KSU Priyadarshini Kerala

KSU Priyadarshini Kerala Official Page of PRIYADARSHINI State Wing of Kerala Students Union

വ്യാജ രേഖ ചമച്ച മഹാരാജാസ് കോളേജിലെ മുൻ എസ് എഫ് ഐ പ്രവർത്തകയെ സംരക്ഷിക്കുന്ന നിലപാടുമായി സർക്കാർ മുന്നോട്ട് പോകുമ്പോൾ അതി...
13/06/2023

വ്യാജ രേഖ ചമച്ച മഹാരാജാസ് കോളേജിലെ മുൻ എസ് എഫ് ഐ പ്രവർത്തകയെ സംരക്ഷിക്കുന്ന നിലപാടുമായി സർക്കാർ മുന്നോട്ട് പോകുമ്പോൾ അതിനെതിരെ പ്രതിഷേധിക്കേണ്ടത് കാലഘട്ടത്തിൻ്റെ അനിവാര്യതയാണ്. രാവും പകലും ഇല്ലാതെ കഷ്ടപ്പെട്ട് പഠിക്കുന്ന വിദ്യാർത്ഥികളുടെ കരണത്ത് അടിക്കുന്ന സർക്കാരിൻ്റെ ഈ സമീപനത്തോട് ക്യാമ്പസുകളിൽ ശക്തമായി പ്രതിഷേധം ഉയരേണ്ടതുണ്ട് . പ്രതിഷേധത്തിൻ്റെ ഭാഗമായി വിദ്യക്ക് എതിരെയുള്ള പ്രതീകാത്മക ലൂക്ക് ഔട്ട് നോട്ടീസ് പതിപ്പിച്ചു കൊണ്ട് കാമ്പയിൻ യൂണിറ്റ് തലത്തിൽ ഏറ്റെടുടുത്തുകൊണ്ട് മുന്നോട്ട്...

Ksu Priyadarshini Kerala

11/06/2023
KSU സംസ്ഥാന കൺവീനർ പ്രിയ സി പി എഴുതുന്നു.. 🖋️"" കാഞ്ഞിരപ്പിള്ളി അമൽജ്യോതി കോളേജിൽ  ആത്മഹത്യ ചെയ്ത വിദ്യാർത്ഥിയുടെ വീട് സ...
05/06/2023

KSU സംസ്ഥാന കൺവീനർ പ്രിയ സി പി എഴുതുന്നു.. 🖋️

"" കാഞ്ഞിരപ്പിള്ളി അമൽജ്യോതി കോളേജിൽ ആത്മഹത്യ ചെയ്ത വിദ്യാർത്ഥിയുടെ വീട് സന്ദർശിച്ചു. തികച്ചും ദൗർഭാഗ്യകരമായ സംഭവം. അരാഷ്ട്രീയ വാദം തളം കെട്ടിനിൽക്കുന്ന മാനേജ്മെന്റ് കോളേജ് വാർത്തെടുത്ത രക്തസാക്ഷികളിൽ അവസാന പേര് ഇന്ന് ശ്രദ്ധ സതീഷിൽ എത്തി നിൽക്കുകയാണ്.

