15/06/2026
"മതമാണ്, മതമാണ്, മതമാണ് പ്രശ്നം" എന്ന് ഉറക്കെ വിളിച്ചുപറഞ്ഞ കെ. എം. ഷാജിയെ മഹാനായി കാണുന്നവരാണ് നാട്ടിലെ കോൺഗ്രസ്സ് - സി.പി.എം കൂട്ടുകെട്ട്. അന്ന് മതനിരപേക്ഷത തളർന്നില്ലേ?
കപട മതേതരത്വത്തിന്റെ പ്രചാരകരായി മാറിയിരിക്കുകയാണ് കേരളത്തിലെ ഇടത്-വലത് മുന്നണികൾ. കഴിഞ്ഞകാലങ്ങളിൽ സി.പി.എം സർവ്വകലാശാലകളിൽ നടത്തിയത് ചുവപ്പുവൽക്കരണമാണ്. അന്ന് ഇവിടെ ആരും മിണ്ടിയില്ല, എന്തേ? കോൺഗ്രസ് ഭരണകാലത്ത് സെനറ്റ് അംഗങ്ങളെ തിരഞ്ഞെടുത്തിരുന്നത് അവരുടെ തീരുമാനങ്ങൾക്ക് അനുസരിച്ചായിരുന്നില്ലേ?
ആർ.എസ്.എസിനെക്കുറിച്ച് അറിയാൻ ആഗ്രഹമുള്ള ആർക്ക് വേണമെങ്കിലും ആ സംഘടനയെക്കുറിച്ച് പഠിക്കാം. അത് ഒരിക്കലും തെറ്റാണെന്ന് ഒരു നിയമത്തിലും പറയുന്നുമില്ല. ഇന്ന് ഭാരതത്തിന്റെ ഭരണസംവിധാനം ചലിപ്പിക്കുന്നവരിൽ ഭൂരിഭാഗവും ആർ.എസ്.എസ് സംഭാവന നൽകിയവരാണ് എന്ന സത്യം ചിലപ്പോഴെങ്കിലും ഇവിടെയുള്ളവർ മറന്നുപോകുന്നു എന്നതാണ് യാഥാർത്ഥ്യം.
നമ്മുടെ സർവ്വകലാശാലകളിൽ ഇടതും വലതും ചേർന്ന് ഭരിച്ചപ്പോൾ ഇല്ലാത്ത ജനാധിപത്യ മര്യാദകൾ ഇപ്പോൾ എവിടെനിന്ന് വന്നു?