DDE Thiruvananthapuram

DDE Thiruvananthapuram വിദ്യാഭ്യാ ഉപഡയറക്ടറുടെ അറിയിപ്പുക?

03/09/2022

Onam 2K22🥰🥰DDETvm

30/07/2022

2022-2024 അധ്യയന വർഷത്തെ ഡി.എൽ.എഡ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

ഗവൺമെൻറ്, ഗവ: എയിഡഡ് ടി.ടി.ഐകളിലെ ഈ അധ്യയന വർഷമാരംഭിക്കുന്ന ഡി.എൽ.എഡ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.അപേക്ഷയോടൊപ്പം എസ്.എസ്.എൽ.സി - പ്ലസ് ടു സർട്ടിഫിക്കറ്റുകളുടെയും, മറ്റ് വെയ്റ്റേജ്കൾക്ക് അർഹതയുണ്ടെങ്കിൽ ആയവയുടെയും പകർപ്പുകൾ സമർപ്പിക്കണം.അപേക്ഷകരായ വിദ്യാർത്ഥികൾക്കായി തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടറാഫീസിൽ ഹെൽപ് ഡെസ്ക് പ്രവർത്തിക്കുന്നതാണ്. ആഗസ്ത് 18 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയ്യതി.

സ്വാശ്രയ ഡി.എൽ.എഡ് പ്രവേശനത്തിന് പ്രത്യേകം അപേക്ഷയും, അപേക്ഷയോടൊപ്പം 100/- രൂപയുടെ ഡിമാൻറ് ഡ്രാഫ്റ്റും (DDE Thiruvananthapuram ൻ്റെ പേരിൽ എടുത്തത്) സമർപ്പിക്കണം.
വിശദ വിവരങ്ങൾക്ക് DGE യുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച വിജ്ഞാപനം കാണുക.

//പൊതു വിദ്യാഭ്യാസ വകുപ്പ്//ഫയൽ അദാലത്തും ഉത്തരവുകളുടെ വിതരണവും തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലത്തിൽ വെച്...
23/07/2022

//പൊതു വിദ്യാഭ്യാസ വകുപ്പ്//
ഫയൽ അദാലത്തും ഉത്തരവുകളുടെ വിതരണവും തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലത്തിൽ വെച്ച് 25/07/2022 (തിങ്കൾ )12 PM നു ബഹു. വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഉദ്ഘടാനം ചെയ്യുന്നു.

ജില്ലയിലെ സ്വച്ഛ് വിദ്യാലയ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തുസ്‌കൂളുകളിലെ ശുചിത്വ ശീലങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്...
28/06/2022

ജില്ലയിലെ സ്വച്ഛ് വിദ്യാലയ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു

സ്‌കൂളുകളിലെ ശുചിത്വ ശീലങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സ്വച്ഛ് വിദ്യാലയ പുരസ്‌കാരത്തിന് അര്‍ഹമായ സ്‌കൂളുകള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം ജില്ലാ കളക്ടര്‍ ഡോ.നവ്‌ജ്യോത് ഖോസ നിര്‍വഹിച്ചു. അര്‍ബന്‍ വിഭാഗത്തില്‍ ആര്‍മി പബ്ലിക് സ്‌കൂളും, പാപ്പനംകോടും എച്.എസ് എല്‍.പി.എസും പുരസ്‌കാരം നേടി. അയിരൂര്‍ എം.ജി.എം മോഡല്‍ സ്‌കൂള്‍ , വിളപ്പില്‍ശാല ഗവണ്‍മെന്റ് യു.പി.എസ് , പടനിലം ഗവണ്‍മെന്റ് എല്‍.പി.എസ്, മടത്തുവാതുക്കല്‍ ഗവണ്‍മെന്റ് എല്‍.പി.എസ് എന്നീ വിദ്യാലയങ്ങള്‍ക്കാണ് റൂറല്‍ വിഭാഗത്തിലെ പുരസ്‌കാരം. ഇതില്‍ ആര്‍മി പബ്ലിക് സ്‌കൂള്‍, എം.ജി.എം മോഡല്‍ സ്‌കൂള്‍ അയിരൂര്‍ എന്നിവ ഫൈവ് സ്റ്റാര്‍ റേറ്റിംഗും ബാക്കിയുള്ളവ ഫോര്‍ സ്റ്റാര്‍ റേറ്റിംഗും നേടി.
ക്ലാസ് മുറികളിലെയും പരിസരങ്ങളുടെയും ശുചിത്വം, കുട്ടികള്‍ക്കുള്ള ശുചിമുറി, കുടിവെള്ള സംവിധാനം, കുട്ടികളിലെ കോവിഡ് പ്രതിരോധം, മാസ്‌ക് ഉപയോഗം, ഹാന്‍ഡ് വാഷ് തുടങ്ങിയ 68 ഇനങ്ങള്‍ പരിശോധിച്ചാണ് സ്‌കൂളുകള്‍ക്ക് പുരസ്‌കാരം നല്‍കുന്നത്. ജില്ലയില്‍ 112 സ്‌കൂളുകളാണ് പുരസ്‌കാരത്തിന് അപേക്ഷിച്ചത്. ഇതില്‍ 75 ശതമാനത്തിന് മുകളില്‍ പോയിന്റ് നേടി ഫോര്‍ സ്റ്റാര്‍, ഫൈവ് സ്റ്റാര്‍ റേറ്റിംഗ് സ്വന്തമാക്കിയ ആറ് സ്‌കൂളുകളെയാണ് പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്. ജില്ലാ കളക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ സന്തോഷ് കുമാര്‍ എസ്, അവാര്‍ഡിന് അര്‍ഹരായ സ്‌കൂള്‍ പ്രതിനിധികള്‍, വകുപ്പിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തു.

