Suseelan Nair Memorial YMA Library Thirumala

Suseelan Nair Memorial YMA Library Thirumala Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Suseelan Nair Memorial YMA Library Thirumala, Library, Thiruvananthapuram.

എല്ലാ പ്രിയപ്പെട്ടവർക്കും സുശീലൻ നായർ മെമ്മോറിയൽ Y MA ലൈബ്രറി തിരുമലയുടെ ദീപാവലി ആശംസകൾ🎇🎆🪔🎆🌄🎆🪔🪔🪔🪔🌹🎇🎆🎆
12/11/2023

എല്ലാ പ്രിയപ്പെട്ടവർക്കും സുശീലൻ നായർ മെമ്മോറിയൽ Y MA ലൈബ്രറി തിരുമലയുടെ ദീപാവലി ആശംസകൾ🎇🎆🪔🎆🌄🎆🪔🪔🪔🪔🌹🎇🎆🎆

"വിനായക ചതുർഥി"ചിങ്ങമാസത്തിലെ വെളുത്ത പക്ഷത്തിലെ ദിവസത്തിൽ ആഘോഷിക്കപ്പെടുന്ന ഒരുത്സവമാണ് വിനായക ചതുർഥി. പ്രധാന ആരാധനാ മൂ...
22/08/2020

"വിനായക ചതുർഥി"
ചിങ്ങമാസത്തിലെ വെളുത്ത പക്ഷത്തിലെ ദിവസത്തിൽ ആഘോഷിക്കപ്പെടുന്ന ഒരുത്സവമാണ് വിനായക ചതുർഥി. പ്രധാന ആരാധനാ മൂർത്തി ഗണപതിയാണ്. മഹാരാഷ്ട്രയിലും മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലുമായിരുന്നു നേരത്തെ ഇത് ഏറ്റവും അധികം ആഘോഷിക്കപ്പെട്ടിരുന്നത്. കേരളത്തിലെ ഗണപതി ക്ഷേത്രങ്ങളിൽ പ്രധാന്യത്തോടെയാണ് വിനായക ചതുർത്ഥി ആഘോഷിക്കുന്നത്. ചിലക്ഷേത്രങ്ങളിൽ അന്നേദിവസം ആനയെ പൂജിക്കുകയും ആനയൂട്ട് നടത്തുകയും ചെയ്യുന്നു. കേരളം തമിഴ്നാട്, കർണ്ണാടകം, ആന്ധ്രാപ്രദേശ് അതുപോലെ തന്നെ ഉത്തരെന്ത്യയിലെല്ലാം വലിയ ഉത്സവമാണ് ഇത്.
വിനായക ചതുർഥി ദിവസം ആരംഭം ശുക്ല ചതുർത്ഥി അവസാനം ആനന്ദ ചതുർദശി തിയ്യതി
ഗണപതി വിഗ്രഹങ്ങൾ പ്രത്യേക അനുഷ്ഠാനങ്ങളോടെ പ്രതിഷ്ടിക്കുകയും പൂജിക്കുകയും ചെയ്യുന്നു. ഗണപതി പൂജക്കായി താമരയും കറുകപ്പുല്ലും വിശേഷവിധികളോടെ ഉപയോഗിക്കുന്ന ഈ ദിവസത്തിൽ മോദകം എന്ന മധുരപലഹാരം പ്രത്യേക പൂജകളോടെ തയ്യാർ ചെയ്തു ഗണപതിയ്ക്ക് മുൻപിൽ സമർപ്പിക്കുന്നു. മണ്ണുകൊണ്ട് നിർമ്മിച്ച ഗണേശ വിഗ്രഹങ്ങളാണ് സാധാരണ പൂജയ്ക്കിരുത്തുക. രാവിലെ പൂജയ്ക്ക് ശേഷം അതെ ദിവസം തന്നെ വൈകിട്ടോ അല്ലെങ്കിൽ മൂന്നാം ദിവസം, അഞ്ചാം ദിവസം, ഏഴാം ദിവസം ഒൻപതാം ദിവസം എന്നിങ്ങനെ ഈ വിഗ്രഹങ്ങൾ ജലത്തിൽ നിമജ്ജനം ചെയ്യപ്പെടുന്നു. പാട്ടും ഘോഷയാത്രകളുമൊക്കെയായി വലിയ ചടങ്ങുകളോടെയാണ് നിമജ്ജനം നടക്കപ്പെടുന്നത്. ഗണപതി വിഗ്രഹങ്ങൾ പുഴയിലോ, കടലിലോ ഒഴുക്കുന്നതോടെ ആഘോഷങ്ങൾ സമാപിക്കുന്നു.

Sree S.Suseelan Nair Memorial YMA Library, Thirumala,Thiruvananthapuram.

അത്തം പത്തിന് പൊന്നോണംഇന്ന് "അത്തം ''ഓണാഘോഷം തുടങ്ങുന്നത് പൂക്കളം ഇടുന്നതോടുകൂടിയാണ്. പണ്ടൊക്കെ പിള്ളേരോണം മുതലായിരുന്നു...
22/08/2020

അത്തം പത്തിന് പൊന്നോണം

ഇന്ന് "അത്തം ''

ഓണാഘോഷം തുടങ്ങുന്നത് പൂക്കളം ഇടുന്നതോടുകൂടിയാണ്. പണ്ടൊക്കെ പിള്ളേരോണം മുതലായിരുന്നു പൂക്കളം ഇടുന്നതെന്നും കേൾക്കുന്നു. ഇന്ന് അത്തം മുതലാണ് പൂക്കളമിടുന്നത്. തുമ്പപ്പൂ, തുളസിപ്പൂ, തൊട്ടാവാടിപ്പൂ, മുക്കുറ്റിപ്പൂ, കൊങ്ങിണി, വാഴക്കൂമ്പ്, ഇലകൾ ഫലങ്ങൾ തുടങ്ങി പ്രകൃതിയിലുള്ളതെല്ലാം എല്ലാം പൂക്കളത്തിൽ സ്ഥാനം പിടിച്ചവയാണ്. പൂവിടുന്നതിനുമുണ്ട് ചില ചിട്ടകൾ. അതിനു പ്രാദേശികമായി ചില മാറ്റങ്ങള്‍ ഉണ്ടാകാം. ചില സ്ഥലങ്ങളിൽ അത്തം മുതൽ തിരുവോണം വരെ 10 ദിവസം പൂക്കളമൊരുക്കും. ഉത്രാടം നാൾ വരെ പൂക്കളമൊരുക്കി തിരുവോണത്തിനു തൃക്കാക്കരയപ്പനെ വരവേൽക്കുന്ന പതിവാണു മറ്റു ചില സ്ഥലങ്ങളിൽ.

