25/05/2025
Dear friends
ഇന്ന് ആർബി ഒ 4 ൻ്റെ മേഖലാ സമ്മേളനം നടത്തുന്നു. ശരിക്കും അഭിമാനം ഉണ്ട്. ഞാൻ കാരണം അങ്ങിനെ ഒരു കാര്യമെങ്കിലും നടന്നല്ലോ. എൻ്റ7 വർഷത്തെ tenure ൽ ജനക്ഷേമപരമായ എന്തെങ്കിലും കാര്യത്തിന് നേതൃത്വം അത്തരം ഒരു മീറ്റിംഗ് വിളിച്ചു കൂട്ടിയിട്ടില്ല. ഞാൻ ആവശ്യപ്പെട്ടിട്ടും.
ശരിക്കും എനിക്കെതിരേ അക്ഷേപമുന്നയിക്കുമ്പോൾ ഈ പരിപാടിയിൽ എന്നെ ഇരുത്തിക്കൊണ്ട് ചോദ്യങ്ങൾ ഉന്നയിക്കാനുള്ള ധൈര്യം നേതൃത്വത്തിന് ഉണ്ടാകേണ്ടതായിരുന്നു.
അല്ലാതെ എനിക്ക് പ്രതികരിക്കാനുള്ള വേദികളെല്ലാം അടച്ചുകൊണ്ടല്ല.
കഴിഞ്ഞ ഏഴുവർഷമായി സംഘടനയുടെ പ്രതിനിധിയായി നിന്നുകൊണ്ട് ഒരോ സഖാക്കന്മാരെ സേവിക്കുകയും വളരെ ചുരുക്കം ചിലർ ഒഴിച്ച് ഒരോ വ്യക്തിക്കും അവർ ഉദ്ദേശിക്കുന്നതിനുമപ്പുറത്ത് സഹായം നൽകിയത് സംഘടനക്ക് അല്ലേ നേട്ടം ഉണ്ടായത്?
ഞാൻ സംഘടനക്ക് വിരുദ്ധമായി പ്രവർത്തിച്ചു എന്നു പറയുന്നു.
ഇവിടെ2017 മുതൽ എസ് ബി ഐ ക്കാരെന്നും അസോസിയേറ്റു ബാങ്കുകാരെന്നും രീതിയിലുള്ള ഒരു വേർതിരിവ് നിലനിന്നിരുന്നു. അത് മാനേജ്മെൻ്റിൽ പോലും നിലവിൽ ഉണ്ട് എന്ന് ചിലവ്യക്തികൾ സൂചിപ്പിച്ചിട്ടുണ്ട്. അക്കാര്യത്തിൽ എനിക്ക് കൂടുതൽ പറയാൻ സാധിക്കില്ല
എന്നാൽ എസ് ബി എസ് യു നേതൃത്വത്തിൽ ഇത് പ്രകടമാണ്. അവരുടെ ചീഫ് അസോസിയേറ്റുകളുടെ ട്രാൻസ്ഫറുകളിൽ ഇക്കാര്യം പ്രകടമാണ്.
