Local Self Government Department Kerala

Local Self Government Department Kerala Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Local Self Government Department Kerala, Public & Government Service, Room No. 501C 5th Floor Annexe-1 Secretariat, Thiruvananthapuram.

Platform to create awareness on waste management, covid prevention and control, disaster management and various other initiatives of Local Self Government Department, Kerala.

സിറ്റിസൺ പോർട്ടൽ തദ്ദേശ സ്വയംഭരണ തലത്തിൽ പൊതുജനങ്ങൾക്കായുള്ള സേവനങ്ങൾ ഇനി വിരൽ തുമ്പിൽ. എല്ലാ ഗ്രാമ പഞ്ചായത്തുകളിലും ഓൺല...
24/09/2021

സിറ്റിസൺ പോർട്ടൽ
തദ്ദേശ സ്വയംഭരണ തലത്തിൽ പൊതുജനങ്ങൾക്കായുള്ള സേവനങ്ങൾ ഇനി വിരൽ തുമ്പിൽ. എല്ലാ ഗ്രാമ പഞ്ചായത്തുകളിലും ഓൺലൈൻ അപേക്ഷ ഓൺലൈൻ പേയ്‌മെന്റ് എന്നീ സംവിധാനങ്ങളാണ് സിറ്റിസൺ പോർട്ടലിലൂടെ സാധ്യം ആവുന്നത്. 100 ദിന കർമ്മ പദ്ധതിയുടെ ഭാഗമായി സെപ്റ്റംബർ മൂന്നാം തീയതി ബഹുമാനപ്പെട്ട തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി സിറ്റിസൺ പോർട്ടൽ നാടിനായി സമർപ്പിച്ചു.

മാലിന്യത്തിന്റെ ലക്ഷ്യസ്ഥാനം എവിടെയാണ്?നമ്മുടെ സൗകര്യം പോലെ സമീപത്തെ ജലാശയത്തിലോ, ഒഴിഞ്ഞ പറമ്പിലോ, വഴിവക്കിലോ അതോ കൃത്യമ...
15/09/2021

മാലിന്യത്തിന്റെ ലക്ഷ്യസ്ഥാനം എവിടെയാണ്?
നമ്മുടെ സൗകര്യം പോലെ സമീപത്തെ ജലാശയത്തിലോ, ഒഴിഞ്ഞ പറമ്പിലോ, വഴിവക്കിലോ അതോ കൃത്യമായി ഉത്തരവാദിത്തപ്പെട്ടവരുടെ കൈയിലോ? നമ്മളാണ് തീരുമാനിക്കേണ്ടത്.

 വഴി യാത്രക്കാർക്കും മറ്റ് പ്രദേശ വാസികൾക്കും ആധുനിക സജ്ജീകരണങ്ങളോടെ ദേശീയ സംസ്ഥാന പാതയോരങ്ങളിൽ ശുചിമുറികൾ നിർമ്മിക്കുന്...
03/09/2021


വഴി യാത്രക്കാർക്കും മറ്റ് പ്രദേശ വാസികൾക്കും ആധുനിക സജ്ജീകരണങ്ങളോടെ ദേശീയ സംസ്ഥാന പാതയോരങ്ങളിൽ ശുചിമുറികൾ നിർമ്മിക്കുന്ന പദ്ധതി ആണ് ടേക്ക് എ ബ്രേക്ക്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തിൽ ശുചിത്വ മിഷന്റെ സാങ്കേതിക സഹായത്തോടെ ആണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ജനങ്ങൾക്ക് മെച്ചപ്പെട്ട അടിസ്ഥാന ശുചീകരണ സൗകര്യങ്ങൾ ലഭ്യമാക്കുക എന്നതാണ് ഈ പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യം. 300 രൂപ ദിവസ വേതന നിരക്കിൽ കുടുംബശ്രീ പ്രവർത്തകർക്കായിരിക്കും ഇതിന്റെ നടത്തിപ്പിനുള്ള ചുമതല.