പൂക്കളത്തിനു തുമ്പപ്പൂവ് നിർബന്ധം. ചെമ്പരത്തി, ചെത്തി, അരളി, നീലക്കൊങ്ങിണി, മല്ലിക, മന്ദാരം, കദളി, കൃഷ്ണകിരീടം തുടങ്ങിയവയാണു നാടൻ പൂക്കൾ. അരളി, വാടാമല്ലി, പല നിറത്തിലുള്ള ബന്ദി എന്നിവയും വീടുകളിലെ പൂക്കളത്തിന് ഉപയോഗിക്കുന്നുണ്ട്.

നിലവിളക്കു കൊളുത്തി ഗണപതിക്കു വെച്ചാണ് ചാണകം മെഴുകിയ തറയിൽ പൂക്കളം ഇടാൻ തുടങ്ങുന്നത്. തുമ്പപ്പൂവിട്ടാണ് പൂവിടാൻ തുടങ്ങേണ്ടത്. ആദ്യ രണ്ടു ദിവസം തുമ്പപ്പൂവും തുളസിയുമാണ് ഇടുന്നത്. മൂന്നാം ദിവസം മുതൽ നിറങ്ങളുളള പൂക്കൾ ഇടും. അഞ്ചാം ദിവസം മുതൽ കുട കുത്തും. വാഴപ്പിണ്ടിയിലോ വാഴത്തടയിലോ ആണ് കുട കുത്തുന്നത്. ഈർക്കിലിയില്‍ ചെമ്പരത്തിപ്പൂവും മറ്റു പൂക്കളും കോർത്തു വയ്ക്കുന്നതിനാണ് കുട കുത്തുക എന്നു പറയുന്നത്. ആറാമത്തെ ദിവസം മുതൽ പൂക്കളത്തിനു നാലു ദിക്കിലേക്കും കാലു നീട്ടും. ഉത്രാടത്തിന്റെ അന്നാണ് ഏറ്റവും വലിയ പൂക്കളം. അന്ന് മണ്ണു കൊണ്ടു തൃക്കാക്കരയപ്പന്റെ രൂപം ഉണ്ടാക്കു ന്നു. ഉത്രാടദിവസം വൈകിട്ടുതന്നെ പൂക്കളത്തിലെ പൂക്കളെല്ലാം മാറ്റി പടിക്കൽ വെക്കും. ചാണകം കൊണ്ടു തറമെഴുകി തുമ്പക്കുടം വയ്ക്കും. ചിലയിടത്ത് അരകല്ല് വയ്ക്കാറുണ്ട്.

തിരുവോണത്തിനു രാവിലെ നിലവിളക്കു കത്തിച്ചു വച്ച് അരിമാവിൽ വെണ്ടയില ഇടിച്ചു പിഴിഞ്ഞു കുറുക്കി കൈകൊണ്ടു കോലം വരയ്ക്കും. നക്ഷത്രം, സ്വസ്തി എന്നീ ചിഹ്നങ്ങളും കാണും. അതിനുശേഷമാണ് പൂക്കളത്തിൽ അട നിവേദിക്കുന്നത്. പൂവട എന്നാണ് ഇതിനു പറയുക. തിരുവോണദിവസം വൈകുന്നേരം തേങ്ങാപ്പീരയും ശർക്കരയും തിരുമ്മി വീടിന്റെ നാലു ദിക്കിലും വയ്ക്കുന്നു. ഇത് ഉറുമ്പിനോണം കൊടുക്കുക എന്ന സങ്കൽപ്പമാണ്. അരിമാവു കൊണ്ടു ഭിത്തിയിൽ കോലം വരയ്ക്കുന്നതിന് പല്ലിക്ക് ഓണം കൊടുക്കുക എന്നു പറയും. ചിലയിടത്ത് അരിമാവിൽ‍ കൈമുക്കി ഭിത്തിയിലും വാതിലിലും പതിപ്പിക്കാറുമുണ്ട്.

Sree S.Suseelan Nair Memorial YMA Library,Thirumala,Thiruvananthapuram.

കർക്കിടക വറുതിക്ക് വിട ചൊല്ലി ചിങ്ങം പിറന്നു. ചിങ്ങം ഒന്ന് കർഷക ദിനം കൂടിയാണ്.(17-8-2020) മലാളികളുടെ പുതുവർഷം. ആടിയറുതി ...
16/08/2020

കർക്കിടക വറുതിക്ക് വിട ചൊല്ലി ചിങ്ങം പിറന്നു. ചിങ്ങം ഒന്ന് കർഷക ദിനം കൂടിയാണ്.(17-8-2020)

മലാളികളുടെ പുതുവർഷം. ആടിയറുതി എന്ന പേരിലാണ് ചിങ്ങത്തലേന്ന് വീടുകളിൽ ഒരുക്കങ്ങൾ നടക്കുന്നത്. വീടുകൾ ചാണകം മെഴുകി വൃത്തിയാക്കി, മുറ്റത്ത് ചാണക വെള്ളം തളിച്ച് ശുദ്ധി വരുത്തും. ചാണകം മെഴുകിയ നിലങ്ങൾ അപ്രത്യക്ഷമായെങ്കിലും ചിങ്ങത്തലേന്ന് നിലം കഴുകി വൃത്തിയാക്കുന്ന പതിവ് ഇന്നും പലർക്കുമുണ്ട്.

