VB-G RAM G Kerala

VB-G RAM G  Kerala A page to showcase the works under VB-G RAM G Kerala

24/08/2026
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം 2025-26 സാമ്പത്തിക വർഷത്തിൽ 100 തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കിയ കുടു...
22/08/2026

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം 2025-26 സാമ്പത്തിക വർഷത്തിൽ 100 തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കിയ കുടുംബങ്ങൾക്ക് 1,200 രൂപ വീതം പ്രത്യേക ഉത്സവബത്ത വിതരണം ചെയ്യുന്നതിനായി 44.24 കോടി രൂപ സംസ്ഥാന സർക്കാർ അനുവദിച്ചു. 3,68,688 കുടുംബങ്ങൾക്ക് ഓണത്തിന് മുന്നോടിയായി ഈ ആനുകൂല്യം ലഭ്യമാകും.

വികസിത് ഭാരത് ഗ്യാരൻറി ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ: തൊളിക്കൽ നീർത്തടത്തിൽ കയർ ഭൂവസ്ത്രം ഉപയോഗിച്ചുള്ള തോട് സംരക്ഷണം.വിക...
21/08/2026

വികസിത് ഭാരത് ഗ്യാരൻറി ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ: തൊളിക്കൽ നീർത്തടത്തിൽ കയർ ഭൂവസ്ത്രം ഉപയോഗിച്ചുള്ള തോട് സംരക്ഷണം.

വികസിത് ഭാരത് ഗ്യാരന്‍റി ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ പദ്ധതിയിൽ കൊല്ലം ജില്ലയിലെ ശാസ്താംകോട്ട ബ്ലോക്കിലെ കുന്നത്തൂർ ഗ്രാമപഞ്ചായത്തിൽ, പുനരാഗമനം മോഡൽ പ്രോജക്ടിന്‍റെ ഭാഗമായി ഏറ്റെടുത്ത് നടപ്പിലാക്കി വരുന്ന തൊളിക്കൽ നീർത്തടത്തിൽ – ഈഴിരേത്ത് മൂന്ന് മുക്ക് ചേലൂർ തോട് കയർ ഭൂവസ്ത്രം ഉപയോഗിച്ചു സംരക്ഷണം എന്ന പ്രവൃത്തി വിജയകരമായി പുരോഗമിച്ചുവരികയാണ്. 850 മീറ്റർ നീളമുള്ള ഈ തോടിന്റെ സംരക്ഷണ പ്രവൃത്തിയിലൂടെ 3.4 ഹെക്ടർ പ്രദേശം പദ്ധതിയുടെ ഭാഗമായി പ്രയോജനപ്പെടുന്നു. 496,700/- ആണ് ഈ പ്രവൃത്തിയുടെ എസ്റ്റിമേറ്റ് തുക. പ്രവൃത്തിയിലൂടെ ആകെ 848 തൊഴിൽദിനങ്ങൾ സൃഷ്ടിക്കപ്പെടുന്നു.

പുനരാഗമനം മോഡൽ പ്രോജക്ടിന്‍റെ ഭാഗമായി നടപ്പിലാക്കുന്ന ഈ പ്രവർത്തി പൂർത്തിയാകുന്നതോടെ തോടിന്‍റെ വശങ്ങൾ കൂടുതൽ ശക്തിപ്പെടുകയും മണ്ണൊലിപ്പ് കുറയുകയും ജലപ്രവാഹം സുഗമമാകുകയും ചെയ്യും. അതുവഴി ജലസംരക്ഷണത്തിനും മണ്ണ് സംരക്ഷണത്തിനും കാർഷിക മേഖലയുടെയും ഗ്രാമീണ ജീവിതത്തിന്‍റെയും സുസ്ഥിര വികസനത്തിനും ദീർഘകാല പ്രയോജനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

വികസിത് ഭാരത് – ഗ്രാമീൺ പദ്ധതി: ജലസംരക്ഷണ പ്രവർത്തനങ്ങൾ.കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി ബ്ലോക്കിലെ കോരുത്തോട് ഗ്രാമപഞ്ച...
20/08/2026

വികസിത് ഭാരത് – ഗ്രാമീൺ പദ്ധതി: ജലസംരക്ഷണ പ്രവർത്തനങ്ങൾ.

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി ബ്ലോക്കിലെ കോരുത്തോട് ഗ്രാമപഞ്ചായത്തിൽ, വികസിത് ഭാരത് ഗ്യാരണ്ടി ഫോർ റോസ്‌ഗാർ ആൻഡ് ആജീവിക മിഷൻ (ഗ്രാമീൺ) പദ്ധതിയുടെ ഭാഗമായി പനയ്ക്കച്ചിറ നീർത്തടത്തിലെ മടുക്ക പ്രദേശത്തും മഞ്ഞളരുവി നീർത്തടത്തിലെ കോസടി പ്രദേശത്തും നീർക്കുഴി–കോണ്ടൂർ ഇടക്കയ്യാല നിർമ്മാണ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് പുരോഗമിച്ചുവരുന്നു.

