CPIM kunnampara branch

CPIM kunnampara branch കമ്മ്യൂണിസം��

19/03/2026

യുഗപ്രഭാവനായ സഖാവ് ഇഎംഎസ് നമ്മെ വിട്ടുപിരിഞ്ഞിട്ട് 28 വർഷമാവുകയാണ്. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമുന്നത നേതാവായിരുന്ന അദ്ദേഹം സിപിഐ എം ജനറൽ സെക്രട്ടറി എന്ന നിലയിൽ ഇന്ത്യൻ രാഷ്ട്രീയ മണ്ഡലത്തിൽ നിറഞ്ഞു നിന്നു. മാർക്സിസം-ലെനിനിസത്തെ ഇന്ത്യൻ സാഹചര്യത്തിൽ വ്യാഖ്യാനിക്കുന്നതിലും പ്രയോഗവൽക്കരിക്കുന്നതിലും സഖാവ് ഇഎംഎസ് നൽകിയ സംഭാവനകൾ അതുല്യമാണ്. സിദ്ധാന്തത്തെ പ്രയോഗവുമായി സമന്വയിപ്പിക്കുന്നതിൽ അദ്ദേഹം നടത്തിയ വിപുലമായ ഇടപെടലുകൾക്ക് ഉദാഹരണങ്ങളേറെയാണ്.
ആധുനിക കേരളത്തിന്റെ ശില്പിയായ ഇഎംഎസിന്റെ നേതൃത്വത്തിലുള്ള ഒന്നാം കമ്മ്യൂണിസ്റ്റ് മന്ത്രിസഭയാണ് കേരള മോഡൽ വികസനത്തിന് അടിത്തറയിട്ടത്. അധികാരമേറ്റയുടൻ തന്നെ കുടിയൊഴിപ്പിക്കൽ നിരോധന ഓർഡിനൻസ് നടപ്പിലാക്കിയ ആ സർക്കാർ ഭൂപരിഷ്കരണ നടപടികളിലൂടെ ജാതി ജന്മി നാടുവാഴിത്തത്തിന്റെ സാമ്പത്തിക അധികാരഘടനകളെ പൊളിച്ചെഴുതി. വിദ്യാഭ്യാസ ബിൽ ഉൾപ്പെടെ കേരള സമൂഹത്തെ രൂപപ്പെടുത്തിയ ഒട്ടനവധി നിയമനിർമ്മാണങ്ങളാണ് ഒന്നാം ഇഎംഎസ് സർക്കാരിന്റെ കാലത്തു നടന്നത്. ഒന്നാം ഇഎംഎസ് സർക്കാർ നൽകിയ അടിത്തറയിൽ നിന്നുകൊണ്ടാണ് കേരളത്തിന്റെ വികസന മുന്നേറ്റം ലോകത്തിനാകെ മാതൃകയായി മാറിയത്. നവലിബറൽ നയങ്ങൾക്ക് ബദൽ തീർത്തുകൊണ്ടും ജനപക്ഷ വികസനമൊരുക്കിക്കൊണ്ടുമുള്ള കേരളത്തിന്റെ പ്രയാണം ഇഎംഎസ് കാട്ടിയ വഴിയിലൂടെ തന്നെയാണ്.
കേരളം മറ്റൊരു നിയമസഭാ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന വേളയിലാണ് നാം ഇത്തവണ ഇഎംഎസ് സ്മരണ പുതുക്കുന്നത്. നവകേരളത്തിലേക്കുള്ള മുന്നേറ്റത്തിന് വേഗം കൂട്ടാൻ എൽഡിഎഫ് സർക്കാർ വീണ്ടും അധികാരത്തിൽ വരേണ്ടതുണ്ട്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വിജയത്തിനായുള്ള ഒറ്റക്കെട്ടായ പ്രവർത്തനങ്ങൾക്ക് സഖാവ് ഇഎംഎസിന്റെ ഉജ്ജ്വല സ്മരണ നമുക്കു കരുത്താകും.

ഇ.എം.എസ് അനുസ്മരണം മാർച്ച്‌ 19
19/03/2026

ഇ.എം.എസ് അനുസ്മരണം മാർച്ച്‌ 19

17/03/2026

എൽഡിഎഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കുക

17/03/2026

പാറശ്ശാലയുടെ സ്വന്തം
സി.കെ.ഹരീന്ദ്രൻ ...

മറ്റാരുണ്ട്, LDF അല്ലാതെ...

17/03/2026

കേരളത്തിൽ ഏപ്രിൽ 09 ന് വോട്ടെടുപ്പ്. തെരഞ്ഞെടുപ്പ് ഒറ്റ ഘട്ടമായി. ഫലപ്രഖ്യാപനം മെയ് 04 ന്

എൽഡിഎഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കുക

17/03/2026

ഉലക നായകന്റെ വിജയാശംസകൾ...

17/03/2026

അരുവിക്കര നിയോജകമണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി സ: അഡ്വ. ജി സ്റ്റീഫനെ വിജയിപ്പിക്കുക.

17/03/2026
17/03/2026

നേമം നിയോജകമണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി സ: വി. ശിവൻകുട്ടിയെ വിജയിപ്പിക്കുക.

17/03/2026

വട്ടിയൂർക്കാവ് നിയോജകമണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി സ: അഡ്വ. വി. കെ. പ്രശാന്തിനെ വിജയിപ്പിക്കുക.

Address

Thiruvananthapuram

Website

Alerts

Be the first to know and let us send you an email when CPIM kunnampara branch posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share