ഐശ്വര്യ കാലമായ ചിങ്ങത്തിൽ മാംസം ഉപേക്ഷിക്കുന്ന പതിവും ചിലർക്ക് ഉണ്ട്. അതുകൊണ്ട് തന്നെ ആടിയറുതി ദിവസം മാംസം പാചകം ചെയ്യുന്ന പതിവുമുണ്ട്. കാലവര്‍ഷം അവസാനിക്കുകയും മാനം തെളിയുകയും ചെയ്യുന്ന ഈ കാലത്താണ് ആദ്യകാലങ്ങളില്‍ സുഗന്ധദ്രവ്യ വ്യാപാരത്തിനായി വിദേശകപ്പലുകള്‍ കേരളത്തില്‍ കൂടുതലായി അടുത്തിരുന്നത്. അങ്ങിനെയാണ് സ്വര്‍ണ്ണം കൊണ്ടുവരുന്ന ഈ മാസത്തെ പൊന്നിന്‍ ചിങ്ങമാസമെന്നും ഓണത്തെ പൊന്നോണമെന്നും വിളിക്കാന്‍ കാരണമായതെന്നും പറയപ്പെടുന്നു.

Sree S.Suseelan Nair Memorial YMA Library,Thirumala,Thiruvananthapuram.

ആധുനിക ആദ്ധ്യാത്മികാചാര്യന്മാരിൽ ഏറ്റവും പ്രമുഖനായിരുന്നു ശ്രീ രാമകൃഷ്ണ പരമഹംസൻ (ഓഗസ്റ്റ് 16, 1886 ൽ അദ്ദേഹം ഇഹലോകവാസംവെ...
16/08/2020

ആധുനിക ആദ്ധ്യാത്മികാചാര്യന്മാരിൽ ഏറ്റവും പ്രമുഖനായിരുന്നു ശ്രീ രാമകൃഷ്ണ പരമഹംസൻ (ഓഗസ്റ്റ് 16, 1886 ൽ അദ്ദേഹം ഇഹലോകവാസംവെടിഞ്ഞു).

കൊൽക്കത്തക്കടുത്തുള്ള ഹൂഗ്ലിയിലെ കമാർപുക്കൂർ ഗ്രാമത്തിൽ ഒരു ദരിദ്ര ബ്രാഹ്മണ കുടുംബത്തിൽ 1836 ഫെബ്രുവരി 17-ന്‌ ആയിരുന്നു ജനനം. വൈഷ്ണവരായ ഖുദീറാം ചാറ്റർജി, ചന്ദ്രാദേവി എന്നിവരായിരുന്നു മാതാപിതാക്കൾ. കുഞ്ഞിലെ അദ്ദേഹത്തിൻ്റെ നാമം ഗദാധരൻ എന്നായിരുന്നു.
ശ്രീരാമകൃഷ്ണ പരമഹംസൻ
കുട്ടിക്കാലം മുതൽ തന്നെ ലൌകിക ജീവിതത്തിൽ വിരക്തി കാണിച്ച ഗദാധരന്‌ ആദ്ധ്യാത്മിക ചിന്തകളിൽ മുഴുകികഴിയാനായിരുന്നു കൂടുതൽ താൽപ്പര്യം. പതിനേഴാം വയസ്സിൽ പിതാവ്‌ മരിച്ചതിനേ തുടർന്ന് കൊൽക്കത്തയിൽ വിവിധക്ഷേത്രങ്ങളിൽ പൂജാരിയായി പോകേണ്ടി വന്നു. വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി 24-ാ‍ം വയസ്സിൽ അഞ്ചുവയസ്സുള്ള ശാരദാദേവിയെ അന്നത്തെ നാട്ടുനടപ്പനുസരിച്ച്‌ വിവാഹം ചെയ്തു. 1866-ൽ ദക്ഷിണേശ്വരത്തെ കാളി ക്ഷേത്രത്തിൽ പൂജാരിയായി. ഭൈരവി, ബ്രാഹ്മണി, തോതാപുരി, എന്നിവരിൽ നിന്ന് ഹിന്ദുമതത്തെകുറിച്ച്‌ കൂടുതൽ പഠിച്ചു. താൻ പഠിച്ചകാര്യങ്ങൾ പ്രായോഗികാനുഭവത്തിൽ പരീക്ഷിച്ചറിയാനും മറ്റുള്ളവർക്ക്‌ ലളിതമായി പറഞ്ഞു കൊടുക്കുവാനും ഉള്ള അസാമാന്യമായ കഴിവുണ്ടായിരുന്നു.
കാളീ ദേവിയെ സ്വന്തം മാതാവയി കണ്ട്‌ പൂജിച്ച അദ്ദേഹത്തിന്‌ തന്റെ ഭാര്യയായ ശാരദാദേവി പോലും കാളീമാതാവിന്റെ പ്രതിരൂപമായിരുന്നു. 1881-ൽ തന്നെ കാണാനെത്തിയ നരേന്ദ്രൻ എന്ന യുക്തിവാദിയായ ചെറുപ്പക്കാരനായിരുന്നു പിന്നീട്‌ സ്വാമി വിവേകാനന്ദനായി മാറിയത്‌. ഈശ്വരസാക്ഷാത്കാരത്തിന്‌ മതങ്ങളല്ല, കർമ്മമാണ്‌ പ്രധാനം എന്നു കരുതിയ ശ്രീരാമകൃഷ്ണൻ സൂഫി മതത്തിന്റെയും, ക്രിസ്ത്യൻ, ഇസ്ലാം മതത്തിന്റെയും ഒക്കെ പാതയിലൂടെ ചരിച്ചിട്ടുണ്ട്‌. ശ്രീരാമകൃഷ്ണ മിഷൻ അദ്ദേഹത്തിൻ്റെ സ്മരണയിൽ തല ഉയർത്തി നിൽക്കുന്ന. ഒരു സേവന സംഘടനയാണ്. ലേകമെമ്പാടും അതിൻ്റെ സഹസ്ഥാപനങ്ങൾ പ്രവർത്തിക്കുന്നു .ഇതിന് നേതൃത്വം നൽകുന്നത് അദ്ദേഹം തന്നെ ദീക്ഷ നൽകി സന്യാസത്തിലേക്ക് നയിച്ച സന്യാസിമാരുടെ പിൻതുടർച്ചക്കാരാണ് .

Sree S.Suseelan Nair Memorial YMA Library, ,Thirumala ,Thiruvananthapuram.