ശ്രദ്ധയുടെ ആത്മഹത്യ ദുരൂഹത നിറഞ്ഞതാണ്. HOD യുടെ അടുത്തേക്ക് വളരെ സന്തോഷത്തോടെ പോയ വിദ്യാർത്ഥി തിരിച്ചു വന്നത് എനിക്ക് മരിക്കണം എന്ന പറഞ്ഞുകൊണ്ടാണ്. പഠനത്തിൽ ലഭിച്ച ട്രോഫികളിലേയും മറ്റും ഫോട്ടോ കാണിച്ചു കൊണ്ട് അച്ഛൻ പറഞ്ഞു അവൾ ഒരിക്കലും മാർക്ക്‌ കുറഞ്ഞതിന്റെ പേരിൽ ഇത് ചെയ്യില്ല. അവൾ അത് വളരെ ലാഘവത്തോട് കൂടിയാണ് വീട്ടിൽ അവതരിപ്പിച്ചതും ഇനിയുള്ള സെമസ്റ്ററിൽ അത് മറികടക്കാമെന്ന് ഓർമിപ്പിച്ചതും. എല്ലായിപ്പോഴും സന്തോഷവതിയായി കാണപ്പെടുന്ന ശ്രദ്ധ ഒരിക്കലും ഇങ്ങനെ ചെയ്യുകയില്ലെന്ന് കുടുംബം ആണയിട്ട് പറയുന്നു.
വിദ്യാർത്ഥികളുടെ മാനസിക നില തെറ്റിക്കുന്ന രീതിയിലുള്ള അധികാരികളുടെ പെരുമാറ്റമാണ് ഈ മരണത്തിന് കാരണം. വളരെ മോശപ്പെട്ട രീതിയിലാണ് പലപ്പോഴും അവർ വിദ്യാർത്ഥികളോട് സംസാരിക്കാറുള്ളത് എന്നത് മറ്റൊരു യാഥാർഥ്യം മാത്രം.
ഇവിടെ വിദ്യാർത്ഥി സംഘടനകൾക്ക് വിലക്ക് ഉള്ളതിനാൽ അനീതികൾക്ക് എതിരെ ശബ്ദമുയർത്തുന്നവർ തികച്ചും ഒറ്റപ്പെട്ട അവസ്ഥയിലേക്കാവും പോകുക. വിദ്യാർത്ഥി ആത്മഹത്യക്ക് ശ്രമിച്ച് വളരെ വൈകി സഭക്ക് സ്വാധീനമുള്ള ഹോസ്പിറ്റലിൽ എത്തിച്ചതും ആത്മഹത്യക്ക് ശ്രമിച്ചു എന്ന വിവരം മറച്ചുവെച്ചു കൊണ്ട് ശ്വാസംമുട്ടലാണെന്ന് പറഞ്ഞു ചികിത്സ വൈകിപ്പിച്ചതും ആ വിദ്യാർത്ഥിയോട് കാണിച്ച അനീതിയാണ്.

ആ കുടുംബത്തിന് മകളെ നഷ്ടപ്പെട്ടു. ഇനി അവർ ഒന്ന് മാത്രമേ ആവശ്യപ്പെടുന്നുള്ളു എന്താണ് മകൾക്ക് സംഭവിച്ചതെന്ന് അറിയണം. അധികൃതർ എന്ത് സംസാരിച്ചതിന്റെ പേരിലാണ് അവൾ മരിക്കണമെന്നു പറഞ്ഞുകൊണ്ട് ആ മുറിയിൽ നിന്ന് ഇറങ്ങിയത്. ഇത് അറിയുക എന്നത് അവരുടെ അവകാശമാണ്. ഇനി ഈ അവസ്ഥ മറ്റാർക്കും വരരുതെന്നും കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും ആവർത്തിച്ചു.
KSU എറണാകുളം ജില്ലാ പ്രസിഡന്റ്‌ KM കൃഷ്ണലാൽ, സംസ്ഥാന ജനറൽ സെക്രട്ടറി മുബാസ് ഓടക്കാലി, അൽ ആമീൻ അഷ്‌റഫ്‌,ബേസിൽ പാറേക്കുടി, അജ്മൽ ഹക്കീം എന്നിവർ ഒപ്പമുണ്ടായിരുന്നു

18/05/2023

കഴിഞ്ഞ കുറച്ച് വർഷങ്ങളായി പിണറായി പോലീസ് വളരെ മാതൃകാപരമായ പ്രവർത്തനങ്ങളാണ് കാഴ്ച്ച വയ്ക്കുന്നതെന്ന് പറയാതെ തരമില്ല. കുറ്റവാളികളോട് ഭയഭക്തി ബഹുമാനത്തോടെ ഉള്ള സമീപനം പ്രത്യേകിച്ച് ഭരിക്കുന്ന പാർട്ടിയിലെ ചോട്ടാ നേതാക്കളെ പോലും തൊടാൻ പേടി.

അക്രമാസക്തരാകുന്ന പ്രതികളുടെ മുന്നിൽ സാധാരണക്കാരെ ഇട്ട് കൊടുത്ത് റൂമിൽ കയറി കതകടയ്ക്കുക. നിസ്സഹായരായി ആ സാധാരണക്കാർ പ്രതിയുടെ അക്രമത്തിൽ മരിക്കുന്നത് നോക്കി നിൽകുക., അങ്ങനെ പല വിധ സാഹചര്യങ്ങളിലും തീർത്തും പരാജയമായ പിണറായി പോലീസ്.