31/05/2022 നു വിരമിച്ച ശ്രീ ജി കുഞ്ഞുമോൻ (അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്), ഗ്ലിസ്റ്റൺ ജോൺ (അസിസ്റ്റന്റ് പ്രൊവിഡന്റ് ഫണ...
31/05/2022

31/05/2022 നു വിരമിച്ച ശ്രീ ജി കുഞ്ഞുമോൻ (അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്), ഗ്ലിസ്റ്റൺ ജോൺ (അസിസ്റ്റന്റ് പ്രൊവിഡന്റ് ഫണ്ട്‌ ഓഫീസർ), ജൂനിയർ സൂപ്രണ്ട് ആയി പ്രൊമോഷൻ ലഭിച്ച ദിലീപ് ജി നാദ് എന്നിവരുടെ യാത്രഅയപ്പ്..

തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടറേറ്റിൻ്റെ നേതൃത്വത്തിൽ അഞ്ചു ദിവസമായി നടന്നു വന്ന നൈപുണ്യവികസന പരിശീലന പരിപാടിക്ക് പര...
26/02/2022

തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടറേറ്റിൻ്റെ നേതൃത്വത്തിൽ അഞ്ചു ദിവസമായി നടന്നു വന്ന നൈപുണ്യവികസന പരിശീലന പരിപാടിക്ക് പരിസമാപ്തി. ഡെപ്യൂട്ടി ഡയറക്ടർ ശ്രീ. എന്ന്. സന്തോഷ് കുമാർ, ഐ.എം.ജി യിലെ അസോ: ഫെലോ ശ്രീമതി.ഷൂജ, ഐ.എം.ജി സോഫ്റ്റ് സ്കിൽ ട്രെയിനർ ശ്രീമതി.പാർവതി ശിവദാസ്, ഐ.എം.ജി മാസ്റ്റർ ട്രെയിനർ ശ്രീ.എം.സി. രാജിലൻ, പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ ഏകീകരണത്തിനായി രൂപീകരിച്ചിട്ടുള്ള സർക്കാർ കോർ കമ്മിറ്റിയംഗം ശ്രീ .മുരളീധരൻ പിള്ള, പ്രമുഖ സർവീസ് കോളമിസ്റ്റ് ശ്രീ.സന്തോഷ് ഉത്രാടൻ, ശ്രീ.കെ.നജിമുദീൻ, ശ്രീ.അരുൺ.ബി, തുടങ്ങിയവർ വിവിധ സെഷനുകൾ നയിച്ചു.എ.എ ശ്രീ.കുഞ്ഞുമോൻ, ശ്രീ.ജിബു.എസ് എന്നിവർ നേതൃത്വം നൽകി.

പൊതുവിദ്യാഭ്യാസ വകുപ്പിൽ ടെലിഫോൺ കാര്യക്ഷമമാക്കി ജനസൗഹൃദമാക്കൽ......സംസ്ഥാന തല ഉത്ഘാടനം DDE TVMഎല്ലാ പ്രോത്സാഹനങ്ങളും സ്...
30/12/2021

പൊതുവിദ്യാഭ്യാസ വകുപ്പിൽ ടെലിഫോൺ കാര്യക്ഷമമാക്കി ജനസൗഹൃദമാക്കൽ......
സംസ്ഥാന തല ഉത്ഘാടനം DDE TVM

എല്ലാ പ്രോത്സാഹനങ്ങളും സ്വതന്ത്ര്യവും ഓരോരുത്തർക്കും നൽകി ഈ ചടങ്ങ് വിജയമാക്കിയ
DDEശ്രീ.സന്തോഷ് സാർ പ്രശംസനീയമായ ഇടപെടലുകളാണ് നടത്തിയത്. AA കുഞ്ഞുമോൻസാർ, S Sമാരായ സാബുസാർ, അനിൽകുമാർ സർവീസ് സംഘടനാ നേതാക്കളായ രഞ്ജിത് എസ് നായർ, അരുൺ, രതീഷ്. CS, ദീക്ഷിത് സ്റ്റാഫ് സെക്രട്ടറി അജി കുമാരൻ, ആഫീസ് കുടുംബാംഗങ്ങൾഎന്നിവർക്കും അഭിമാനകരമായ പങ്കുണ്ട്.

അധ്യാപക അവാർഡ് 2021..
11/09/2021

അധ്യാപക അവാർഡ് 2021..

Address

Deputy Director Of Education Thiruvananthapuram, Padmavilasom Road, Pazhavangadi, Fort P O
Thiruvananthapuram
695023

Opening Hours

Monday 10:15am - 5:15am
Thursday 10:15am - 5:15am

Website

Alerts

Be the first to know and let us send you an email when DDE Thiruvananthapuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share