അടൽ ബിഹാരി വജ്പേയി രണ്ടാം ഓർമ്മ ദിനം.അടൽ ബിഹാരി വാജ്‌പേയി ഡിസംബർ 25, 1924 ൽ ജനിച്ചു 16 ആഗസ്റ്റ് 2018 ന് അന്തരിച്ചു) ഇന്ത...
16/08/2020

അടൽ ബിഹാരി വജ്പേയി രണ്ടാം ഓർമ്മ ദിനം.

അടൽ ബിഹാരി വാജ്‌പേയി ഡിസംബർ 25, 1924 ൽ ജനിച്ചു 16 ആഗസ്റ്റ് 2018 ന് അന്തരിച്ചു) ഇന്ത്യയുടെ 10-മത് പ്രധാനമന്ത്രിയായിരുന്നു. 1924 ഡിസംബർ 25ന്‌ മധ്യപ്രദേശിലെ ഗ്വാളിയാറിൽ അദ്ദേഹം ജനിച്ചു. ഭാരതീയ ജനതാ പാർട്ടിയുടെ മുതിർന്ന നേതാവായ അദ്ദേഹം മൂന്ന് തവണ ഇന്ത്യയുടെ പ്രധാനമന്ത്രിയായി. 1996 മെയ് 16ന്‌ പ്രധാനമന്ത്രിയായി അധികാരത്തിലെത്തിയ ആദ്യ മന്ത്രിസഭ 13 ദിവസത്തിനു ശേഷം രാജിവെച്ചു. 1998-ൽ വീണ്ടും അധികാരത്തിലെത്തിയെങ്കിലും 1999-ൽ എ‌. ഐ. എ‌. ഡി. എം. കെ പിന്തുണ പിൻ‌വലിച്ചതിനെത്തുടർന്ന് നടന്ന വിശ്വാസവോട്ട്‌ അതിജീവിക്കാൻ കഴിഞ്ഞില്ല. 1999-ൽ നടന്ന പൊതുതിരഞ്ഞടുപ്പിൽ ഭാരതീയ ജനതാ പാർട്ടിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ ഭൂരിപക്ഷം നേടിയപ്പോൾ വീണ്ടും അദ്ദേഹം പ്രധാനമന്ത്രിയായി. 2004-ലെ പൊതുതിരഞ്ഞെടുപ്പ് വരെ തൽസ്ഥാനത്ത് തുടർന്നു. ജവഹർലാൽ നെഹ്രുവിനു ശേഷം തുടർച്ചയായി രണ്ടു തവണ പ്രധാനമന്ത്രിയായ ആദ്യ നേതാവാണ്‌ വാജ്‌പേയി.പൊഖ്റാൻ ആണവ പരീക്ഷണവും(മേയ് 1998) കാർഗിൽ യുദ്ധവും 2001ലെ പാർലിമെന്റ് ആക്രമണവും നടന്നത് വാജ്‌പേയിയുടെ ഭരണകാലത്തായിരുന്നു. പരമോന്നത ബഹുമതിയായ ഭാരതരത്ന നൽകി രാജ്യം ആദരിച്ച അഞ്ചാമത്തെ പ്രധാനമന്ത്രിയാണ് ശ്രീ അടൽ ബിഹാരി വാജ്പേയ്. മൂത്രാശയ അണുബാധ, വൃക്ക സംബന്ധമായ രോഗങ്ങൾ കാരണം ഏറെ നാളായി ചികിത്സയിലായിരുന്ന വാജ്പേയി, ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ വച്ച് 2018 ഓഗസ്റ്റ് 16-ന് വൈകുന്നേരം 5.05ന് അന്തരിച്ചു.

Sree S.Suseelan Nair Memorial YMA Library Thirumala,Thiruvananthapuram.

Lady with a Lamp ഫ്ലോറൻസ് നൈറ്റിംഗേൽആധുനിക നേഴ്സിംഗ് സമ്പ്രദായത്തിനു അടിത്തറപാകിയ ഫ്ലോറൻസ് നൈറ്റിംഗേൽ വിടവാങ്ങിയിട്ട് ...
13/08/2020

Lady with a Lamp ഫ്ലോറൻസ് നൈറ്റിംഗേൽ

ആധുനിക നേഴ്സിംഗ് സമ്പ്രദായത്തിനു അടിത്തറപാകിയ ഫ്ലോറൻസ് നൈറ്റിംഗേൽ വിടവാങ്ങിയിട്ട് ഇന്ന് 109 വർഷം. രോഗീപരിചരണത്തിന് മാന്യതയോ, വേതനമോ നൽകാതിരുന്ന അക്കാലത്ത് വേദിനിക്കുന്നവർക്കു വേണ്ടി സ്വകുടുംബം ഉപേക്ഷിച്ച് ശ്രുശ്രൂഷയ്‌ക്കു ഇറങ്ങിത്തിരിച്ച ഇവരെ കാലം 'വിളക്കേന്തിയ വനിത' എന്നു വിളിച്ചു.1853- 56 കാലഘട്ടത്തിൽ ബ്രിട്ടനും, ഫ്രാൻസും, തുർക്കിയും ചേർന്ന് റഷ്യയ്ക്കെതിരെ നടത്തിയ 'ക്രിമീയൻ' യുദ്ധകാലത്ത് രാപ്പകൽ ഭേദമെന്ന്യേ പട്ടാളക്കാരെ ശുശ്രൂഷിക്കാനിറങ്ങിയതോടെയാണ് ഇവർ ലോകപ്രശസ്തി നേടിയത്.
''എന്റെ വിജയത്തിന്റെ രഹസ്യം ഇതാണ്. ഞാൻ ഒന്നിനോടും വിട്ടുവീഴ്ച ചെയ്യാറില്ല, വിട്ടുവീഴ്ച ചെയ്യാൻ അനുവദിക്കാറുമില്ല.'' എന്ന ഫ്ലോറൻസ് നൈറ്റിംഗേലിന്റെ വാക്കുകൾ ലോക പ്രശസ്തമാണ്. ഇന്നും ആ മാലഘയുടെ ആദരവിനായിട്ടാണ് മികച്ച സേവനം നടത്തുന്ന നെഴ്സ്മാർക്ക് നൽകുന്ന അംഗീകാരത്തിന് നൈറ്റിംഗേൽ പുരസ്ക്കാരം എന്ന് പേര് നൽകിയിരിക്കുന്നത്.ഇന്നും ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന ഓരോ നെഴ്സുമാർക്കും ഇത് ഒരു പ്രചോതനമാണ്.

