Youth Congress Vattiyoorkavu Assembly Committee

Youth Congress Vattiyoorkavu Assembly Committee Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Youth Congress Vattiyoorkavu Assembly Committee, Political organisation, VATTIYOORKAVU, Thiruvananthapuram.

കുറവൻകോണം മണ്ഡലം പ്രസിഡന്റ് ശ്രീ.സുജിൻ സ്റ്റീഫന്റെ അധ്യക്ഷതയിൽ മണ്ഡലം കമ്മിറ്റി ഭാരവാഹികൾക്ക് സ്വീകരണവും, എസ്എസ്എൽസി, പ്...
23/06/2024

കുറവൻകോണം മണ്ഡലം പ്രസിഡന്റ് ശ്രീ.സുജിൻ സ്റ്റീഫന്റെ അധ്യക്ഷതയിൽ മണ്ഡലം കമ്മിറ്റി ഭാരവാഹികൾക്ക് സ്വീകരണവും, എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർഥികൾക്ക് അനുമോദനവും നൽകി.
കെപിസിസി സെക്രട്ടറി ശ്രീ.കെ.എസ് ഗോപകുമാർ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ യൂത്ത് കോൺഗ്രസ് അസംബ്ലി പ്രസിഡൻ്റ് ശ്രീ.അമ്പലമുക്ക് രഞ്ജിത്ത് അഭിസംബോധന ചെയ്ത് സംസാരിച്ചു.
ജില്ലാ ജനറൽ സെക്രട്ടറി ശ്രീമതി.രേഷ്മ, അസംബ്ലി വൈസ് പ്രസിഡന്റ് അനന്തുകൃഷ്ണൻ, ജനറൽ സെക്രട്ടറിമാരായ അഭിലാഷ് ഉണ്ണി, പുതുപ്പള്ളി രതീഷ്, പേരൂർക്കട മണ്ഡലം പ്രസിഡൻ്റ് വിഷ്ണു പേരൂർക്കട, മുൻ അസംബ്ലി പ്രസിഡന്റ് ഹരിശങ്കർ, കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് സജു അമർദാസ് എന്നിവർ ആശംസകൾ അറിയിച്ചു. മൂന്നാംമൂട് അനന്തു, പട്ടം സൂരജ്, ലാലൻ എന്നിവർ പങ്കെടുത്തു.

Rahul Mamkootathil
Indian Youth Congress Kerala

പേരൂർക്കട - കാഞ്ഞിരംപാറ വാർഡ് കൗൺസിലർമാരുടെ അനാസ്ഥകാരണം  മണ്ണാംമൂല- പൈപ്പിൻമൂട് റോഡിൽ പൊതുജനങ്ങളും പ്രദേശവാസികളും കഴിഞ്ഞ...
23/06/2024

പേരൂർക്കട - കാഞ്ഞിരംപാറ വാർഡ് കൗൺസിലർമാരുടെ അനാസ്ഥകാരണം മണ്ണാംമൂല- പൈപ്പിൻമൂട് റോഡിൽ പൊതുജനങ്ങളും പ്രദേശവാസികളും കഴിഞ്ഞ കുറച്ച് നാളുകളായി അനുഭവിച്ച് വരുന്ന യാത്രാക്ലേശത്തിൽ യൂത്ത് കോൺഗ്രസ്‌ പേരൂർക്കട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോൺഗ്രസ്‌, യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരുടെ നേതൃത്വത്തിൽ ശാന്തിനഗറിനു സമീപമുള്ള പൊളിഞ്ഞ റോഡിൽ പ്രതിക്ഷേധ സൂചകമായി വാഴയും ചേമ്പും വച്ച് പ്രതിക്ഷേധിച്ചു.
Rahul Mamkootathil
Indian Youth Congress Kerala

യൂത്ത് കോൺഗ്രസ്‌ സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത “ഹേ റാം” ഐക്യസദസ്സ് വട്ടിയൂർകാവ് നിയോജകമണ്ഡലംകമ്മിറ്റിയുടെ നേതൃത്വത്തിൽ...
02/02/2024