Image credits: Google

എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം എന്ന ആശയത്തിന് പുതിയ മാനങ്ങൾ നൽകുകയാണ് പുനലൂർ നഗരസഭ. ജങ്ക് ലെ പാർക്ക് (Junk-le Park) ...
31/08/2021

എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം എന്ന ആശയത്തിന് പുതിയ മാനങ്ങൾ നൽകുകയാണ് പുനലൂർ നഗരസഭ. ജങ്ക് ലെ പാർക്ക് (Junk-le Park) എന്ന നൂതന ആശയത്തിലൂടെ പാഴ് വസ്തുക്കളെ കരകൗശല വസ്തുക്കളാക്കി മാറ്റുന്നതിലൂടെ നഗരസഭ മാലിന്യ സംസ്കരണത്തിന് നവീന മാർഗ്ഗങ്ങൾ മുന്നോട്ടു വയ്ക്കുന്നു. പുനലൂർ നഗരസഭയുടെ പ്ലാച്ചേരിയിലെ റിസോഴ്‌സ് റിക്കവറി ഫെസിലിറ്റിയിലാണ് ജംഗിള്‍ പാര്‍ക്ക് അഥവാ ജങ്ക്-ലേ പാര്‍ക്ക് എന്നു പേരിട്ടിരിക്കുന്ന മ്യൂസിയം ഒരുക്കിയിരിക്കുന്നത്. പാഴ് വസ്തുക്കളുടെ ശേഖരമുപയോഗിച്ച് നിർമ്മിച്ചിരിക്കുന്ന ഒരു അപൂർവ മ്യൂസിയമാണ് ഇത്.കെവിൻ കാർട്ടർ എന്ന പ്രശസ്ത ഫോട്ടോഗ്രാഫറോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ ഒരു ചിത്രത്തിന്റെ മാതൃകയും പാഴ് വസ്തുക്കൾ കൊണ്ട് ഇവിടെ പുനർനിർമ്മിച്ചിട്ടുണ്ട്. ബിജു ചക്കുവരയ്ക്കൽ എന്ന കലാകാരനാണ് ഈ പാഴ് വസ്തുക്കളെയൊക്കെയും ശില്പങ്ങളായി രൂപമാറ്റം ചെയ്തത്.

എം സി എഫ് എന്ന് കേട്ടിട്ടുണ്ടോ ? നിങ്ങളുടെ പഞ്ചായത്തിലെ എം സി എഫ് എവിടെയാണ് എന്നറിയുമോ? എം സി എഫ് എന്തിനുള്ളതാണ്? തീർച്ച...
26/08/2021

എം സി എഫ് എന്ന് കേട്ടിട്ടുണ്ടോ ?
നിങ്ങളുടെ പഞ്ചായത്തിലെ എം സി എഫ് എവിടെയാണ് എന്നറിയുമോ?
എം സി എഫ് എന്തിനുള്ളതാണ്?

തീർച്ചയായും നാമെല്ലാവരും നാട്ടിലോ പരിസര പ്രദേശങ്ങളിലോ അതുമല്ലെങ്കിൽ യാത്രാ മദ്ധ്യേയോ ഒരു എം സി എഫ് കണ്ടിട്ടുണ്ടാവണം. പക്ഷെ എന്താണ് എം സി എഫ് എന്നോ അതിന്റെ ഉദ്ദേശ്യം എന്താണെന്നോ നമ്മളിൽ പലർക്കും അറിയില്ല. പൊതുജനങ്ങൾക്ക് നേരിട്ട് മാലിന്യം നിക്ഷേപിക്കാനുള്ള ഇടമല്ല എം സി എഫ്. ഹരിത കർമ്മ സേനയുടെ പ്രവർത്തകർ വഴി വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ശേഖരിക്കുന്ന അസംസ്കൃത മാലിന്യം തരം തിരിക്കലിനും സംസ്കരണത്തിനും മറ്റുമായി താൽക്കാലികമായി സൂക്ഷിക്കുന്ന ഇടമാണ് എം സി എഫ്. എം സി എഫിന്റെ നടത്തിപ്പവകാശം പൂർണമായും അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ നിക്ഷിപ്തമാണ്. ഇത് പ്രാവർത്തികമാക്കാനുള്ള സാങ്കേതിക- സാമ്പത്തിക സഹായം അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ശുചിത്വ മിഷൻ നൽകി വരുന്നു.