Sree S.Suseelan Nair Memorial YMA Library,Thirumala,Thiruvananthapuram

ശ്രീ ചുനക്കര രാമൻകുട്ടി (84) അന്തരിച്ചു.ചലച്ചിത്ര ഗാന രചയിതാക്കളില്‍ പ്രമുഖനാണ് ചുനക്കര രാമന്‍കുട്ടി.1936 ജനുവരി 19ന് മാ...
13/08/2020

ശ്രീ ചുനക്കര രാമൻകുട്ടി (84) അന്തരിച്ചു.
ചലച്ചിത്ര ഗാന രചയിതാക്കളില്‍ പ്രമുഖനാണ് ചുനക്കര രാമന്‍കുട്ടി.1936 ജനുവരി 19ന് മാവേലിക്കരയില്‍ ചുനക്കര കാര്യാട്ടില്‍ വീട്ടില്‍ ജനനം.പന്തളം എന്‍ എസ് കോളേജില്‍നിന്നും മലയാളത്തില്‍ ബിരുദം നേടി.75ഓളം സിനിമകള്‍ക്കായി 200ലധികം ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. 50 വർഷത്തിലേറെ കാലമായി തിരുമലയിൽ സ്ഥിരതാമസക്കാരനാണ് അദ്ദേഹം.1978ല്‍ ആശ്രമം എന്ന ചിത്രത്തിലെ അപ്‌സരകന്യക എന്ന ഗാനം എഴുതികൊണ്ടാണ് സിനിമാലോകത്തേക്ക് കടന്നുവരുന്നത്.ആകാശവാണിക്കുവേണ്ടി നാടകങ്ങള്‍ എഴുതുകയും പുരസ്‌ക്കാരങ്ങള്‍ നേടുകയും ചെയ്യ്തിട്ടുണ്ട്. ആദരാഞ്ജലികൾ

Sree S.Suseelan Nair Memorial YMA Library,Thirumala,Thiruvananthapuram.

ഇന്ന് ലോക ഗജ ദിനം (12-8-2020)ലോകത്താകമാനമുള്ള ആനകളെ സംരക്ഷിക്കുന്നതിന് വേണ്ടി ലോകമെമ്പാടും ആചരിച്ചു പോരുന്ന ഒന്നാണ് ലോക ...
12/08/2020

ഇന്ന് ലോക ഗജ ദിനം (12-8-2020)
ലോകത്താകമാനമുള്ള ആനകളെ സംരക്ഷിക്കുന്നതിന് വേണ്ടി ലോകമെമ്പാടും ആചരിച്ചു പോരുന്ന ഒന്നാണ് ലോക ഗജ ദിനം .2011 ൽ കനേഡിയൻ ചലച്ചിത്ര നിർമ്മാതാക്കളായ പട്രീഷ്യ സിംസ്, കാനസ്വെസ്റ്റ് പിക്ചേഴ്സിന്റെ മൈക്കൽ ക്ലാർക്ക്, തായ്‌ലൻഡിലെ എലിഫന്റ് റീഇൻ‌ട്രൊഡക്ഷൻ ഫൗണ്ടഷന്റെ സെക്രട്ടറി ജനറൽ ശിവപോർൺ ദർദരാനന്ദ എന്നിവർ ചേർന്നാണ് ഇത് രൂപകൽപ്പന ചെയ്തത്.
ലോകത്താകമാനമുള്ള ആനകളെ സംരക്ഷിക്കുന്നതിന് വേണ്ടി ലോകമെമ്പാടും ആചരിച്ചു പോരുന്ന ഒന്നാണ് ലോക ഗജ ദിനം .2011 ൽ കനേഡിയൻ ചലച്ചിത്ര നിർമ്മാതാക്കളായ പട്രീഷ്യ സിംസ്, കാനസ്വെസ്റ്റ് പിക്ചേഴ്സിന്റെ മൈക്കൽ ക്ലാർക്ക്, തായ്‌ലൻഡിലെ എലിഫന്റ് റീഇൻ‌ട്രൊഡക്ഷൻ ഫൗണ്ടഷന്റെ സെക്രട്ടറി ജനറൽ ശിവപോർൺ ദർദരാനന്ദ എന്നിവർ ചേർന്നാണ് ഇത് രൂപകൽപ്പന ചെയ്തത്.
2012 ആഗസ്റ്റ് 12 മുതലാണ് ഔദ്യോഗികമായി ലോക ഗജ ദിനം ആചരിച്ചു പോരുന്നത് . അന്നുമുതൽ, പട്രീഷ്യ സിംസ് ലോക ഗജ ദിനത്തിന് നേതൃത്വം നൽകുകയും നയിക്കുകയും ചെയ്യുന്നു, ഇത് ഇപ്പോൾ 65 ലധികം വന്യജീവി സംഘടനകളുടെയും ലോകമെമ്പാടുമുള്ള രാജ്യങ്ങളിലെ നിരവധി വ്യക്തികളുടെയും പിന്തുണയോടെ നടത്തി പോരുന്നു .
ആഫ്രിക്കൻ, ഏഷ്യൻ ആനകളുടെ അടിയന്തിര ദുരവസ്ഥയെക്കുറിച്ച് അവബോധം സൃഷ്ടിക്കുക, നാട്ടാനകളുടെയും കാട്ടാനകളുടെയും മികച്ച പരിചരണത്തിനും പരിപാലനത്തിനുമായി അറിവും ഗുണപരമായ പരിഹാരങ്ങളും പങ്കിടുക എന്നിവയാണ് ലോക ഗജ ദിനത്തിന്റെ ലക്ഷ്യം. ആനക്കൊമ്പുകൾക്ക് വേണ്ടിയാണ് മിക്കവാറും ആനകൾ വേട്ടയാടപ്പെടാറ് . വനനശീകരണവും , കൂടുതലായി ആളുകൾ കൃഷിക്കും മറ്റാവശ്യങ്ങൾക്ക് വേണ്ടി കാടു കൈയേറി സ്വന്തമാക്കുന്നതും , ആനകളുടെ ആവാസവ്യവസ്ഥക്ക് ദോഷം ഉണ്ടാക്കുകയും വംശനാശത്തിലേക്ക് വഴിതെളിയിക്കുകയും ചെയ്യുന്നു .
ആനകളെ സ്നേഹിക്കുന്നവരാണ് ലോകത്തുള്ള ഭൂരിഭാഗം ജനങ്ങളും . ഒരു കാലഘട്ടത്തിൽ ആനകൾ അനുഭവിച്ചിരുന്നത് ക്രൂരതകൾ മാത്രമാണ് . എന്നാൽ ആ സ്ഥിതി കുറെയൊക്കെ മാറിയിരിക്കുന്നു . നിയമങ്ങളും ആനകളെ സ്നേഹിക്കുന്നവരുടെ കൂട്ടായ്‍മകളും എല്ലാം ചേർന്ന് കൊണ്ട് നല്ലൊരു ജീവിതം അവർക്ക് സമ്മാനിക്കാനായി അഹോരാത്രം പ്രവർത്തിക്കുന്നു . എന്നിരുന്നാലും നമ്മൾ കൂടുതൽ ജാഗ്രത പാലിച്ചില്ലെങ്കിൽ ഗാംഭീര്യവും , പ്രൗഢതയും , ആളുകൾ ഒട്ടധികം ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ആനകൾ ഈ ഭൂമുഖത്തു നിന്ന് അപ്രത്യക്ഷമാവാൻ അധിക സമയം വേണ്ടി വരില്ല .