യൂത്ത് കോൺഗ്രസ്‌ സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത “ഹേ റാം” ഐക്യസദസ്സ് വട്ടിയൂർകാവ് നിയോജകമണ്ഡലം
കമ്മിറ്റിയുടെ നേതൃത്വത്തിൽ കവടിയാർ വിവേകാനന്ദ പാർക്കിൽ പ്രൊഫ:ഗോപകുമാർ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ശ്രീ.ഹാരിസ് അറബി മുഖ്യപ്രഭാഷണം നടത്തി.
അമ്പലമുക്ക് രഞ്ജിത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീമതി.വീണാ എസ് നായർ, സെക്രട്ടറി ശ്രീ രജിത് രവീന്ദ്രൻ, ജില്ലാ ജനറൽ സെക്രട്ടറി ശ്രീമതി.രേഷ്മ, ജില്ലാ സെക്രട്ടറിമാരായ ശ്രീ.ഗോകുൽ ശങ്കർ ശ്രീ.ഷൈജു തോട്ടരികത്ത്, അസംബ്ലി വൈസ് പ്രസിഡന്റ്‌ അനന്തുകൃഷ്ണൻ, ജനറൽ സെക്രട്ടറിമാരായ മിഥുൻ പി ഹരൻ, Dr.വിപിൻ ജെ എസ്, അഭിലാഷ് ഉണ്ണി, മണ്ഡലം പ്രസിഡന്റുമാരായ ഹസീന, ചന്ദ്രലേഖ, വിഷ്ണു ദ്വായ്പായനൻ എന്നിവർ നേതൃത്വം നൽകി.

Rahul Mamkootathil
Ambalamukku Renjith
Indian Youth Congress Kerala

“ഭാരത് ജോഡോ ന്യായ് യാത്ര“മണിപ്പൂർ മുതൽ മുംബൈ വരെ 6700+ കിലോമീറ്ററുകൾ താണ്ടി എല്ലാ ജനങ്ങളെയും ചേർത്തുപിടിച്ചു മതേതരത്വത്ത...
14/01/2024

“ഭാരത് ജോഡോ ന്യായ് യാത്ര“

മണിപ്പൂർ മുതൽ മുംബൈ വരെ 6700+ കിലോമീറ്ററുകൾ താണ്ടി എല്ലാ ജനങ്ങളെയും ചേർത്തുപിടിച്ചു മതേതരത്വത്തിന്റെ രാജകുമാരൻ ശ്രീ.രാഹുൽ ഗാന്ധി നയിക്കുന്ന യാത്രയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് യൂത്ത് കോൺഗ്രസ് വട്ടിയൂർക്കാവ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ വിളംബരജാഥ അസംബ്ലി പ്രസിഡൻ്റ് ശ്രീ.അമ്പലമുക്ക് രഞ്ജിത്ത് സാരഥ്യം വഹിച്ചു. യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി രജിത്ത് രവീന്ദ്രൻ, ജില്ലാ ജനറൽ സെക്രട്ടറി അഖില, രേഷ്മ, ജില്ലാ സെക്രട്ടറിമാരായ ഗോകുൽ ശങ്കർ, ഷൈജു തോട്ടരികത്ത്, നിയോജകമണ്ഡലം ഭാരവാഹികളായ മൂസ അഷ്‌റഫ്‌, മിഥുൻ പി ഹരൻ, ഡോ.വിപിൻ ജെ എസ്, ജോബ് അശോകൻ, അഭിലാഷ് ഉണ്ണി, മണ്ഡലം പ്രസിഡന്റുമാരായ പേരൂർക്കട വിഷ്ണു, ഹസീന ബീവി, ചന്ദ്രലേഖ, നിഖിൽ, ഉൾപ്പെടെയുള്ള യൂത്ത് കോൺഗ്രസ്സ്, കോൺഗ്രസ്‌, കെഎസ്‌യു നേതാക്കളും പ്രവർത്തകരും പങ്കെടുത്തു..💙

Rahul Mamkootathil
Abin Varkey Kodiyattu
Aritha Babu
OJ Janeesh
Shibina Vk
Indian Youth Congress Kerala
Ambalamukku Renjith

മണിപ്പൂരിൽ തുടങ്ങി ശ്രീ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയുടെ പ്രചരണാർത്ഥം യൂത്ത് കോൺഗ്രസ് വട്ടിയൂർക്കാവ് ...
14/01/2024

മണിപ്പൂരിൽ തുടങ്ങി ശ്രീ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയുടെ പ്രചരണാർത്ഥം യൂത്ത് കോൺഗ്രസ് വട്ടിയൂർക്കാവ് അസംബ്ലി പ്രസിഡൻ്റ് ശ്രീ അമ്പലമുക്ക് രഞ്ജിത്ത് നേതൃത്വം നൽകുന്ന വിളംബര ജാഥ..!!
Rahul Mamkootathil
Indian Youth Congress Kerala
Ambalamukku Renjith