എന്നാൽ പ്രതിപക്ഷം ധാർമ്മികപരമായി ഒരു സമരം ചെയ്താൽ ഉടൻ കീ കൊടുത്ത പാവയെ പോലെ ചാടി എഴുന്നേൽക്കും ഇവർ ! കുറച്ച് മാസങ്ങൾക്ക് മുമ്പ് ഒരു യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ കണ്ണ് അടിച്ച് പൊട്ടിച്ച്, കാഴ്ച്ച നഷ്ടപ്പെടുത്തിയത് ഉൾപ്പെടെ നരനായാട്ടാണ് ഇവർ പിണറായി സർക്കാരിന്റെ നിർദ്ദേശാനുസരണം നടത്തി വരുന്നത്. ഇതിന്റെ അവസാന ഉദാഹരണമാണ് ഇന്നലെ നടന്ന KSU പ്രതിഷേധത്തിന് നേരെ ഉണ്ടായ അക്രമം.

KSU സംസ്ഥാന ജനറൽ സെക്രട്ടറി പ്രിയങ്കാ ഫിലിപ്പിനെ കാലിൽ പിടിച്ച് പടിക്കെകട്ടിലൂടെ വലിച്ചിഴച്ച് കൊണ്ടുപോകുകയും വസ്ത്രം പോലും ശെരിയാക്കാൻ ആവിശ്യപെട്ടിട്ടും അതിന് അനുവദിക്കാതെ മീഡിയയുടെ മുന്നിൽ ഇട്ടുകൊടുത്തതുമൊക്കെ എന്നിട്ടും മതിവരാതെ പ്രിയങ്കയുടെ കൈ പിടിച്ച് തിരിച്ച് ലികമെന്റിന് പരിക്കേൽപ്പിക്കുകയും ചെയ്തു.

സാധാരണക്കാരെ സംരക്ഷിക്കാൻ കഴിയാത്ത, 2 ദിനം മുന്നെ ഒരു കാപാലികൻ വന്ദന എന്ന കുട്ടിയുടെ ജീവനെടുക്കുന്ന നേരത്ത് ഒന്നും ചെയ്യാനാവാത്ത ഇവരാണ് ഈ അക്രമം കാണിക്കുന്നതെന്ന് ഓർക്കണം, പ്രതിപക്ഷത്തെ കുട്ടികളെ പോലും വെറുതെ വിടാതെ വേട്ടയാടുകയാണ് ഇവർ .പെൺകുട്ടികൾ ഉൾപ്പെടെയുള്ള യുവജനങ്ങളുടെ മേൽ ഇവർ നടത്തുന്ന നരനായിട്ടിനെതിരെ പ്രതിഷേധിക്കുക.

-KSU PRIYADARSHINI KERALA

ഡോ. വന്ദനയുടെ വീട്ടിൽ സംസ്ഥാന കമ്മിറ്റിയിലെ വനിതാ പ്രവർത്തകർ ഒന്നിച്ചു സന്ദർശിച്ചു വന്ദനയുടെ സജ്ഞയ്ന ദിനമായ ഇന്ന് രാവിലെ...
15/05/2023

ഡോ. വന്ദനയുടെ വീട്ടിൽ സംസ്ഥാന കമ്മിറ്റിയിലെ വനിതാ പ്രവർത്തകർ ഒന്നിച്ചു സന്ദർശിച്ചു

വന്ദനയുടെ സജ്ഞയ്ന ദിനമായ ഇന്ന് രാവിലെ കോട്ടയത്തെ വീട്ടിൽ പോയി പ്രാർത്ഥന ചടങ്ങുകളിൽ പങ്കെടുത്ത് മാതാപിതാക്കളെ കണ്ട് സംസാരിച്ചപ്പോൾ.

14/05/2023

Address

Vellayambalam
Thiruvananthapuram
695010

Website

Alerts

Be the first to know and let us send you an email when KSU Priyadarshini Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share