Sree S.Suseelan Nair Memorial YMA Library,Thirumala, Thiruvananthapuram.

*ഇ ഐ എ കരടിനെക്കുറിച്ച്* ഇഐഎ എന്താണെന്ന് അറിയാൻ ആദ്യം  ഇന്ത്യയിലെ പരിസ്ഥിതി നിയമത്തെ കുറിച്ച് അറിയണം…1972ൽ സ്റ്റോക്‌ഹോം ...
11/08/2020

*ഇ ഐ എ കരടിനെക്കുറിച്ച്*

ഇഐഎ എന്താണെന്ന് അറിയാൻ ആദ്യം ഇന്ത്യയിലെ പരിസ്ഥിതി നിയമത്തെ കുറിച്ച് അറിയണം…

1972ൽ സ്റ്റോക്‌ഹോം വിജ്ഞാപനം വരുന്നതിന് ശേഷമാണ് 1974ൽ ജലമലിനീകരണത്തിനും 1981ൽ വായു മലിനീകരണത്തിനുമെതിരെ ഇന്ത്യയിൽ നിയമം വരുന്നത്. എന്നാൽ 1984ൽ ഭോപ്പാൽ ദുരന്തമുണ്ടായതിന് പിന്നാലെയാണ് ഇന്ത്യയിൽ പരിസ്ഥിതി മലിനീകരണത്തിന് എതിരായ ഒരു നിയമം 1986 ൽ നിലവിൽ വരുന്നത്.

ഈ നിയമത്തിന് കീഴിൽ 1994 ലാണ് ആദ്യമായി ഇന്ത്യ ഇഐഎ കൊണ്ടുവരുന്നത്. എല്ലാ പദ്ധതികളും ഇഐഎയ്ക്ക് അനുസൃതമായി വേണം ആരംഭിക്കാൻ. എൻവയോൺമെന്റൽ ക്ലിയറൻസ് ലഭിച്ച ശേഷം മാത്രമേ പദ്ധതിക്ക് അനുമതി ലഭിക്കുകയുള്ളു. 1994ലെ ഇഐഎയ്ക്ക് പിന്നീട് 2006ൽ ഭേദഗതി വന്നു.

നിലവിലെ EIA വിവാദം എന്ത് ? നമ്മെ ബാധിക്കുന്നതെങ്ങനെ ?

ഇനി ഒരു സ്ഥാപനം തുടങ്ങാൻ പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ആവശ്യമില്ല
ഒരു കമ്പനി ആരംഭിക്കുന്നതിന് മുമ്പ് പരിസ്ഥിതി മന്ത്രാലയം പദ്ധതി പരിശോധിക്കും. പദ്ധതി പ്രകാരം അടുത്ത് താമസിക്കുന്ന മനുഷ്യർ, കമ്പനി കൊണ്ട് പരിസ്ഥിതിക്ക് ഉണ്ടാകുന്ന ആഘാതങ്ങൾ എന്നിവ പഠിച്ച ശേഷം മാത്രമേ എൻവയോൺമെന്റ് ക്ലിയറൻസ് നൽകുകയുള്ളു.
എന്നാൽ 2020 ൽ ഇഐഎയ്ക്ക് കൊണ്ടുവരുന്ന ഭേദഗതി പ്രകാരം കമ്പനി ആരംഭിച്ച് കഴിഞ്ഞ ശേഷം എൻവയോൺമെന്റ് ക്ലിയറൻസിന് അപേക്ഷിച്ചാൽ മതി. ഇത് വരുത്തിവെയ്ക്കുന്ന അപകടത്തിന് ഉദാഹരണമാണ് വിശാഖപട്ടണത്തെ വിഷവാതക ദുരന്തം.
വിശാഖപട്ടണത്തെ എൽജി പോളിമറിന് എൻവയോൺമെന്റ് ക്ലിയറൻസ് ലഭിച്ചിരുന്നില്ല. അതായത് കൺമുന്നിൽ നമ്മുടെ പുഴകളും വായുവുമെല്ലാം മലിനമാകുന്നത് കണ്ടാലും നമുക്ക് പരാതിപ്പെടാൻ സാധിക്കില്ല.