എന്നാൽ ഒരു കൂട്ടം പഴയ എസ്ബിഐയിൽ ഉണ്ടായിരുന്ന സുഹൃത്തുക്കൾക്ക് അങ്ങിനെ ഒന്നും ഇല്ലായിരുന്നു. പ്രത്യേകിച്ചും ICT വഴി വന്നവർക്ക് ,എക്സർവ്വീസ് മാന്മാർക്ക് ഒക്കെ ഇത്തരം യാതൊരു വേർതിരിവോ മറ്റോ ഇല്ലായിരുന്നു.2017 നു ശേഷം ബാങ്കിൽ ജോയിൻ ചെയ്തവർക്ക് ഇത്തരം കാര്യങ്ങൾ ഒന്നും തന്നെ അറിയില്ല
ഞാൻ അസോസിയേറ്റ് ബാങ്കിൽ നിന്നും വന്നിട്ടുള്ള വളരെ ചുരുക്കം സഖാക്കളോട് സംഘടനയുടെ നിർജീവാവസ്ഥയേക്കുറിച്ചും സംഘടനയുടെ ഉയർന്ന സ്ഥാനങ്ങളിലേക്ക് പരിഗണിക്കാതിരിക്കുന്നതിനേക്കുറിച്ചും സംസാരിച്ചിട്ടുണ്ട്. അതൊക്കെ ചില തല്പര കക്ഷികൾ നേതൃത്വത്തിൻ്റെ ആവശ്യപ്രകാരം എഴുതിനൽകിയിട്ടുണ്ടാവാം. പക്ഷെ അത് ഒരു സംഘടനാ വിരുദ്ധത ആകുന്നതെങ്ങനെ? നേതൃത്വത്തിനും അത്തരം ചർച്ചകൾ നടത്തുന്ന സംവിധാനങ്ങൾ ഉണ്ടല്ലോ.?ആർബി ഒ നാലിൽത്തന്നെ പഴയ എസ്ബിഐ ക്കാരുടെ ഒരു ഗ്രൂപ്പ് ഉണ്ടല്ലോ? അവരുടെ പ്രധാന ആവശ്യമാണല്ലോ അരുൺ കുമാറിനെ മാറ്റണമെന്നുള്ളത്.
ഇതിനു പുറമേ നമ്മുടെ റീജിയണിൽ ഉള്ള ഏതെങ്കിലും ഒരു സഖാവിനോട് മറ്റൊരു സംഘടനയേക്കുറിച്ചോ അതിൽ ചേരുന്നതിനേക്കുറിച്ചോ പറഞ്ഞിട്ടുണ്ടെങ്കിലോ വ്യക്തമായ രേഖകളുണ്ടെങ്കിലോ ഞാൻ സംഘടനാ പ്രവർത്തനങ്ങൾ നിർത്തി പരസ്യമായി സഖാക്കളോട് മാപ്പു പറഞ്ഞ് പിൻവാങ്ങുന്നതാണ്.
ഇനി മറ്റൊരു കാര്യം ബി എംസ് സംഘടന ചെറുതായി തുടങ്ങിയെന്നു പറയുന്നു. എത്ര കടുത്ത ആക്രമണമാണ് നേതൃത്വം നടത്തുന്നത്. എന്നാൽ ബെഫി എന്ന സംഘടനയിലെ നേതാക്കൾക്ക് നമ്മുടെ സഖാക്കൾക്ക് പോലും നൽകാതെ നല്ല പോസ്റ്റിംഗുകൾ നൽകുന്നതെന്തിന് .ബെഫിയുടെ പ്രധാന നേതാവ് സഖാവ് വിനോദിന് തിരുവനന്തപുരത്ത് പ്രധാനശാഖയിൽ പോസ്റ്റിംഗ് നൽകിയപ്പോൾ ആരെയൊക്കെ മാറ്റി നിർത്തി? വട്ടപ്പാറയിലെ നമ്മുടെ ഒരു സഖാവിൻ്റെ മകൾക്ക് ഗ്രാമീൺ ബാങ്കിൽ ഉദ്യോഗം കിട്ടിയപ്പോൾ ആ കുട്ടിയെ ബെഫി യിൽ ചേർക്കാൻ ഇറങ്ങിത്തിരിച്ചത് തിരുവനന്തപുരം ഡിജി എസ് ആയിരുന്നു. ചെറിയ ബി ജെ പി അനുഭാവമുള്ള
എന്നെ പുറത്താക്കിയതിൽ ഒരു ചെറിയ രാഷ്ട്രീയ അജന്തയുമില്ലേ?ഇതാണോ അരാഷ്ട്രീയ സംഘടന.എസ് എഫ് ഐയുടെ മുൻ ഏരിയാ സെക്രട്ടറി യായ ജനറൽ സെക്രട്ടറി വന്ന വഴി മറക്കില്ലല്ലോ?