വണ്ടിപ്പെരിയാറിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട കുഞ്ഞിന് നീതി നിഷേധിക്കപ്പെട്ടതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്‌ വട്ടിയൂർക...
15/12/2023

വണ്ടിപ്പെരിയാറിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട കുഞ്ഞിന് നീതി നിഷേധിക്കപ്പെട്ടതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്‌ വട്ടിയൂർക്കാവ് നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കവടിയാർ പാർക്കിൽ വാ മൂടിക്കെട്ടി പ്രതിഷേധം സംഘടിപ്പിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് ശ്രീ അമ്പലമുക്ക് രഞ്ജിത്ത് അധ്യക്ഷത വഹിച്ച പരിപാടി ജില്ലാ ഉപാധ്യക്ഷൻ അഡ്വ.റിങ്കു പടിപ്പുരയിൽ ഉദ്ഘാടനം ചെയ്തു.
ജില്ലാ സെക്രട്ടിമാരായ ഗോകുൽ ശങ്കർ, അഖില, അസംബ്ലി ഭാരവാഹികളായ വിപിൻ ജെഎസ്, എം ആർ പ്രശസ്ത്, മിഥുൻ പി ഹരൻ, അഭിലാഷ് ഉണ്ണി, ജോബ് അശോകൻ, മണ്ഡലം പ്രസിഡന്റുമാരായ വിഷ്ണു പേരൂർക്കട, പട്ടം വിഷ്ണു,രഞ്ജിത്ത് കുന്നുകുഴി, ചന്ദ്രലേഖ, ഭാരവാഹികളായ ഹസീന നസീർ, സാന്ദ്ര, ശരൺ, അഖിൽ തുടങ്ങിയവർ പങ്കെടുത്തു.

Indian Youth Congress Kerala
Rahul Mamkootathil
Ambalamukku Renjith

ശബരിമലയിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ ഭക്തജങ്ങൾ മരണപ്പെടുന്ന സാഹചര്യത്തിൽ യൂത്ത് കോൺഗ്രസ് വട്ടിയൂർകാവ് നിയോജകമണ്ഡലം കമ...
15/12/2023

ശബരിമലയിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ ഭക്തജങ്ങൾ മരണപ്പെടുന്ന സാഹചര്യത്തിൽ യൂത്ത് കോൺഗ്രസ് വട്ടിയൂർകാവ് നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ദേവസ്വം ബോർഡ്‌ ഹെഡ് ക്വാർട്ടേഴ്‌സ് ഉപരോധിച്ചു. യൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ നേമം ഷജീർ, സംസ്ഥാന ജനറൽ സെക്രട്ടറി വീണ എസ് നായർ, സംസ്ഥാന സെക്രട്ടറി രജിത് രവീന്ദ്രൻ ജില്ലാ സെക്രട്ടറിമാരായ ഗോകുൽ ശങ്കർ, ഷൈജു തോട്ടരികത്ത്, നിയോജകമണ്ഡലം വൈസ് പ്രസിഡന്റ്‌ മിഥുൻ, തൻസിർ,സെക്രട്ടറി M R പ്രശസ്ത് പട്ടം മണ്ഡലം പ്രസിഡന്റ്‌ വിഷ്ണു ദ്വായ്പായനൻ എന്നിവർ പങ്കെടുത്തു.

Indian Youth Congress Kerala
Rahul Mamkootathil
Ambalamukku Renjith

നവകേരള ആഭാസം നടപ്പിലാക്കാൻ പിണറായി സർക്കാരും പോലീസും ചേർന്ന് dyfi ഗുണ്ടകളെ ഉപയോഗിച്ചുകൊണ്ട് യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരെ...
01/12/2023

നവകേരള ആഭാസം നടപ്പിലാക്കാൻ പിണറായി സർക്കാരും പോലീസും ചേർന്ന് dyfi ഗുണ്ടകളെ ഉപയോഗിച്ചുകൊണ്ട് യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരെ തല്ലിയും, കരുതൽ തടങ്കലിൽ വച്ചും നടത്തുന്ന ഗുണ്ടായിസത്തിനെതിരെ യൂത്ത് കോൺഗ്രസ്‌ പേരൂർക്കട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തംകൊളുത്തി പ്രതിഷേധം സംഘടിപ്പിച്ചു.
വട്ടിയൂർക്കാവ് അസംബ്ലി പ്രസിഡൻ്റ് ശ്രീ.അമ്പലമുക്ക് രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു സംസാരിച്ച പ്രതിഷേധ പ്രകടനത്തിൽ യൂത്ത് കോൺഗ്രസ് ജില്ലാ-അസംബ്ലി-മണ്ഡലം തല ഭാരവാഹികൾ ഉൾപ്പെടെയുള്ള പ്രവർത്തകർ പങ്കെടുത്തു.

