DYFI വിതുര ബ്ലോക്ക്

DYFI വിതുര ബ്ലോക്ക് DYFI വിതുര ബ്ലോക്ക്

04/05/2026

വാണിജ്യ പാചക വാതക സിലിണ്ടറുകൾക്ക് കുത്തനെ വില കൂട്ടിയ കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ നന്ദിയോട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധം.

02/05/2026
02/05/2026

വാണിജ്യ പാചക വാതക സിലിണ്ടറുകൾക്ക് കുത്തനെ വില കൂട്ടിയ കേന്ദ്രസർക്കാർ നടപടി ജനദ്രോഹപരമാണ്. വാണിജ്യ സിലിണ്ടറിന് 993 രൂപയുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 19കിലോ സിലിണ്ടറിനു 3085 രൂപയായി. നേരത്തെ 2092രൂപയായിരുന്നു.
ജനങ്ങൾക്ക് താങ്ങാൻ പറ്റാത്ത വലിയ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഒറ്റത്തവണ 1000 രൂപക്കടുത്ത്‌ സിലിണ്ടറിന് കൂടുകയാണ്. കൊച്ചിയിൽ വില 3085 രൂപയായി. തിരുവനന്തപുരത്ത് 3106 രൂപയും വര്‍ധനവ്. കോഴിക്കോട് 3117 രൂപയായിരിക്കും സിലിണ്ടറിന് ഈടാക്കുക.
ഗാർഹിക സിലിണ്ടറിനും വീണ്ടും വില വർധിപ്പിക്കാൻ സാധ്യതയുമുണ്ട്.

വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് സമാപിച്ച ഉടനെയാണ് ജനങ്ങൾക്ക് മേൽ ഇടിത്തീ പോലെ കേന്ദ്രസർക്കാർ ഈ വില വർദ്ധനവ് അടിച്ചേൽപ്പിച്ചത്.
പശ്ചിമേഷ്യൻ യുദ്ധത്തിൻ്റെ പേര് പറഞ്ഞു ജനങ്ങളെ കൊള്ളയടിക്കാൻ ആണ് കേന്ദ്രസർക്കാറിന്റെ നീക്കം.
വിവിധ മേഖലകളിൽ ഇതിനു തുടർന്ന് വില വർധിക്കാനും സേവനങ്ങൾ തടസ്സപ്പെടാനും സാധ്യതയുണ്ട്.
അത് വലിയ പ്രതിസന്ധിയിലേക്ക് ജനങ്ങളെ എത്തിക്കുമെന്ന് തീർച്ചയാണ്.
കുത്തനെയുള്ള ഈ വില വർദ്ധനവ് അടിയന്തരമായി പിൻവലിച്ചു കൊണ്ട് പ്രതിസന്ധികൾ മറികടക്കാൻ മറ്റു വഴികൾ സ്വീകരിക്കുവാനുള്ള നടപടിയാണ് കേന്ദ്രസർക്കാർ ചെയ്യേണ്ടത്.
പാചകവാതകത്തിന് കുത്തനെ വിലകയറ്റിയ കേന്ദ്ര സർക്കാർ നടപടിയിൽ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.

02/05/2026

പ്രക്ഷോഭത്തിലേക്ക് DYFI

02/05/2026

വിതുര കലുങ്ങ് ജംഗ്ഷനിൽ സ്ഥാപിച്ച താൽക്കാലിക ബസ് കാത്തിരിപ്പ് കേന്ദ്രം

Address

വിതുര ബ്ലോക്ക്
Thiruvananthapuram

Telephone

9495359183

Website

Alerts

Be the first to know and let us send you an email when DYFI വിതുര ബ്ലോക്ക് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share