കെട്ടിടത്തിന്റെ ചുറ്റളവ്
നിലവിൽ 20,000 സ്‌ക്വയർഫീറ്റോ അതിൽ കൂടുതലോ ചുറ്റളവുള്ള എല്ലാ കെട്ടിടങ്ങൾക്കും പരിസ്ഥിതി ക്ലിയറൻസിനായി അപേക്ഷിക്കേണ്ടതുണ്ട്. എന്നാൽ ഇഐഎ 2020 പ്രകാരം 1,50,000 സ്‌ക്വയർഫീറ്റിൽ കൂടുതലുള്ള കെട്ടിടത്തിന് മാത്രം ഈ അനുമതി തേടിയാൽ മതി. അതിനർത്ഥം ഒരു വിമാനത്താവളത്തിനത്ര വലുപ്പമുള്ള ഒരു പദ്ധതി നാട്ടിൽ വന്നാൽ പോലും ആ പദ്ധി പരിസ്ഥിതിക്കുണ്ടാക്കുന്ന നഷ്ടങ്ങളെ കുറിച്ചോ സമീപത്ത് താമസിക്കുന്ന മനുഷ്യ ജീവനുണ്ടാക്കുന്ന വിപത്തിനെ കുറിച്ചോ ആർക്കും പരാതിപ്പെടാൻ സാധിക്കില്ലെന്ന് ചുരുക്കം…

പ്രവർത്തനം ഇരട്ടിയാക്കിയാലും ക്ലിയറൻസ് വേണ്ട
നിലവിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരു കമ്പനി 50 ശതമാനത്തോളം പ്രവർത്തനം ഇരട്ടിയാക്കിയാലും പരിസ്ഥിതി മന്ത്രാലയത്തിന്റെ ക്ലിയറൻസ് ആവശ്യമില്ലാതാകുന്നു. കമ്പനി എത്ര നാശനഷ്ടങ്ങൾ വരുത്തിയാലും ഇത് ബാധകമല്ല.

ബി2 വിഭാഗം….
ഇഐഎ 2020ൽ പുതുതായി ബി2 എന്നൊരു വിഭാഗം ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിൽ നാൽപ്പതിലേറെ പദ്ധതികളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ പദ്ധതികൾക്കൊന്നും ക്ലിയറൻസ് ആവശ്യമില്ല. ഈ കമ്പനികൾ എങ്ങനെയാണ് നമുക്ക് വിനയാകുന്നത് എന്നതിന് ഉദാഹരണമാണ് മെയ് 27ന് ഉണ്ടായ ആസംദുരന്തം. കഴിഞ്ഞ 15 വർഷമായി പരിസ്ഥിതി മന്ത്രാലയത്തിന്റെ ക്ലിയറൻസ് ലഭിക്കാതെയാണ് ആസമിലെ ഓയിൽ ഇന്ത്യ ലിമിറ്റഡ് പ്ലാന്റ് പ്രവർത്തിച്ചിരുന്നത്. ഇവിടെയുണ്ടായ തീപിടുത്തത്തിൽ 13,000 കുടുംബംഗങ്ങളെയാണ് മാറ്റി പാർപ്പിക്കേണ്ടി വന്നത്.
ഇന്ന് നവംബർ 11 ആണ് പൊതുജനത്തിൻ്റെ പ്രതികരണം സ്വീകരിക്കാനുള്ള അവസാന ദിനമായി കോടതി ഉത്തരവിൻ പ്രകാരം കേന്ദ്ര ഗവൺമെൻ്റ് നിശ്ചയിച്ചിരിക്കുന്നത്.
പ്രതികരിക്കാനുള്ള സമയക്കുറവ്…
നേരത്തെ ഒരു പദ്ധതിയെ കുറിച്ചുള്ള പൊതുജനങ്ങളുടെ ആശങ്കകൾ തുറന്ന ചർച്ചയ്ക്ക് വയ്ക്കുകയും (പബ്ലിക് ഹിയറിംഗ്) ഇതിന് 30 ദിവസം നൽകുകയും ചെയ്യുമായിരുന്നു. ഈ സമയം 20 ദിവസമാക്കി വെട്ടിചുരുക്കിയിരിക്കുകയാണ്.
മാത്രമല്ല വീഡിയോ കോൺഫറൻസ് വഴി പബ്ലിക് ഹിയറിംഗ് നടത്താമെന്നും തീരുമാനിച്ചതായാണ് റിപ്പോർട്ട്. പലപ്പോഴും വൻകിട പദ്ധതികളിൽ ബലിയാടാകുന്നത് തികച്ചും താഴെ കിടയിൽ ജീവിക്കുന്ന കാടിന്റെയും കടലിന്റെയും മക്കളാണ്. ഒരു പദ്ധതിയെ കുറിച്ച് പഠിച്ച് വിദഗ്ധമായി അഭിപ്രായം രേഖപ്പെടുത്താനോ വിദഗ്ധരുടെ സഹായം തേടാനോ അവർക്ക് സാധിക്കില്ല. അനുവദിച്ച സമയം കൂടി വെട്ടിച്ചുരുക്കുന്നത് പൊതുജനത്തെ പൂർണമായും അകറ്റി നിർത്തുന്നതിന് തുല്യമാകും.

വിദ്യാഭ്യാസ മുൾപ്പെടെ മറ്റെല്ലാ വിഷയങ്ങളിലും ഉടൻ പ്രതികരിക്കുന്ന കേരള മാകട്ടെ അവസാന ദിനമായ ഇന്ന് മാത്രമാണ് പ്രതികരണം അറിച്ചത്.
*ഓർക്കുക….പരിസ്ഥിതിയില്ലെങ്കിൽ നമ്മളില്ല*
Sree S.Suseelan Nair Memorial YMA Library Thirumala,Thiruvananthapuram.

പൂമ്പാറ്റയിലെ കപീഷും കൂട്ടുകാരും--------------ഇപ്പോൾ മുപ്പതും അതിൽ കുതൽ പ്രയം ഉള്ള ആൾക്കാരുടെ കുട്ടിക്കാലത്ത്  ഏറെ പ്രിയ...
08/08/2020

പൂമ്പാറ്റയിലെ കപീഷും കൂട്ടുകാരും
--------------
ഇപ്പോൾ മുപ്പതും അതിൽ കുതൽ പ്രയം ഉള്ള ആൾക്കാരുടെ കുട്ടിക്കാലത്ത് ഏറെ പ്രിയപ്പെട്ട കുട്ടികളുടെ കുട്ടി പുസ്തകമായ പൂമ്പാറ്റയിലെ നായക കഥാപാത്രമായിരുന്നു കപീഷ്.