Indian Youth Congress Kerala
Rahul Mamkootathil

ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിക്ക് അഭിവാദ്യങ്ങൾ..💪🏼💙Indian Youth Congress Kerala Rahul M...
01/12/2023

ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിക്ക് അഭിവാദ്യങ്ങൾ..💪🏼💙

Indian Youth Congress Kerala
Rahul Mamkootathil
Ambalamukku Renjith

യൂത്ത് കോൺഗ്രസ് 63 ആം സ്ഥാപകദിനത്തോടനുബന്ധിച്ച് വട്ടിയൂർക്കാവ് നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുറവൻകോണം രാജീവ്...
09/08/2023

യൂത്ത് കോൺഗ്രസ് 63 ആം സ്ഥാപകദിനത്തോടനുബന്ധിച്ച് വട്ടിയൂർക്കാവ് നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുറവൻകോണം രാജീവ് ഭവനിൽ വച്ച് സഹപ്രവർത്തകർ കേക്ക് മുറിച്ച് ആഘോഷിച്ചു.
ഹരിശങ്കറിന്റെ അധ്യക്ഷതയിൽ സംസ്ഥാന യൂത്ത് കോൺഗ്രസ് ഉപാധ്യക്ഷൻ എസ് എം ബാലു, മുതിർന്ന കോൺഗ്രസ് നേതാവ് ഗോപി സാറിന് cake നൽകി,മണ്ഡലം പ്രസിഡൻ്റ്മാരായ ക്ലീറ്റസ് ,ശാസ്തമംഗലം അരുൺ,രാജേന്ദ്രൻ, യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡൻ്റ്മാരായ ഗോകുൽ ശങ്കർ, കരുൺ രാമചന്ദ്രൻ,സജു അമർദസ്,മണ്ഡലം പ്രസിഡൻ്റ് അനന്തു കൃഷ്ണൻ,അഭിലാഷ് ഉണ്ണി, അഖിൽ എന്നിവരുടെ നേതൃത്വത്തിൽ പ്രദേശവാസികൾക്ക് മധുരം നൽകി ആഘോഷിച്ചു.

രാഹുൽ ഗാന്ധിയെ പാർലമെന്റിൽ അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ചു യൂത്ത് കോൺഗ്രസ് വട്ടിയൂർക്കാവ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃ...
25/03/2023

രാഹുൽ ഗാന്ധിയെ പാർലമെന്റിൽ അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ചു യൂത്ത് കോൺഗ്രസ് വട്ടിയൂർക്കാവ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശാസ്തമംഗലം പോസ്റ്റ് ഓഫീസ് മാർച്ച്‌ നടത്തി.മാർച്ച്‌ കെപിസിസി അംഗം ശാസ്തമംഗലം മോഹനൻ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ്‌ എസ് ഹരിശങ്കർ അധ്യക്ഷത വഹിച്ചു.
INC ശാസ്തമംഗലം മണ്ഡലം പ്രസിഡന്റ് അരുൺ കാർത്തികേയൻ,
IYC സംസ്ഥാന കോഡിനേറ്റർ രജിത്ത് രവീന്ദ്രൻ, വൈസ് പ്രസിഡന്റ്മാരായ സുനിൽ, ഗോകുൽ ശങ്കർ,സജു അമർദാസ്,കരുൺ,രഞ്ജിത്ത്, വിജിത്ത്,രാകേഷ് കേശു, അനന്തു കൃഷ്ണൻ,വിഷ്ണു ബാലു,തുടങ്ങിയവർ നേതൃത്വം നൽകി. പ്രവർത്തകരും പോലീസുമായി ഉന്തും തള്ളും ഉണ്ടായത് സംഘർഷത്തിന് ഇടയായി.

ഇന്നലെ നടന്ന കോർപറേഷൻ മാർച്ചിൽ നിന്നും.Shafi Parambil   Youth Congress Vattiyoorkavu Assembly Committee Indian Youth Con...
18/11/2022

ഇന്നലെ നടന്ന കോർപറേഷൻ മാർച്ചിൽ നിന്നും.
Shafi Parambil

Youth Congress Vattiyoorkavu Assembly Committee
Indian Youth Congress Kerala

Address

VATTIYOORKAVU
Thiruvananthapuram

Telephone

+919746143511

Website

Alerts

Be the first to know and let us send you an email when Youth Congress Vattiyoorkavu Assembly Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share