KLSSF - Kerala Legislature Secretariat Staff Federation

KLSSF - Kerala Legislature Secretariat Staff Federation കേരള നിയമസഭാ ജീവനക്കാരുടെ ഇടതുപക്ഷ അനുഭാവ സംഘടന

04/09/2025
സംസ്ഥാന സർക്കാർ ജീവനക്കാരും അദ്ധ്യാപകരും ജനുവരി 22 ന് നടത്തുന്ന പണിമുടക്കിൻ്റെ ഔദ്യോഗിക നോട്ടീസ് ഇന്ന് (06/01/2025) ബഹു....
06/01/2025

സംസ്ഥാന സർക്കാർ ജീവനക്കാരും അദ്ധ്യാപകരും ജനുവരി 22 ന് നടത്തുന്ന പണിമുടക്കിൻ്റെ ഔദ്യോഗിക നോട്ടീസ് ഇന്ന് (06/01/2025) ബഹു. നിയമസഭാ സെക്രട്ടറി ഡോ.എൻ.കൃഷ്ണകുമാർ ന് KLSSF ജനറൽ സെക്രട്ടറി സ.വി.വിനോദ് കൈമാറി.

സംസ്ഥാന സർക്കാർ ജീവനക്കാരും അദ്ധ്യാപകരും ജനുവരി 22 ന് നടത്തുന്ന പണിമുടക്കിൻ്റെ ഔദ്യോഗിക നോട്ടീസ്  ചീഫ് സെക്രട്ടറി ശ്രീമത...
06/01/2025

സംസ്ഥാന സർക്കാർ ജീവനക്കാരും അദ്ധ്യാപകരും ജനുവരി 22 ന് നടത്തുന്ന പണിമുടക്കിൻ്റെ ഔദ്യോഗിക നോട്ടീസ് ചീഫ് സെക്രട്ടറി ശ്രീമതി. ശാരദ മുരളീധരൻ IAS ന് കൈമാറി.

അധ്യാപക സർവ്വീസ് സംഘടനാ സമരസമിതിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് നടയിൽ നടക്കുന്ന രാപ്പകൽ സത്യാഗ്രഹ സമരം സി.പി.ഐ. സംസ്ഥ...
10/12/2024

അധ്യാപക സർവ്വീസ് സംഘടനാ സമരസമിതിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് നടയിൽ നടക്കുന്ന രാപ്പകൽ സത്യാഗ്രഹ സമരം സി.പി.ഐ. സംസ്ഥാന സെക്രട്ടറി സ. ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്തു.

സംസ്ഥാന സർക്കാർ ജീവനക്കാരുടെ നഷ്ടപ്പെടുന്ന ആനുകൂല്യങ്ങൾ നേടിയെടുക്കുന്നതിനായി അധ്യാപക സർവ്വീസ്  സംഘടനസമരസമിതിയുടെ ആഭിമുഖ...
09/12/2024

സംസ്ഥാന സർക്കാർ ജീവനക്കാരുടെ നഷ്ടപ്പെടുന്ന ആനുകൂല്യങ്ങൾ നേടിയെടുക്കുന്നതിനായി അധ്യാപക സർവ്വീസ് സംഘടനസമരസമിതിയുടെ ആഭിമുഖ്യത്തിൽ 2024 ഡിസംബർ 10,11 തീയതികളിൽ സെക്രട്ടേറിയറ്റ് നടയിൽ സംഘടിപ്പിക്കുന്ന 36 മണിക്കൂർ സത്യാഗ്രഹസമരത്തിന്റെ പ്രചാരണഭാഗമായി നിയമസഭാ സെക്രട്ടറിയേറ്റിൽ ഇന്ന് (09/12/24) ഫ്ലോർ ക്യാമ്പയിൻ നടത്തി. KLSSF ജനറൽ സെക്രട്ടറി സ.വിനോദ് വി. , പ്രസിഡന്റ് സ.ജ്യോതിലാൽ ജെ., എക്സിക്യൂട്ടീവ് അംഗങ്ങളായ സ. ശ്രീക്കുട്ടൻ കെ.പി., സ.വിബിൻ ബാലചന്ദ്രൻ, സ.രാഹുൽ ആർ., സ.ലിയോജോൺ, സ.സായൂജ് എന്നിവർ സംസാരിച്ചു.