മണ്ണ്–ജല സംരക്ഷണം, മഴവെള്ള സംഭരണം, ഭൂഗർഭജല പരിപോഷണം, കാർഷിക ഉൽപ്പാദനക്ഷമത വർധിപ്പിക്കൽ എന്നിവയ്ക്ക് സഹായകരമാകുന്ന ഈ പ്രവർത്തനങ്ങൾ പ്രദേശത്തിന്റെ പ്രകൃതിവിഭവ സംരക്ഷണത്തിനും സുസ്ഥിര വികസനത്തിനും ഏറെ പ്രാധാന്യമുള്ളതാണ്.

125 തൊഴിൽദിനങ്ങൾ പൂർത്തിയാക്കി അഭിമാനനേട്ടവുമായി രഘുനാഥൻ–ലീലാമ്മ ദമ്പതികൾ.വികസിത് ഭാരത്–ഗ്യാരന്റി ഫോർ റോസ്ഗാർ ആൻഡ് അജീവി...
14/08/2026

125 തൊഴിൽദിനങ്ങൾ പൂർത്തിയാക്കി അഭിമാനനേട്ടവുമായി രഘുനാഥൻ–ലീലാമ്മ ദമ്പതികൾ.

വികസിത് ഭാരത്–ഗ്യാരന്റി ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ ഗ്രാമീണ്‍ (VB-G RAM G) പദ്ധതിയുടെ ഭാഗമായി കൊല്ലം ജില്ലയിലെ ശാസ്താംകോട്ട ബ്ലോക്കിലെ വെസ്റ്റ് കല്ലട ഗ്രാമപഞ്ചായത്തിൽ 125 തൊഴിൽദിനങ്ങൾ പൂർത്തിയാക്കി രഘുനാഥൻ–ലീലാമ്മ ദമ്പതികൾ അഭിമാനകരമായ നേട്ടം കൈവരിച്ചു.

125 തൊഴിൽദിനങ്ങൾ പൂർത്തിയാക്കിയ രഘുനാഥൻ–ലീലാമ്മ ദമ്പതികളെ വെസ്റ്റ് കല്ലട ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ആദരിക്കുകയും ബഹുമാനപ്പെട്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മധുരം നൽകി സന്തോഷം പങ്കുവെക്കുകയും ചെയ്തു.

“VB-G RAM G പദ്ധതിയുടെ ഭാഗമായി 125 ദിവസം തൊഴിൽ ലഭിച്ചത് ഞങ്ങൾക്ക് ഏറെ സന്തോഷവും ആശ്വാസവും നൽകിയ കാര്യമാണ്. ഈ തൊഴിൽ വഴി കുടുംബത്തിന്റെ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നതിനും സ്ഥിരമായ വരുമാനം ഉറപ്പാക്കുന്നതിനും സാധിച്ചു. കൊല്ലം ജില്ലയിലെ ആദ്യമായി 125 തൊഴിൽദിനങ്ങൾ പൂർത്തിയാക്കിയ വെസ്റ്റ് കല്ലട ഗ്രാമപഞ്ചായത്തിലെ ഗുണഭോക്താക്കളാകാൻ കഴിഞ്ഞതിൽ ഏറെ അഭിമാനമുണ്ട്,” എന്ന് രഘുനാഥൻ–ലീലാമ്മ ദമ്പതികൾ അഭിപ്രായപ്പെട്ടു.

വിക്സിത് ഭാരത് - ഗ്യാരന്റി ഫോർ റോസ്ഗാർ ആൻഡ് ആജീവിക മിഷൻ (ഗ്രാമീൺ) [VB–G RAM G] പദ്ധതിയുടെ ഫലപ്രദമായ നിർവ്വഹണം ലക്ഷ്യമിട്...
05/08/2026

വിക്സിത് ഭാരത് - ഗ്യാരന്റി ഫോർ റോസ്ഗാർ ആൻഡ് ആജീവിക മിഷൻ (ഗ്രാമീൺ) [VB–G RAM G] പദ്ധതിയുടെ ഫലപ്രദമായ നിർവ്വഹണം ലക്ഷ്യമിട്ട്, പുതുതായി നിയമിതരായ ജോയിന്റ് പ്രോഗ്രാം കോ-ഓർഡിനേറ്റർമാർക്കും ഒംബുഡ്സ്പേഴ്‌സൺമാർക്കുമായി സംഘടിപ്പിച്ച പ്രത്യേക പരിശീലന പരിപാടി 2026 ഓഗസ്റ്റ് 04-ന് ആരംഭിച്ചു.
പദ്ധതി നിർവ്വഹണത്തിലെ വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള പരിശീലനം വിജയകരമായി പുരോഗമിച്ചുവരുന്നു.