ഇനി ആർബി ഒ 4 ലെ ഇൻ്റേർണൽ കാര്യങ്ങൾ എടുക്കാം. നെട്ടയംബ്രാഞ്ചിൽ സംഘടനക്ക് വേണ്ടപ്പെട്ട ഒരു സഖാവ്, കരിയർ പ്രോഗ്രഷൻഎടുക്കുമ്പോൾ ബ്രാഞ്ച് മാറേണ്ടി വരുന്ന സാഹചര്യത്തിൽ ഇപ്പോൾ കീപിടിക്കുന്ന പാവപ്പെട്ട ഒരു സഖാവിനെ അവിടെ നിന്നും മാറ്റാൻ കാണിച്ചിട്ടുള്ള കുതന്ത്രങ്ങൾ ഞാൻ എജി എസ് ആയതു കൊണ്ടു മാത്രമാണ് തടയപ്പെട്ടത്.
കല്ലറ ബ്രാഞ്ചിലെ ഉദ്ഘാടന വേളയിൽ ജോലി ചെയ്യണമെങ്കിൽ ആളെ പോസ്റ്റ് ചെയ്യണമെന്ന കാര്യം ഉന്നയിച്ചതിന് ജി എം ൻ്റെ ഡിസിപ്ലിനറി ആക്ഷനുകളിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴക്കാണ്. ഓഫീസേഴ്സ് അസോസിയേഷൻ ഇക്കാര്യത്തിൽ എനിക്ക് എതിരായിരുന്നു. സംഘടനയുടെ നിലപാടും ഏകദേശം അങ്ങിനെയൊക്കെ . തിരുവനന്തപുരം ഡിജിസ് പ്രസംഗിക്കാൻ ഒക്കെ മിടുക്കൻ. പക്ഷെ അദ്ദേഹത്തിനുണ്ടായിട്ടുള്ള പ്രശ്നങ്ങൾ കൊണ്ടോ ഒക്കെ ഇരു ഇടപെടലും നടത്താൻ സാധിക്കാത്ത സഖാവ്. സ്വന്തം നേട്ടങ്ങൾക്ക് മാത്രമായി നിലകൊള്ളുന്ന ചില വനിതാ സഖാക്കൾ ഉൾപടെയുള്ള മോഡുൾ കമ്മിറ്റി. അവർജനറൽ സെക്രട്ടറിയുടേയും പ്രസിഡൻറിൻ്റേയും അടുത്ത ആളുകൾ . വിമർശിച്ചാൽ എനിക്ക് പണി ഉറപ്പല്ലേ
എന്നോട് ചില കാര്യങ്ങളിൽ എക്പ്ലനേഷൻ ചോദിച്ചു. വ്യക്തമായ മറുപടി നൽകി. അതേപ്പറ്റി ചർച്ചചെയ്യുന്ന സെൻട്രൽ കമ്മിറ്റിയിൽ പങ്കെടുക്കേണ്ട എന്നു പറഞ്ഞു. ഗ്രൂപ്പിൽ നിന്നും പുറത്താക്കി. അധിക്ഷേപിച്ചുമെസേജ് നൽകി.
എൻ്റെ ചോദ്യങ്ങൾ ഇതാണ്.
1. ഞാൻ കഴിഞ്ഞ7 വർഷം പ്രവർത്തിച്ചത് സംഘടനക്കും അതിൻ്റെ മെസേഴ്സിനും വേണ്ടി അല്ലേ?
2. ഞാൻ നൽകിയിട്ടുള്ള സബ്‌സ്ക്രിപ്ഷൻ, ലെ വി., ബിൽഡിംഗ് ഫണ്ട്, ഞാൻ ക്ലയിം ചെയ്യാത്ത ചെലവായ പണം എന്നിവക്ക് ഒക്കെ കണക്കുണ്ടോ?
3. ഏകദേശം5 വർഷം ഡയറി ഡിസ്ട്രിബൂഷൻ ഒക്കെ ഞാൻ ഒറ്റക്കല്ലേ ചെയ്തത്''. എന്തേ ആരും സംഘടനാപ്രവർത്തനത്തിനായി എത്താഞ്ഞത്?