1976-ൽ ഇത് വരച്ച തുടങ്ങിയത് മലയാളി ചിത്രകാരനായ മോഹൻദാസ് (ഇരിങ്ങാലക്കുട); ഈ പരമ്പരയുടെ സ്ക്രിപ്റ്റ് അനന്ത പൈയായിരുന്നു (ബോംബെ). അനന്ത പൈയുടെ 'രംഗ രേഖ ഫീച്ചേഴ്സ്' എന്ന സ്ഥാപനം ഇത് ഇന്ത്യയിലെ വിവിധ ഭാഷകളിൽ പ്രസിദ്ധീകരിക്കാനായി വിവിധ മാസികകൾക്ക് വിതരണം ചെയ്തു. കാർട്ടൂണിസ്റ്റ് ശങ്കറിന്റെ 'ചിൽഡൻസ് വേൾഡി'ൽ ഇംഗ്ലീഷും എസ്.വി. പൈയുടെ പൈക്കോ (1964ൽ സ്ഥാപിതമായ) 'പൂമ്പറ്റ'യിൽ മലയാള ത്തിലും പ്രസിദ്ധീകരിച്ചു.1978-1998 കലയളവിൽ ശ്രീ N.M. മോഹനൻ, 1982- 1986 കാല യളവിൽ R.ഗോപാലകൃഷ്ണൻ എന്നിവർ പൂമ്പാറ്റയുടെ എഡിറ്റർമാർ ആയിരുന്ന കാലയളവിലായിരുന്നു ഈ
ബാലപ്രസിദ്ധീകരണത്തിൻ്റെ സുവർണകാലം. ബാലരമ എന്ന മലയാള മനോരമ പ്രിസിദ്ധീകരണം കൂടുതൽ പ്രചാരത്തിലെത്തിയതോടെ പൂമ്പാറ്റയുടെ സർക്കുലേഷൻ ക്ഷയിച്ചുതുടങ്ങി. എങ്കിലും കപീഷിൻ്റെയും കൂട്ടുകാരുടേയും കുസൃതിയും സാഹസികതയും ആ കാലഘട്ടത്തിലെ കുട്ടികളെ വല്ലാതെ ആകർഷിച്ചിരുന്നു. കപീഷ് എന്ന വാൽ നീട്ടുന്ന കരങ്ങൻ ആയിരുന്നു നായകൻ. അവൻ്റെ കൂട്ടുകാരായ "മിട്ടു" മുയലും "ബന്തില" ആനയും "കാലിയ" കാക്കയും "സഞ്ച" പരുന്ത്, "പിൻറു" മാൻകുട്ടിയും ഒപ്പം വില്ലൻമാരായ കൗശലക്കാരൻ "സിഗാൾ" കറുക്കനും "പീലു" കടുവയും "കേശ" രാജാവ് സിംഹവും വേട്ടക്കാരൻ "ദ്വപ്പയ്യയും" ഒക്കെ ഈ ചിത്രകഥയ്ക്ക് മാറ്റുകൂട്ടുന്ന കഥാപാത്രങ്ങളാണ് .ഇന്നും മറക്കാനാകാത്ത ഓർമകൾ.

അന്ന് കുട്ടികളിൽ നന്മയുടെ വിജയവും അത് മാത്രമാണ് ശാശ്വതം എന്നും തിന്മക്ക് താൽക്കാലിക വിജയം മാത്രമാണെന്നും പിന്നീട് പരാജയം മാത്രം ആയിരിക്കും ഫലം എന്നും ലഘുകഥകളിലൂടെ ഈ തുടർ കഥയ്ക്ക് കഴിഞ്ഞിരുന്നു.
ഇന്ന് നമ്മടെ കുട്ടികൾക്ക് പുസ്തകം എന്നാൽ പാo പുസ്തകം മാത്രമാണ്. Tv ചാനലിലും മെബൈൽ ഓൺലൈനിലും കിട്ടുന്ന കൊലപാതക പരമ്പരകൾ മാത്രമാണ് ഇന്ന് അവരുടെ കൂട്ടുകാർ.
"കലികാലം"

Sree S.Suseelan Nair Memorial YMA Library ,Thirumala ,Thiruvananthapuram

രബീന്ദ്രനാഥ് ടാഗോർ ഒാർമ്മയായിട്ട് ഇന്ന് 79 വർഷം.കവി, തത്വചിന്തകൻ, ദൃശ്യ കലാകാരൻ, കഥാകൃത്ത്‌, നാടകകൃത്ത്, ഗാനരചയിതാവ്‌, ...
07/08/2020

രബീന്ദ്രനാഥ് ടാഗോർ ഒാർമ്മയായിട്ട് ഇന്ന് 79 വർഷം.

കവി, തത്വചിന്തകൻ, ദൃശ്യ കലാകാരൻ, കഥാകൃത്ത്‌, നാടകകൃത്ത്, ഗാനരചയിതാവ്‌, നോവലിസ്റ്റ്, സാമൂഹിക പരിഷ്കർത്താവ് തുടങ്ങിയ നിലകളിൽ തന്റെ പ്രതിഭ തെളിയിച്ച് ബംഗാളി സാഹിത്യത്തിനും, സംഗീതത്തിനും പുതുരൂപം നൽകിയ വിശ്വസാഹിത്യകാരൻ, ഏഷ്യയിൽ ആദ്യമായി സാഹിത്യത്തിൽ നേബൽ സമ്മാനം നേടി (1913-ൽ) ഭാരതത്തിന്റെ അഭിമാനമായിമാറിയ രബീന്ദ്രനാഥ് ടാഗോർ ഒാർമ്മയായിട്ട് ഇന്ന് 79 വർഷം. മൂവായിരത്തോളം കവിതകളടങ്ങിയ നൂറോളം കവിതാ സമാഹാരങ്ങൾ, രണ്ടായിരത്തി മുന്നൂറോളം ഗാനങ്ങൾ, അൻപത് നാടകങ്ങൾ, കലാഗ്രന്ഥങ്ങൾ, ലേഖന സമാഹാരങ്ങൾ തുടങ്ങി നിരവധി സാഹിത്യ സംഭാവനകൾ ഇദ്ദേഹം ഭാരതത്തിന് സമ്മാനിച്ചു.

Sree S.Suseelan Nair Memorial YMA Library Thirumala, Thiruvananthapuram

Address

Thiruvananthapuram
695006

Website

Alerts

Be the first to know and let us send you an email when Suseelan Nair Memorial YMA Library Thirumala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category