കൊല്ലം ജില്ലയിലെ അഞ്ചൽ ബ്ലോക്കിലെ ഏരൂർ ഗ്രാമപഞ്ചായത്തിൽ, വികസിത് ഭാരത് ഗ്യാരന്റി ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ പദ്ധതിയുടെ...
03/08/2026

കൊല്ലം ജില്ലയിലെ അഞ്ചൽ ബ്ലോക്കിലെ ഏരൂർ ഗ്രാമപഞ്ചായത്തിൽ, വികസിത് ഭാരത് ഗ്യാരന്റി ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ പദ്ധതിയുടെ ഭാഗമായി ഏറ്റെടുത്ത് നടപ്പിലാക്കി വരുന്ന ഏരൂർ നീർത്തടത്തിൽ – വടക്കേ വയൽ തോടിന് കയർ ഭൂവസ്ത്രം വിരിച്ച് സംരക്ഷിക്കൽ പ്രവൃത്തി വിജയകരമായി പുരോഗമിച്ചുവരികയാണ്.

ജലസംരക്ഷണം, മണ്ണൊലിപ്പ് തടയൽ, കാർഷിക മേഖലയിലെ സുസ്ഥിര വികസനം എന്നിവ ലക്ഷ്യമിട്ടാണ് ഈ പ്രവൃത്തി നടപ്പിലാക്കിയത്.

എറണാകുളം ജില്ലയിലെ കോതമംഗലം ബ്ലോക്കിലെ പൈങ്ങോട്ടൂർ ഗ്രാമപഞ്ചായത്തിൽ വികസിത് ഭാരത് ഗ്യാരന്റി ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ...
31/07/2026

എറണാകുളം ജില്ലയിലെ കോതമംഗലം ബ്ലോക്കിലെ പൈങ്ങോട്ടൂർ ഗ്രാമപഞ്ചായത്തിൽ വികസിത് ഭാരത് ഗ്യാരന്റി ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ പദ്ധതിയുടെ ഭാഗമായി ഏറ്റെടുത്ത് നടപ്പിലാക്കി വരുന്ന കടവൂർ നീർത്തടത്തിലെ മലേക്കണ്ടത്തിൽ തോട് പുനരുദ്ധാരണവും ഭൂവസ്ത്രം ഉപയോഗിച്ച് ബണ്ട് ബലപ്പെടുത്തലും വിജയകരമായി ആരംഭിച്ച് പുരോഗമിച്ചുവരുന്നു.

ജലസംരക്ഷണം, മണ്ണൊലിപ്പ് തടയൽ, കാർഷിക മേഖലയുടെ സുസ്ഥിര വികസനം എന്നിവ ലക്ഷ്യമിട്ടാണ് ഈ പ്രവൃത്തി നടപ്പിലാക്കുന്നത്.

മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് പകരമായി നിലവിൽ വന്ന കേന്ദ്രാവിഷ്കൃത പദ്ധതിയായ 'വികസിത് ഭാരത് ഗ്യാരണ്...
28/07/2026

മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് പകരമായി നിലവിൽ വന്ന കേന്ദ്രാവിഷ്കൃത പദ്ധതിയായ 'വികസിത് ഭാരത് ഗ്യാരണ്ടി ഫോർ റോസ്ഗാർ & അജീവിക മിഷൻ (ഗ്രാമീൺ)' പദ്ധതിയുടെ ഭാഗമായി, മലപ്പുറം ജില്ലയിലെ കാളികാവ്, പൂക്കോട്ടൂർ, കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്തുകളിൽ തോട് സംരക്ഷണം, പെർക്കുലേഷൻ ടാങ്ക് നിർമ്മാണം, ഫൂട്ട് പാത്ത് നിർമ്മാണം എന്നീ വികസന പ്രവൃത്തികൾ ആരംഭിച്ച് പുരോഗമിച്ചുവരുന്നു.

As part of the 'Viksit Bharat Guarantee for Rozgar & Ajeevika Mission (Grameen) a Centrally Sponsored Scheme introduced in place of the Mahatma Gandhi National Rural Employment Guarantee Scheme (MGNREGS), development works have commenced and are progressing in the Kalikavu, Pookkottur, and Koottilangadi Grama Panchayats of Malappuram district. The ongoing works include stream protection, construction of percolation tanks, and footpath construction.

Address

Mahatma Gandhi National Rural Employment Guarantee Scheme/Kerala State Mission Office, 3rd Floor, Revenue Complex, Public Office Compound
Thiruvananthapuram
695033

Opening Hours

Monday 10am - 5am
Tuesday 10am - 5am
Wednesday 10am - 5am
Thursday 10am - 5am
Friday 10am - 5am
Saturday 10am - 5pm

Alerts

Be the first to know and let us send you an email when VB-G RAM G Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to VB-G RAM G Kerala:

Shortcuts

Share