നീതി നിഷേധത്തിനെതിരെ ഒന്നിച്ച് അണിചേർന്ന് പോരാടാംസംസ്ഥാന സർക്കാർ ജീവനക്കാരുടെ നഷ്ടപ്പെടുന്ന ആനുകൂല്യങ്ങൾ നേടിയെടുക്കുന്ന...
02/12/2024

നീതി നിഷേധത്തിനെതിരെ ഒന്നിച്ച് അണിചേർന്ന് പോരാടാം

സംസ്ഥാന സർക്കാർ ജീവനക്കാരുടെ നഷ്ടപ്പെടുന്ന ആനുകൂല്യങ്ങൾ നേടിയെടുക്കുന്നതിനായി അധ്യാപക സർവ്വീസ് സംഘടനസമരസമിതിയുടെ ആഭിമുഖ്യത്തിൽ 2024 ഡിസംബർ 10,11 തീയതികളിൽ സെക്രട്ടേറിയറ്റ് നടയിൽ 36 മണിക്കൂർ സത്യാഗ്രഹസമരം സംഘടിപ്പിക്കുന്നു.
ഈ മഹത്തായ ഉദ്യമത്തിൽ രാഷ്ട്രീയ ഭേദമന്യേ എല്ലാ സംസ്ഥാന സർക്കാർ ജീവനക്കാരുടെയും ശാരീരികവും മാനസികവുമായ പിന്തുണ അഭ്യർത്ഥിക്കുന്നു.

സർക്കാർ ജീവനക്കാരെ ഇനിയും പട്ടിണിയ്ക്കിടരുത്അദ്ധ്യാപക-സര്‍വീസ് സംഘടന സമരസമിതി -മാര്‍ച്ചും ധര്‍ണ്ണയുംക്ഷാമബത്ത കുടിശ്ശിക ...
07/09/2024

സർക്കാർ ജീവനക്കാരെ
ഇനിയും പട്ടിണിയ്ക്കിടരുത്

അദ്ധ്യാപക-സര്‍വീസ് സംഘടന സമരസമിതി -മാര്‍ച്ചും ധര്‍ണ്ണയും

ക്ഷാമബത്ത കുടിശ്ശിക ഉടന്‍ അനുവദിക്കുക, ആര്‍ജ്ജിതാവധി ആനുകൂല്യം പണമായി നല്‍കുക, പതിനൊന്നാം ശമ്പളപരിഷ്‌കരണ കുടിശ്ശിക അനുവദിക്കുക, പങ്കാളിത്ത പെന്‍ഷന്‍ വിഹിതം ഈടാക്കുന്നത് അവസാനിപ്പിക്കുക- പഴയ പെന്‍ഷന്‍ പുനഃസ്ഥാപിക്കുക, പന്ത്രണ്ടാം ശമ്പളപരിഷ്‌ക്കരണ നടപടികള്‍ ഉടന്‍ ആരംഭിക്കുക, മെഡിസെപ് സര്‍ക്കാര്‍ ഏറ്റെടുക്കുക, ഫെഡറലിസം തകര്‍ക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക വിവേചന നയങ്ങള്‍ അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി അദ്ധ്യാപക - സര്‍വീസ് സംഘടനാ സമരസമിതി സെക്രട്ടേറിയറ്റ് നടയിലും മറ്റ് ജില്ലാ കേന്ദ്രങ്ങളിലും മാര്‍ച്ചും ധര്‍ണ്ണയും നടത്തി.
തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നില്‍ നടന്ന ധര്‍ണ അദ്ധ്യാപക-സര്‍വീസ് സംഘടനാ സമരസമിതി ജനറല്‍ കണ്‍വീനര്‍ ജയശ്ചന്ദ്രന്‍ കല്ലിംഗല്‍ ഉദ്ഘാടനം ചെയ്തു. സമരസമിതി സംസ്ഥാന ചെയര്‍മാന്‍ ഒ.കെ.ജയകൃഷ്ണന്‍ അദ്ധ്യക്ഷനായ യോഗത്തില്‍ വിവിധ സംഘടനാ നേതാക്കളായ സോയ.കെ.എല്‍., എസ്.സുധികുമാര്‍, വി.വിനോദ്, ഡോ.സി.ഉദയകല, എം.എം.നജീം, പെന്‍ഷനേഴ്‌സ് കൗണ്‍സില്‍ സംസ്ഥാന ട്രഷറര്‍ എ.നിസാറുദ്ദീന്‍ എന്നിവര്‍ അഭിവാദ്യം ചെയ്തു.