4. എനിക്കെതിരേ ആരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അതാരാണെന്ന് അറിയാനും ഞാൻ എന്താണ് പറഞ്ഞതെന്ന് ബോധിപ്പിക്കാനും എനിക്ക് അവകാശമില്ലേ?
5. ഒറ്റയടിക്ക് മെമ്പർഷിപ്പ് കൂടി ഇല്ലാതാക്കാൻ പറ്റിയിട്ടുള്ള എന്ത് കാരണമാണ് ഉള്ളത്( ഏതെങ്കിലുംവനിതാ ജീവനക്കാരുടെ പരാതികളോ സാമ്പത്തിക തട്ടിപ്പുകളോ എൻ്റെ പേരിലുണ്ടോ?ഉണ്ടെങ്കിൽ രേഖകൾ കാണിച്ചുതരണം. വെറുതേ പറയരുത്. ഇതൊക്കെ ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്ന നേതാക്കന്മാർ സംഘടനക്ക് ഉണ്ട് എന്നറിയാം.
6. റീജിയണൽ സെക്രട്ടറിമാരോട് ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ടോ? മേയ്5 വരെയും സൂചിപ്പിച്ചിട്ടില്ല
7. പരാതികൾ കിട്ടിയതാണോ അതോ ചോദിച്ചു വാങ്ങിയതാണോ?' ശരിയായ ശക്തമായപരാതികളെങ്കിൽ ധൈര്യമായി പേര് വെളിപ്പെടുത്താവുന്നതാണ്.
8. സെൻട്രൽ കമ്മിറ്റിയെ കാര്യങ്ങൾ ശരിയായി ബോധിപ്പിച്ചോ? രേഖകൾ അവർ കണ്ടിട്ടില്ല എന്നുള്ളതിന് ഡിജിറ്റൽ പ്രൂഫ് ഉണ്ട്
9. കാരണം കാണിക്കൽ നൽകിയിട്ടുള്ള ചോദ്യങ്ങൾ ഒരു മെമ്പർഷിപ്പ്പുറത്താക്കലിനു പറ്റിയതാണോ 10. ധാരാളം കാരണങ്ങളാൽ AGS സ്ഥാനംമാറി നിൽക്കാമെന്ന് പറഞ്ഞിട്ടും പുറത്താക്കിയത് ചില വ്യക്തികളുടെ വൈരാഗ്യബുദ്ധി അല്ലേ?
പ്രിയ സുഹൃത്തുക്കളേ ഈ റീജിയണിലെ ഏകദേശം മുഴുവൻ ആളുകൾക്കും എജി എസ് എന്ന രീതിയിലും സംഘടന എന്ന രീതിയിലും പേർസണൽ ആയും മികച്ചഇടപെടലുകൾ നടത്താൻ സാധിച്ചിട്ടുണ്ട്. ചില അവസരങ്ങളിൽ സംഘടന എന്നെ അതുമൂലം വിമർശിച്ചിട്ടും ഉണ്ട്. പക്ഷെ ഒരിക്കൽ പോലും സംഘടനക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യങ്ങൾ ചെയ്തിട്ടില്ല. അപ്പോൾ എനിക്കു വേണ്ടി ഇക്കാര്യങ്ങൾ ചോദിക്കാൻ സുഹൃത്തുക്കൾ തയ്യാറാകേണ്ടതാണ്. അതിനു തയ്യാറാകാതെ എല്ലാ സമ്മതിച്ചു നിങ്ങൾ പോരുമ്പോൾ ഞാൻ എൻ്റെ വഴികൾ തെരഞ്ഞെടുക്കാൻ നിർബന്ധിതനാകും. കാരണം ഞാൻ തോൽക്കാൻ തയ്യാറല്ല എന്നതുകൊണ്ടുതന്നെ
പ്രതീക്ഷകളോടെ മുന്നോട്ട്
അരുൺ കുമാർ