാണ്.
ഇൻസ്റ്റിറ്റ്യൂട്ട് അസി.എഡിറ്റർ ഡോ. പി. സുവർണ ചടങ്ങിന്‌ ആശംസകൾ അറിയിച്ചു സംസാരിച്ചു. മാനേജർ ബി.ഉമേഷ് നന്ദി പ്രകാശിപ്പിച്ചു. നിയമസഭാ പുസ്തകോത്സവത്തിൽ സ്റ്റാൾ നമ്പർ B 97 ൽ സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂറ്റിൻറെ എല്ലാ പ്രസിദ്ധീകരങ്ങളും സവിശേഷ ഡിസ്‌കൗണ്ടിൽ ലഭ്യമാണ്.

ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ്സിന്റെ ഭാഗമായുള്ള പുസ്തകോത്സവത്തിൽ സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ടും.....ഇൻസ്റ്റിറ്റ്യൂട്ടിന്റെ...
22/12/2025

ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ്സിന്റെ ഭാഗമായുള്ള പുസ്തകോത്സവത്തിൽ സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ടും.....
ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രസിദ്ധീകരണങ്ങൾക്കായി ടtall No.37 സന്ദർശിക്കുക.
വിജ്ഞാനകോശങ്ങൾ ആകർഷകമായ ഡിസ്കൗണ്ടിൽ !

Address

The State Institute Of Encylopaedic Publications (SIEP)
Thiruvananthapuram
695014

Alerts

Be the first to know and let us send you an email when Sarvavijnanakosam Institute Government of Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Sarvavijnanakosam Institute Government of Kerala:

Share