DYFI ഈഞ്ചക്കൽ യൂണിറ്റ് കമ്മിറ്റി

DYFI ഈഞ്ചക്കൽ യൂണിറ്റ് കമ്മിറ്റി Welcome to the DYFI Enchakkal unit committee. DYFI is not a wing of any political party. Anyone can become a member of it.

DYFI conducted several agitations against unemployment and price hike.

30/06/2022
30/04/2022
 #യൗവനത്തിന്റെപുസ്തകംമലയാള പുസ്തക പ്രസാധന ചരിത്രത്തിൽ അപൂർവ റെക്കോർഡുമായി                    'യൗവനത്തിന്റെ പുസ്തകം' ഇന്ന...
12/04/2022

#യൗവനത്തിന്റെപുസ്തകം

മലയാള പുസ്തക പ്രസാധന ചരിത്രത്തിൽ
അപൂർവ റെക്കോർഡുമായി

'യൗവനത്തിന്റെ പുസ്തകം'
ഇന്ന് പുറത്തിറങ്ങുന്നു...

തിരുവനന്തപുരം മെഡിക്കൽ കോളെജിന് സമീപം
റെഡ് കെയർ - പി.ബിജു ഓർമ്മ മന്ദിര
നിർമ്മാണത്തിന് വ്യത്യസ്ത ധനശേഖരണ
പരിപാടിയുമായി..

ഡി വൈ എഫ് ഐ . കേരളീയ ഭാവുകത്വത്തെ ആഴത്തിൽ സ്പർശിച്ച 25 പ്രതിഭകളുടെ യൗവനകാല സ്മരണകൾ ഒരു പുസ്തകമായി പ്രസിദ്ധീകരിക്കുകയും അതിന്റെ വിൽപ്പനയിലൂടെ ലഭിക്കുന്ന പണം മന്ദിര നിർമ്മാണത്തിനായി ഉപയോഗിക്കുകയും ചെയ്യും.

" യൗവനത്തിന്റെ പുസ്തകം "
എന്ന് പേരിട്ട, പ്രശസ്ത വ്യക്തികളുടെ
ഓർമ്മകളുടെ സമാഹാരം ഏപ്രിൽ 12-ന്
സി പി ഐ എം പോളിറ്റ് ബ്യൂറോ അംഗം
സഖാവ് എം എ ബേബി പ്രകാശനം ചെയ്യും.

ഡി വൈ എഫ് ഐ ജില്ല പ്രസിഡന്റ് വി.വിനീത്, സെക്രട്ടറി കെ പി പ്രമോഷ് എന്നിവർ വാർത്താക്കുറിപ്പിൽ അറിയിച്ചു. വൈകിട്ട് 5 ന്
സ്റ്റുഡന്റ്സ് സെന്ററിലാണ് പരിപടി.

മലയാള പുസ്തക പ്രസാധന ചരിത്രത്തിൽ
അപൂർവ റെക്കോർഡുമായാണ് യൗവനത്തിന്റെ പുസ്തകം പുറത്തിറങ്ങുന്നത്.
ഇതിനോടകം കാൽലക്ഷം കോപ്പികൾ പ്രി ബുക്കിംഗ് നടന്നു.300 രൂപയാണ് വില. സി പി ഐ (എം ) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് പ്രീബുക്കിംഗിന് തുടക്കം കുറിച്ചത്.

ിരുവനന്തപുരം ജില്ലയിലെ ബ്ലോക്ക് - മേഖല - യൂണിറ്റു തല പ്രവർത്തകർ വായനക്കാരുടെ വീടുകളിലെത്തിയാണ് ഒരു മാസം നീണ്ടു നിന്ന പ്രീബുക്കിംഗ് ക്യാമ്പയിൻ സംഘടിപ്പിച്ചത്.
ലൈബ്രറികൾ, പൊതു സ്ഥാപനങ്ങൾ, സാംസ്കാരിക-സാഹിത്യ പ്രവർത്തകർ എന്നിവരും ക്യാമ്പയിനിൽ അണിചേർന്നു.

വ്യത്യസ്ത മേഖലകളിലെ 25 പ്രതിഭകളുടെ
യൗവനകാല സ്മരണകളാണ് പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. പിണറായി വിജയൻ , മമ്മൂട്ടി ,കോടിയേരി ബാലകൃഷ്ണൻ , മോഹൻലാൽ എം.എ.ബേബി, സാറാ ജോസഫ്,അടൂർഗോപാലകൃഷ്ണൻ,
എം.കെ.സാനു, റിട്ട.ജസ്റ്റിസ് .കെ.ടി.തോമസ്, സച്ചിദാനന്ദൻ, സി.രാധാകൃഷ്ണൻ,
എം.മുകുന്ദൻ, ബാലചന്ദ്രൻ ചുള്ളിക്കാട്, ബാലചന്ദ്ര മേനോൻ, സെബാസ്റ്റ്യൻ പോൾ, സുനിൽ.പി. ഇളയിടം, ഖദീജാ മുംതാസ്, അശോകൻ ചരുവിൽ, ഷാജി.എൻ.കരുൺ
കുരീപ്പുഴ ശ്രീകുമാർ, കമൽ,ജോൺ ബ്രിട്ടാസ്, ഗോപിനാഥ് മുതുകാട്,
സി.കെ.വിനീത്,സന്തോഷ് ഏച്ചിക്കാനം
എന്നിവരുടെ ഓർമ്മകൾ സമാഹരിച്ചിരിക്കുന്നു.

#ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം
ഡോ: ഷിജൂഖാനാണ് എഡിറ്റർ.
ഗവേഷകരും ഡി വൈ എഫ് ഐ പ്രവർത്തകരുമായ
ജെ എസ് സമ്പത്ത്, ശരത് കുമാർ വി എന്നിവരടങ്ങിയ എഡിറ്റോറിയൽ ടീമാണ് പുസ്തകത്തിന് പിന്നിൽ.

പുസ്തകം ആവശ്യമുള്ള ഡിസ്ട്രിബ്യൂട്ടേഴ്സും വായനക്കാരും ഡി വൈ എഫ് ഐ ജില്ലാകമ്മിറ്റി ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.

🚩🚩🚩
10/04/2022

🚩🚩🚩

ഏപ്രിൽ 01സഖാവ് വിഷ്ണുരക്തസാക്ഷി ദിനം... 🌹🌹🌹BClickss 📸
01/04/2022

ഏപ്രിൽ 01
സഖാവ് വിഷ്ണു
രക്തസാക്ഷി ദിനം...
🌹🌹🌹

BClickss
📸

27/03/2022
തിരുവനന്തപുരം കോർപ്പറേഷനിൽ LDF കൗൺസിലർമാർക്ക് നേരെ ബിജെപി ആക്രമണം !!! വനിത കൗൺസിലർമാർ ഉൾപ്പെടെയുള്ളവർക്ക് പരിക്ക്. പരിക്...
26/03/2022

തിരുവനന്തപുരം കോർപ്പറേഷനിൽ LDF കൗൺസിലർമാർക്ക് നേരെ ബിജെപി ആക്രമണം !!!
വനിത കൗൺസിലർമാർ ഉൾപ്പെടെയുള്ളവർക്ക് പരിക്ക്.
പരിക്കേറ്റ ജനപ്രതിനിധികളെ മെഡിക്കൽ കോളേജിൽ...

പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയ അവശ്യ സര്‍വ്വീസുകള്‍ ഇവയാണ്...
26/03/2022

പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയ അവശ്യ സര്‍വ്വീസുകള്‍ ഇവയാണ്...

പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയ അവശ്യ സര്‍വ്വീസുകള്‍

മാര്‍ച്ച് 28, 29 തീയ്യതികളില്‍ തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ചിട്ടുള്ള രാജ്യവ്യാപക പൊതു പണിമുടക്ക് മാര്‍ച്ച് 27 അര്‍ദ്ധരാത്രി 12 മണി മുതല്‍ 29 അര്‍ദ്ധരാത്രി 12 മണിവരെ 48 മണിക്കൂറാണ് നടക്കുക. വാണിജ്യ വ്യാപാര സ്ഥാപനങ്ങളിലെയും മോട്ടോര്‍ മേഖലയിലെയും തൊഴിലാളികള്‍ പണിമുടക്കുന്നത് കൊണ്ട് കടകമ്പോളങ്ങള്‍ അടച്ച് സഹകരിക്കണമെന്ന് വ്യാപാരിവ്യവസായ സംഘടനകളോടും, വാഹന ഉടമകളോടും ട്രേഡ് യൂണിയന്‍ സംയുക്ത സമിതി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. വ്യാപാരി സംഘടനകള്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുമുണ്ട്. കൊച്ചി റിഫൈനറിയില്‍ പണിമുടക്ക് നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് കേരള ഹൈക്കോടതി പുന:പരിശോധിക്കണം. റിഫൈനറിയില്‍ പണിമുടക്കുന്ന തൊഴിലാളികള്‍ അത്യാവശ്യ സര്‍വ്വീസുകള്‍ അനുവദിച്ചുകൊണ്ടാണ് പണിമുടക്കുന്നത്. മറ്റ് തൊഴിലാളികള്‍ തൊഴില്‍ തര്‍ക്ക നിയമം(1947) സെഷന്‍ 21-(1) പ്രകാരം നിയമാനുസൃതമാണ് പണിമുടക്ക് നോട്ടീസ് നല്‍കിയിട്ടുള്ളത്. പ്രതികാര നടപടികളില്‍നിന്നും റിഫൈനറി മാനേജ്മെന്‍റ് പിന്തിരിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. റിഫൈനറി തൊഴിലാളികള്‍ പണിമുടക്കില്‍ ഉറച്ചു നില്‍ക്കുകയാണ്.

പൊതു പണിമുടക്കില്‍ നിന്നും പാല്‍, പത്രം, ആശുപത്രി, ആംബുലന്‍സ്, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, വിദേശ ടൂറിസ്റ്റുകളുടെ യാത്ര എന്നിവ ഒഴിവാക്കിയിട്ടുണ്ട്.

സംയുക്ത ട്രേഡ് യൂണിയന്‍ സമിതിക്കുവേണ്ടി,

ആര്‍ ചന്ദ്രശേഖരന്‍ (പ്രസിഡന്‍റ് ), എളമരം കരീം എംപി (സെക്രട്ടറി), കെ പി രാജേന്ദ്രന്‍ (കണ്‍വീനര്‍)

തീക്കനലായി ഓർമ്മകളിൽ എന്നും നീ...🚩🚩🚩
26/03/2022

തീക്കനലായി ഓർമ്മകളിൽ എന്നും നീ...
🚩🚩🚩

അഭിവാദ്യങ്ങൾ ✊
06/03/2022

അഭിവാദ്യങ്ങൾ ✊

Address

ENCHAKKAL
Thiruvananthapuram
695008

Telephone

+917012668345

Website

Alerts

Be the first to know and let us send you an email when DYFI ഈഞ്ചക്കൽ യൂണിറ്റ് കമ്മിറ്റി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share