ദാരിദ്ര്യവും തൊഴിൽ ഇല്ലായ്മയും അതിജീവിക്കുവാൻ ഗ്രാമീണ ജനതയ്ക്ക് പ്രോത്സാഹനം നൽകുന്നതിനായി ഒരുക്കിയിട്ടുള്ള പദ്ധതി ആണ് "എ...
25/08/2021

ദാരിദ്ര്യവും തൊഴിൽ ഇല്ലായ്മയും അതിജീവിക്കുവാൻ ഗ്രാമീണ ജനതയ്ക്ക് പ്രോത്സാഹനം നൽകുന്നതിനായി ഒരുക്കിയിട്ടുള്ള പദ്ധതി ആണ് "എസ്‌. വി. ഇ. പി "(SVEP).
പ്രതിസന്ധികളെ അതിജീവിച്ച് പരിമിതമായ സാഹചര്യങ്ങളിൽ നിന്നും ഉയർന്നു വന്ന് സംരംഭകരായി മാറിയവരുടെ ഇച്ഛാശക്തിയെ പ്രകീർത്തിക്കുകയാണ് കുടുംബശ്രീ NRO യുടെ "Pioneers of change" എന്ന പരമ്പരയിലൂടെ.
ഈ പദ്ധതിയിലൂടെ ജീവിതത്തിൽ ഉന്നമനം നേടിയ പല വ്യക്തികളുടെയും നേർസാക്ഷ്യം നമുക്ക് മുൻപിലുണ്ട്.
1.എറണാകുളം സ്വദേശിനിയായ രജിത അച്ചാർ നിർമാണത്തിൽ തുടങ്ങിയ സംരംഭം പല ഉത്പന്നങ്ങളിലൂടെ ഇന്ന് വീട്ടകങ്ങളിൽ ഗുണമേന്മയുടെ പര്യായമായത് മാതൃകാപരമാണ്.
https://youtu.be/LgIhQW3EKaQ

2. കുട്ടി കുരുമുളക് സംരംഭകരാണ് പറക്കോട് ബ്ലോക്കിലെ രാധാമണിയമ്മയും സുരേഷും. കൈരളി, തെക്കൻ, സിയോൺ മുണ്ടി, കരിമുണ്ട, തുടങ്ങിയ ഉയർന്ന മൂല്യമുള്ള അഞ്ചിനം കുട്ടിക്കുരുമുളക് ഇനങ്ങളാണ് ഗോകുലം കുട്ടിക്കുരുമുളക് നഴ്സറിയിലുള്ളത്. പരമ്പരാഗത അറിവിനെ സുസ്ഥിരമായ ജീവനോപാധിയിലേക്കു നയിക്കുന്നതിന്റെ ഒരു ഉത്തമ ഉദാഹരണമാണിത്.
https://youtu.be/Ud1yVWTm1pU

3.തന്റെ ഔദ്യോഗിക ജീവതത്തിൽ നിന്ന് വിരമിച്ച ശേഷം, ഒരു സംരംഭകനാകുക എന്ന തീരുമാനത്തിൽ നിന്നാണ് ജോയി, സെന്റ് മേരീസ് ടിഷ്യൂ വർക്ക്സ് ആരംഭിക്കുന്നത്. അദ്ധ്വാനത്തിനൊപ്പം കുടുംബശ്രീയുടെയും സ്വീപ്പിന്റെയും സഹായത്തോടെ അത് സാക്ഷാത്കരിക്കാൻ സാധിച്ചതിലുള്ള സന്തോഷമാണ് അദ്ദേഹത്തിനു പങ്കിടാനുള്ളത്.
https://youtu.be/IJobpuR6R7o

4.കൈ കഴുകുക എന്നത് വ്യക്തി ശുചിത്വത്തേക്കാളുപരി സാമൂഹികാരോഗ്യത്തെ പ്രതിനിധാനം ചെയ്യുന്ന ഒരു കാലഘട്ടമാണ് നിലവിലുള്ളത്. തന്റെ ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ച ലീല ടീച്ചർ സാനിറ്റൈസർ നിർമാണത്തിലൂടെ ഒരു വരുമാന മാർഗം കണ്ടെത്തുന്നതിനോടൊപ്പം കോവിഡ് പ്രതിരോധത്തിലും പങ്കാളി ആവുകയാണ്.
https://youtu.be/uvCC93t_50w