സംസ്ഥാന സർക്കാർ ജീവനക്കാരുടെ നഷ്ടപ്പെടുന്ന ആനുകൂല്യങ്ങൾ നേടിയെടുക്കുന്നതിനായി അധ്യാപക സർവ്വീസ്  സംഘടനസമരസമിതിയുടെ ആഭിമുഖ...
31/08/2024

സംസ്ഥാന സർക്കാർ ജീവനക്കാരുടെ നഷ്ടപ്പെടുന്ന ആനുകൂല്യങ്ങൾ നേടിയെടുക്കുന്നതിനായി അധ്യാപക സർവ്വീസ് സംഘടനസമരസമിതിയുടെ ആഭിമുഖ്യത്തിൽ 2024 സെപ്റ്റംബർ 6ന് സെക്രട്ടേറിയറ്റിലേക്കും ജില്ലാകേന്ദ്രങ്ങളിലേക്കും അതിജീവനധർണ്ണ സംഘടിപ്പിക്കുന്നു.
ഈ മഹത്തായ ഉദ്യമത്തിൽ പങ്കാളികളാകണമെന്ന് എല്ലാ സംസ്ഥാന സർക്കാർ ജീവനക്കാരോടും അഭ്യർത്ഥിക്കുന്നു.

KLSSF ന്റെ സാംസ്കാരിക വിഭാഗമായ FACES ന്റെ ആഭിമുഖ്യത്തിൽ 2024 മാർച്ച് 20-ാം തീയിതി ബുധനാഴ്ച ഉച്ചയ്ക്ക് 1:15ന് നിയമസഭാ സമു...
20/03/2024

KLSSF ന്റെ സാംസ്കാരിക വിഭാഗമായ FACES ന്റെ ആഭിമുഖ്യത്തിൽ 2024 മാർച്ച് 20-ാം തീയിതി ബുധനാഴ്ച ഉച്ചയ്ക്ക് 1:15ന് നിയമസഭാ സമുച്ചയത്തിലെ 5E കോൺഫറൻസ് ഹാളിൽ വെച്ച് പേരന്റിംഗ് ട്രെയിനിംഗ് പ്രോഗ്രാം നടത്തി. പ്രമുഖ പേരന്റൽ ട്രെയ്നർ ശ്രീമതി. ജിതി ആർ. നായരായിരുന്നു സെഷൻ കൈകാര്യം ചെയ്തത്. FACES ന്റെ നിർവ്വാഹക സമിതിയംഗം ശ്രീ. ശ്രീലാൽ മുരളി സ്വാഗതപ്രസംഗം നടത്തി. FACES ന്റെ ജോയിന്റ് കൺവീനർ ശ്രീ. വിബിൻബാലചന്ദ്രൻ അധ്യക്ഷസ്ഥാനം അലങ്കരിച്ചു. KLSSF ന്റെ ജനറൽ സെക്രട്ടറി ശ്രീ. വിനോദ് വി. FACES ന്റെ സ്നേഹാദരം ശ്രീമതി. ജിതി ആർ. നായർക്ക് സമർപ്പിച്ചു. FACES ന്റെ നിർവ്വാഹക സമിതിയംഗം ശ്രീമതി. സുമി എസ്. നന്ദി രേഖപ്പെടുത്തി.

Address

Thiruvananthapuram

Website

Alerts

Be the first to know and let us send you an email when KLSSF - Kerala Legislature Secretariat Staff Federation posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share