Video and content credits: Kudumbashree NRO

 #ഹരിതകർമ്മസേന മാലിന്യ മുക്തമായ ജീവിത പരിസരം ഓരോ വ്യക്തിയുടെയും അടിസ്ഥാന അവകാശങ്ങളിലൊന്നാണ്.പക്ഷേ പലപ്പോഴും ഇതൊരു സാമൂഹി...
16/08/2021

#ഹരിതകർമ്മസേന
മാലിന്യ മുക്തമായ ജീവിത പരിസരം ഓരോ വ്യക്തിയുടെയും അടിസ്ഥാന അവകാശങ്ങളിലൊന്നാണ്.പക്ഷേ പലപ്പോഴും ഇതൊരു സാമൂഹിക ഉത്തരവാദിത്തമായി കണക്കാക്കുന്നതിൽ നാമെല്ലാം വിമുഖത കാണിക്കുന്നു. മാലിന്യ നിർമാർജ്ജനം നമ്മുടെ സ്വകാര്യ ഇടങ്ങൾ വൃത്തിയായി സൂക്ഷിക്കുന്നതിലേക്ക് മാത്രം ഒതുങ്ങാതെ അതിനു ശേഷം എന്ത് എന്നു കൂടി ചിന്തിക്കുന്നതിലേക്ക് വളർത്തിയെടുക്കേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യകതയാണ്.

മാലിന്യ സംസ്കരണ പ്രക്രിയയിൽ സുപ്രധാന പങ്ക് വഹിക്കുന്ന, എന്നാൽ തങ്ങളുടെ പ്രയത്നത്തിന് അർഹതപ്പെട്ട അംഗീകാരം ലഭിക്കാതെ പോകുന്ന ഒരു വിഭാഗമാണ് ഹരിത കർമ്മ സേന.
മാലിന്യ സംസ്കരണത്തിന്റെ അടിസ്ഥാന പാഠങ്ങൾ ഉൾക്കൊണ്ടു വളരെ പ്രായോഗികമായ പരിശീലനം നേടിയവരാണ് ഹരിത കർമ്മ സേനാംഗങ്ങൾ.
നമ്മുടെ പരിസരം മാലിന്യ മുക്തമാക്കി ഹരിത വത്കരിക്കുന്നതിൽ ഇവർ വഹിക്കുന്ന പങ്ക് ചെറുതല്ല.വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും മാലിന്യം ശേഖരിച്ചു വളരെ അധികം അധ്വാനത്തിലൂടെ അവ തരം തിരിച്ച്, ഇവർ പുനചംക്രമണത്തിന് നൽകുന്നു.പക്ഷേ പലപ്പോഴും തങ്ങളുടെ അധ്വാനത്തിന് അനുസരിച്ചൊരു സാമ്പത്തിക ലാഭം സേനാംഗങ്ങൾക്ക് ലഭിക്കുന്നില്ല. ഈ പ്രക്രിയയെ പറ്റിയുള്ള പൊതു സമൂഹത്തിന്റെ അറിവില്ലായ്മ ,യൂസർ ഫീ നൽകുന്നതിലുള്ള വിമുഖത, എന്നിവയൊക്കെ സേനയുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നു.

കോവിഡ് മഹാമാരിയുൾപ്പടെ ഒരുപാട് രോഗങ്ങളെ പ്രതിരോധിക്കേണ്ട ഈ സാഹചര്യത്തിൽ മാലിന്യ സംസ്ക്കരണത്തിൽ നമുക്കുള്ള ഉത്തരവാദിത്തവും അതിനോടൊപ്പം ഹരിത കർമ്മ സേനയുടെ പ്രാധാന്യവും തിരിച്ചറിയേണ്ടത് അത്യന്താപേക്ഷിതമാണ്

Address

Room No. 501C 5th Floor Annexe-1 Secretariat
Thiruvananthapuram

Alerts

Be the first to know and let us send you an email when Local Self Government Department Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Local Self Government Department Kerala:

Share